Global block

bissplus@gmail.com

Global Menu

അനന്തപുരിക്ക് അപൂര്വ്വാനുഭവം പകർന്ന് ബ്ലെൻഡ്

കഴക്കൂട്ടം ടെക്‌നോപാർക്കിന് സമീപത്തെ
ബ്ലെൻഡ് റെസ്റ്റോബാർ ഒരു അപൂർവ്വാനുഭവമാണ്. എസ്എഫ്എസ് ഹോംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും യുവ സംരംഭകയുമായ അദ്വൈത ശ്രീകാന്തിന്റെ
വ്യത്യസ്തമായ ചിന്തയുടെ സൃഷ്ടിയാണീ റെസ്റ്റോബാർ.

 

 

ഇന്ന് അനന്തപുരിയിലെ ബിസിനസ് സർക്കിളിൽ ചർച്ചചെയ്യപ്പെടുന്ന, തന്റേതായ ഇടം നേടിയ ബിസിനസുകാരിൽ മുൻനിരക്കാരിയാണ്,അദ്വൈത ശ്രീകാന്ത്.   പ്രമുഖ ബിൽഡർമാരായ എസ്എഫ്എസ് ഹോംസിന്റെ മൂന്നാംതലമുറയിലെ അംഗം എന്നതിനേക്കാളുപരി കുടുംബബിസിനസിനൊപ്പം സ്വന്തം പാഷനും ബിസിനസാക്കി അതിൽ വിജയം കൊയ്ത യുവസംരംഭക എന്ന നിലയിലാണ് അദ്വൈത ബിസിനസ് സർക്കിളിൽ അപൂർവ്വ വ്യക്തിത്വമാകുന്നത്.  എസ്എഫ്എസ് ഹോംസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും എസ്എഫ്എസ് ഹോംസിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ എസ്എഫ്എസ് ഹോം ബ്രിഡ്ജിന്റെയും  ബിഎൽഎൻഡി റെസ്റ്റോബാർ, സ്‌പൈസ്ബ്രിഡ്ജ് റെസ്റ്ററന്റ് എന്നിവയുടെയും മേധാവിയുമാണ് അദ്വൈത ശ്രീകാന്ത്. വിവിധ രുചികളുടെയും അഭിരുചികളുടെയും ബ്ലെൻഡ് ആയ ബ്ലെൻഡ് റെസ്റ്റോബാർ, സ്‌പൈസ്ബ്രിഡ്ജ് റെസ്റ്ററന്റ് എന്നിവ അദ്വൈതയുടെ സ്വന്തം സംരംഭങ്ങളാണ്.

