Global block

bissplus@gmail.com

Global Menu

സുസ്ഥിരവികസനവും സാമൂഹികനീതിയും

പിണറായി വിജയൻ
മുഖ്യമന്ത്രി

 

 

കഴിഞ്ഞ  ഏഴ് വർഷം കൊണ്ട് 80,000 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കിഫ്ബി മുഖേന ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിൽ 62,500 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സാധിച്ചു. ഈ സർക്കാരിന്റെ കാലത്ത് 60,000 കോടി രൂപയുടെ  വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം. ഇതിനോടകം 18,000 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി. ഇപ്പോൾ കിഫ്ബി ധനസഹായത്തോടെ സ്ഥലമേറ്റെടുപ്പ് യാഥാർഥ്യമാക്കിയ ദേശീയപാതാവികസനം പൂർണ്ണതയിലേക്കെത്തുന്നു. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേയറ്റം വരെ ആറുവരിപ്പാതയുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.  
ദേശീയപാതാവികസനത്തിന് വേണ്ടിയുള്ള സംസ്ഥാനവിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രസർക്കാർ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് നാടിന്റെ പൊതുവായ വികസനത്തിനായി കേരളം മാതൃകാപരമായ ഇടപെടൽ നടത്തിയിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും ഉയർന്ന സാർവത്രിക സാമൂഹികക്ഷേമ പെൻഷൻ നിരക്കായ 1,600 രൂപ, 63 ലക്ഷത്തോളം പേർക്ക് മാസം തോറും വിതരണം ചെയ്യുകയാണ്. ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പുവരുത്താൻ ജനകീയ ഹോട്ടലുകളുണ്ട്. കുറഞ്ഞ ചെലവിലും സൗജന്യമായും എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുകയാണ്. 3,25,000 ത്തോളം വീടുകളാണ് ലൈഫ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്കു കൈമാറിയത്. പുനർഗേഹം പോലെയുള്ള പദ്ധതികൾക്കു പുറമെയാണിത്. 2016 മുതൽ ആകെ 2,31,000 ത്തിലധികം പേർക്കാണ് പട്ടയം നൽകിയിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്  സർക്കാർ.
രാജ്യത്താകെ 25 ശതമാനത്തിലധികം ആളുകൾ പലവിധത്തിലുള്ള ദാരിദ്ര്യം അനുഭവിക്കുമ്പോൾ കേരളത്തിൽ ഒരു ശതമാനത്തിൽ താഴെ - കേവലം 0.70% - ആളുകൾ മാത്രമാണുള്ളത്. ഒരു ചെറുശതമാനം പോലും ദാരിദ്ര്യം അനുവഭിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് അതിദാരിദ്ര്യ നിർമ്മാർജനത്തിനായുള്ള പ്രത്യേക ഇടപെടൽ നടത്തുന്നത്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യരഹിതസംസ്ഥാനമാക്കി കേരളത്തെ മാറ്റുകയുമാണ്. സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിനായി വികസന പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോഴും പ്രത്യേക ശ്രദ്ധ വിവിധ മേഖലകളിൽ പതിപ്പിക്കുന്നുണ്ട്. ദാരിദ്ര്യനിർമ്മാർജ്ജനം, കാർഷിക നവീകരണം, വ്യവസായ പുനസംഘടന,  നൈപുണ്യ വികസനം, സംരംഭകത്വപ്രോത്സാഹനം, മാലിന്യനിർമ്മാർജ്ജനം, നൂതനത്വത്തിൽ ഊന്നിയ അടിസ്ഥാനസൗകര്യവികസനം, തുടങ്ങിയവയാണവ. നവകേരള സൃഷ്ടിക്കായി സർക്കാരിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾ എല്ലായിടങ്ങളിലേക്കും എല്ലാവിഭാഗങ്ങളിലേക്കും എത്തിക്കാനാണ് ശ്രമിക്കുന്നത്.
