Global block

bissplus@gmail.com

Global Menu

"ദി നെസ്റ്റ്" വിമൻസ് വെൽനെസ് ആൻഡ് ഫെർട്ടിലിറ്റി ക്ലിനിക്ക്

പണ്ടൊക്കെ ഒരു കുടുംബത്തിൽ 10 ഉം പതിനേഴുമായിരുന്നു കുട്ടികൾ. കുടുംബാസൂത്രണം പോലുളള പ്രചാരണപരിപാടികളിലൂടെയാണ് ജനസംഖ്യാവിസ്‌ഫോടനത്തെ ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾ നിയന്ത്രിച്ചുനിർത്തിയത്. ഇന്ന് ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾ നേരിടുന്നത് നേർവിപരീതമായ പ്രശ്‌നമാണ് എന്നത് തമാശയായി തോന്നാം. എന്നാൽ, അനപത്യദുഃഖം അഥവാ സന്താനങ്ങളില്ലാത്ത അവസ്ഥ അനുഭവിക്കുന്നവർ ഇന്ന് ഏറെയാണ്. അത് ഓരോ വർഷവും ഏറിക്കൊണ്ടിരിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ് പ്രധാനകാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.  പുതിയ കാലത്ത് നാം പിന്തുടരുന്ന ചിട്ടയില്ലാത്ത ജീവിതം, അനാരോഗ്യകരമായ ഭക്ഷണം, ലഹരി ഉപയോഗം ഇതെല്ലാം തന്നെ വന്ധ്യതയ്ക്ക് കാരണമാകുന്നു. കേരളത്തിലും സ്ത്രീ-പുരുഷഭേദമില്ലാതെ ഇന്ന് ഈ പ്രശ്‌നം നേരിടുന്നവരേറെയാണ്. വൈകി വിവാഹം കഴിച്ച്, അതിലും വൈകി ഗർഭം ധരിച്ചാൽ മതി എന്നു തീരുമാനിച്ച്, പിന്നീട് ഒരു കുട്ടിയൊക്കെയാകാം എന്നു തീരുമാനിക്കുമ്പോൾ വിധിഹിതം മറ്റൊന്നാകുന്നു. അപ്പോഴാണ് വന്ധ്യതാചികിത്സാകേന്ദ്രങ്ങൾ തേടി നാം പോകുന്നത്. ഐവിഎഫും ലാപറോസ്‌കോപിയും ഉൾപ്പെടെയുളള ചികിത്സാരീതികൾ പലപ്പോഴും ചെലവേറിയതാണ്. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് അപ്രാപ്യവും. ഇവിടെയാണ് തിരുവനന്തപുരത്ത് ജഗതിയിലുളള ദി നെസ്റ്റ് വിമൻസ് വെൽനെസ് ആൻഡ് ഫെർട്ടിലിറ്റി ക്ലിനിക്ക് വ്യത്യസ്തമാകുന്നത്. വന്ധ്യതാചികിത്സയുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏല്ലാ ചികിത്സയും അത്യന്താധുനിക സജ്ജീകരണങ്ങളുമുളള ദി നെസ്റ്റിൽ പക്ഷേ ചികിത്സ സാധാരണക്കാരന് പ്രാപ്യമാണ്. മാത്രവുമല്ല, ആവശ്യമെങ്കിൽ മാത്രമേ ഐവിഎഫ് പോലുളള ചികിത്സ നിർദ്ദേശിക്കുകയുളളു. കേരളത്തിലെ തന്നെ മികച്ച ഫെർട്ടിലിറ്റി ക്ലിനിക്കായ ദി നെസ്റ്റ് വിമൻസ് വെൽനെസ് ആൻഡ് ഫെർട്ടിലിറ്റി ക്ലിനിക്കിന്റെ അമരക്കാരൻ ഡോ.രവിശങ്കറാണ്. ബാംഗ്ലൂരിൽ പഠിച്ച് വളരുകയും മെഡിസിൻ പഠനവും ഗൈനക്കോളജിയിൽ പിജിയും ഐവിഎഫിൽ ഫെലോഷിപ്പും നേടിയ ഡോക്ടർ രവിശങ്കർ  സാധാരണക്കാർക്കും താങ്ങാവുന്ന ഫെർട്ടിലിറ്റി ചികിത്സ ലഭ്യമാക്കുക എ്ന്ന ഉദ്ദേശത്തോടെയാണ് തിരുവനന്തപുരത്ത് സേവനം ആരംഭിച്ചത്. ഡോക്ടർ രവിശങ്കറുമായുളള അഭിമുഖത്തിൽ നിന്ന്......

