Global block

bissplus@gmail.com

Global Menu

മികച്ച സ്ഥലങ്ങളിൽ മികച്ച വിലയിൽ ആഡംബര അപ്പാർട്ടുമെന്റുകളും വില്ലകളും ഒരുക്കി ഷാനൂർ ഹോംസ്

മികച്ച ലൊക്കേഷനുകളില്‍
അത്യാധുനിക ഭവനസമുച്ചയങ്ങളൊരുക്കി ഷാനൂര്‍ ഹോംസ്

ഒന്നര ദശാബ്ദക്കാലംകൊണ്ട് രാജനഗരിയായ തിരുവനന്തപുരത്തിന്റെ ഹൃദയം കീഴടക്കിയ ബില്‍ഡേഴ്‌സാണ് ഷാനൂര്‍ പ്രോജക്സ്സ് ആന്റ് റിയല്‍റ്റേഴ്‌സ് എന്ന അനന്തപുരിയുടെ സ്വന്തം ഷാനൂര്‍ ഹോംസ്. 2008-ല്‍ തിരുമലയില്‍ സനാന എന്‍ക്‌ളേവ് എന്ന വില്ലാ സമുച്ചയം ഒരുക്കികൊണ്ടായിരുന്നു ഈ രംഗത്ത് ഷാനൂറിന്റെ രംഗപ്രവേശം. ഒന്നര ഏക്കറിലായി ഒരുക്കിയ സനാന എന്‍ക്ലേവിലെ വില്ലകള്‍ ആകാരഭംഗികൊണ്ടും ലൊക്കേഷന്‍,മറ്റ് അനുബന്ധസൗകര്യങ്ങള്‍, റോഡ്, സ്‌കൂള്‍,അവശ്യസേവനങ്ങള്‍ എന്നിവയുടെ ആക്‌സസബിലിറ്റികൊണ്ടും കസ്റ്റമേഴ്‌സിനെ ഞെട്ടിച്ചു.  സനാന ഹിറ്റായതോടെ ശ്രീകാര്യത്തെ സെന്റര്‍ പോയിന്റ്, വട്ടിയൂര്‍ക്കാവിലെബെറി,കഴക്കൂട്ടത്തെ സൈബര്‍ ഫോര്‍ട്ട്,വഴയിലയിലെ ഇന്‍ഡീഗോ ഹില്‍സ് തുടങ്ങി നിരവധി  പ്രോജക്ടുകളാണ് ഷാനൂര്‍ ഹോംസ് പടുത്തുയര്‍ത്തിയത്.  

. പ്രീമിയം ലൈഫ്സ്റ്റൈല്‍ വില്ലകളും അപ്പാര്‍ട്ടുമെന്റുകളുംനിര്‍മിക്കുന്നതിലെ ഷാനൂരിന്റെ മികവിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ല എന്നു പറഞ്ഞാല്‍ അതിയശോക്തിയാവില്ല. കസ്റ്റമേഴ്‌സ് മനസ്സുനിറഞ്ഞ് നല്‍കിയ അംഗീകാരമാണിത്.  വന്‍ മത്സരമുളള ഈ മേഖലയിലെ  ഏക സീറോക്രെഡിറ്റ് കമ്പനിയെന്ന ഖ്യാതിയും ഷാനൂറിന് സ്വന്തം. അപ്രതീക്ഷിതമായി ബിസിനസിലെത്തുകയും തൊട്ടതെല്ലാം പൊന്നാക്കുകയും ചെയ്ത അഞ്ജുമെന്‍ അബ്ദീന്‍ എന്ന വനിതാസംരംഭകയുടെ വിജയഗാഥ കൂടി ഷാനൂറിന്റെ വിജയത്തോട് ചേര്‍ത്തുവായിക്കുമ്പോഴാണ് നേട്ടങ്ങള്‍ക്ക് മാറ്റേറുന്നത്.

ആകസ്മികമായാണ് അഞ്ജുമെന്‍ അബ്ദീന്‍ ബിസിനസിലേക്കെത്തുന്നത്. ബിസിനസിനെ കുറിച്ച് വിശദമായി പഠിച്ചശേഷമാണ് അഞ്ജുമെന്‍ മാത്സര്യം കൊടികുത്തിവാഴുന്ന ഈ ബിസിനസ് മേഖലയിലേക്ക് ഇറങ്ങിയത്.

