Global block

bissplus@gmail.com

Global Menu

വിലകുറഞ്ഞ സ്റ്റീൽ കൊണ്ട് ഇന്ത്യൻ വിപണി കീഴടക്കാനുളള ചൈനയുടെ കുതന്ത്രത്തിനെതിരെ നമുക്ക് ഒന്നിക്കാം

ഇൻഫ്രാസ്ട്രക്ചറിലും വികസന പദ്ധതികളിലും രാജ്യം അതിവേഗം നിക്ഷേപം നടത്തുന്നതിനാൽ ഇന്ത്യയിൽ ഉരുക്കിന്റെ ആവശ്യം കുതിച്ചുയരുകയാണ്. വാസ്തവത്തിൽ, ഇന്ത്യ അംബരചുംബികളായ കെട്ടിടങ്ങളും ഫാക്ടറികളും പാലങ്ങളും റോഡുകളും ചരിത്രപരമായ വേഗതയിൽ നിർമ്മിക്കുന്നതിനാൽ ഉരുക്ക് ഇന്ത്യയുടെ വികസനത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു. എന്നാൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും വളർച്ചയെയും തടസ്സപ്പെടുത്താൻ, ചൈനീസ് കമ്പനികൾ വിലകുറഞ്ഞ സ്റ്റീൽ ലഭ്യമാക്കി ഇന്ത്യൻ ആഭ്യന്തര വ്യാപാരികളെ ആകർഷിക്കുന്നു. മാത്രമല്ല വ്യാപാരികൾ വിപണിയിൽ ഈ സ്റ്റീൽ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ഉപഭോക്താക്കൾ ഈ കെണിയിൽ വീഴുകയും ചെയ്യുന്നു.  
നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ ചൈനീസ് സ്റ്റീൽ ഉപയോഗിച്ചാണോ നമ്മുടെ അംബരചുംബികളായ കെട്ടിടങ്ങളും ഫാക്ടറികളും പാലങ്ങളും നിർമ്മിക്കേണ്ടതെന്ന ചോദ്യം വളരെ പ്രസക്തമാണ്. വാങ്ങുന്നവർക്ക് കുറച്ച് രൂപ ലാഭിക്കാമെന്നത് ശരിയാണ്, പക്ഷേ ഗുണനിലവാരത്തിന്റെ കാര്യമോ. കുറച്ച് പണം ലാഭിക്കാൻ നാം ചൈനീസ് സ്റ്റീൽ തിരഞ്ഞെടുക്കുമ്പോൾ,  സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം ഒരു വലിയ റിസ്‌കാണ് നാം തലയിലേറ്റുന്നതെന്ന് ഓർക്കണം. ഈ ചൈനീസ് സ്റ്റീലിന്റെ ഗുണനിലവാരം നമുക്കറിയില്ല, മാത്രമല്ല ഇന്ത്യൻ നിർമ്മിത സ്റ്റീലിനെ അപേക്ഷിച്ച് അവയുടെ സ്റ്റീൽ സംശുദ്ധമോ ഇടുനിൽക്കുന്നതോ അല്ല.
ഗുണനിലവാര ഘടകത്തിന് പ്രധാന പ്രാധാന്യമുണ്ടെന്നിരിക്കെ, വിലകുറഞ്ഞ ചൈനീസ് സ്റ്റീൽ നമ്മുടെ രാജ്യത്തിന്റെ സ്വയംപര്യാപ്തതയെയും സാമ്പത്തിക വളർച്ചയെയും മോശമായി ബാധിക്കുന്നുവെന്ന മറുവശവുമുണ്ട്.  നിർമ്മാണം, മാനുഫാക്ടറിംഗ്, മറ്റ് മേഖലകൾ എന്നിവയിലെ വികസനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇന്ത്യൻ സ്റ്റീൽ വ്യവസായം ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. ഇന്ത്യയിൽ തദ്ദേശിയമായി നിർമ്മിച്ച ഉരുക്ക് തിരഞ്ഞെടുക്കുമ്പോൾ, പ്രാദേശിക സമൂഹങ്ങളെ നേരിട്ട് ശാക്തീകരിക്കുകയും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും കൂടിയാണ് നാം ചെയ്യുന്നത്.    രാജ്യത്തെ നിയമം അനുശാസിക്കുന്ന എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കൾ പാലിക്കുന്നു.ലോകോത്തര നിലവാരമുളള സ്റ്റീൽ നിർമ്മിക്കുന്നതിനായി ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കൾ അത്യാധുനിക സാങ്കേതിക വിദ്യകളിലും ലോകോത്തര ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.
 ഇന്ത്യൻ സ്റ്റീൽ തിരഞ്ഞെടുക്കുന്നതിലൂടെ, നാമോരോരുത്തരും സുരക്ഷ, വിശ്വാസ്യത, ഈട് എന്നിവയ്ക്ക് മുൻഗണന നൽകാനുള്ള ബോധപൂർവമായ തീരുമാനമാണ് എടുക്കുന്നത്. ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കളെ പിന്തുണയ്ക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പരോക്ഷമായി പിന്തുണയ്ക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആഭ്യന്തര വ്യവസായങ്ങളെ ശാക്തീകരിക്കുകയും 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള സമ്പ്രദായങ്ങൾ സ്വീകരിക്കുകയും കാർബൺ പുറന്തളളൽ കുറയ്ക്കുകയും പുനരുപയോഗ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ സ്റ്റീൽ വ്യവസായം കൂടുതൽ സുസ്ഥിരമായ ഭാവിക്കായി കൂട്ടായ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്നു.
അതിനാൽ അടുത്ത തവണ, വില ടാഗ് നോക്കി നിങ്ങൾ വിലകുറഞ്ഞ ചൈനീസ് സ്റ്റീൽ തിരഞ്ഞെടുക്കാനൊരുങ്ങുമ്പോൾ തത്ഫലമായി സംജാതമാകുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കൂടി പരിഗണിക്കുക. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലൂടെ ഇന്ത്യൻ സ്റ്റീൽ വ്യവസായം ആഗോള സ്റ്റീൽ വിപണിയിൽ നേതൃസ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. അതിനാൽ വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ചൈനീസ് സ്റ്റീലിനെ അപേക്ഷിച്ച് ഗുണനിലവാരമുള്ള ഇന്ത്യൻ സ്റ്റീൽ തിരഞ്ഞെടുത്ത് ശക്തവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള  ശ്രമങ്ങളിൽ നമുക്ക് അണിചേരാം.
Humayoon Kalliyath.
Executive Director,  KAIRALI  TMT

Post your comments