Global block

bissplus@gmail.com

Global Menu

കാഴ്ച കെടാതെ കാക്കാൻ കരുതലിന്റെ കരങ്ങളുമായി ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

 

കുറച്ചുവർഷം  മുമ്പാണ്....കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 18 വർഷടും മുമ്പ് തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമത്തിലെ ഒരു വീട്ടിൽ എന്നുംവൈകുന്നേരമാകുമ്പോൾ ഒരെ ബഹളം കേൾക്കാം അഞ്ചുവയസ്സുളള മകളെ അമ്മ പഠിപ്പിക്കുന്നതിന്റെ ബഹളമാണ്. കുട്ടി നോട്ടുബുക്കിൽ തപ്പിത്തടഞ്ഞാണ്

എഴുതുന്നത്. മടിയാണെന്ന് കരുതി അമ്മയുടെ വക ശകാരം. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്കൂളിൽ ചൈതന്യയുടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടു. പരിശോധനയിൽ കാഴ്ചപ്രെശ്നം  കണ്ടെത്തിയ കുട്ടികളിൽ ആ പെൺകുട്ടിയും ഉണ്ടായിരുന്നു. അമ്മയ്ക്ക് സങ്കടം  പശ്ചാത്താപം. തുടർന്ന് ചൈതന്യയിൽ തന്നെ അവർ മകൾക്ക് ചികിത്സതേടി. ഇന്നവൾ പിജി കഴിഞ്ഞു. പഠിച്ച ക്ലാസുകളിലെല്ലാം മികച്ച വിജയം. നന്നായി വരയ്ക്കും. സിവിൽ സർവ്വീസാണ് ലക്ഷ്യം. അന്ന് അങ്ങനെയൊരു ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടിലായിരുന്നെങ്കിൽ.... അവളുടെ കാഴ്ചപ്രെശ്നം കണ്ടെത്താൻ പിന്നെയും സമയമെടുത്തേനേ. അവളെ പോലെ എത്രയോ കുട്ടികളിലെ കാഴ്ചപ്രശ്നങ്ങൾ ചൈതന്യ നടത്തിയ സൗജന്യനേത്രപരിശോധനാ ക്യാമ്പുകളിലൂടെ കണ്ടെത്തിയിരിക്കുന്നു. എത്രയോ ജീവിതങ്ങളിലേക്ക് വീഴേണ്ടിയിരുന്ന അന്ധതയുടെ കരിനിഴലിനെ തട്ടിയകറ്റി വെളിച്ചം നിറച്ചിരിക്കുന്നു. തങ്ങളുടെ സ്ഥാപക ചെയർമാന്റെ ദർശനവും ലക്ഷ്യവും സഫലമാക്കി മനുഷ്യജീവിതത്തിൽ നിന്ന് അന്ധതയെ അകറ്റിനിർത്തുവാൻ അവരുടെ ജീവിതം  പ്രകാശമാനമാക്കുവാൻ തങ്ങളാലാകുന്നതെല്ലാം ചെയ്ത് മുന്നോട്ടുപോകുകയാണ് ചൈതന്യ. കാഴ്ച അമൂല്യമാണ്. ചെറിയ അശ്രദ്ധ പോലും കാഴ്ചനഷ്ടത്തിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ പേഷ്യന്റിന്റെ സുരക്ഷയ്ക്ക് ഊന്നൽനൽകിയാണ് ചൈതന്യയിലെ ചികിത്സ. ഇത്രമേൽ നൈതികവും  സമഗ്രവും മികച്ചതുമായ നേത്രപരിരക്ഷ കേരളത്തിൽ മറ്റൊരു ആശുപത്രിയിലും ലഭ്യമല്ല തന്നെ. അതുകൊണ്ടുതന്നെ ചൈതന്യ അനന്തപുരിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ ഒരു വികാരമായി ജനമനസ്സിൽ വേരുപടർത്തിക്കഴിഞ്ഞു. സാധാരണയായി ഒരു ബിസിനസിന്റെ അളവുകോലുകൾ പണം, ഔട്ട്പുട്ട്, ടേൺഓവർ എന്നിവയാണെങ്കിൽ ചൈതന്യയെ സംബന്ധിച്ച് അത് തീർത്തും വ്യത്യസ്തമാണ്. വിട്ടുവീഴ്ചയില്ലാത്ത സാമൂഹിക പ്രതിബദ്ധതയെ ചാലകശക്തിയാക്കി മുന്നോട്ടുപോകുന്ന സംരംഭമാണിത്.

