Global block

bissplus@gmail.com

Global Menu

മലയാളിയുടെ മനസ്സറിഞ്ഞ കണ്ണൂർ ബിസിനസ് ഗാഥ

ബിസ്മി കുക്ക്‌വെയർ, ഫിസ്ലർ ഹോംവെയർ, ബ്ലേക്ക്‌ബോറിസ്.....വിവിധ ബിസിനസ് വെർട്ടിക്കലുകളിൽ വിജയം കൊയ്ത് റാഫി. സാക്ഷാൽ അംബാനിയിൽ നിന്ന് അംഗീകാരം നേടി മുന്നോട്ട്.....

 

നമുക്ക് ഒരു പ്രത്യേകതയുണ്ട്. ഒന്നിൽ വിശ്വാസം തോന്നിയാൽ പെട്ടെന്നൊന്നും അതിൽ നിന്ന് മാറിച്ചിന്തിക്കില്ല. അതുകൊണ്ടാണ് വീടുകളിൽ മിക്കപ്പോഴും ഒരു കടയിൽ നിന്നുളള സാധനങ്ങൾ, ഒരു ബ്രാൻഡിന്റെ ഉത്പന്നങ്ങൾ എന്നിവ കൂടുതലായി കാണുന്നത്. അത്തരത്തിൽ മലയാളിയുടെ വിശ്വാസമാർജ്ജിച്ച ഒന്നല്ല....മൂന്ന് ബ്രാൻഡുകളുടെ അമരക്കാരനാണ് കണ്ണൂർ സ്വദേശിയായ മുഹമ്മദ് റാഫി. ബിസ്മി കുക്ക്‌വെയർ, ഫിസ്ലർ ഹോംവെയർ, ബ്ലേക്ക്‌ബോറിസ് എന്നിവയാണ് റാഫി വിപണിയിലെത്തിക്കുന്ന ബ്രാൻഡുകൾ.
ഇക്കണോമിക്‌സ് ബിരുദധാരിയായ റാഫി ഗൾഫിൽ ജോലി നോക്കിയതിനുശേഷമാണ് ബിസിനസിലേക്കെത്തിയത്. ബിസിനസ് പശ്ചാത്തലമുളള കുടുംബത്തിൽ വളർന്ന റാഫി പതിയെ പ്രവാസം ഉപേക്ഷിച്ച് സ്വന്തം സംരംഭം എന്ന ലക്ഷ്യത്തിനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. 1999 -ൽ ബിസിനസിലേക്കെത്തിയ റാഫി എഫ്ടി കൺസ്യൂമർ പ്രൊഡക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ മേഖലയിലെ ലോകോത്തര ബ്രാൻഡുകൾ വിതരണത്തിലെത്തിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. കഠിനാധ്വാനവും സമർപ്പണവും ബിസിനസിനെ വളർത്തി. വളർച്ചയുടെ പാതയിൽ 2004-ൽ ഇന്ത്യൻ റീട്ടെയിൽ രംഗത്തെ അതികായനായ സാക്ഷാൽ മുകേഷ് അംബാനിയുടെ കയ്യിൽ നിന്ന്   പ്രശസ്തി പത്രവും ലഭിച്ചു.

 

സ്വന്തം ബ്രാൻഡ്

 

മുൻ നിര ബ്രാൻഡുകളുടെ ഡീലർ എന്ന നിലയിലെ അനുഭവസമ്പത്തും അതിലൂടെ ആർജ്ജിച്ച ആത്മവിശ്വാസവും സ്വന്തം ബ്രാൻഡ് എന്ന സ്വപ്‌നത്തിന് ചിറകുനൽകി. അങ്ങനെ ബിസ്മി കുക് വെയർ ബ്രാൻഡ് ആരംഭിച്ചു. സ്റ്റാൻഡേർഡ് അലൂമിനിയം ഇൻഡസ്ട്രീസ് ഡയറക്ടറായ ടി.എം. സലീമുമൊത്തു നോൺ സ്റ്റിക് കുക്ക് വെയർ ബ്രാൻഡായ ബിസ്മിയുടെ കേരളാ വിപണി വിപുലമാക്കുവാനും വലിയ ബിസിനസ് വളർച്ച കൈവരുവാനും റാഫിക്ക് കഴിഞ്ഞു.  2011 മുതൽ ബിസ്മി കുക്ക് വെയർ മലയാളിയുടെ പ്രിയ ബ്രാൻഡായി മാറി.