ബാല്യം, വിദ്യാഭ്യാസം
എസ്എഫ്എസ് ഹോംസ് എക്‌സിക്യൂട്ടീവ് ചെയർമാൻ കെ.ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ് അദ്വൈത. തിരുവനന്തപുരം ലെകോൾ ചെമ്പകയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ബിബിഎ ചെയ്തു. ാത്രകളും പാചകവും ഇഷ്ടപ്പെടുന്ന അദ്വൈത ബാംഗ്ലൂരിലെ ലവോൺ അക്കാദമി ഓഫ് ബേക്കിംഗ് സയൻസസിൽ നിന്നും   പേസ്ട്രി ഷെഫ് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.തുടർന്ന് മുംബൈയിലെ ദി ബോംബെ കാന്റീൻ, താജ് ഗ്രൂപ്പ്  ഉൾപ്പെടെ നിരവധി പ്രസിദ്ധമായ റസ്റ്ററന്റുകളിൽ ഇന്റേൺഷിപ്പ് ചെയ്തു.ആ സമയത്ത് ഇന്ത്യയിലെ നമ്പർ വൺ റസ്റ്ററന്റായി റേറ്റ് ചെയ്യപ്പെട്ട റസ്റ്ററന്റാണ് ബോംബെ കാന്റീൻ. അതിനുശേഷം പേസട്രി കോഴ്‌സ് ചെയ്തു.അതിനുശേഷം .......ന്റെ ബാംഗ്ലൂരിലെ കോർപറേറ്റ് ഓഫീസിൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡിവിഷനിൽ ജോലി ചെയ്തു. ഇൻഡസ്ട്രിയെ കുറിച്ച് ഒരു ഐഡിയ ലഭിക്കുന്നതിന് ഇത് സഹായിച്ചുവെന്ന് അദ്വൈത പറയുന്നു. പിന്നീട് യുകെയിലെ കവന്റ്‌റി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗ്ലോബൽ ബിസിനസിൽ എംബിഎ ചെയ്തു. 2020-ൽ തിരികെയെത്തി കുടുംബബിസിനസിൽ ജോയിൻ ചെയ്തു.
കൊവിഡും തുടക്കവും
പ്രതിസന്ധികൾ താണ്ടി വന്നവർ ചെറിയ തിരിച്ചടികളിൽ തളരില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അദ്വൈത ബിസിനസിൽ സജീവമാകുന്ന സമയത്താണ് കൊവിഡ് ലോകത്തെ ലോക്ഡൗണിലാക്കിയത്. അതിനുമുമ്പു തന്നെ എസ്എഫ്എസ് ഹോംസിന്റെ അമരക്കാർ ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് ചുവടുവയ്ക്കാനുളള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. സ്‌പൈസ് ബ്രിഡ്ജ് എന്ന റസ്റ്ററന്റിന്റെ പണിയും ഏകദേശം പൂർത്തിയായി. അപ്പോഴാണ് കൊവിഡ് വ്യാപനം. ബിസിനസിലേക്ക് വലതുകാൽ വച്ച അദ്വൈത ഈ പ്രതിസന്ധിയോട് പടവെട്ടിയാണ് സ്‌പൈസ്ബ്രിഡ്ജും ബ്ലെൻഡ് എന്ന തന്റെ സ്വപ്‌നപദ്ധതിക്കായുളള തയ്യാറെടുപ്പുകളും നടത്തിയത്. അതുകൊണ്ടുതന്നെ കാര്യങ്ങൾ പഴയപടിയിലാകുമ്പോഴേക്കും ബ്ലെൻഡ് എന്ന സ്വപ്‌നസംരംഭം യാഥാർത്ഥ്യമാക്കി.
സ്‌പൈസ്ബ്രിഡ്ജ്
എസ്എഫ്എസ് ഹോംസിന്റെ ഇൻ ഹൗസ് ഗസ്റ്റുകൾക്ക് ഭക്ഷണസൗകര്യത്തിനായാണ് സ്‌പൈസ് ബ്രിഡ്ജ് റസ്റ്ററന്റ് ആരംഭിച്ചത്. ബിരിയാണി തുടങ്ങിയ ദക്ഷിണേന്ത്യക്കാരുടെ പ്രിയ ഭക്ഷണങ്ങളും മറ്റ് നോർത്തിന്ത്യൻ, സൗത്ത് ഇന്ത്യൻ,ചൈനീസ് വിഭവങ്ങളുമെല്ലാം തനത് രുചിയിൽ ഇവിടെ ലഭ്യമാണ്.നിലവിൽ സ്‌പൈസ്ഡ്ബ്രിഡ്ജ് റസ്റ്ററന്റിന്റെ റെനവേഷൻ വർക്കുകൾ നടക്കുകയാണ്. ആ ബ്രാൻഡിനെ പോപ്പുലറൈസ് ചെയ്യണമെന്നാണ് അദ്വൈതയുടെ ആഗ്രഹം.
