Global block

bissplus@gmail.com

Global Menu

പുട്ട് മുതൽ സദ്യവരെ റെഡി-ടു-ഈറ്റ് ഉത്പന്നനിരയമായി ടേസ്റ്റി നിബിൾസ്

വാങ്ങൂ, ചൂടാക്കു...  രുചിയോടെ ആസ്വദിക്കൂ...
 

 

കൂടുതൽ കൊതിയൂറും വിഭവങ്ങൾ വരും
ആധുനികസാങ്കേതികവിദ്യയും രുചിയുംസൗകര്യവുംസമന്വയിപ്പിച്ചാണ് ടേസ്റ്റി നിബിൾസ് ഓരോ ഉത്പന്നവും നൽകുന്നത്. 2022ലെ ഓണക്കാലത്താണ് റെഡി-ടു-ഈറ്റ് ഓണസദ്യ ലഭ്യമാക്കിയത്. 2022 ജനുവരിയിൽ വിപണിയിലിറക്കിയ ടേസ്റ്റി നിബിൾസ് കേരള ഫിഷ്‌കറിക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. വരുംമാസങ്ങളിൽ തങ്ങൾ കൂടുതൽ റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ വിപണിയിലിറക്കും
-സുനിൽ കൃഷ്ണൻ,
അസിസ്റ്റന്റ വൈസ് പ്രസിഡന്റ് (സെയിൽസ്്)  .

 

 