 

ഫിസ്ലറും ബ്ലേക്ക്‌ബോറിസ്

വിപണിയുടെ മിടിപ്പ് മനസ്സിലാക്കിയ റാഫി 2015-ൽ ഫിസ്ലർ എന്ന പ്രീമിയം ഹോംവെയർ ബ്രാൻഡും അവതരിപ്പിച്ചു.  ഈ ബ്രാൻഡിനെയും മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ബിസിനസ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി അപ്പാരൽ ബിസിനസിലേക്ക് ചുവടുവെച്ചു. 2015 ൽ തന്നെ ബ്ലേക്ക്‌ബോറിസ് എന്ന ബ്രാൻഡിൽ ഗുണമേന്മയുള്ള കിഡ്‌സ് വെയർ കേരളാ മാർക്കറ്റിൽ അവതരിപ്പിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലേക്ക് മേൽത്തരം തുണിത്തരങ്ങൾ ഗുണമേന്മയുറപ്പാക്കി കയറ്റി അയക്കുന്ന ധരണി ഇന്റർനാഷണൽ ടെക്സ്റ്റയിൽസ് ഉടമ രഘുപതിയുമായി ചേർന്നാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങൾ ആകർഷകമായ ഡിസൈൻസിൽ ന്യായമായ വില നിലവാരത്തിൽ കേരളാ വിപണിയിൽ എത്തിക്കുന്നത്. തിരുപ്പൂർ കോട്ടൺ സിറ്റിയിൽ ജനിച്ചു കോയമ്പത്തൂരിൽ ഉന്നത വിദ്യാഭ്യാസം കൈവരിച്ചതിനു ശേഷമാണ് രഘുപതി 1998 ൽ സ്വന്തമായി ബിസിനസ്സിൽ ഇറങ്ങുന്നത്. ഇന്ന് ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മേൽത്തരം തുണിത്തരങ്ങളുടെ എക്‌സ്‌പോർട്ടിങ്ങിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെങ്കിലും ഇന്ത്യയിൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ ബ്രാൻഡുകൾക്കുൾപ്പെടെ ബ്രാൻഡഡ് വസ്ത്രങ്ങൾ നിർമിച്ചു കൊടുക്കുന്ന സ്ഥാപനമാണ് ധരണി ഇന്റർനാഷണൽ. രഘുപതിയുമൊത്തുള്ള ദീർഘകാലത്തെ സൗഹൃദത്തിൽ നിന്നാണ് വലിയ ബ്രാൻഡുകൾ ഉപയോഗിക്കുന്ന അതേ ക്വാളിറ്റി മെറ്റിരിയൽസ് തന്നെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിലും ന്യായമായ വിലയിൽ ഗുണമേന്മയുള്ള തുണിത്തരങ്ങൾ അവതരിപ്പിക്കുവാൻ റാഫി തീരുമാനിച്ചത്. ബ്ലേക്ക്‌ബോറിസ്  എന്ന ബ്രാൻഡിലൂടെ അഞ്ച് മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വസ്ത്രങ്ങളാണ് ഇപ്പോൾ വിപണിയിൽ വിൽക്കപ്പെടുന്നത്. ഈ സെഗ്മന്റിൽ കേരളത്തിലുടനീളം നല്ല ബിസിനസും ഫീഡ്ബാക്കുമാണ് ബ്ലേക്ക്‌ബോറിസ് ഉത്പന്നങ്ങൾക്ക്് കിട്ടുന്നത്.
പുത്തൻ ബ്രാൻഡിൽ 6 മുതൽ 20 വയസ്സ് വരെയുള്ളവരുടെ (മെയിൽ മാത്രം) ആകർഷകമായ വസ്ത്രങ്ങൾ ഉടൻ തന്നെ വിപണിയിൽ എത്തിക്കുവാനുള്ള തകൃതിയായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് എഫ്ടി കൺസ്യൂമർ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്.  റാഫിയുടെ ലക്ഷ്യങ്ങൾക്കൊപ്പം   ക്രിയേറ്റിവായ ആശയങ്ങളുമായി മകൻ ഷിസിൻ മുഹമ്മദ് റാഫിയും ഒപ്പമുണ്ട്. പ്രൊഡക്ടുകളുടെ ഓൺലൈൻ വിപണി സാധ്യതകൾക്കൊപ്പം സമീപ ഭാവിയിൽ തന്നെ ദക്ഷിണേന്ത്യയിലാകെ കമ്പനിയുടെ ബിസിനസ് വിപുലീകരിക്കുവാനുള്ള  പ്ലാനുകളിലാണ് ഷിസിൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തിരുപ്പൂരിൽ സ്വന്തം ഫാക്ടറി