 

Dr Ravishankar P
MBBS, MS(OBG), FRM, DMAS(Germany)
Consultant gynaecologist and fertility specialist

CEO and Chief Consultant - The Nest

 

ഡോക്ടറുടെ ബാല്യ-കൗമാരങ്ങൾ ബാംഗ്ലൂരിലായിരുന്നല്ലോ. അതെപ്പറ്റി ചുരുക്കി പറയാമോ?
അച്ഛൻ മെഡിക്കൽ റെപ്പായിരുന്നു. ജോലിയുടെ ഭാഗമായി ബാംഗ്ലൂരിൽ താമസമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ വളർന്നത് അവിടെയാണ്. മധ്യവേനലവധിക്കാലത്ത് നാട്ടിൽ വരും. കുട്ടിക്കാലത്തുതന്നെ അച്ഛനോടൊപ്പം ഇടയ്ക്കിടെ ആശുപത്രികളിലൊക്കെ പോകുമായിരുന്നതിനാൽ ഡോക്ടർമാരെയും അവരുടെ ജോലിയുമൊക്കെ പരിചയപ്പെട്ടു.അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത പ്രകൃതമായിരുന്നു എന്റേത്. പുസ്തകങ്ങളുമായി ഒതുങ്ങാനായിരുന്നു താല്പര്യം. ഡോക്ടർമാരെ അടുത്തുപരിചയപ്പെട്ടതിനാലാവാം ആ ജോലിയോട് അടുപ്പം തോന്നി. ഡോക്ടറാകണം എന്ന ആഗ്രഹം സ്‌കൂൾ കാലത്തുതന്നെ മനസ്സിലുറച്ചു.പ്ലസ്ടുവിന് ശേഷം എംബിബിഎസിന് ചേർന്നു. ബാംഗ്ലൂരിന് സമീപം തുംകൂറിലാണ് പഠിച്ചത്. എംബിബിഎസ് കഴിഞ്ഞപ്പോൾ സർജറിയിൽ സ്‌പെഷ്യലൈസ് ചെയ്യാനായിരുന്നു ഇഷ്ടം. പക്ഷേ, അച്ഛനാണ് ഗൈനക്കോളജിയിൽ സ്‌പെഷ്യലൈസ് ചെയ്യാൻ പറഞ്ഞത്. അച്ഛൻ മെഡിക്കൽ റെപ്പായിരുന്നപ്പോൾ അദ്ദേഹത്തിന് കമ്പനി നൽകിയത് ഗൈനക്കോളജി മെഡിസിന്റെ സെക്ഷനാണ്.  അച്ഛന് തിരുവനന്തപുരത്ത് കെജികെ ഹോസ്പിറ്റലിലെ ഡോക്ടർ ജയകൃഷ്ണനുമായി നല്ല പരിചയമുണ്ടായിരുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോൾ കെജികെയിൽ കുറച്ചുനാൾ അദ്ദേഹത്തിനൊപ്പം ഒബ്‌സെർവറായി നിൽക്കാമോ എന്ന് ചോദിച്ചു. അങ്ങനെ എംബിബിഎസിനുശേഷം നാലുമാസത്തോളം ഡോ.ജയകൃഷ്ണനൊപ്പം തിരുവനന്തപുരം കെജികെ ഹോസ്പിറ്റലിൽ ഒബ്‌സെർവറായി നിന്നു. അദ്ദേഹത്തിനൊപ്പം നിന്ന് ഐവിഎഫും ലാപറോസ്‌കോപിയുമൊക്കെ കണ്ടുപഠിച്ചതോടെ ഗൈനക്കോളജിയിൽ താല്പര്യമായി. തുടർന്ന് ചെന്നൈ എസ്ആർഎം കോളേജിൽ ഗൈനക്കോളജിയിൽ പിജി ചെയ്തു. മൂന്നുവർഷത്തിനുശേഷം തിരുവനന്തപുരത്തെത്തി കെജികെയിൽ  ജൂനിയർ കൺസൾട്ടന്റായി. രണ്ട് വർഷത്തിനുശേഷം ഐവിഎഫ് ഫെലോഷിപ്പ് ചെയ്യുന്നതിനായി