അന്നവിചാരം മുന്നവിചാരം എന്നാണ് വയ്പ്. മനുഷ്യന്റെ എല്ലാ അധ്വാനവും ആത്യന്തികമായി തനിക്കും വരുംതലമുറയ്ക്കും നല്ല ഭക്ഷണം ഉറപ്പാക്കുന്നതിനാണ്. പാർപ്പിടവും മറ്റു സമ്പാദ്യങ്ങളുമെല്ലാം അതിനുശേഷമാണ്. എന്നാൽ പുതിയകാലത്ത് ഈ സത്യം പലരും മറക്കുന്നു. ഭക്ഷണമെന്ന് കരുതി വാങ്ങിക്കഴിക്കുന്നത് പലതും മായം കലർന്നവയാണ്. അത് ശരീരത്തിന് ഹാനികരവുമാണ്. എന്നാൽ നല്ല ഭക്ഷണം എന്ന മനുഷ്യാവകാശത്തിന് ഒപ്പം നിൽക്കാനുളള ശ്രമങ്ങൾ എന്നും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത്തരത്തിൽ കലർപ്പില്ലാത്ത റെഡി-ടു-ഈറ്റ് ഭക്ഷണം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ 22 വർഷമായി അചഞ്ചലമായി നിലകൊളളുന്ന സ്ഥാപനമാണ് അരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര ഫുഡ് ബ്രാൻഡായ ടേസ്റ്റി നിബിൾസ്. എച്ച്‌ഐസി-എബിഎഫിന് കീഴിലുള്ള ടേസ്റ്റിനിബിൾസ് എന്ന ബ്രാൻഡ്  2001ലാണ് പ്രവർത്തനം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഹിഗാഷിമാരു ഇന്റർനാഷണൽ കോർപ്പറേഷനാണ് പ്രധാന ഓഹരിപങ്കാളി. എച്ച്‌ഐസി-എബിഎഫ് സ്‌പെഷ്യൽ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക് ഭക്ഷ്യഉത്പന്നങ്ങൾ കയറ്റിഅയക്കുന്നുണ്ട്.
പരമ്പരാഗതവുമായ പാചകവിധികൾപ്രകാരം ലോകോത്തര നിലവാരമുളള റെഡി-ടു-ഈറ്റ്  ഉത്പന്നങ്ങളാണ് ടേസ്റ്റി നിബിൾസിന്റെ ഷെഫുമാർ തയ്യാറാക്കുന്നത്. അതിന്റെ തനിമയും സ്വാദും ചോർന്നുപോകാതെ ടേസ്റ്റി നിബിൾസിന്റെ അമരക്കാർ അത് ആവശ്യക്കാരിലെത്തിക്കുന്നു. ഉപഭോക്താക്കളുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന സ്വാദോടെയാണ് ഓരോ വിഭവവും തയ്യാറാക്കി വിതരണം ചെയ്യുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ചെറിയാൻ കുര്യൻ പറയുന്നു.
തിരക്കുകളുടെ കാലത്ത് ആവശ്യക്കാർക്ക് മികച്ച റെഡി-ടു-ഈറ്റ് ഭക്ഷണം ലഭ്യമാക്കുക എന്ന ചിന്തയിൽ നിന്നാണ് ഈ സ്ഥാപനത്തിന്റെ ഉദയം. പരമ്പരാഗത രുചികൾ ഇഷ്ടപ്പെടുന്നവർ പലപ്പോഴും തിരക്കുകൊണ്ട് കിട്ടുന്ന ഭക്ഷണം കഴിക്കുകയാണ് പതിവ്. എന്നാൽ,ഈ അനാരോഗ്യകരമായ പ്രവണത മനുഷ്യരാശിക്ക് ആപത്ക്കരമാണെന്ന തിരിച്ചറിവിലാണ് ടേസ്റ്റി നിബിൾസ് എന്ന ഭക്ഷണബ്രാൻഡ് 2001ൽ രംഗത്തെത്തിയത്. ആഹാരം നന്നായാൽ ആരോഗ്യം നന്നായി എന്ന തത്വത്തിലൂന്നിയാണ് ടേസ്റ്റി നിബിൾസിന്റെ പ്രവർത്തനം.  
ഹൈക്വാളിറ്റി ഫുഡ് പ്രൊഡക്ടുകളാണ് ടേസ്റ്റി നിബിൾസിന്റെ മേന്മ. അസംസ്‌കൃത വസ്തുക്കൾ ഉറവിടത്തിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനാൽ അവയുടെ ഗുണനിലവാരം ഉറപ്പാക്കി വാങ്ങാൻ കഴിയുന്നു. അനാവശ്യ പ്രിസർവേറ്റീവുകളില്ല എന്നതാണ് മറ്റൊരു മേന്മ.  അത്യാധുനിക ഫാക്ടറിയിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭക്ഷ്യ ഉൽപന്നങ്ങൾ തയ്യാറാക്കുന്നത്. വൃത്തിയിലും സുരക്ഷയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ല. അതുകൊണ്ടുതന്നെ  ഇത് 2 വർഷം വരെ ഷെൽഫ് ലൈഫുണ്ട്. ലോകമെമ്പാടും ടേസ്റ്റി നിബിൾസ് ഉത്പന്നങ്ങൾ നല്ല ഭക്ഷണം ശീലമാക്കിയവരുടെ പ്രിയ ബ്രാൻഡായി മാറിക്കഴിഞ്ഞു.
പുട്ട് മുതൽ സദ്യ വരെ