തിരുവനന്തപുരത്ത് കണ്ണായ സ്ഥലങ്ങളിലെല്ലാം ഷാനൂര്‍ പ്രോജക്സ്സ്ആന്റ് റിയല്‍റ്റേഴ്സിന്റെ പ്രോജക്ടുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
നഗരവാസികളുടെ താല്പര്യങ്ങള്‍ക്ക് അനുഗുണമായ ഭവനസമുച്ചയങ്ങളാണ് ഒരുക്കുന്നത്. ഏറ്റവും മികച്ച ലൊക്കേഷനു
കളില്‍ മികച്ച ഗുണമേന്മയില്‍ ആരെയും അമ്പരപ്പിക്കുന്ന അത്യാധുനിക സകര്യങ്ങളോടുകൂടിയ ഭവനങ്ങളാണ് ഷാനൂര്‍
ഹോംസ് ഒരുക്കുന്നത്. വിപണിയിലെ ബെസ്റ്റ് പ്രൈസ് ആണ് മറ്റൊരു ആകര്‍ഷണം.

 

ഒരു ബില്‍ഡിങ് കെട്ടിപ്പെടുക്കും പോലെയാണ് കസ്റ്റമറും ഷാനൂര്‍ ഹോംസും തമ്മിലുള്ള ബന്ധം.കസ്റ്റമറിന് സെ
യില്‍സ് ഏക്സികൃട്ടീവുമായി സംസാരിക്കാം.എല്ലാം സംശയങ്ങളും അവര്‍ പരിഹരിക്കും. കൂടാതെ അഞ്ജുമെനും വേണ്ട നിര്‍ദേ
ശങ്ങള്‍ നല്‍കും.എംഡിയോട് സംസാരിക്കാനുള്ള അവസരവും ഉണ്ട്. എന്‍ജിനീയറിംഗ് തലത്തിലുള്ള സംശയനിവാരണത്തിന് ികച്ച എന്‍ജിനീയറിംഗ്ടീമുണ്ട്.

 

വായ്പ എടുക്കാതെ സ്വന്തം കാശുകൊണ്ട് സ്വന്തം ഭൂമിയിലാണ് ഷാനൂര്‍ ഹോംസ് പ്രോജക്ടുകള്‍ കെട്ടിപ്പെടുക്കുന്നത്. കൂടാതെ ഏറ്റവും മികച്ചബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം. അതിനാല്‍ പ്രീമിയം ഭവനങ്ങള്‍,വില്ലകള്‍ എന്നിവ ബെസ്റ്റ് പ്രൈസില്‍ സ്വന്തമാക്കാം.

ആഡംബരത്തിന്റെ ഹബ്ബ്

കുളത്തൂര്‍ ബൈപ്പാസിന് സമീപം ഷാനൂര്‍ഹോംസിന്റെ ' ദ ഹബ്ബ് ഓഫ് ലക്ഷ്വറി 'തക്ഷശില അപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മിഡില്‍ ഈസ്റ്റേണ്‍ ട്രെന്റ് ഡിസൈനിലാണ് ഈ സമുച്ചയം ഒരുക്കിയിരിക്കുന്നത്.ഒപ്പം ലക്ഷ്വറി ഫിനിഷിങ്ങും. കസ്റ്റമര്‍ക്ക്
ബെസ്റ്റ് പ്രൈസില്‍ സ്വന്തമാക്കാം. 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാന്‍ പാകത്തില്‍ എംജിഎം സ്‌കൂള്‍, ടെക്‌നോപാര്‍ക്ക്, കിംസ്ഹോസ്പിറ്റല്‍, ലുലു മാള്‍, എയര്‍പോര്‍ട്ട്,റെയില്‍വെ സ്റ്റേഷന്‍ എന്നിവ ഉണ്ട്.കഴക്കൂട്ടത്ത് ഒരുക്കിയ ഓറഞ്ച് വുഡ്സും ഷാനൂറിന്റെ നിര്‍മിതികളില്‍ മികച്ചുനില്‍ക്കുന്നു.

Post your comments