Global block

bissplus@gmail.com

Global Menu

അനന്തപുരിയിൽ മാറ്റത്തിന്റെ ശംഖോലി മുഴക്കി ഗ്ലോബൽ ട്രാവൽ മാർക്കറ്റ്

ലോകത്തെ മികച്ച വിനോദസഞ്ചാര ഡെസ്റ്റിനേഷനുകളിലൊന്നാക്കി കേരളത്തെ കൂടുതൽ ഉയർത്തിക്കാട്ടുന്നതിനും കേരളത്തിന്റെ പ്രകൃത്യാലുളള പ്രത്യേകതകൾ ഉയർത്തിക്കാട്ടുന്നതിനുമുളള പുതുവഴികൾ തേടുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കൊടിയേറിയ ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്‌സ്‌പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് (ജിടിഎം)പ്രൗഢ പര്യവസാനം. ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും  വേദിയായ  ജിടിഎം സംഘാടകരുടെ പ്രതീക്ഷയേക്കാൾ മികച്ചുനിന്നു എന്നുപറയുന്നതാണ് ശരി. സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (ടഗഒഎ), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (ഠഇഇക), തവാസ് വെഞ്ചേഴ്‌സ് മെട്രോ മീഡിയ എന്നിവ ചേർന്നാണ് സെപ്റ്റംബർ 27 മുതൽ 30 വരെ വാർഷിക ബി2ബി  ട്രാവൽ ആൻഡ് ട്രേഡ് എക്‌സിബിഷനായ ജിടിഎം 2023 സംഘടിപ്പിച്ചത്.
സെപ്തംബർ 27ന് കോവളം റാവിസ് ലീലയിൽ നടന്ന ചടങ്ങിൽ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗ്ലോബൽ ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെട്രോ എക്‌സ്‌പെഡിഷൻ മാഗസിന്റെ പ്രത്യേക പതിപ്പും ഗവർണർ പ്രകാശനം ചെയ്തു.  ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനായി.  ജിടിഎം 2023 ഹാൻഡ് ബുക്കും മന്ത്രി പ്രകാശനം ചെയ്തു.ചീഫ് സെക്രട്ടറി ഡോ.വി വേണു മുഖ്യപ്രഭാഷണം നടത്തി.ജിടിഎമ്മിന്റെ സെമിനാർ സെഷൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. 'പ്രകൃതിയും സംസ്‌കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന പ്രമേയത്തിൽ വിവിധ സെമിനാർ സെഷനുകളും ജിടിഎമ്മിന്റെ ഭാഗമായി നടന്നു.
ബംഗ്ലദേശ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഷെല്ലി സലെഹിൻ പ്രത്യേക പ്രഭാഷണം നടത്തി. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് എം.ആർ നാരായണൻ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് പ്രസിഡന്റ് ഇ.എം നജീബ്, കെടിഎം മുൻ പ്രസിഡന്റ് ബേബി മാത്യു,സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം പ്രസിഡന്റ് സുധീഷ്‌കുമാർ, കേരള ടൂറിസം ഡവലപ്‌മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ, ജിടിഎം സിഇഒ സിജി നായർ, ജിടിഎം ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി എന്നിവർ പങ്കെടുത്തു.സെപ്റ്റംബർ 28 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജിടിഎം 2023 ന്റെ ഭാഗമായ ട്രാവൽ ട്രേഡ് എക്‌സിബിഷൻ പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കും ട്രാവൽ ഏജന്റുമാർക്കും സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ  എക്‌സ്‌പോയിലും സെമിനാർ സെഷനുകളിലും പങ്കെടുക്കാനുളള സംവിധാനമൊരുക്കി.സമാപനദിനമായ സെപ്തംബർ 30ന് എക്‌സ്‌പോയിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു.
1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്‌സും 600-ലധികം ആഭ്യന്തര, അന്തർദേശീയ ടൂർ ഓപ്പറേറ്റർമാരും 100-ലധികം കോർപ്പറേറ്റ് ബയേഴ്‌സും ട്രാവൽ മാർട്ടിൽ പങ്കാളികളായി. ഇവർക്ക് പുതിയ ടൂറിസം ഉത്പന്നങ്ങള് അവതരിപ്പിക്കുന്നതിനും മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയത്തിനും ബ്രാൻഡ് അവബോധം വർധിപ്പിക്കുന്നതിനും ജിടിഎം വേദിയായി.  ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം ട്രാവൽ കമ്പനി പ്രതിനിധികളും, ടൂറിസം രംഗത്തെ പ്രൊഫഷണലുകളും മേളയിൽ ഭാഗമായി. കൂടാതെ കോർപ്പറേറ്റ് രംഗത്തുള്ള പ്രൊഫഷണലുകളുടെ സംഗമവും ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഹോട്ടലുകൾ, റിസോർട്ടുകൾ ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ് ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ, ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവയുടെ സ്റ്റാളുകളും മേളയ്ക്ക് മാറ്റുകൂട്ടി. ആയുർവേദം, യോഗ-വെൽനെസ്, റിസോർട്ടുകൾ, റിട്രീറ്റുകൾ, ആശുപത്രികൾ, വെഡ്ഡിംഗ് ടൂറിസം, കോർപ്പറേറ്റ് കോണ്‌ക്ലേവുകൾ, ഹോംസ്റ്റേകൾ, സർവ്വീസ് വില്ലകൾ തുടങ്ങിയ പവലിയനുകളും മേളയുടെ ഭാഗമായി ഒരുക്കിയത് ശ്രദ്ധേയമായി. ജിടിഎമ്മില് പങ്കെടുക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് ജഡായുപ്പാറ, അഷ്ടമുടിക്കായൽ, വർക്കല, പൂവാർ, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി 30 ന് പ്രത്യേക ടൂർ സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരം കാണാനുള്ള അവസരവും ഒരുക്കി.
ഡെസ്റ്റിനേഷൻ ഇന്ത്യ
ഇന്ത്യൻ ട്രാവൽ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. എക്‌സ്പീഡിയയുടെ റിപ്പോർട്ട് പ്രകാരം 2025 ഓടെ ഇന്ത്യയിൽ നിന്ന് 13.9 ദശലക്ഷം വിനോദ യാത്രകൾ പ്രതീക്ഷിക്കുന്നു, ഇത് 19.4 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ വിദേശത്തേക്ക് എത്തിക്കുന്നു. ടയർ കക, ടയർ കകക നഗരങ്ങൾ ഈ വളർച്ചയിൽ വലിയ സംഭാവന നൽകുമെന്നാണ് കണക്ക് കൂട്ടൽ . വിദേശ യാത്രകളിൽ 26% ബിസിനസ്സ് യാത്രകളാണ്, ഇത് ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും വലിയ ബിസിനസ്സ് ട്രാവൽ മാർക്കറ്റുകളിലൊന്നാക്കി മാറ്റുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഔട്ട്ബൗണ്ട് ടൂറിസം വിപണി 2024-ഓടെ 42 ബില്യൺ യുഎസ് ഡോളറും 2025-ഓടെ 45 ബില്യൺ യുഎസ് ഡോളറും കവിയുമെന്ന് കണക്കാക്കപ്പെടുന്നു.

 

 

എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സുസ്ഥിര മാതൃകകൾ ടൂറിസത്തിൽ സ്വീകരിക്കണം. അനന്തമായ സാധ്യതകളുള്ള പൈതൃക ടൂറിസം ശക്തിപ്പെടുത്തണം.
-  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Post your comments