മലയാളികൾക്ക് ഇഷ്ടപ്പെട്ട പ്രാതലാണ് പുട്ടി. തിരക്കുകളുടെ കാലത്ത് സ്വാദിഷ്ടമായ പുട്ട് വീട്ടിലുണ്ടാക്കുക എന്നത് പലപ്പോഴും സാധിച്ചെന്നുവരില്ല. മലയാളിയുടെ പുട്ട് പ്രിയം തിരിച്ചറിഞ്ഞാണ് കേരളത്തിന്റെ പരമ്പരാഗത രുചിയിൽ സ്വാദിഷ്ടമായ റെഡി ടു ഈറ്റ് പൂട്ട് ടേസ്റ്റി നിബിൾസ് വിപണിയിലെത്തിച്ചത്. വിവിധ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ സൈഡ് ഡിഷുകൾക്കൊപ്പമോ വാഴപ്പഴത്തോടൊപ്പമോ പുട്ട് ആസ്വദിക്കാം. ദീർഘനാളത്തെ പരീക്ഷണങ്ങളിലൂടെയാണ് റിട്ടോർട്ട് പ്രോസസ്സിങ്ങിന് വഴങ്ങുന്ന രീതിയിൽ ഈ വിഭവം ടേസ്റ്റി നിബിൾസ് പാകപ്പെടുത്തിയത്. അരിപ്പൊടിയുടെയും ചിരകിയ തേങ്ങയുടെയും അനുപാതവും, വെള്ളത്തിന്റെ അംശവും, ആവിയും ക്രമീകരിച്ചാണ് റിട്ടോർട്ട് പ്രോസസ്സിങ്ങിനുതകുന്ന രീതിയിൽ പൂട്ടുണ്ടാക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌കൊണ്ട് പ്രിസർവേറ്റീവുകൾ ചേർക്കേണ്ടി വരുന്നില്ല. പൂട്ടിന്റെ തനതായ രുചിയും മൃദുതത്വവും നിലനിർത്തുകയും ചെയ്യും. കമ്പനിയുടെ ഓൺലൈൻ സ്റ്റോറിൽ  റെഡി ടു ഇറ്റ് പൂട്ട്' ലഭിക്കും. തുടർന്ന് പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ലഭ്യമാക്കും.
കഴിഞ്ഞ ഓണക്കാലത്താണ് റെഡി ടു ഈറ്റ് ഓണസദ്യ ലഭ്യമാക്കി തുടങ്ങിയത്. മികച്ച പ്രതികരണം ലഭിച്ചതോടെ 2023ലെ ഓണസീസണിലും സദ്യ ലഭ്യമാക്കി. 'റെഡി ടു ഈറ്റ് ഓണസദ്യ സീസൺ 2' പായ്ക്കിൽ 13 വിഭവങ്ങളാണ് ലഭ്യമാക്കിയത്. ഒരു കിലോ മട്ട അരി ചോറ് (250 ഗ്രാം വീതമുള്ള നാല് പാക്കറ്റുകൾ), രണ്ട് പായ്ക്കറ്റ് സാമ്പാർ കറി (200 ഗ്രാം വീതം), അവിയൽ, ഓലൻ, കാളൻ, കൂട്ടുകറി, കാബേജ് തോരൻ, കണ്ണിമാങ്ങാ അച്ചാർ എന്നിവ ഓരോ പായ്ക്കറ്റ്, 200 ഗ്രാം പുളിയിഞ്ചി, ഏത്തക്ക ചിപ്‌സ് (100 (ഗാം), മൂന്ന് ഇനം പായസം എന്നിവ ഉൾപ്പെടുന്നതാണ് ഒരു പായ്ക്ക്. പാലട പായസം മിക്‌സ് (200 (ഗാ0), സേമിയ പായസം മിക്‌സ് (200 ഗ്രാ0),കടുംപായസം മിക്‌സ് (100 ഗ്രാം) എന്നിവയുടെ ഓരോ പായ്ക്കറ്റ് വീതമാണ് മൂന്ന് പായസങ്ങൾ. നാലുപേർക്ക് സുഭിക്ഷമായി സദ്യ ആസ്വദിക്കാമെന്നതാണ് ഹൈലൈറ്റ്്.
പുട്ടും സദ്യയും മാത്രമല്ല വെജ് , നോൺവെജ് മീൽസ് കോംബോ, നാളികേരനീര്, ഏത്തക്കാചിപ്‌സ്, ഫ്രൈഡ് മസാല പ്രോൺസ് തുടങ്ങിയ സ്‌നാക്കുകൾ, പാലട, കടുംപായസം തുടങ്ങി മൂന്നിനം പായസനങ്ങൾ, ചക്കവരട്ടി, റെഡി ടു ഈറ്റ് കടലക്കറി, സാമ്പാർ, സോയ -കോ്ക്കനട്ട് ഫ്രൈ തുടങ്ങി നാല്പത്തിനാലിനം വെജ് ഉത്പന്നങ്ങൾ സസ്യ-സസ്യേതര വിഭാഗങ്ങളിലായി 55 ഇനം അച്ചാറുകൾ, വേവിച്ച കൂർക്ക, ഇടിയപ്പം മാവ്, വറുത്തരച്ച തേങ്ങ തുടങ്ങി ആറോളം റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ, ചെമ്മീൻ-മാങ്ങാക്കറി, സമുദ്രസദ്യപായ്ക്ക്, റെഡി ടു ഈറ്റ് നോൺവെജി കോംബോ, മീൻ തേങ്ങാപ്പാൽ കറി തുടങ്ങി മുപ്പത്തിയൊന്നോളം നോൺവെജ് റെഡി ടു ഈറ്റ് ഐറ്റംസ് എന്നിങ്ങനെ സമ്പന്നമാണ് ടേസ്റ്റി നിബിൾസ് ഉത്പന്നനിര.  ആരോഗ്യപ്രദമായ ഭക്ഷണം രുചിയോടെ ആസ്വദിക്കാൻ റെഡി-ടു-ഈറ്റ് പൊതികൾ തുറന്ന് വിഭവങ്ങൾ ചൂടാക്കുക മാത്രം ചെയ്താൽ മതി.
ഇന്ത്യയിൽ നിന്ന് കയറ്റിഅയയ്ക്കുന്ന ക്യാൻഡ് ട്യൂണയുടെ പ്രധാന ഉത്പാദകരായ ടേസ്റ്റിനിബിൾസ്് ഈ രംഗത്തെ പ്രധാന കയറ്റുമതിക്കാർ കൂടിയാണ്. വാട്ടർ, സൺ ഫ്‌ളവർ ഓയിൽ, എക്‌സ്ട്രാ വിർജിൻ ഒലിവ്ഓയിൽ മീഡിയത്തിൽ ഉപ്പിട്ടും ഉപ്പിടാതെയും ലൈറ്റ്മീറ്റ്, വൈറ്റ്മീറ്റ് ട്യൂണലഭിക്കും. ട്യൂണമയോ, തക്കാളിസോസ ്ഉപയോഗിച്ചുള്ള ട്യൂണ എന്നിവക്ക് ആവശ്യക്കാർ ഏറെയാണ്. ശീതീകരിച്ച ്ഉണക്കിയ കൊഞ്ച്, ക്യാൻഡ് മത്തി എന്നിവയും ടേസ്റ്റി നിബിൾസ് വിപണിയിൽ  എത്തിക്കുന്നു.
നല്ലപോഷകങ്ങളും രുചിയും മണവുമുള്ള കേരള ഫിഷ്‌കറികൾ, മീൻ ബിരിയാണി, കപ്പപ്പുഴുക്ക്, ടൊമാറ്റോ റൈസ്, മീൻ കപ്പബിരിയാണി, കോക്കനട്ട്‌റൈസ്, വെജിറ്റബിൽപുലാവ്, മീൻപീര, മത്തി പീരവറ്റിച്ചത്, കൊഴുവ പീരവറ്റിച്ചത് എന്നിവയും റെഡി-ടു-ഈറ്റ് ശ്രേണിയിൽ ലഭ്യമാണ്.