വീണ്ടും ബാംഗ്ലൂരിലേക്ക്. ഇന്ത്യയിൽ ഐവിഎഫ് ചികിത്സ ആരംഭിച്ച കാലത്തു തന്നെ ബാംഗ്ലൂരിൽ അതിനായി ക്ലിനിക്ക് തുടങ്ങിയ ഡോക്ടർ കാമിനി റാവുവിന് കീഴിൽ ഫെലോഷിപ്പ് ചെയ്തു. അതിനുശേഷം ഒരു വർഷം അവിടെ ജോലി ചെയ്തു. അതുകഴിഞ്ഞ് നാട്ടിലെത്തി  തിരുവനന്തപുരം പനവിള ജംഗ്ഷനിൽ വന്ധ്യതാചികിത്സയ്ക്കായുളള ചെറിയ ക്ലിനിക്ക് തുടങ്ങി.ഒരു കൺസൾട്ടേഷൻ റൂമും സ്‌കാൻ റൂമും മാത്രമാണുണ്ടായിരുന്നത്.
നെസ്റ്റ് എന്ന പേര്
 ക്ലിനിക്കിനെ കുറിച്ചുളള പ്രാരംഭചർച്ചകൾ നടക്കുന്ന സമയത്ത് ഭാര്യയാണ് നെസ്റ്റ് എന്ന പേര് മുന്നോട്ടുവച്ചത്. ഭാര്യ ദന്തഡോക്ടറാണ്.
പനവിളയിലെ ക്ലിനിക്കിൽ നിന്ന് ജഗതിയിലെ ഇപ്പോഴത്തെ ക്ലിനിക്കിലേക്കുളള മാറ്റം?
പനവിളയിൽ ക്ലിനിക്ക് തുടങ്ങുന്ന സമയത്ത് വെബ്‌സൈറ്റൊന്നുമുണ്ടായിരുന്നില്ല. എങ്ങനെ മാർക്കറ്റ ് ചെയ്യണമെന്നും ധാരണയുണ്ടായിരുന്നില്ല. ഇതിനിടെ ചില ആശുപത്രികളിൽ ഞാൻ റെസ്യൂമെ നൽകിയിരുന്നു. ഈ ആശുപത്രികളിൽ നിന്നും റഫർ ചെയ്ത രോഗികളും ക്ലിനിക്കിലെത്തിയവർ പറഞ്ഞറിഞ്ഞ് വന്നവരുമായിരുന്നു ആദ്യകാലത്തെ എന്റെ പേഷ്യന്റ്‌സ്. ഈ സമയത്ത് തിരുമലയിൽ ഒരു ആശുപത്രിയിൽ ഐവിഎഫ് വിഭാഗത്തിൽ അസിസ്റ്റുചെയ്തിരുന്നു. നെസ്റ്റിലേക്ക് ധാരാളം ഐവിഎഫ് കേസുകൾ വന്നുതുടങ്ങിയ സമയത്ത് തിരുമലയിലെ ആശുപത്രി അധികൃതരുമായി ധാരണയിലെത്തിയതുപ്രകാരം എന്റെ ക്ലിനിക്കിലെ ഐവിഎഫ് കേസുകൾ ചെയ്യുന്നതിന് അവരുടെ ലാബും സൗകര്യങ്ങളും ഉപയോഗിച്ചു. എന്നാൽ അത് ആറുമാസമേ നീണ്ടുനിന്നുളളു. ആ സമയത്ത് ഞാൻ നെയ്യാർ മെഡിസിറ്റിയിലും ജോലി ചെയ്യുന്നുണ്ടായിരുന്നു.ഹോസ്പിറ്റൽ എംഡി എന്റെ സുഹൃത്തായിരുന്നു. തുടർന്ന് അദ്ദേഹം അവരുടെ ഐസിയു ഏരിയയിൽ കുറച്ചുസ്ഥലം ഐവിഎഫ് ലാബ് സെറ്റ് ചെയ്യാനായി തരാമെന്ന് സമ്മതിച്ചു. അങ്ങനെ അവിടെ ലാബ് സെറ്റുചെയ്തു. ഒരുവർഷത്തോളം ആ സൗകര്യം ഉപയോഗിച്ചു. പിന്നീടാണ് സ്വന്തമായി ഐവിഎഫ് ലാബ് ഉൾപ്പെടെ വന്ധ്യതാചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളുമുളള നെസ്റ്റ് വിമൺ വെൽനെസ് ആൻഡ് ഫെർട്ടിലിറ്റി ക്ലിനിക്ക് ജഗതിയിൽ ആരംഭിച്ചത്.