പ്രതിസന്ധികൾക്കിടയിലും 2021-22 വർഷത്തിൽ 4.64 ശതമാനം വളർച്ചയാണ് കാർഷികമേഖലയിൽ. റബ്ബറിനു വിലസ്ഥിരതാഫണ്ട് ഏർപ്പെടുത്തി.  കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഇന്നാട്ടിലെ കർഷകർ നൽകുന്ന സംഭാവനകളെ വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടാണ് 16 ഇനം പഴങ്ങൾക്കും പച്ചക്കറികൾക്കും തറവില പ്രഖ്യാപിച്ചത്. രാജ്യത്താദ്യമായാണ് ഇങ്ങനെയൊരു കർഷകാനുകൂല നിലപാട്. റബ്ബർ മേഖലയിലെ സർക്കാരിന്റെ സുപ്രധാനമായ ഒരിടപെടലാണ് കോട്ടയത്ത് സ്ഥാപിക്കപ്പെടുന്ന കേരള റബ്ബർ ലിമിറ്റഡ്. 1,050 കോടി രൂപ െചലവിട്ടാണ് ഈ പൊതുമേഖലാസ്ഥാപനം യാഥാർഥ?മാക്കുന്നത്. ലാറ്റക്‌സ് ഉൽപന്നങ്ങളുടെ ഹബ്ബും സ്വാഭാവികറബ്ബറിന്റെ സംഭരണത്തിനായുള്ള സംവിധാനങ്ങളും ഇതോടൊപ്പമുണ്ടാകും. ആദ്യഘട്ടത്തിൽ 200  കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.
രാജ്യത്താകെ വിവിധ സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുമ്പോൾ കേരളത്തിൽ  ഓൺലൈൻ - വാതിൽപ്പടി സേവനങ്ങൾ യാഥാർഥ്യമാക്കിയിരിക്കുകയാണ്. അവ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനായി ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ചു. എല്ലാവർക്കും കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി കെ-ഫോൺ പദ്ധതി നടപ്പാക്കുകയാണ്. കേരളത്തിലെ പി എസ് സി രാജ്യത്തിനാകെ മാതൃകയാണ്.  കേരളത്തിലെ പി എസ് സി രാജ്യത്തിനാകെ
മാതൃകയാണ്.  2,03,000 നിയമന ശുപാർശകളാണ് 2016 ജൂൺ മുതൽക്കിങ്ങോട്ടുള്ള കാലയളവിൽ നൽകിയത്. ഇക്കാലയളവിൽ 30,000 ത്തോളം അധിക തസ്തികകൾ സംസ്ഥാനസർക്കാർ സൃഷ്ടിച്ചു. സർക്കാർ സർവീസുകളിൽ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി സ്‌പെഷ്യൽ റിക്രൂ്മെന്റ് ഡ്രൈവുകൾ നടത്തി.
നൂതനസാങ്കേതികവിദ്യാരംഗത്ത് കാര്യക്ഷമമായ  ഇടപെടലുകൾ നടത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ് വ്യവസായം എന്നീ മേഖലകളിൽ മുന്നേറ്റം കൈവരിക്കാനും ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ്  എറണാകുളത്തെ ഗ്രഫീൻ ഗവേഷണകേന്ദ്രം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തിരുവനന്തപുരം ടെക്‌നോപാർക്കിൽ 82 ഉം കൊച്ചി ഇൻഫോപാർക്കിൽ 171 ഉം കോഴിക്കോട് സൈബർ പാർക്കിൽ 28 ഉം ഉൾപ്പെടെ 281 ഐടി കമ്പനികളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. ഐ ടി രംഗത്ത് തൊഴിൽ അന്വേഷിക്കുന്നവർക്കും ഇപ്പോൾ തൊഴിൽ ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഫ്യൂച്ചർ ടെക്‌നോളജി ആരംഭിക്കുന്നതിനുള്ള നടപടികളായി.
സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളായിരുന്നു ലക്ഷ്യമെങ്കിലും ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ 1,40,000 ത്തോളം സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കാനായി. മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പരമ്പരാഗത, നൂതന, ചെറുകിട, പൊതുമേഖലാ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകുന്ന നയമാണ് സർക്കാരിന്റേത്. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആൻഡ് ഇന്നവേഷൻ ഹബ്ബുകളിലൊന്ന് നമ്മുടെ നാട്ടിലാണ്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ തയ്യാറായി വരുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾക്ക് ഫണ്ട് ഓഫ് ഫണ്ട്‌സിൽ നിന്നുള്ള തുക കൂടി ലഭ്യമാക്കി ഒരു കോർപ്പസ് ഫണ്ട് രൂപീകരിച്ച് മൂലധനം ഒരുക്കാനാവും. വ്യാവസായിക രംഗത്തെ പ്രമുഖ കമ്പനികളിൽ നിന്നും എയ്ഞ്ചൽ ഫണ്ടി് സ്വീകരിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ച് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ഇഗ്നൈറ്റ് പ്രോഗ്രാമുകൾ എല്ലാ നഗരങ്ങളിലും നടത്തിവരികയാണ്. 2026 ഓടെ കേരളത്തിൽ 15,000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.  പൂട്ടിക്കിടന്ന പൊതുമേഖലാസ്ഥാപനങ്ങൾ  സർക്കാർ  ഏറ്റെടുത്ത് പ്രവർത്തനക്ഷമമാക്കു കയാണ്.  ഭെൽ - ഇ എം എല്ലും എച്ച് എൻ എല്ലും, കെൽ - ഇ എം എല്ലും കെ പി പി എല്ലുമായി നവീകരിക്കപ്പെട്ടു. കെ പി പി എൽ ഉൽപാദിപ്പിക്കുന്ന ന്യൂസ് പ്രിന്റിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങൾ അച്ചടിക്കപ്പെടുന്നു.  
2035  ഓടെ 90 ശതമാനത്തിലധികം നഗരജനസംഖ്യയുള്ള സംസ്ഥാനമായി കേരളം മാറും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് മാലിന്യനിർമ്മാർജ്ജമടക്കമുള്ള വിഷയങ്ങളെ സമീപിക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിട്ടുവീഴ്ചയില്ലാതെ മാലിന്യസംസ്‌കരണം നടപ്പാക്കണമെന്നതാണ് സർക്കാരിന്റെ നയം. ഖര, ദ്രവ മാലിന്യങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ, ഇ-വേസ്റ്റ് എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണം നടപ്പാക്കേണ്ടതുണ്ട്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും. മാലിന്യ നിർമ്മാർജ്ജനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിും  നടപ്പാക്കും. വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനം നല്ലൊരു തൊഴിൽമേഖല കൂടിയാണ്. ആ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര സഹകരണത്തോടെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ്.
2,03,000  നിയമന ശുപാർശകളാണ് 2016 ജൂൺ മുതൽക്കിങ്ങോട്ടുള്ള കാലയളവിൽ നൽകിയിട്ടുള്ളത്. ഇക്കാലയളവിൽ 30,000 ത്തോളം അധിക തസ്തികകളാണ് സംസ്ഥാന സർക്കാർ സൃഷ്ടിച്ചത്. സർക്കാർ സർവീസുകളിൽ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാനായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ നടത്തി. പഠനത്തോടൊപ്പം തൊഴിൽ എന്ന സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി 'ഏൺ വൈൽ യൂ ലേൺ' പദ്ധതി നടപ്പാക്കിവരികയാണ്. ഗവേഷണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3,500 കോടി രൂപയുടെ റിസേർച്ച് ആൻഡ്് ഡെവലപ്‌മെന്റ് ബജറ്റാണ് ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. ഗവേഷണ രംഗത്തെ അറിവുകളെ സാമൂഹ്യപുരോഗതിക്ക് ഉതകുന്ന വിധത്തിൽ മാറ്റിതീർക്കുന്നതിന് ട്രാൻസ്ലേഷൻ ലാബുകൾ സ്ഥാപിക്കുകയാണ്. 200 കോടി രൂപ മുതൽമുടക്കിൽ 10 സർവകലാശാലകളിലാണ് ഇത്തരം ലാബുകൾ സ്ഥാപിക്കുക.
ഉൽപാദനവും ഉൽപാദക്ഷമതയും വർധിപ്പിക്കാനും അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലൂടെ സാമൂഹികനീതി ഉറപ്പുവരുത്താനും അങ്ങനെ നവകേരളം യാഥാർഥ്യമാക്കാനുമാണ് ശ്രമിക്കുന്നത്. വിജ്ഞാനസമ്പദ്ഘടനയായ നവകേരളം സുസ്ഥിരവും ഉൾച്ചേർക്കലിൽ അടിസ്ഥാനപ്പെട്ടതുമായിരിക്കും. നവകേരളനിർമ്മിതിയിൽ എല്ലാവരും പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നതും.

Post your comments