 കേരളത്തിലെ കടലുപോലെ വ്യാപിച്ചുകിടക്കുകയാണ്. അവിടെയാണ് ബ്ലേക്ക് ബോറിസുമായി റാഫിയുടെ എൻട്രി. സ്വന്തം കിഡ്‌സ് വെയറിന് പുറമെ യുഎസ് പോളോ, ജിഞ്ചർ, പാന്തലൂൺസ്, തുടങ്ങി അഞ്ചോളം കമ്പനികൾക്ക് ബ്ലേക്ക്‌ബോറിസ് ക്ലോത്ത് നൽകുന്നുണ്ട്. യൂറോപ്പ് ആസ്ഥാനമായുളള ചില കമ്പനികൾക്കും ഉത്പന്നങ്ങൾ കൊടുക്കുന്നുണ്ട്. അതുപോലെ ആന്ധ്രയിൽ നിന്നുളള നടൻ വിജയ് ദേവര കൊണ്ടയുടെ ഉടമസ്ഥതയിലുളള റൗഡി ബ്രാൻഡിനും ഉത്പന്നങ്ങൾ നൽകുന്നുണ്ട്. നല്ല ക്വാളിറ്റിയുളള ഉത്പന്നങ്ങളാണ് ബ്ലേക്ക്‌ബോറിസ് നൽകുന്നത്. സാധാരണ കമ്പനികൾ പ്രിന്റഡ് ക്ലോത്തിന് 7 വാഷൊക്കെ ഗ്യാരന്റി നൽകുമ്പോൾ ബ്ലേക്ക്‌ബോറിസ് 30 വാഷാണ് ഗ്യാരന്റി നല്കുന്നത്.  100 വാഷായാലും കേടുപറ്റില്ല എന്നത് അനുഭവസാക്ഷ്യം. ബ്ലേക്ക് ബോറിസ് പ്രധാനമായും ഹോസെറി (ഒീശെലൃ്യ) മെറ്റീരിയൽ ആണ് നൽകുന്നത്. ഇന്ത്യയിൽ തിരുപ്പൂരിലും ലുഥിയാനയിലും മാത്രമാണ് അതിന്റെ പ്രൊഡക്ഷൻ നടക്കുന്നത്.
ബ്ലേക്ക്‌ബോറിസ് ഒരു ഇക്കണോമിക് ബ്രാൻഡാണ്. ആയിരത്തിൽ താഴെയാണ് എംആർപി. എല്ലാ ആഴ്ചയും അപ്‌ഡേറ്റ് ചെയ്യുന്നുവെന്നതാണ് പ്രത്യേകത.  ഒരു ഉത്പന്നം കേരളത്തിലാകെ മൂന്നോ നാലോ നിറത്തിൽ 250-300 എണ്ണമേ നിർമ്മിക്കൂ. നിലവിൽ കേരളത്തിൽ മാത്രമാണുളളത്.  അധികം വൈകാതെ കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലും സപ്ലൈ തുടങ്ങാനാണ് പദ്ധതിയെന്നും റാഫി പറയുന്നു.

