Global block

bissplus@gmail.com

Global Menu

ഓണം വന്നു പ്രതീക്ഷയോടെ വിപണി

പ്രതിസന്ധികൾക്കിടയിലും പ്രത്യാശയുടെ പൊന്നോണമെത്തുകയാണ്. മഴയൊഴിഞ്ഞു നിൽക്കുന്നു. കൊവിഡ് ആശങ്കകളില്ല. സർക്കാരും ജനങ്ങളും സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ഓണവിപണിയിൽ പ്രതീക്ഷയർപ്പിക്കുകയാണ് വാണിജ്യലോകം. ഹോം അപ്ലയൻസ്, ടെക്‌സ്റ്റൈൽ, ഗാഡ്ജറ്റ്, കിച്ചൻവെയർ വിപണി ഉണർന്നു കഴിഞ്ഞു. വൻകിട ബ്രാൻഡുകൾ വൻ ഓഫറുകളുമായെത്തുമ്പോൾ ചെറുകിട വ്യാപാരികളും ഓണത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഓണം വിപണിയുടെ പ്രതീക്ഷകളും ഓഫറുകളും പങ്കുവച്ച് പ്രമുഖ ബ്രാൻഡുകൾ....

 

 

myG  ഓണം മാസ്സ് ഓണം
അങ്ങനെ ഒരു ഓണം കൂടി വന്നെത്തുകയാണ്. ഈ ഓണക്കാലത്തെ മാസ്സാക്കാൻ myG കസ്റ്റമേഴ്‌സിനായി ഒരുക്കുന്നു myG  ഓണം മാസ്സ് ഓണം  ഓഫർ! 45 ദവിസം നീണ്ടുനിൽക്കുന്ന ഈ ഓഫറിലൂടെ 10 കോടിയുടെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് കസ്റ്റമേഴ്‌സിനെ കാത്തിരിക്കുന്നത്. കൂടാതെ വീക്ക്‌ലി നറുക്കെടുപ്പിലൂടെ നിങ്ങൾ പർച്ചേസ് ചെയ്യുന്ന പ്രൊഡക്ടുകൾ സൗജന്യമായോ അല്ലെങ്കിൽ 5% മുതൽ 100% വരെ ഡിസ്‌കൗണ്ടോടുകൂടിയോ നേടുവാനും അവസരമുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ഒറിജിനൽ സ്മാർട്ട്‌ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ഹോം അപ്ലയൻസസ്, ഗാഡ്ജറ്റുകൾ, അക്‌സസറീസ്, ക്രോക്കറി, കിച്ചൻവെയർ എന്നിവ മികച്ച ഓഫറിൽ സ്വന്തമാക്കി എല്ലാവരും ഓണം മാസ്സാക്കൂ.

എ.കെ.ഷാജി
സിഎംഡി, myG

 

 

കൊവിഡ് പ്രശ്‌നങ്ങളൊക്കെ പൂർണ്ണായി മാറിനിൽക്കുന്ന ഓണമാണ്. അതുകൊണ്ടുതന്നെ നല്ല റെസ്‌പോൺസ് പ്രതീക്ഷിക്കുന്നു. ആഗസ്റ്റ് ഒന്നു മുതൽ തന്നെ ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻസ് സെറീന ആരംഭിച്ചു. അന്നേ ദിവസം തന്നെ ഓണം സ്‌പെഷ്യൽ കളക്ഷൻസ് ലോഞ്ച് ചെയ്യുകയും ചെയ്തു. എല്ലാവരും സെലിബ്രേഷൻ മൂഡിലേക്ക് പൂർണ്ണായും തിരികെയെത്തുന്ന ഓണമാണിത്. ക്ലബ്ബുകളും സ്ഥാപനങ്ങളുമെല്ലാം തന്നെ ഓണം ആഘോഷങ്ങളിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഒരേ പോലെ സാരിയുടുത്തുവരിക എന്ന കൊവിഡിന് മുമ്പുളള സ്ഥിതിയിലേക്ക് മടങ്ങുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ ബിസിനസ് നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഷീല ജെയിംസ്
സെറീന ബുട്ടീക്ക്

 

 

സമൃദ്ധമായിരുന്ന ഒരു കാലത്തിന്റെ ഓർമ്മകളു യർത്തി വീണ്ടും ഒരോണം പടിവാതിൽക്കൽ എത്തുന്നു. കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ കിളികളുടെ കലപില ശബ്ദങ്ങൾ.. തുമ്പയും തുളസിയും ചെമ്പകവും മുല്ലയും ചെണ്ടുമല്ലിയും ഇലഞ്ഞഇയും പൂക്കളത്തിനായി ഒരുങ്ങി വരുന്നു.. ഈ ഓണകാലത്തു Ultra യും വമ്പൻ ഓഫർ കളാണ് ഒരുക്കിയിരിക്കുന്നത്.. ഗ്രൈൻഡർ, മിക്സി, കുക്കർ തുടങ്ങി എല്ലാ പ്രോഡക്റ്റ്കൾക്കും മികച്ച എക്സ്ചേഞ്ച് ഓഫർ ഒരുക്കിയിരിക്കുന്നു. എല്ലാവർക്കും അൾട്രാ ഓണം ഓഫറിലേക്ക് ഹൃദ്യമായ സ്വാഗതം

സതീഷ്. കെ. വി
ബ്രാഞ്ച് മാനേജർ
എൽജി അൾട്രാ pvt ltd

Post your comments