എത്തിക്കൽ സൂപ്പർസ്‌പെഷ്യാലിറ്റി കെയർ എന്നതാണ് ചൈതന്യയുടെ അടിസ്ഥാനതത്വം.

 

ഗവേഷണും പ്രധാനം

 

അനന്തപുരിക്ക് അഭിമാനമായ ഈ നേത്രരക്ഷാ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്ത് എന്ന്

പറയുന്നത് അക്കാദമിക്, റിസർച്ച് തലത്തിൽ വൻനിക്ഷേപം  നടത്തിവരുന്നു എന്നതാണ്. മൂലധനം മാത്രമല്ല സമയവും  ഊർജ്ജവും ഈ വിഭാഗത്തിനായി നിർലോഭം ടീം ചൈതന്യ ചെലവഴിക്കുന്നു. ക്ലിനിക്കൽ റിസർച്ചിൽ ഡെഡിക്കേറ്റഡ് ആയ വിദഗ്ദ്ധ ഡോക്ടർമാരുടെ മികച്ച ടീം തന്നെചൈതന്യയ്ക്കുണ്ട്. രാജ്യാന്തര ജേണലുകളിൽ പ്രബദ്ധങ്ങൾ പ്രസിദ്ധീകരിച്ച പതിനഞ്ചോളം ഡോക്ടർമാരുണ്ട്. നിലവിൽ ഒഫ്താൽമോളജിയിൽ അമ്നിയോട്ടിക് മെംബ്രേൻ (അമ്നിയോട്ടിക് സ്തരം) എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുളള ഗവേഷണം പുരോഗമിക്കുകയാണ്. അതുപോലെ റെറ്റിനൽ ഇമേജിംഗിലും ഗവേഷണം മുന്നോട്ടുപോകുന്നു. അങ്ങനെ നേത്രരോഗവിഭാഗത്തിൽ പുതിയ ചികിത്സാസംവിധാനങ്ങൾ കണ്ടെത്താനുളള നിരവധി ഗവേഷണങ്ങൾക്കാണ് ചൈതന്യ ചുക്കാൻ പിടിക്കുന്നത്. സർക്കാരുമായി ചേർന്ന് ചില പദ്ധതികൾക്കായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും ചൈതന്യ പൂർണ്ണമായും ഒരു സ്വകാര്യ സ്ഥാപനമാണ്. ബാഹ്യഫണ്ടിംഗില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം  എന്നതിന്റെ സ്വാതന്ത്ര്യവും ചൈതന്യയുടെ പ്രവർത്തനത്തിൽ പ്രകടമാണ്.

 

ഇന്ത്യയിലെ മികച്ച അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ

 

നേത്രരോഗവിഭാഗത്തിൽ ദേശീയതലത്തിൽ തന്നെ മികച്ചുനിൽക്കുന്ന അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷനാണ്

ചൈതന്യ ഐ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. നാഷണൽ ബോർഡ് ഓഫ്എ ക്സാമിനേഷൻസുമായി അസോസിയേറ്റ് ചെയ്തു പ്രവർത്തിക്കുന്നുതിനാൽ ഇവിടെ നേത്രരോഗവിഭാഗത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിംഗ് പ്രോഗ്രാം നടത്തിവരുന്നു. അതുപോലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഫെലോഷിപ്പ് ട്രെയിനിംഗും ഉണ്ട്. മൂന്നുമാസം  ദൈർഘ്യമുള്ള കോഴ്സുകൾ മുതൽ 2 വർഷം ദൈർഘ്യമുളള കോഴ്സുകൾ

വരെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിവരുന്നു. ലേസർ ആൻഡ് റെറ്റിന് ഡയഗ്നോസിസിൽ ഫെലോഷിപ്പ് പ്രോഗ്രാം(3 മാസം), ഗ്ലോക്കോമയിൽ ഫെലോഷിപ്പ് പ്രോഗ്രാം(3 മാസം), ഫെലോഷിപ്പ്ഇൻ മെഡിക്കൽ റെറ്റിന( 18 മാസം), വിട്രിയോ-റെറ്റിനൽ ഫെലോഷിപ്പ് (24 മാസം), കോംപ്രിഹെൻസീവ് ഒഫ്താൽമോളജി (18 മാസം), പീഡിയാട്രിക് ഒഫ്താൽമോളജി (18 മാസം), ഗ്ലോക്കോമ ഫെലോഷിപ്പ് (18 മാസം), ഫെലോഷിപ്പ് ഓഫ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എഫ്എൻബി - എംഎസ് ഒഫതാൽമോളജിയാണ് യോഗ്യത), ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്-പോസ്റ്റ് ഡിപ്ലോമ ഇൻ ഒഫ്താൽമോളജി (2 വർഷം, യോഗ്യത: എംബിബിഎസ്), ക്ലിനിക്കൽ ഇന്റേൺഷിപ്പ് ഇൻ ഒപ്‌റ്റോമെട്രി, ഫെലോഷിപ്പ് ഇൻ ക്ലിനിക്കൽ ഒപ്‌റ്റോമെട്രി, ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ കോഴ്സുകൾ ഉണ്ട്. അതുപോലെ ഒപ്‌റ്റോമെട്രി വിദ്യാർത്ഥികൾക്കും ക്ലിനിക്കൽ ഒപ്‌റ്റോമെട്രിസ്റ്റുകൾക്കും അടിസ്ഥാന ക്ലിനിക്കൽ ട്രെയിനിടുംഗ് പ്രോഗ്രാമും നടത്തിവരുന്നു.

 

രാധാകൃഷ്ണൻ

ചീഫ് എൻജിനീയർ

 

എന്റെ ഔേേദ്യാഗികകാലത്തിന്റെ ഏറിയ പങ്കും കേരള സർക്കാർ മേഖലയിലെ ഉന്നതതല മാനേജ്മെന്റ് തസ്തികകളിൽ സേവനമനുഷ്ഠിച്ച ശേഷം, സ്വകാര്യ ആരോഗ്യ പരിപാലന മേഖലയിലേക്കുള്ള എന്റെ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു.ചൈതന്യ ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസിൽ ചീഫ് എഞ്ചിനീയർ എന്ന റോൾ ഒരു ദശാബ്ദം മുമ്പ് ഏറ്റെടുത്തതോടെ, ഈ ആദരണീയ സ്ഥാപനവുമായും ചൈതന്യയുടെ ദീർഘദർശിയായ സ്ഥാപക ചെയർമാൻ പരേതനായ ഡോ. കെ.ജി.രാമചന്ദ്രൻ നായർ സാറുമായുമുള്ള എന്റെ സഫല ബന്ധത്തിന് തുടക്കമായി. 2013-ലെ വേനൽക്കാലത്ത് ഞാൻ ആദ്യമായി ചൈതന്യയിൽ ചേർന്നത് മുതൽ, ഈ സമഗ്ര നേത്ര പരിചരണ കേന്ദ്രത്തിന്റെ സമാനതകളില്ലാത്ത വളർച്ചയ്ക്കും പരിണാമത്തിനും ഞാൻ  സാക്ഷിയായിരുന്നുവെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. നിലവിൽ കേരളത്തിലെ എല്ലാ നേത്ര ചികിത്സാ സ്ഥാപനങ്ങളുടെയും വഴിവിളക്കാണിത്.  മാത്രമല്ല ഡോ. ഉണ്ണികൃഷ്ണൻ നായരുടെ സമർത്ഥമായ നേതൃത്വത്തിൽ ചൈതന്യ തുടർന്നും അഭിവൃദ്ധി പ്രാപിക്കുമെന്നാണ് എന്റെ വിശ്വാസവും ആത്മാർത്ഥമായ ആഗ്രഹവും. കഴിഞ്ഞ ദശാബ്ദക്കാലം, ചൈതന്യയുടെ ചീഫ് എൻജിനീയർ എന്ന നിലയിൽ  എന്നെ സംബന്ധിച്ച് ആവേശകരമായ യാത്രയായിരുന്നു. കൂടാതെ സമൂഹത്തിൽ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം അറിഞ്ഞുകൊണ്ട്, ചൈതന്യ ഗ്രൂപ്പിന്റെ ഈ ഹെൽത്ത് കെയർ വെൽനസ് സംരംഭത്തിൽ എന്റേതായ സംഭാവന നൽകാൻ കഴിഞ്ഞതിലും ഞാൻ ഭാഗ്യവാനാണ്. അത്യാധുനിക സാങ്കേതികവിദ്യ, പ്രീമിയം സൗകര്യങ്ങൾ, സഹാനുഭൂതിയുള്ള മാനേജ്മെന്റ്, അനിതരസാധാരണമായ യോഗ്യതയുള്ള ഡോക്ടർമാർ എന്നിവരോടൊപ്പം ഈ സ്ഥാപനം മറ്റിടങ്ങളിലും അതിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന തരംഗങ്ങൾ സൃഷ്ടിക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു-

