Global block

bissplus@gmail.com

Global Menu

മഹീന്ദ്രയുടെ ഥാറിനെ പിടിക്കാനായി 1.32 ലക്ഷം രൂപ വരെ ഇളവുകളുമായി മാരുതി

മഹീന്ദ്രയുടെ ഥാറിനോട് കിടപിടിക്കാൻ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ച മോഡലാണ് ജിമ്‌നി. ഥാറിന് കടുത്ത മത്സരമാകുമെന്നു പ്രതീക്ഷിച്ച മോഡൽ വിചരിച്ച അത്രയും ജനപ്രീതി നേടിയോ എന്ന കാര്യം സംശയമാണ്. ഥാർ കൈവരിക്കുന്ന ഉയർന്ന വിൽപ്പന വോളിയം തന്നെ എടുത്തുപറയണം. സതേസമയം 2023 ഓട്ടോ എക്സ്പോയിൽ പുറത്തിറക്കിയ മാരുതി സുസുക്കി ജിമ്‌നി, ഇതുവരെ ഇന്ത്യയിൽ ലഭ്യമായിരുന്ന 5 ഡോർ ഓഫ് റോഡറാണ്. പ്രധാന എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ ചെറുതാണെങ്കിലും വാഹനം കരുത്തുറ്റത് തന്നെ. ഥാറുമായി മത്സരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്സവ സീസണിൽ വിലയുദ്ധത്തിലേയ്ക്കു കടന്നിരിക്കുകയാണ് കമ്പനി. ജിമ്‌നി മോഡലിന് 1.32 ലക്ഷം രൂപയുടെ കിഴിവുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്.

കാർവാലെ റിപ്പോർട്ട് പ്രകാരം, ജിമ്‌നി സീറ്റ വേരിയന്റ് വാങ്ങുന്നവർക്ക് ഡീലർ നിർദ്ദിഷ്ട 32,000 രൂപ കിഴിവിന് പുറമേ, 50,000 രൂപയുടെ എക്സ്ചേഞ്ച് ഇൻസെന്റീവും, 50,000 രൂപ ക്യാഷ് റിഡക്ഷനും ലഭിക്കും. അതായത് മൊത്തം 1.32 ലക്ഷം രൂപയുടെ ഇളവ്.

മാരുതി സുസുക്കി ജിമ്‌നിയുടെ ആൽഫ ട്രിം വേരിയന്റ് പരിഗണിക്കുന്നവർക്ക് 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 45,000 രൂപയുടെ ഡീലർ നിർദ്ദിഷ്ട കിഴിവും ലഭിക്കും. പ്രദേശവും ഡീലറും അനുസരിച്ച് ജിമ്‌നിയുടെ കിഴിവുകൾ വ്യത്യാസപ്പെടാമെന്ന് ഓർ്ക്കുക. അതേസമയം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലുകൾക്ക് ഇളവുകൾ ബാധകമാണ്. 103 എച്ച്പി കരുത്തും 134 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ജിമ്‌നിക്ക് മാരുതി സുസുക്കി നൽകിയിട്ടുള്ളത്. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. 12.74 ലക്ഷം രൂപ മുതാലാണ് മോഡലുകളുടെ പ്രാരംഭ വില. ഇത് ഇളവുകൾ കൂടാതെയുള്ള വിലയാണ്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 4X4 വാഹനമാണ് മാരുതി സുസുക്കി ജിമ്‌നി

ആഗോള വിപണിയിൽ ലഭ്യമായ 3 ഡോർ ജിമ്‌നിക്ക് സമാനമാണ് ഇന്ത്യയിൽ അവതരിപ്പിച്ച 5 ഡോർ മോഡൽ. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകളും ബ്ലാക്ക്ഡ് ഔട്ട് ഗ്രില്ലുകളും നവീന ലുക്ക് നൽകുന്നു. നീളം കൂടിയ വീൽബേസ് ആണ് 5 ഡോറിന്റെ എടുത്തുപറയേണ്ട മാറ്റം. പിൻവശം സമകനം തന്നെ. അകത്തളത്തിൽ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി സി പോർട്ടുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സൺറൂഫ് തുടങ്ങി ഫീച്ചറുകൾ എടുത്തുപറയണം.

Post your comments