തറവാടിന്റേതുപോലുളള അന്തരീക്ഷമാണല്ലോ, ആശുപത്രി എന്ന ഫീൽ ഇല്ല. ഇത്തരമൊരു കൺസെപ്റ്റ്?
രോഗികളല്ല വന്ധ്യതാചികിത്സ ആവശ്യമുളളവരാണ് ഇവിടെ എത്തുന്നത്. പ്രത്യുല്പാദനം സ്വാഭാവികമായി നടക്കേണ്ട പ്രക്രിയയാണ്. ജീവിതശൈലിയിലുണ്ടായ മാറ്റം കൊണ്ടാവാം വന്ധ്യത സ്ത്രീ-പുരുഷന്മാർക്കിടയിൽ വർദ്ധിച്ചുവരുന്നത്. ആ പ്രശ്‌നപരിഹാരത്തിനായി വരുന്നവരെ സ്വീകരിക്കുന്നത് മടുപ്പിക്കുന്ന ഒരു ആശുപത്രി അന്തരീക്ഷമാകരുത് എന്ന് ആദ്യമേ മനസ്സിലുറപ്പിച്ചിരുന്നു. അങ്ങനെയാണ് ജഗതിയിൽ വീടിന്റേതായ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ ക്ലിനിക്ക് സെറ്റ് ചെയ്തത്.
വന്ധ്യത പുതിയ തലമുറയിൽ ഏറിവരുന്നതിന്റെ കാരണം?
എന്റെ സീനിയേഴ്‌സൊക്കെ പഠിക്കുന്ന സമയത്ത് ഇൻഫെർട്ടിലിറ്റി എന്നൊരു പാഠഭാഗം തന്നെയുണ്ടായിരുന്നില്ല. കാരണം അന്ന് അതൊരു ഗൗരവമുളള പ്രശ്‌നമേ ആയിരുന്നില്ല. വന്ധ്യതാസംബന്ധിയായ കേസുകൾ തന്നെ വളരെ കുറവായിരുന്നു. അവരുടെ കരിയറിന്റെ അവസാനഘട്ടത്തിലാണ് വന്ധ്യത വർദ്ധിച്ചതും ഒരു ഗൗരവമുളള പ്രശ്‌നമായി മാറിയതും. അങ്ങനെ അതിനായി ഒരു പുസ്തകം തന്നെ ഉണ്ടായി. പിന്നീട് അതൊരു പ്രത്യേക വിഷയമായി, ഇപ്പോൾ അതിൽ ഫെലോഷിപ്പും ഡിപ്ലോമയുമൊക്കെയായി പ്രത്യേക കോഴ്‌സായി മാറി. ഓരോ തലമുറ പിന്നിടുന്തോറും സന്താനോത്പാദനശേഷി കുറഞ്ഞുവരുന്നു എന്നതാണ് ഇതൊരു പ്രത്യേക വിഭാഗമായി വളരാൻ കാരണം.പുരുഷന്മാരിൽ സ്‌പേം കൗണ്ടും സ്ത്രീകളിൽ അണ്ഡത്തിന്റെ ക്വാളിറ്റിയും കുറഞ്ഞുവരുന്നു. പിന്നെ ഹോർമോൺ പ്രശ്‌നങ്ങളുമുണ്ട്. ജീവിതശൈലി, ഭക്ഷണരീതി, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ശരിയായ വ്യായ്യാമമില്ലായ്മ ഇതൊക്കെ വന്ധ്യത വർദ്ധിക്കുന്നതിന് കാരണമാണ്. ഇപ്പോൾ കൂടുതൽ പേരും രാത്രി വൈകിയും ജോലി ചെയ്യുന്നവരാണ്. ജീവിതത്തിലെ തിരക്കുകാരണം  ഫാസ്റ്റ് ഫുഡ് ആണ് പലരും കഴിക്കുന്നത്. അതുപോലെ എല്ലാം കൈയെത്തുംദൂരത്തു ലഭ്യമാക്കാൻ ശ്രമിച്ചതിന്റെ ഫലമായി മനുഷ്യർക്ക് നിരവധി രോഗങ്ങളാണുണ്ടാകുന്നത്. അതിലൊന്ന് മാത്രമാണ് വന്ധ്യത.അതുകൊണ്ട് ഒരു 30-35 വയസ്സിനുളളിലെങ്കിലും വിവാഹം കഴിക്കണം. കാരണം പ്രായമേറുന്തോറും കുട്ടികളുണ്ടാകാനുളള സാധ്യത കുറഞ്ഞുവരികയാണ്.
