Global block

bissplus@gmail.com

Global Menu

ഇന്ത്യൻ ഡിഫൻസ് ടെക്നോളജി സാധ്യതകൾ

 

Ameer Sha Pandikkad
Certified Investment & Strategy consultant
Equity India & Research
Mobile: 85 4748 4769 / 79 0224 0332

 

ഇന്ത്യൻ ഡിഫെൻസ് ഇൻഡസ്ട്രി എന്നത് ഇതര രാജ്യങ്ങളുടെ റിസർച് & ഡെവലപ്പ്‌മെന്റ് വെച്ച് നോക്കുമ്പോൾ വളരെ വേഗത്തിൽ വളരുന്ന ഒരു പ്രധാന മേഖലയാണ്. 2012 മുതൽ 2022 വരെയുള്ള പത്ത് വർഷത്തെ കണക്കുകൾ മാത്രം പരിശോധിച്ചാൽ കാണാം ഒരു മാർഗ്ഗ തടസ്സവും കൂടാതെ വർഷാവർഷം പുരോഗതി കൈവരിക്കുന്ന മേഖലയാണ് ഇന്ത്യൻ ഡിഫെൻസ് ഇൻഡസ്ട്രി എന്നത്. ഡിഫെൻസ് ഇൻഡസ്ട്രി എന്ന് പറയുമ്പോൾ ഏറ്റവും അധികം വളർച്ചാ സാധ്യതയുള്ള മേഖലയാണ് ഡിഫൻസ് ഇൻഡസ്ട്രി സാമഗ്രകളുടെ നിർമ്മാണവും വിതരണവും.
1970 വരെ ഇന്ത്യയുടെ മുമ്പിലുള്ള ഏക ശത്രു രാജ്യം പാക്കിസ്ഥാൻ ആണെന്നിരിക്കെ..1980 നു ശേഷം ഇന്ത്യൻ ഡിഫെൻസ് നിക്ഷേപത്തിൽ കാതലായ മാറ്റങ്ങൾ വന്നതായി നമുക്ക് കാണാൻ കഴിയും. ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാശം പാകിസ്ഥാൻ മിലിറ്ററി ബഡ്ജറ്റിന്റെ ഏഴിരട്ടിയാണ് ഇന്ത്യൻ മിലിട്ടറി നിക്ഷേപം എന്ന് കണ്ടെത്താൻ കഴിയും. ഇന്ത്യ വളരെയധികം മിലിറ്ററി നിക്ഷേപം നടത്താനും ഹൈ ടെക്‌നോളജി മേഖലയിലേക്ക് മുന്നേറാനും പ്രധാന കാരണം ചൈനയടക്കമുള്ള അയൽ രാജ്യങ്ങളുടെ ഇന്ത്യയോടുള്ള നിലപാടുകളും ഇന്ത്യ മുമ്പ് തിരിച്ചറിഞ്ഞ യുദ്ധമുഖങ്ങളുടെ ചിത്രങ്ങളുമാണ്. തന്നെയുമല്ല അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം മിലിറ്ററി നിക്ഷേപം നടത്തിയിട്ടുള്ള രാജ്യവും ചൈന തന്നെയാണ്. ഇതെല്ലം പരിഗണിച്ചാൽ ഒരുപക്ഷെ ഇന്നത്തെ ഇന്ത്യയുടെ മിലിറ്ററി ഇൻവെസ്റ്റ്‌മെന്റ് എന്നത് റഷ്യ / യുകെ എന്നീ രാജ്യങ്ങളെക്കാൾ വളരെ കൂടുതലാണ് പല മേഖലയിലും. ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ദേശീയ നിലവാരമുള്ള കമ്പനികളെ ഉയർത്തി കൊണ്ട് വരിക, രാജ്യത്തിന്റെ സുരക്ഷക്ക് ആവശ്യമായ ആയുധ സാമഗ്രികൾ സ്വയം ഉത്പാദിപ്പിക്കുക, ലോകത്ത് ഡിഫെൻസ് ടെക്‌നോളജി രംഗത്ത് തങ്ങളുടേതായ സാന്നിത്യം ഉറപ്പിക്കുക എന്നിവയെല്ലാം ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