ഫ്രാഞ്ചെസികളില്ല

തത്ക്കാലം റാഫിക്ക് ഫ്രാഞ്ചൈസികൾ ആരംഭിക്കാൻ പ്ലാനില്ല. ഡിസ്ട്രിബ്യൂഷൻ ശൃംഖല വഴി വിൽക്കുകയാണ് ചെയ്യുന്നത്. എല്ലാ സ്‌റ്റോറുകളിലും ബ്ലാക്ക്‌ബെറി ഉത്പന്നങ്ങൾ എത്തിക്കുന്നു. അത് തുടരാനാണ് പ്ലാൻ. പ്ലാനില്ല. സ്വന്തം ഫ്രാഞ്ചൈസികളും മറ്റും വരുമ്പോൾ അസോസിയേഷനിലെ മറ്റുളളവർ ഉത്പന്നങ്ങളെടുക്കുന്നത് നിർത്തുന്ന സമീപനമാണുളളതെന്നും റാഫി ചൂണ്ടിക്കാട്ടുന്നു
നാളിതുവരെ ജനങ്ങളിലേക്കെത്തിച്ച ഉത്പന്നങ്ങളിലെല്ലാം ഗുണമേന്മയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളായി മാറിയിരിക്കുകയാണ് ബിസ്മി കുക്ക് വെയറും, ഫിസ്ലർ ഹോംവെയറും ബ്ലേക്ക്‌ബോറിസ് കിഡ്‌സ് വെയറും.

 

 

1999 -ൽ ബിസിനസിലേക്കെത്തിയ റാഫി എഫ്ടി കൺസ്യൂമർ പ്രൊഡക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന് കീഴിൽ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ മേഖലയിലെ ലോകോത്തര ബ്രാൻഡുകൾ വിതരണത്തിലെത്തിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. കഠിനാധ്വാനവും സമർപ്പണവും ബിസിനസിനെ വളർത്തി. വളർച്ചയുടെ പാതയിൽ 2004-ൽ ഇന്ത്യൻ റീട്ടെയിൽ രംഗത്തെ അതികായനായ സാക്ഷാൽ മുകേഷ് അംബാനിയുടെ കയ്യിൽ നിന്ന്   പ്രശസ്തി പത്രവും ലഭിച്ചു.

 

 

വിദേശ രാജ്യങ്ങളിലേക്ക് മേൽത്തരം തുണിത്തരങ്ങൾ ഗുണമേന്മയുറപ്പാക്കി കയറ്റി അയക്കുന്ന ധരണി ഇന്റർനാഷണൽ ടെക്സ്റ്റയിൽസ് ഉടമ രഘുപതിയുമായി ചേർന്നാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങൾ ആകർഷകമായ ഡിസൈൻസിൽ ന്യായമായ വില നിലവാരത്തിൽ കേരളാ വിപണിയിൽ എത്തിക്കുന്നത്. തിരുപ്പൂർ കോട്ടൺ സിറ്റിയിൽ ജനിച്ചു കോയമ്പത്തൂരിൽ ഉന്നത വിദ്യാഭ്യാസം കൈവരിച്ചതിനു ശേഷമാണ് രഘുപതി 1998 ൽ സ്വന്തമായി ബിസിനസ്സിൽ ഇറങ്ങുന്നത്. ഇന്ന് ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മേൽത്തരം തുണിത്തരങ്ങളുടെ എക്‌സ്‌പോർട്ടിങ്ങിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെങ്കിലും ഇന്ത്യയിൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ ബ്രാൻഡുകൾക്കുൾപ്പെടെ ബ്രാൻഡഡ് വസ്ത്രങ്ങൾ നിർമിച്ചു കൊടുക്കുന്ന സ്ഥാപനമാണ് ധരണി ഇന്റർനാഷണൽ