ഗൾഫിൽ ജോലി ചെയ്തിരുന്ന പുരുഷന്മാരിലാണ് വന്ധ്യത കൂടുതൽ മുൻകാലങ്ങളിൽ കണ്ടുവന്നിരുന്നത്. ഗൾഫിലെ ചൂട് കാരണമാണ് അങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞുകേട്ടിരുന്നു. അതിന്റെ ശാസ്ത്രീയവശം?
ചൂട് കാരണം വന്ധ്യതയുണ്ടാകുമെങ്കിൽ തദ്ദേശവാസികൾക്കും ആ പ്രശ്‌നമുണ്ടാവണമല്ലോ. എന്നാൽ, അതുവരെ ജീവിച്ചിരുന്ന സാഹചര്യങ്ങളിൽ നിന്നുമാറി കുടുംബത്തിൽ നിന്ന് അകന്ന് ജീവിക്കേണ്ടിവരുന്നതും   കഠിനമായ ജോലിയും അർഹിക്കുന്ന ശമ്പളമില്ലായ്മയും ഇതെല്ലാം ചേർന്നുളള മാനസികപിരിമുറുക്കവും ഒരുപരിധിവരെ വന്ധ്യതയ്ക്ക് കാരണമാകാം. അതുപോലെ മറ്റൊരുനാട്ടിലേക്ക് പോകുമ്പോൾ നമ്മുടെ ജീവിതശൈലിയും ആഹാരരീതിയുമൊക്കെ മാറും. അതും കാരണമാകാം.
വന്ധ്യതയുമായി ബന്ധപ്പെട്ട പരിശോധനാഘട്ടങ്ങൾ?
ആദ്യമായി വരുന്ന ദമ്പതികളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കും. ഒരു കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ റെഡിയാണോ എന്ന് ചോദിക്കും. അതോ സമൂഹത്തിന്റെ ചോദ്യം കാരണം വന്നതാണോ. അവർക്ക് താല്പര്യമാണെങ്കിൽ  ജോലി, ജീവിതസാഹചര്യം, ആഹാരരീതി,  അതുപോലെ സെക്ഷ്വൽ ഇന്റർകോഴ്‌സ്, ഫെർട്ടൈൽ പിരീഡിനെ കുറിച്ചുളള ധാരണ,സ്ത്രീകളിലാണെങ്കിൽ ആർത്തവസംബന്ധിയായ പ്രശ്‌നങ്ങൾ തുടങ്ങി എല്ലാം ചോദിച്ചുമനസ്സിലാക്കിയ ശേഷം അവശ്യമായ രക്തപരിശോധനയും ഹോർമോൺപരിശോധനയും സെമൻടെസ്റ്റും മറ്റും നടത്തും. അതിലൊക്കെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മാത്രമേ ട്രീറ്റ്‌മെന്റിലേക്ക് പോകൂ.ചെറിയ തകരാറുകൾ മാത്രമാണെങ്കിൽ ലളിതമായ ചികിത്സ മതിയാകും. ഗൗരവമുളള വന്ധ്യതയാണെങ്കിൽ ഐവിഎഫിലേക്കു തന്നെ പോകേണ്ടിവരും.