ആപ്പിൾ സിഡാർ വിനിഗർ, സിന്തറ്റിക് വിനിഗർ, കോൺഫ്‌ളോർ, മലബാർപുളി, സോയചങ്ക്‌സ്, ചുക്ക്കാപ്പി എന്നിവയും ടേസ്റ്റിനിബിൾസ് ജനങ്ങളിൽ എത്തിക്കുന്നു.

 

 

പുട്ടും സദ്യയും മാത്രമല്ല വെജ്, നോൺവെജ് മീൽസ് കോംബോ, നാളികേരനീര്, ഏത്തക്കാചിപ്‌സ്, ഫ്രൈഡ് മസാല പ്രോൺസ് തുടങ്ങിയ സ്‌നാക്കുകൾ, പാലട, കടുംപായസം തുടങ്ങി മൂന്നിനം പായസനങ്ങൾ, ചക്കവരട്ടി, റെഡി ടു ഈറ്റ് കടലക്കറി, സാമ്പാർ, സോയ -കോ്ക്കനറ്റ് ഫ്രൈ തുടങ്ങി നാല്പത്തിനാലിനം വെജ് ഉത്പന്നങ്ങൾ സസ്യ-സസ്യേതര വിഭാഗങ്ങളിലായി 55 ഇനം അച്ചാറുകൾ, വേവിച്ച കൂർക്ക, ഇടിയപ്പം മാവ്, വറുത്തരച്ച തേങ്ങ തുടങ്ങി ആറോളം റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ, ചെമ്മീന-മാങ്ങാക്കറി, സമുദ്രസദ്യപായ്ക്ക്, റെഡി ടു ഈറ്റ് നോൺവെജി കോംബോ, മീൻ തേങ്ങാപ്പാൽ കറി തുടങ്ങി മുപ്പത്തിയൊന്നോളം നോൺവെജ് റെഡി ടു ഈറ്റ് ഐറ്റംസ് എന്നിങ്ങനെ സമ്പന്നമാണ് ടേസ്റ്റി നിബിൾസ് ഉത്പന്നനിര.  ആരോഗ്യപ്രദമായ ഭക്ഷണം രുചിയോടെ ആസ്വദിക്കാൻ റെഡി-ടു-ഈറ്റ് പൊതികൾ തുറന്ന് വിഭവങ്ങൾ ചൂടാക്കുക മാത്രം ചെയ്താൽ മതി

-ചെറിയാൻ കുര്യൻ, എംഡി 

Post your comments