Global block

bissplus@gmail.com

Global Menu

നാപ്കിൻ റോളുകൾ ടോയ്ലറ്റ് റോൾ, കിച്ചൻ റോൾ

 

 

ബൈജു നെടുംകേരി

ചെയർമാൻ, ആഗ്രോപാർക്ക്‌

 

കേരളത്തിന്റെ വികസന നയരൂപീകരണത്തിലെല്ലാം സംരംഭകത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നിലപാടുകൾ രൂപപ്പെടുന്ന കാലഘട്ടമാണിത്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കു അനുമതികൾ വളരെ വേഗത്തിൽ ലഭ്യമാകുന്നു. പഴങ്ങളിൽ നിന്ന് വൈനും വീര്യം കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കുന്നതിന്റെ സാദ്ധ്യതകൾ സജീവമായി നിലനിൽക്കുന്നു. കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും  കയറ്റുമതിയും പ്രധാന വരുമാനാർജ്ജിത മേഖലയായി ഗവൺമെന്റ് പരിഗണിക്കുന്നു. ചുരുക്കത്തിൽ സംരംഭങ്ങളാണ് കേരളത്തിന്റെ ഭാവിമാതൃക എന്ന തലത്തിലേക്ക് ഒരു പൊതുബോധം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിൽ ആകമാനം സംരംഭകരോടുള്ള മനോഭാവത്തിലും ഗുണപരമായ മാറ്റങ്ങൾ ദൃശ്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങളെ സംരംഭകത്വ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയത് വലിയ വിജയമായി. അന്യസംസ്ഥാനത്ത് ഉല്പാദിപ്പിച്ച് കേരളത്തിൽ ധാരാളമായി വിപണനം നടത്തപെടുന്ന ഉത്പന്നങ്ങളാണ് ടോയ്ലറ്റ് നാപ്കിൻ റോൾ, കിച്ചൺ നാപ്കിൻ റോൾ തുടങ്ങിയവ.
നാപ്കിൻ റോളുകൾ
ഹോട്ടലുകൾ, ഹോസ്പിറ്റലുകൾ, റസ്റ്റോറന്റുകൾ, ഹൌസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, പൊതുശൗചാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ടോയ്ലെറ്റുകളിൽ നാപ്കിൻ റോളുകൾ ഉപയോഗപ്പെടുത്തുന്നു. ഹോട്ടലുകളിലെയും വീടുകളിലെയും അടുക്കളകളിൽ കിച്ചൻ റോളുകൾ ഉപയോഗപ്പെടുത്തുന്നു. വിവിധതരം നാപ്കിൻ പേപ്പറുകളുടെ വലിയ റീലുകളിൽ നിന്നാണ് ചെറിയ റോളുകൾ നിർമ്മിക്കുന്നത്.
സാധ്യതകൾ  
കേരളത്തിൽ വലിയ വിപണിയുണ്ട് എന്നതും നിർമ്മാതാക്കളുടെ എണ്ണം കുറവാണ് എന്നതുമാണ് ഏറ്റവും വലിയ സാധ്യത. നാനോഗാർഹിക സംരംഭമായി വീടുകളിൽ തന്നെ ആരംഭിക്കാൻ കഴിയും. അസംസ്‌കൃത വസ്തുവായ നാപ്കിൻ റീൽ തമിഴ്നാട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. ഇവ പായ്ക്ക് ചെയ്യുന്നതിന് ആവശ്യമായ പ്ലാസ്റ്റിക് കവറുകൾ നിർമ്മിക്കുന്ന കമ്പനികൾ കേരളത്തിൽ തന്നെയുണ്ട്. അസംസ്‌കൃത വസ്തുക്കളും ഉത്പന്നവും ദീർഘകാലം കേടുകൂടാതെയിരിക്കും എന്നുള്ളതും ടി വ്യവസായത്തിന്റെ സാധ്യതകൾ സുഗമമാക്കുന്നു. വനിതകൾക്ക് പോലും സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലഘുയന്ത്രങ്ങളാണ് നാപ്കിൻ റോളുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്
മാർക്കറ്റിംഗ്
വിതരണക്കാരെ നിയമിച്ച് കൊണ്ടുള്ള വില്പന രീതിയാണ് അഭികാമ്യം. കൂടുതൽ ഉപഭോഗമുള്ള ഹോട്ടലുകൾക്കും ഹോസ്പിറ്റലുകൾക്കും നേരിട്ട് വില്പന നടത്തുകയുമാകാം. പലതര മാധ്യമങ്ങളിൽ ക്ലാസിഫൈഡ് പരസ്യം നൽകിയും, സോഷ്യൽ മീഡിയ വഴിയും വിതരണക്കാരെ കണ്ടെത്താം.
അസംസ്‌കൃത വസ്തുക്കൾ
15 മുതൽ 22 വരെ ജി.എസ്.എം (സ്‌ക്വയർ മീറ്ററിൽ അടങ്ങിയിരിക്കുന്ന ഗ്രാം ) നാപ്കിനുകളാണ് റോളുകളാക്കാൻ ഉപയോഗിക്കുന്നത്. നാപ്കിനുകൾ തന്നെ മാർദ്ദവം ഏറിയതും കുറഞ്ഞതും വിപണിയിൽ ലഭ്യമാണ്. ടി വ്യത്യാസത്തിന് അനുസരിച്ച് വിലകളിലും വ്യത്യാസമുണ്ടാകും. പായ്കിംഗിന് ആകർഷകമായി പ്രിന്റ് ചെയ്ത പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിക്കുന്നത്.
നിർമ്മാണരീതി
സ്ലിറ്റിങ് & സെമി കട്ടിങ് യന്ത്രമാണ് നാപ്കിൻ റോളുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. വലിയ നാപ്കിൻ റീലുകൾ യന്ത്രത്തിൽ ലോഡ് ചെയ്ത് സ്പീഡ് അഡ്ജസ്റ്റ് ചെയ്ത്  ആവശ്യമുള്ള നീളത്തിൽ സെമി കട്ട് ചെയ്ത് ചുറ്റിയെടുക്കും. കനം കുറഞ്ഞ പേപ്പർ കോറുകളിലാണ് ചുറ്റിയെടുക്കുന്നത്. 10, 15, 20, 32, 35 മീറ്ററുകൾ നീളത്തിലാണ് നാപ്കിൻ റീവൈൻഡ് ചെയ്യുന്നത്. 10 സെന്റിമീറ്റർ നീളത്തിൽ സെമികട്ടിംഗ് നടത്തിയാണ് റീവൈൻഡിങ് ചെയ്യുന്നത്. റീവൈൻഡിങ് പൂർത്തിയായ റോളുകൾ യന്ത്രത്തിൽ നിന്ന് വേർപെടുത്തി 10 സെന്റിമീറ്റർ നീളത്തിലുള്ള ചെറിയ റോളുകളായി മുറിച്ചെടുക്കാം. ഓരോ റോളിലും 10 സെന്റിമീറ്റർ നീളമുള്ള ''പുള്ളു''കളായാണ് പേപ്പർ ഉണ്ടാവുക . 10 മീറ്റർ നീളമുള്ള റോളിൽ നിന്ന് 100 പുള്ളുകൾ ലഭിക്കും. തുടർന്ന് ചെറിയ റോളുകൾ പ്ലാസ്റ്റിക് പേപ്പറുകൾക്കുള്ളിൽ നിറയ്ക്കും. കാർട്ടൺ ബോക്‌സുകളിൽ നിറച്ചോ, പ്ലാസ്റ്റിക് ഫിലിം കൊണ്ട് പൊതിഞ്ഞോ വിപണിയിലെത്തിക്കും. മാർദ്ദവം കൂടിയ റോളുകൾക്കു വിലയും കൂടുതലായിരിക്കും.
മൂലധന നിക്ഷേപം
പ്രതിദിനം 4000 ടോയ്ലറ്റ് റോൾ
നിർമ്മിക്കാൻ ശേഷിയുള്ളത്
1   നാപ്കിൻ റോൾ നിർമ്മാണയന്ത്രം   -    6,50,000
    (കട്ടിംഗ് യന്ത്രം ഉൾപ്പെടെ)
2   അനുബന്ധയന്ത്രങ്ങൾ                   - 25,000
ആകെ       - 6,75,000