കൗൺസലിങ്ങിലൂടെ ശരിയായ കേസുകളുണ്ടോ?
തീർച്ചയായും. ഈയിടെ വന്ന ഒരു കേസെടുക്കുകയാണെങ്കിൽ അവർക്ക് ഒരു കുട്ടിയുണ്ട്. രണ്ടാമത്തെ കുട്ടിക്കായി ശ്രമിച്ചിട്ട് കിട്ടുന്നില്ല. അങ്ങനെ ഒരു ആശുപത്രിയിൽ പോയി ലാപറോസ്‌കോപിയും ഐയുവിയുമൊക്കെ ചെയ്തു. അടുത്തത് ഐവിഎഫ് ആണ്. അതിനുമുമ്പ് ഒരു സെക്കൻഡ് ഒപ്പീനിയൻ ആരായാം എന്നു കരുതി ഇവിടെയെത്തി. ഭാര്യയാണ് വന്നത്. ഞാനവരോട് സംസാരിച്ചപ്പോൾ മനസ്സിലായത് അവരും ഭർത്താവും തമ്മിൽ മാനസികമായി വലിയ അടുപ്പത്തിലല്ല എന്നതാണ്. പുളളിക്കാരൻ ജോലിത്തിരക്കിലായിരിക്കും. മാനസികമായി ആ സ്ത്രീ അത്ര സന്തോഷവതിയുമല്ല. തുടർന്ന് ഭർത്താവിനും ഭാര്യയ്ക്കും കൗൺസലിങ് നൽകി. രണ്ടുമാസത്തിനുളളിൽ സ്വാഭാവികമായി ഗർഭധാരണം നടന്നു.
നെസ്റ്റിൽ ലഭ്യമായ ചികിത്സകൾ?
ഇൻഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ലഭ്യമായ എല്ലാ സൗകര്യവും ഇവിടെ ഉണ്ട്. ലാപറോസ്‌കോപി, ഒാവുലേഷൻ ഇൻഡെക്ഷൻ, ഓവുലേഷൻ ഇൻഡെക്ഷൻ വിത് ഐയുഐ, ഹിസ്റ്ററോസ്‌കോപി,സ്‌പേം മൊബിലിറ്റിയില്ലാത്ത ആൾക്ക് സർജറിയിലൂടെ സ്‌പേം കളക്ട്‌ചെയ്ത് ഭ്രുണമുണ്ടാക്കി സന്താനോത്പാദനം സാധ്യമാക്കുന്നതിനുളള ഇൻട്രാസിസ്്‌റ്റോപ്ലാസ്മിക് സ്‌പേം ഇൻജെക്ഷൻ(കഇടക), ഐവിഎഫ് തുടങ്ങിയവയെല്ലാമുണ്ട്.  അതുപോലെ സ്ത്രീകളിലെ ഫൈബ്രോയ്ഡ് ചികിത്സയുൾപ്പെയുളളവയും ലഭ്യമാണ്.
എന്താണ് ഐവിഎഫ്?
