Global block

bissplus@gmail.com

Global Menu

ക്ലീനിങ്ങ് വ്യവസായ സാദ്ധ്യതകൾ ഇന്ത്യയിൽ

Ameer Sha Pandikkad
Certified Investment & Strategy consultant
Equity India & Research

 

 

ഇന്ത്യയിലെ ഓരോ ഗവണ്മെന്റും വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മേഖലയാണ് ഇന്ത്യയിലെ ക്ലീനിങ് മേഖല എന്നത്. swatch bharath എന്ന ആശയം തന്നെ ഇന്ത്യയിലെ ഓരോ മേഖലയും അതുപോലെ ജനജീവിതവും ഏറ്റവും സുന്ദരവും വൃത്തിയുമുള്ളതായിരിക്കണം എന്നതാണ്. മറ്റു middle east & Europe രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നഗരങ്ങളും ജനനിബിഢ മേഖലകളും കാര്യമായ മുന്നേറ്റം ഈ മേഖലയിൽ നടത്തിയിട്ടില്ല എന്ന് നമ്മുടെ ഓരോ പരിസര പ്രദേശങ്ങളും നോക്കിയാൽ കാണാൻ കഴിയും. ഒരു പക്ഷേ ഇന്ത്യയുടെ ജിഡിപി അടുത്ത ഏതാനും വര്ഷം കൊണ്ട് വളരെ ഉയർന്നു വരാൻ നമ്മുടെ ഇടപെടലുകൾ ഈ മേഖലയിൽ നടത്തിയാൽ സാധിക്കും.
ക്ലീനിങ് മേഖല എന്ന് പറയുന്നത് മറ്റേത് ഇൻഡസ്ടറി പോലെയല്ല. മറിച്ച് വർഷാവർഷം 40% വളർച്ച നേരിടുന്ന വലിയ ബിസിനസ് സാധ്യതയുള്ള മേഖലയാണ്. ഇന്നത്തെ അവസ്ഥയിൽ പഞ്ചായത്തുകൾ / മുനിസിപ്പാലിറ്റികൾ / കോര്പറേഷനുകൾ എന്നിവയെല്ലാം വളരെ പരിമിതമായ രൂപത്തിലാണ് ഈ മേഖല കൈകാര്യം ചെയ്യുന്നത്. ക്ലീൻ നഗരങ്ങളായി നമുക്ക് മാറാൻ കഴിഞ്ഞാൽ സ്വാഭാവികമായും വളരെയധികം ബിസിനസ് സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കപ്പെടുകയും ടൂറിസം, ഹോട്ടൽ വ്യവസായം, ട്രാൻസ്‌പോർടാഷൻ എന്നിവയെല്ലാം വളരെവേഗം വളർച്ച നേരിടും. ഇന്ത്യയിലേക്ക് വിദേശ ടൂറിസ്റ്റുകൾ വീണ്ടും വീണ്ടും വരണമെങ്കിൽ അവരുടെ കണ്ണുകളെ വിസ്മയിപ്പിക്കുന്ന രൂപത്തിലേക്ക് നമ്മുടെ നഗരങ്ങളും ചുറ്റുപാടുകളും മാറണം. ഇന്ത്യയിലെ പ്രധാന ക്ലീൻ നഗരങ്ങൾ എന്ന് അറിയപ്പെടുന്നത് ഇൻഡോർ / സൂററ്റ് / നവി മുംബൈ / മൈസൂർ / വിജയവാഡ / അഹമ്മദാബാദ് / ഖാർഖോൺ / രാജ്ഘട് എന്നിവയാണ്. സ്വാഭാവികമായും ഈ നഗരപ്രദേശങ്ങളിൽ ടൂറിസം സാധ്യത വളരെ നന്നായി മുന്നേറുന്നതായി നമുക്ക് കാണാൻ കഴിയും.