 

കേരളത്തിൽ മുപ്പതോളം യൂണിറ്റുകളിൽ അലുമിനിയം ഗൃഹോപകരണങ്ങൾ
നിർമ്മിച്ചുവരുന്ന സ്ഥാപനമാണ് 'സ്റ്റാൻഡേർഡ് അലുമിനിയം ഇൻഡസ്ട്രീസ്'

പത്തടിപ്പാലം സ്വദേശി ടി.എം.സലിമിന്റെ സംരംഭമാണിത്. സ ലിമിന്റെ പിതാവ് ടി.കെ. നൈനയാണ് 1975ൽ അലുമിനിയം ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം എറണാകുളം ജില്ലയിൽ ആരംഭിച്ചത്. കേരളത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ ആണ്. 'തടത്തിൽ അലുമിനിയം ഇൻഡസ്ട്രീസ്്' എന്നായിരുന്നു പേര്. 1987-ലാണ് സലിം ബിസിനസിലേക്ക് വരുന്നത്. 'സ്റ്റാൻഡേർഡ് അലുമിനിയം ഇൻഡസ്ട്രീസ്' എന്ന പേരിൽ പത്തടിപ്പാലത്ത് സ്വന്തം സ്ഥാപനം തുടങ്ങിയ സലിം 2002-ൽ കൂടുതൽ വിപുലമായ രീതിയിൽ അലുമിനിയം പാത്രനിർമ്മാണയൂണിറ്റ് കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ആരംഭിച്ചു. ഈ യൂണിറ്റിൽ നോൺസ്റ്റിക്ക് പാത്രങ്ങളും പ്രഷർകുക്കറുകളും ഉൾപ്പെടെ നിർമ്മിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നും ഓർഡർ തരുന്ന യൂണിറ്റുകൾക്ക് അവർ നിർദ്ദേശിക്കുന്ന ട്രേഡ് മാർക്കുകളിൽ ഇവ നിർമ്മിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.  ഇപ്പോൾ കേരളത്തിൽ മുപ്പതോളം യൂണിറ്റുകളിൽ 'സ്റ്റാൻഡേർഡ് അലുമിനിയം ഇൻഡസ്ട്രീസ്' അലുമിനിയം ഗൃഹോപകരണങ്ങൾ നിർമ്മിച്ചുവരുന്നു.
2008ൽ സ്വന്തം പേരിൽ 'ബിസ്മി' എന്ന ട്രേഡ് മാർക്കിൽ അലുമിനിയം പാത്രങ്ങളും നോൺ സ്റ്റിക്ക് കുക്ക് വെയറുകളും വിപണിയിൽ എത്തിച്ചു. അതിനുശേഷം എഫ്.ടി ട്രേഡിംഗ് കമ്പനിക്കൊപ്പം ചേർന്ന്  കേരളത്തിൽ വില്പന തുടങ്ങി. കേരള വിപണിയിൽ അതുവരെ ഇല്ലാതിരുന്ന വിവിധ വലുപ്പത്തിലുളള ബിരിയാണി പോട്ട്, കേരളാ ഉരുളി എന്നിവയും വിപണിയിലെത്തിച്ചു. ഇവ കേരളീയർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗൃഹോപകരണ വിപണിയിൽ ബിരിയാണി പോട്ട് എന്നാൽ ബിസ്മി തന്നെ എന്ന നിലയിലേക്ക് ഉയർന്നു. ഇന്ന് വിവിധ ബ്രാൻഡുകളിൽ കേരള വിപണിയിൽ ബിരിയാണി പോട്ട് ഉണ്ടെങ്കിലും ബിസ്മി തന്നെയാണ് ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നത്.

 

 

 

Post your comments