ബീജസങ്കലനം നടക്കുന്നത് ഗർഭാശയത്തിലേക്കുളള ഫാലോപിയൻ നളികകളിൽ വച്ചാണ്. ചില സ്ത്രീകളിൽ ഏതെങ്കിലും അസുഖത്തിന്റെയോ സർജറികളുടെയോ ഭാഗമായി ഫാലോപിയൻ നളികകളിൽ തകരാറുണ്ടാവും. ചിലരിൽ ജന്മനാ ഫാലോപിയൻ നളികകൾ ഉണ്ടാവില്ല. അത്തരം തകരാറുളള സ്ത്രീകളിലെ ചികിത്സയ്ക്കായാണ് ഐവിഎഫ് ഉടലെടുത്തത്. സ്ത്രീകളിൽ നിന്ന് അണ്ഡം കളക്ട് ചെയ്ത് സ്‌പേം നിറച്ച ഡിഷിലേക്ക് ഇടുകയാണ് ആദ്യം ചെയ്യുന്നത്. ഫാലോപിയൻ ട്യൂബിലെന്ന പോലെ ഇവിടെ ബിജസങ്കലനം നടക്കുന്നു. തുടർന്നുണ്ടാകുന്ന ഭ്രൂണത്തെ ഗർഭാശയത്തിൽ ഇൻസെർട്ട് ചെയ്യുന്നു. ഈ രീതിയായിരുന്നു ആദ്യകാലത്ത്. ആ ഘട്ടത്തിൽ സ്‌പേം കൗണ്ട് കുറവായ പുരുഷന്മാരാണെങ്കിൽ ചികിത്സ സാധ്യമായിരുന്നില്ല. അതായത് പുരുഷവന്ധ്യതയ്ക്ക് അന്ന് ചികിത്സയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഐവിഎഫിന് പകരം ഇക്‌സി എന്ന ചികിത്സാരീതിയാണ് അവലംബിക്കുന്നത്. അതായത് അണ്ഡത്തിലേക്ക് ഒരു ബീജത്തെ  കയറ്റിവിടുന്നു. അതായത് സ്‌പേം മൊബിലിറ്റി കുറഞ്ഞ ആണുങ്ങൾക്കും ഇന്ന് ചികിത്സ സാധ്യമാണ്. അതുപോലെ കടുത്ത പിസിഒഡി ഉളളവരിലും നാഡികളുടെ അല്ലെങ്കിൽ പോളിയോ പ്രശ്‌നം കാരണം സെക്ഷ്വൽ ഇന്റർകോഴ്‌സ് വേണ്ടരീതിയിൽ നടക്കാത്തവരിലും ഒക്കെ ഇന്ന് സന്താനോത്പാദനചികിത്സ സാധ്യമാണ്.
ഈ ചികിത്സാമേഖള എത്ര കണ്ട് മുന്നോട്ടുപോയിട്ടുണ്ട്?
തുടക്കകാലത്തേക്കാൾ മികച്ച റിസൾട്ട് ലഭിക്കുന്നുണ്ട്. ഐവിഎഫ് തുടങ്ങിയ സമയത്ത് 15-20 ശതമാനമായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ പിന്നീടത് 60% വരെയെത്തി. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി 52നും 60 നും ഇടയിലാണ് വിജയശതമാനം. എന്തൊക്കെ പുതിയ ടെക്‌നോളജി വന്നിട്ടും അതിൽ നിന്ന് മുന്നോട്ടുപോകാനായിട്ടില്ല.
മറ്റ് ചികിത്സാമാർഗ്ഗങ്ങൾ വിജയിക്കാത്തവരിൽ മാത്രമേ ഐവിഎഫിലേക്ക് പോകാവു എന്നുളള റെഗുലേഷൻ വല്ലതുമുണ്ടോ?
അത്തരത്തിൽ റെഗുലേഷനൊന്നുമില്ല. പക്ഷേ, എത്തിക്കലി അങ്ങനെയേ പാടുളളു.മറ്റൊരു കാര്യം ബീജമോ അണ്ഡമോ ദാനമായി സ്വീകരിക്കേണ്ട സാഹചര്യത്തിൽ ഒരു ദാതാവ് ഒരു ദമ്പതിക്ക് മാത്രമേ നൽകാവൂ എന്നൊരു നിയമമുണ്ട്. അതുപോലെ ദാതാവിന്റെ സേവനം സ്വീകരിക്കേണ്ടി വന്നതിന്റെ കാരണം ഒക്കെ കേസ് ഷീറ്റിൽ വിശദമാക്കിയിരിക്കണം.
ചികിത്സയിലൂടെ കുഞ്ഞുങ്ങൾ ജനിക്കുന്നതിനോട് വിമുഖത കാട്ടുന്നവർ ഇപ്പോഴുമുണ്ട്. അവരോട് എന്താണ് പറയാനുളളത്?