 

 

 

 

എസ്.രാജരത്‌നം

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ

 

വളരെ അർപ്പണബോധമുള്ള,തികച്ചും പ്രൊഫഷണലായ, നേത്ര പരിചരണത്തെ ശാക്തീകരിക്കുന്നതിനുള്ള  ടീമിന്റെ- ചൈതന്യ ടീമിന്റെ- ഭാഗമായതിൽ അഭിമാനിക്കുന്നു.

 

 

 കെ.ജി.ബി നായർ I.A& A.S (Retd)

ഡയറക്ടർ ,ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ

 

കഴിഞ്ഞ 25 വർഷമായി (1-7-1998 മുതൽ) ചൈതന്യ ഐ ഹോസ്പിറ്റലിൽ ഡയറക്റ്ററായി സേവനമനുഷ്ഠിക്കുന്നു. ഡോ.കെ.ജി.ആർ നായരുടെ മൂത്ത സഹോദരനാണ്. നാലു ഡോക്ടർമാരും ചുരുങ്ങിയ സ്റ്റാഫുകളുമായി തുടങ്ങിയ ചൈതന്യയ്ക്ക് ഇന്ന് പത്തുബ്രാഞ്ചുകളും അറുനൂറിൽപരം സ്റ്റാഫുകളുമുണ്ട്. ഈ വളർച്ചയിൽ ഭാഗമാകാൻ എനിക്ക് കഴിഞ്ഞു എന്നകാര്യം ചാരിതാർത്ഥ്യ ജനകമാണ്. ബ്രാഞ്ചുകളുടെ എണ്ണത്തിൽ മാത്രമല്ല നൂതന സാങ്കേതിക വിദ്യകൾ ആശുപത്രിയിൽ  അവതരിപ്പിക്കുന്നതിലും ചൈതന്യ മുൻഗണന കൊടുക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ തിമിരചികിത്സ നൽകിവരുന്നു CGHS,ECHS,CHSS(for VSSC Employees), Medisep തുടങ്ങിയ ക്യാഷ്‌ലെസ് സേവനങ്ങൾ കൂടാതെ എല്ലാ ഇൻഷുറൻസ് കമ്പനികളുമായും ചൈതന്യക്ക് ടൈഅപ്പുണ്ട്. ഇക്കാര്യങ്ങളെല്ലാം പ്രാവർത്തികമാക്കുവാൻ സഹപ്രവർത്തകരുടെ അകമഴിഞ്ഞ സഹായം എനിക്കു ലഭിച്ചു. ഈ ആശുപത്രിയിൽവരുന്ന രോഗികളെയും ബന്ധുക്കളെയും സഹായിക്കുന്നത് ആനന്ദദായകമായ ഒരു പുണ്യമായി ഞാൻ കരുതുന്നു.വിദേശരാജ്യങ്ങളടക്കം യാത്രനടത്തുന്നതും പുസ്തകരചനയുമാണ് ഹോബി. കഥ,കവിത, നോവൽ തുടങ്ങി പന്ത്രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

അനന്ത ഐബാങ്ക്

 