വൈവിധ്യങ്ങളുടെ ബ്ലെൻഡ്
യാത്രകളും, സ്വകാര്യ ഡൈനിംഗ് സ്‌പെയ്‌സുകളും ഇഷ്ടപ്പെടുന്നവർക്കായി വ്യത്യസ്തമായ രുചികൾ ആസ്വദിക്കാനും ഒരല്പം വൈനോ ബീയറോ ആസ്വദിച്ചുകൊണ്ട് ചിൽ ചെയ്യാനുമുളള, കുടുംബത്തോടൊപ്പം ഒഴിവുദിനങ്ങളിലെ ഡൈൻ ആസ്വദിക്കാവുന്ന ഒരിടം തിരുവനന്തപുരത്ത് ഇല്ലല്ലോ എന്ന ചിന്തയിൽ നിന്നാണ് അദ്വൈതയുടെ മനസ്സിൽ ബ്ലെൻഡ് റെസ്‌റ്റോബാർ എന്ന ആശയം നാമ്പിടുന്നത്. കൊവിഡ് കാലത്ത് തോന്നിയ ആശയം കൊവിഡനന്തരം വിചാരിച്ചതിലും മികച്ച രീതിയിൽ ആരംഭിച്ചു. 2022 മാർച്ചിൽ ടെക്‌നോപാർക്കിന് സമീപം ബൈപാസിൽ ആരംഭിച്ച ഈ റെസ്റ്ററന്റ് പേരുപോലെ തന്നെ വൈവിധ്യങ്ങളുടെ  ബ്ലെൻഡാണ്.
യൂറോപ്യൻ-ഐറിഷ് പബ്ബ് തീമിലാണ് ഈ റെസ്റ്റോബാർ സെറ്റ് ചെയ്യാൻ തീരുമാനിച്ചതെങ്കിലും ചെയ്തുവന്നപ്പോൾ മലയാളികളുടെ ഇഷ്ടം കൂടി മുന്നിൽകണ്ടുകൊണ്ടുളള ഒരു മിക്‌സഡ് തീമായി മാറി. കൊച്ചിയിൽ നിന്നുളള ഇന്റീരിയർ ഡിസൈനറാണ് ഇന്റീരിയർ സെറ്റ് ചെയ്തത്. പിന്നെ മാർക്കറ്റിംഗ്, അഡ്വർട്ടൈസിംഗ് ടീമിന്റെ സജഷൻസും കൂടിയായപ്പോൾ  ബ്ലെൻഡിന്റെ ലുക്ക് തന്നെ വൈറലായി മാറി. വിശാലമായ ഇന്റീരിയറുകൾ, ആകർഷകമായ ലൈറ്റിംഗ്, ഊഷ്മളമായ സ്വീകരണം, അതീവരുചികരമായ ഭക്ഷണം ഇതൊക്കെയാണ് ബ്ലെൻഡിനെ വ്യത്യസ്തമാക്കുന്നത്. യുവതീയുവാക്കൾക്ക് പുറമെ ഫാമിലിക്കും ചിൽ ചെയ്യാൻ പറ്റിയ ഇടമാണിത്. വിദേശത്തും മറ്റും നടത്തിയ യാത്രകളിൽ ബ്ലെൻഡിന്റെ അമരക്കാരി കണ്ട കാഴ്ചകളും സന്ദർശിച്ച റെസ്റ്ററന്റുകളും മറ്റും ബ്ലെൻഡിന്റെ കെട്ടിലും മട്ടിലും സ്വാധീനിച്ചിട്ടുണ്ട്.
സ്റ്റാർട്ടർ മുതൽ ഡിസെർട്ട് വരെ                    യുണീക് സ്‌റ്റൈൽ
ദിവസം മുഴുവൻ പ്രവർത്തിക്കുന്ന മൾട്ടി ക്യുസെയ്ൻ റസ്റ്ററന്റാണ് ബ്ലെൻഡ്. രാവിലെ 11 മുതൽ രാത്രി 11 വരെ തുറന്നുപ്രവർത്തിക്കുന്നു.ഭക്ഷണപ്രിയർക്ക്  മുന്നിൽ ഇതരസംസ്ഥാനങ്ങളിലെയും രാജ്യാന്തര  വിഭവങ്ങളുടെയും പലഹാരങ്ങളുടെയും  കലവറ തന്നെ തുറന്നുവയ്ക്കുന്നുണ്ട് ബ്ലെൻഡ്. ഒപ്പം നാടൻ വിഭവങ്ങളും. നാടനും പരദേശിയും ചേർന്ന ഒരു അടിപൊളി ബ്ലെൻഡ് ആണ് ഇവിടത്തെ രുചിപ്പെരുമ. എല്ലാ ദിവസവും ചൈനീസ്, കോണ്ടിനെന്റൽ, തായ്, നോർത്തിന്ത്യൻ, സൗത്ത്ഇന്ത്യൻ വിഭവങ്ങൾ ലഭിക്കും. ഡിസെർട്ടുകൾ ഒരുക്കാനായി മുതിർന്ന പേസ്ട്രി ഷെഫുമാർ ഉണ്ട്. അതുപോലെ ബർഗറിൽ ഉപയോഗിക്കുന്ന ബണ്ണുകളും, സാൻവിച്ചിലെ ബ്രെഡും എല്ലാം ഇവിടെ ഉണ്ടാക്കുന്നതാണ്.അതിനായി സ്വന്തം ബേക്കറി യൂണിറ്റുണ്ട്. ബെവ്‌റിജസായി ബിയറും വൈനുമാണ് ഇവിടെ സെർവ് ചെയ്യുന്നത്. അവയുടെ കോക്ക്‌ടെയ്‌ലുകളും ലഭ്യമാണ്.