വൃത്തിഹീനമായ ചുറ്റുപാടിൽ എത്രനല്ല സൗധം പണിതാലും പിന്നൊരിക്കൽ വീണ്ടും ടൂറിസ്റ്റുകൾ വരില്ല. മറിച്ച് നല്ല വൃത്തിയും സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ചുറ്റുപാടിൽ ഏതൊരു ബിസിനസ്സും പെട്ടെന്ന് വളർച്ച പ്രാപിക്കും. ഉദാഹരണം നമ്മുടെ ചുറ്റുപാടിൽ ഏറ്റവും അടുത്തുള്ള മൈസൂർ തന്നെ നല്ലൊരു ഉദാഹരണമാണ്. മൈസൂരിന്റെ ചുറ്റുപാടുകൾ നമുക്ക് എവിടെ നോക്കിയാലും കാണാൻ ഭംഗിയും സഞ്ചരിക്കാൻ നല്ല വൃത്തിയുള്ള പരിസരവുമാണ് എന്നതാണ് വാസ്തവം. നേരെ മറിച്ച് വളരെ ബിസിനെസ്സ് സാധ്യതയുള്ള കൊച്ചി / കോഴിക്കോട് പോലുള്ള നഗരങ്ങൾ പ്രത്യേകിച്ചും ബീച്ച് ഏരിയകൾ ഇപ്പോഴും വൃത്തിയുടെ കാര്യത്തിൽ പല ഭാഗങ്ങളും പിന്നിലാണ്. ബീച്ച് ഭാഗങ്ങൾ ഏറ്റവും നല്ല ഹോട്ടലുകളും restaurant കളും വരാൻ ഏറ്റവും സാധ്യയുള്ള ഭാഗങ്ങളായിട്ടു പോലും നമുക്ക് ഒരു പരിധിയിൽ കൂടുതൽ നല്ല സ്ഥാപനങ്ങൾ അവിടെങ്ങളിൽ ഇല്ല എന്ന് വേണം പറയാൻ. ക്ലീനിങ് മേഖലയുമായി ബന്ധപെട്ടു വളരെ വളർച്ചാ സാധ്യതയുള്ള ബിസിനസ്സുകൾ നമ്മുക്ക് കണ്ടെത്താനും പല starup സംരംഭങ്ങളും വിജയിപ്പിക്കാനും നമുക്ക് സാധിക്കണം. ഒരു പക്ഷെ വളരെയേറെ തൊഴിലുകൾ ഈ മേഖലകളിൽ നമുക്ക് സൃഷ്ടിക്കാൻ കഴിയും. മാനേജ്മന്റ് തലത്തിലും സൂപ്പർവൈസറി തലത്തിലും ലേബർ വിഭാഗത്തിലും ധാരാളം ആളുകളെ ഈ മേഖലയിൽ ഉൾകൊള്ളാൻ സാധിക്കും എന്ന് മാത്രമല്ല 365 ദിവസവും തൊഴിൽ നല്കാൻ ഈ മേഖലക്ക് സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ക്ലീനിങ് മേഖല തന്നെ ധാരാളം ഉപവിഭാഗങ്ങളായി തരം തിരിക്കപ്പെട്ടിരിക്കുന്നു. കാർപെറ്റ് ക്ലീനിങ്, വിൻഡോ ക്ലീനിങ്, പ്രഷർ വാഷിങ്, പൂൾ ക്ലീനിങ്, ചിമ്മിനി ക്ലീനിങ്, ട്രാഷ് ബിൻ ക്ലീനിങ് ...അങ്ങിനെ പോകുന്നു ഈ മേഖല. നമ്മുടെ താല്പര്യമനുസരിച്ചു് ഓരോ വിഭാഗം തിരഞ്ഞെടുക്കാനും പദ്ധതി നടപ്പിലാക്കാനും കഴിയും. ഇന്നത്തെ അവസ്ഥയിൽ പല ഹോട്ടലുകളും മാളുകളും കോൺട്രാക്ട് അടിസ്ഥാനത്തിലാണ് ആളുകളെ നിയമിക്കുന്നത്.