ഒരാൾക്ക് ജീവിതത്തിൽ ചെയ്യാവുന്ന മഹാദാനങ്ങളിലൊന്നാണ് നേത്രദാനം. മരണാനന്തരം ആർക്കും ഉപയോഗമില്ലാതെ മണ്ണോടുചേരുന്ന ശരീരത്തിലെ നേത്രങ്ങൾ നാളെ മറ്റൊരാൾക്ക് വെളിച്ചമാകുന്നതിനേക്കാൾ വലിയ പുണ്യമെന്താണ്. എന്നാൽ ഇന്ത്യ ഇന്നും നേത്രദാനത്തിൽ വളരെ പിന്നിലാണ്. മതപരമായും സാംസ്‌കാരികമായും ഉളള പിൻവലിച്ചിലുകളും ബോധവത്ക്കരണത്തിന്റെ അഭാവവും എല്ലാം ഇതിന് കാരണമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്നെ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്. മധ്യകേരളത്തിലെ അത്രയും ഐ ബാങ്കുകൾ തെക്കൻ കേരളത്തിലില്ല. സർക്കാർ ആശുപത്രികളിൽ മാത്രമാണുളളത്. അവിടെയാണ് ചൈതന്യ വ്യത്യസ്തമാകുന്നത്.  ഐ ബാങ്ക് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈതന്യ ഇവിടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നു. ഒരാൾ നേത്രദാനം ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചാൽ ആറ് മണിക്കൂറിനുളളിൽ ചൈതന്യ നേത്രപടലം (കോർണിയ) കളക്ട് ചെയ്യുന്നു.  തത്ക്കാലം നേത്രപടലം സ്വീകരിക്കാനാളില്ല എങ്കിൽ അത് ആവശ്യമുളളവർക്ക് നൽകുകയാണ് ചെയ്യുക. അതല്ലാതെ അത് സൂക്ഷിച്ചുവച്ച് ആർക്കും ഉപയോഗമില്ലാതാക്കുക എന്ന രീതി ചൈതന്യയിലില്ല. ചൈതന്യ തിരുവനന്തപുരത്ത് ഐ ബാങ്ക് ആരംഭിച്ചത് രണ്ട് ലക്ഷ്യത്തോടെയാണ്. ഒന്ന് ദീർഘകാലാടിസ്ഥാനത്തിൽ നേത്രദാന ബോധവത്ക്കരണപരിപാടികൾ സംഘടിപ്പിക്കുക. രണ്ട് തങ്ങളുടെ ഈ മേഖലയിലെ കരുത്ത് കാഴ്ചയില്ലാത്തവർക്ക് കാഴ്ചപ്രദാനം ചെയ്യുന്നതിനായി ഉപയോഗിക്കുക. തിരുവനന്തപുരം മുതൽ കൊച്ചിവരെ ചൈതന്യയ്ക്ക്് കോർണിയ സംഭരിക്കാനും സൂക്ഷിക്കാനുമുളള സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ പാറശ്ശാല മുതൽ തൃശ്ശൂർ വരെ എവിടെ നിന്നും 6 മണിക്കൂറിനുളളിൽ കോർണിയ കളക്ട് ചെയ്യാൻ സാധിക്കും. സൗജന്യമായി തന്നെ കോർണിയ കളക്ട് ചെയ്യുന്നു സൗജന്യമായി തന്നെ ആവശ്യക്കാർക്ക് നൽകുന്നു. സർജറിക്ക് മാത്രമാണ് ചെലവ് വരുന്നത്.

 

 

ഡോ.മിനു എം മാത്തൻ

 

കഴിഞ്ഞ 18 വർഷമായി ഞാൻ തിരുവനന്തപുരത്തെ ചൈതന്യ ഐ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തിമിര, റിഫ്രാക്റ്റീവ് ലെൻസ് സർജറി സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ നേത്ര ആശുപത്രി ശൃംഖലകളിലൊന്നാണ് ചൈതന്യ. നേത്ര പരിചരണത്തിന്റെ എല്ലാ ഉപവിഭാഗങ്ങളിലും ഞങ്ങൾ അത്യാധുനിക ഡയഗ്‌നോസ്റ്റിക്, ചികിത്സാ, ശസ്ത്രക്രിയാ സേവനങ്ങൾ  നൽകിവരുന്നു. ഏറ്റവും പ്രീമിയം ഇൻട്രാക്യുലർ ലെൻസുകളുപയോഗിച്ചുളള ലോകോത്തര തിമിര ശസ്ത്രക്രിയയ്ക്കുള്ള ഏറ്റവും പുതിയ യന്ത്രങ്ങളും സാങ്കേതികവിദ്യയും ചൈതന്യയുടെ തിമിര ക്ലിനിക്കിൽ സജ്ജീകരിച്ചിരിക്കുന്നു. സൂക്ഷ്മ ഇൻസിഷനുകൾ ഉപയോഗിച്ച് ഞങ്ങൾ ലേസർ അസിസ്റ്റഡ് തിമിര ശസ്ത്രക്രിയ നടത്തുകയും സങ്കീർണ്ണവും ബുദ്ധിമുട്ടുള്ളതുമായ എല്ലാ തിമിര കേസുകളും മികച്ച ഫലം നൽകുന്ന വിധത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

 

Post your comments