അതുപോലെ  ബ്ലെൻഡിന് ഒരു ഫിക്‌സഡ് മെനുവും പിന്നെ സീസണൽ മെനുവും ഉണ്ട്. വേനൽക്കാലത്ത് മാമ്പഴം-തണ്ണിമത്തൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുളള സീസണൽ മെനുവാണുണ്ടാവുക. മാംഗോ-പ്രോൺ സാലഡ്, മാംഗോ ബേസ്ഡ് ഡിസെർട്ട് അങ്ങനെ. ക്രിസ്മസിന് ക്രിസ്മസ് മെനു.കേക്കുകളിൽ ബ്ലെൻഡ് ബൂസി മോൾട്ടൺ, ചീസ് കേക്ക് കേക്ക് സ്‌പെഷ്യലാണ്. ബർത്ത്‌ഡേ കേക്കുകൾ തുടങ്ങി സെലിബ്രേഷൻ കേക്കുകളും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ആപ്പിൾ ക്രംബിൾ ഇവിടത്തെ ആകർഷകമായ ഡിസെർട്ടുകളിലൊന്നാണ്.
ഗ്രൂപ്പുകളായി വരുന്നവർക്ക് ആസ്വദിച്ച് പങ്കിടാൻ സീഫുഡ് പ്ലാറ്റർ, തന്തൂർ മിക്‌സ്ഡ് ഗ്രിൽ പ്ലാറ്റർ തുടങ്ങിയവയുണ്ട്. മറ്റ് റസ്റ്ററന്റുകളിൽ ഉളള ഡിഷുകളല്ല ബ്ലെൻഡിലുളളത്. ഇവിടെയെല്ലാം ബ്ലെൻഡാണ്. ബ്ലെൻഡിന് സ്വന്തം ഷെഫ് കൺസൾട്ടന്റ് ഉണ്ട്- സിദ്ദിഖ്. 25 വർഷത്തോളം താജ് ഹോട്ടലിൽ കോർപറേറ്റ് ഷെഫായിരുന്ന സിദ്ദിഖാണ് മെനു തയ്യാറാക്കുന്നത്. വിലയും അഫോർഡബിൾ ആണ്. നിലവിൽ ഔട്ട്‌ഡോർ കേറ്ററിംഗും ചെയ്യുന്നുണ്ട്.
സ്വന്തം ബേക്കറി
സ്വന്തം ബേക്കറി തുടങ്ങണമെന്നതാണ് അദ്വൈതയുടെ ഭാവി പദ്ധതികളിലൊന്ന. നിലവിൽ ബ്ലെൻഡിനായി ഒരു ബേക്കറി യൂണിറ്റ് ഉണ്ട്. ആ റിസോഴ്‌സസ് ഉപയോഗിച്ച് നല്ലൊരു ബേക്കറി ബ്രാൻഡ് സെറ്റ് ചെയ്ത് പോപ്പുലറൈസ് ചെയ്യണം.  ബ്ലെൻഡിലെ കിച്ചണായിരിക്കും സെൻട്രൽ കിച്ചണായി സെറ്റുചെയ്യുക. കഴക്കൂട്ടത്തും വഴുതയ്ക്കാടും രണ്ട് ഡിസ്‌പ്ലേ കിയോസ്‌കുകൾ സെറ്റ് ചെയ്ത ശേഷം ഡോർ ടു ഡോർ ഡെലിവറിയാണ് ആദ്യഘട്ടത്തിൽ പ്ലാൻ ചെയ്യുന്നത്. ഷോപ്പുകൾ തുറക്കാൻ ആദ്യഘട്ടത്തിൽ പദ്ധതിയില്ല.
കുടുംബം
അച്ഛൻ ശ്രീകാന്ത് - എസ്എഫ്എസ് ഹോംസ് എക്‌സിക്യൂട്ടീവ് ചെയർമാനാണ്. അമ്മ രമ ശ്രീകാന്ത് വക്കീലാണ്. ഭർത്താവ് വിശാഖ് സുബ്രഹ്‌മണ്യം. സിനിമ നിർമാതാവാണ് (മെരിലാന്റ്‌സ് സിനിമാസ്). അവർക്ക് ശ്രീവിശാഖ്, ശ്രീകുമാർ, ന്യൂ എന്നിങ്ഹനെ തിയേറ്ററുകളും ഉണ്ട്. ഭർതൃപിതാവ് ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തിയേറ്ററുകളുടെ മാനേജിങ് ഡയറക്ടറായ എസ്.മുരുഗൻ, ഭർതൃമാതാവ് സുജ മുരുഗൻ
തന്റെ ബിസിനസിൽ തന്നെ മുന്നോട്ടുപോകാനാണ് അദ്വൈതയുടെ തീരുമാനം. അതുകൊണ്ടുതന്നെ ഭർത്താവിന്റെ തട്ടകമായ സിനിമയിലേക്കില്ലെന്നും അദ്വൈത പറഞ്ഞുനിർത്തുന്നു.

Post your comments