സോദാഹരണം പറയുകയാണെങ്കിൽ പ്രമേഹത്തിന്റെ കാര്യം എടുക്കാം. പ്രമേഹമുണ്ട് എന്ന് ആദ്യമായി ഡോക്ടർ പറയുമ്പോൾ അത് മാനസികമായി ഉൾക്കൊളളാൻ ആദ്യം ബുദ്ധിമുട്ടാണ്. രക്തപരിശോധനയ്ക്ക് മുമ്പ് മധുരം കഴിച്ചതുകൊണ്ടാവാം എന്നൊക്കെ സ്വയം ന്യായീകരിച്ച് മരുന്നെടുക്കാതിരിക്കാനാണ് സകലരും ശ്രമിക്കുക. പിന്നീട് പ്രമേഹം കടുക്കുമ്പോഴാണ് മെഡിസിൻ എടുക്കുക. അതുപോലെ തന്നെയാണ് വന്ധ്യതാചികിത്സയുടെ കാര്യവും. വന്ധ്യതാചികിത്സയിൽ മറ്റൊരു പുരുഷന്റെ ബീജമായിരിക്കും അല്ലെങ്കിൽ മറ്റൊരു സ്ത്രീയുടെ അണ്ഡമായിരിക്കും അതുമല്ലെങ്കിൽ ടെസ്റ്റ്്ട്യൂബിലൊക്കെ ജനിക്കുന്ന കുഞ്ഞിന് എന്തെങ്കിലും കുഴപ്പം കാണും. സമൂഹത്തെ എങ്ങനെ നേരിടും- എന്നൊക്കെ കരുതി ചികിത്സയിൽ നിന്ന് അകന്നുനിൽക്കുന്നവർ നല്ലൊരു പങ്കുണ്ട്. അതുപോലെ ഐവിഎഫ് ചെയ്‌തേ പറ്റൂ എന്നുളള സ്‌റ്റേജെത്തുമ്പോൾ ചികിത്സയോട് വിമുഖത കാട്ടുന്നവരുണ്ട്. ഡോക്ടറെന്ന നിലയിൽ അവരോട് സംസാരിക്കും. കുട്ടികളില്ലാതെയും സന്തോഷമായി ജീവിക്കാനാകും എന്നാണെങ്കിൽ നിർബന്ധിക്കില്ല.  മറിച്ച് കുട്ടികൾ കൂടിയേ തീരു എന്നുണ്ടെങ്കിൽ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കും.
ഈ മേഖല തിരഞ്ഞെടുത്തതിൽ തൃപ്തനാണോ?
തീർച്ചയായും. ഈ ജോലിയിൽ പൂർണ്ണതൃപ്തനാണ്. അനപത്യദുഃഖപരിഹാരത്തിന് സഹായിക്കുന്നു എന്നത് ചെറിയ കാര്യമല്ല. എന്നോടു സംസാരിക്കുമ്പോൾ സ്വാഭാവികമായി ആളുകൾ എല്ലാം തുറന്നുപറയാറുണ്ട്.  ആ ഗുണം ഈ ജോലിയിൽ ഏറെ സഹായിക്കുന്നു
യുവതലമുറയോട് പറയാനുളളത്?
യുവതലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതം കൂടുതൽ കൺവീനിയന്റാണ്. എല്ലാം അവർക്ക് ഫോണിലൂടെ ലഭ്യമാക്കാം. ആഹാരം ഉൾപ്പെടെ വീട്ടുപടിക്കലെത്തും. പുറത്തുപോയി ആൾക്കാരുമായൊക്കെ ഇടപഴകുന്നത് അവരെ സംബന്ധിച്ച് താല്പര്യമുളള കാര്യമല്ല.എപ്പോഴും ഫോണിൽ നോക്കിയിരിക്കാനാണ് താല്പര്യം. അത്തരക്കാരോട് എനിക്ക് പറയാനുളളത്, നമ്മുടെ ശരീരം ഒരു യന്ത്രം പോലെയാണ്. അത് ആവശ്യമായ രീതിയിൽ പ്രവർത്തിക്കാതെ ഇരുന്നാൽ പ്രശ്‌നങ്ങളുണ്ടാകും. എല്ലാ ആധുനികസങ്കേതങ്ങളും ഉപയോഗിക്കുമ്പോഴും ശരീരത്തിന് ആവശ്യമായ ഭക്ഷണവും വ്യായാമവും ഒക്കെ നൽകണം. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കണം. ലഹരി ഒഴിവാക്കണം.

 

Post your comments