പ്രവർത്തന വരവ് ചിലവ്  കണക്ക്
(4000  റോളുകൾ നിർമ്മാണത്തിന്റെ ചിലവ് )

1  നാപ്കിൻ  റോൾ  300 kg *90.00   -   27,000  
2  പേപ്പർ കോർ -                               2000
3  പായ്കിംഗ് -                                   2000
4  വേതനം-                                       1000
5  വൈദ്യുതി അനുബന്ധ ചിലവുകൾ-         500
ആകെ           32500

വരവ്
(4000 റോളുകൾ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത് )
4000 * 12.00  = 48, 000/-

ലാഭം
48000 -32500  = 15,500/-

യന്ത്രങ്ങൾ , പരിശീലനം
നാപ്കിൻ റോൾ നിർമ്മാണയന്ത്രങ്ങളും പരിശീലനവും പിറവം അഗ്രോപാർക്കിൽ ലഭിക്കും. 0485 2999990

ലൈസൻസ് , വായ്പ , സബ്സിഡി

ഉദ്യം രജിസ്ട്രേഷൻ, ഗുഡ്സ് സർവീസ് ടാക്‌സ്, പാക്കിങ് ലൈസൻസ് എന്നിവ നേടി വ്യവസായം ആരംഭിക്കാം. ബാങ്കുകളും മറ്റ് ഈട് രഹിത വായ്പകൾ അനുവദിക്കുന്നുണ്ട്. പദ്ധതി ചിലവിന് ആനുപാതികമായി സബ്സിഡിയും ലഭിക്കും 

Post your comments