2022 ലെ കണക്കുപ്രകാരം ഇന്ത്യൻ ക്ലീനിങ് മേഘലയെന്നത് ഏകദേശം US $ 9000 മില്യൺ വരും. അതേയവസരത്തിൽ ഇതേമേഖലയിൽ വളരെ വളർച്ചാ സാധ്യതയുള്ള മറ്റൊരു പ്രധാന മേഖലയാണ് detergent വ്യവസായം. അടുത്ത നാല് വര്ഷം കൊണ്ട് ഏകദേശം 75 കോടി വിറ്റുവരവുള്ള മേഖലയായി detergent വ്യവസാനം മാറും.  മറ്റുള്ള മേഖലകളിൽ വരുന്ന സ്റ്റാർട്ടപ്പ്കൾ 70% രണ്ടോ മൂന്നോ വര്ഷം കൊണ്ട് തകരുമ്പോൾ ക്ലീനിങ് മേഖലയിൽ വരുന്ന എല്ലാ സംരംഭങ്ങളും 70% വും വിജയിക്കുന്നു എന്നതാണ് ആശ്വാസം. വളരെ ചെറിയ രൂപത്തിലും വളരെ വലിയ മേഖലയാണ് നമുക്ക് ഈ മേഖലയിൽ ബിസിനെസ്സ് തുടങ്ങാനും വിജയിക്കാനും സാധിക്കും. 2 - 3 വര്ഷം നീളുന്ന ദീർഘകാല കോൺട്രാക്ടുകൾ ആണ് നമ്മൾ നേടിയെടുക്കേണ്ടത്. Safaiwala, urbanclap, Housejoy, Radiancespace, Vblue എന്നിവയെല്ലാം ക്ലീനിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികളാണ്. ഉപഭോക്താവിന് ഇണങ്ങും വിധം തങ്ങളുടെ സേവന നിരക്കുകൾ ക്രമീകരിച്ചു വേണം ഈ മേഖലയിൽ കാൽവെക്കാൻ. കുറഞ്ഞ നിരക്കുകൾ, വിശ്വാസ്യത, കൃത്യതയുള്ള പ്രവർത്തന രീതികൾ എല്ലാം ഈ മേഖലയിൽ മുന്നേറാൻ സഹായിക്കും.
നിക്ഷേപകർക്ക് പരിചയപ്പെടുത്തുന്ന ഒരു കമ്പനിയാണ് Pee Cee Cosma Ltd. ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതും 400 രൂപവരെ വില നിലവാരം ഉയരാനും സാധ്യതയുള്ള ഒരു കമ്പനിയാണ് Pee Cee Cosma Ltd. ഇപ്പോഴത്തെ വിലനിലവാരത്തിൽ ഹൃസ്വകാല നിക്ഷേപത്തിന് അനുയോജ്യമല്ലായെങ്കിലും ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഒരു ഓഹരിയാണിത്. കമ്പനിയുടെ ആസ്തികളും മൂല്യനിർണ്ണയവും പരിഗണിക്കുമ്പോൾ വെറും 46 കോടി മാർക്കറ്റ് ക്യാപിറ്റലുള്ള ഈ കമ്പനി വരും വർഷങ്ങളിൽ നന്നായി മുന്നേറാൻ സാധ്യതയുണ്ട്. ഓഹരി നിക്ഷേപം എന്നത് തികച്ചും സ്വന്തം തീരുമാനപ്രകാരം ചെയ്യേണ്ടതും വിലയിരുത്തേണ്ടതുമായ വിഷയമാണ്. ഇതിൽ പറഞ്ഞ കാര്യങ്ങളും കമ്പനിയുടെ വിവരങ്ങളും തികച്ചും ഒരു പരിചയപ്പെടുത്തൽ മാത്രമാണ് എന്ന് മനസിലാക്കുക.

Post your comments