ഇന്ത്യൻ ഡിഫെൻസ് ടെക്‌നോളജി വാർത്തെടുക്കുന്ന ആയുധ നിരയിൽ പരമ പ്രാധാന്യം കൊടുക്കുന്നത് ദീർഘ ദൂരശേഷിയുള്ളതും  കൂടിയ മാരക ശേഷിയുമുള്ള ആയുധനിര വാർത്തെടുക്കുക എന്നതാണ്.  ഇന്ത്യൻ എയർഫോഴ്‌സിനെ ഏറ്റവും നല്ല ആയുധശേഷി നൽകി പരിപോഷിപ്പിക്കുക എന്നത് തന്നെയാണ് ദീർഘകാല ലക്ഷ്യവും അതിലേക്ക് ഇന്ത്യക്ക് വളരെയേറെ മുന്നേറാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യവും. ഇത്തരം ആയുധശ്രേണിയിൽ ദൂരശേഷിയും പ്രഹരശേഷിയും പരിഗണിച്ചാൽ  ലോകത്ത് ഏറ്റവും മുന്നിട്ട് നിൽക്കുന്നതാണ് ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ. ഇന്ത്യയുടെ തന്നെ സുകോയി 30-MKI ALCM (Air launched Cruise Missile) രണ്ടര റൺ പ്രഹരശേഷിയുള്ള ബ്രഹ്‌മോസ് മിസൈൽ വാഹിനിയാണ്. അതുപോലെ തന്നെ ഇന്ത്യയുടെ മറ്റൊരു പ്രധാന മിസൈൽ ശ്രേണിയായ അഗ്‌നി-5 ൻറെ ദൂര പരിധി എന്നത് 8000 കിലോമീറ്ററിൽ കൂടുതലാണ്. ഈ മിസൈൽ ഏഷ്യൻ വൻകരയിൽ നിന്നും തൊടുത്താൽ നോർത്ത് അമേരിക്ക വരെ സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ റീഡിസൈൻ ചെയ്തു സജ്ജമാക്കി എന്നതാണ് എടുത്തു പറയേണ്ട ഗുണം. അഗ്‌നി മിസൈലിന് ബെയ്ജിങ് വരെ സഞ്ചരിക്കാൻ ഈ മിസൈലിന്റെ പകുതിപോലും ശേഷി വേണ്ട എന്നർത്ഥം. അതുപോലെ അതിപ്രഹര ശേഷിയുള്ള മറ്റൊരു ആയുധമാണ് ഇന്ത്യൻ ആർമിയുടെ കയ്യിലെ എകെ-203 എന്നത്. ആയുധ ധാരിയുടെ ഉയരത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതും ഏറ്റവും റേഞ്ച് കൂടിയതുമായ ബുള്ളറ്റ് കാട്രിഡ്ജ്‌സ് വഹിക്കുന്നു എന്നതാണ് എകെ-203 തോക്കിന്റെ മേന്മ. ഇത്തരം തോക്കുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു എന്നതാണ് ഇന്ത്യൻ ഡിഫെൻസ് ടെക്‌നോളജിയുടെ മുന്നേറ്റം. ലക്ഷങ്ങൾ വിലയുള്ള ഇത്തരം തോക്കുകൾ ദേശീയമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കുമ്പോൾ ചിലവ് വളരെ കുറക്കുന്നതിനും അതുപോലെ ഇന്ത്യൻ ഭൂപ്രകൃതിക്ക് അനുയോജ്യമാവും വിധം ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും നമുക്ക് കഴിയുന്നു എന്നതാണ് മറ്റൊരു ഗുണം.
ഇന്ത്യയിൽ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയാണ് ഡിഫെൻസ് ടെക്‌നോളജി. ഇന്ത്യയിൽ ഇതുവരെയായി ഏകദേശം നാനൂറോളം കമ്പനികൾക്ക് ഈ മേഖലയിൽ പ്രവർത്തിക്കാനും ഇന്ത്യക്കു വേണ്ട ഉത്പന്ന നിര സജ്ജമാക്കാനും ലൈസൻസ് നൽകി കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള മേഖലയിൽ ഇന്ത്യയിലെ യുവനിരക്ക് വളരെയേറെ പ്രദീക്ഷ നൽകുന്ന ഒന്നാണ് ഇന്ത്യൻ ഡിഫെൻസ് സെക്ടർ. ഉൾക്കാഴ്ചയും കാര്യബോധവുമുള്ള യുവാക്കൾ ഇത്തരം മേഖലകളിലേക്ക് വരുമ്പോൾ ഈ ഇൻഡസ്ട്രിയുടെ വളർച്ച പതിന്മടങ്ങായി വർദ്ധിക്കും വരും വർഷങ്ങളിൽ. ഇപ്പോഴും ഇന്ത്യൻ ഡിഫെൻസ് സെക്ടർ 5% മാത്രമാണ് വാർഷിക വളർച്ച നേടുന്നത്. ഇസ്രായേൽ പോലുള്ള രാജ്യങ്ങളെ കിടപിടിക്കും വിധം ഇന്ത്യൻ ഡിഫെൻസ് സെക്ടർ ഇനിയും വളരാൻ അവസരങ്ങൾ കാത്ത് കിടക്കുന്നു. ഇന്ത്യയിലെ എഞ്ചിനീയറിംഗ് സംവിധാനം കൂടുതൽ നന്നായി വാർത്തെടുക്കുക, റിസർച് കേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുക വഴി ഇന്ത്യൻ ഡിഫെൻസ് മേഖല കൂടുതൽ കരുത്താർജ്ജിക്കും.
മിസൈൽ സാങ്കേതിക മേഖലയിൽ ഇക്വിറ്റി ഇന്ത്യ & റിസർച്ച് പരിചയപ്പെടുത്തുന്ന ഒരു പ്രധാന കമ്പനിയാണ് ഭാരത് ഡൈനാമിക് ലിമിറ്റഡ് അഥവാ BDL. ടാങ്ക് വാഹക മിസൈലുകൾ, ഭൂഖണ്ഡാന്തര മിസൈലുകൾ, സമുദ്ര വാഹിനി മിസൈലുകൾ എന്നിങ്ങനെയുള്ള ഹൈടെക് ആയുധ നിർമ്മാണ മേഖലയിൽ ഇന്ത്യയിൽ നമുക്ക് എടുത്തു പറയാവുന്ന കമ്പനിയാണ് ബിഡിഎൽ. ഡിഫെൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പലതും നഷ്ടത്തിൽ പോവുമ്പോൾ വർഷാവർഷം വളരെയേറെ ലാഭം നേടി മുന്നോട്ട് കുതിക്കുന്ന കമ്പനിയാണ ബിഡിഎൽ.  
ഇക്വിറ്റി ഇന്ത്യ & റിസർച്ച് മുമ്പൊരിക്കൽ ഈ കമ്പനി നിക്ഷേപകർക്ക് പരിചയപ്പെടുത്തുകയും അവരെല്ലാം നാലും അഞ്ചും ഇരട്ടി ലാഭം ഈ ഓഹരിയിൽ നിന്നും നേടിയെന്ന വാർത്തകൾ സ്ഥിരമായി പറയുന്നു. ഇപ്പോഴും നമുക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന വളരെ നല്ലൊരു ഓഹരിയാണ് ഈ കമ്പനി. ദീർഘ കാല അടിസ്ഥാനത്തിൽ ഈ കമ്പനി നല്ല ലാഭം നൽകുകയും സുരക്ഷിത നിക്ഷേപമായി പരിഗണിക്കാവുന്നതുമാണ്.
ഇക്വിറ്റി ഇന്ത്യ & റിസർച്ച് നൽകുന്ന സെക്ടർ അനാലിസിസ് പോലുള്ള  പഠനങ്ങൾ എല്ലാം വായനക്കാരിലേക്ക് ഓരോ മേഖലയെ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഓഹരി പോലുള്ള കാര്യങ്ങൾ പ്രതിപാദിക്കുമ്പോഴും അത്തരം തീരുമാനങ്ങൾ നിങ്ങളുടെ അറിവിന്റെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ മാത്രം കൈകാര്യം ചെയ്യുക. കൃത്യമായ അറിവിന്റെയും തീരുമാനങ്ങളുടെയും പിൻബലത്തിൽ മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയാണ് ഓഹരി നിക്ഷേപം എന്ന് മനസിലാക്കുക.

 

Post your comments