Global block

bissplus@gmail.com

Global Menu

അറിവിൻ്റെ സൂര്യതേജസ്സായി നൂറുൽ ഇസ്ലാം സർവ്വകലാശാല

പ്ലസ് ടു കഴിഞ്ഞ് വിവിധ പ്രൊഫഷണൽ കോഴ്‌സുകളുടെ പ്രവേശനത്തിനായി വിദ്യാർത്ഥികൾ നെട്ടോട്ടമോടുകയാണ്. ഏകജാലക സംവിധാനം വഴിയുളള അലോട്ടുമെന്റുകൾക്കായി കണ്ണുംനട്ടിരിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞതിന്റെ ആശ്വാസത്തിൽ പതിനൊന്നിൽ അല്പം ഉഴപ്പിയതിന്റെ ഫലം പ്ലസ് ടു റിസൾട്ടിൽ പ്രതിഫലിച്ചതിന്റെ തിക്തഫലം വൈകിയുളള അലോട്ട്‌മെന്റുകളുടെ രൂപത്തിൽ അനുഭവിക്കുന്നവരും ഏറെ.ജീവിതത്തിന്റെ തന്നെ ഗതിമാറ്റിവിടുന്ന ഒരു നിർണ്ണായക വഴിത്തിരിവിലെത്തി നില്ക്കുമ്പോൾ പ്രോഗസ് റിപ്പോർട്ടിലെ ഉയർന്ന അക്കങ്ങൾക്ക് വലിയ പ്രധാന്യമുണ്ട്. എന്നാൽ അതിലെല്ലാം പ്രധാനം നാം എവിടെ പഠിക്കുന്നു? എന്ത് പഠിക്കുന്നു?എങ്ങനെ പഠിക്കുന്നു എന്നതാണ്. വലിയ തുക ഫീസായും മറ്റും നൽകി ഏതെങ്കിലും കോഴ്‌സിൽ ചേർന്നുപഠിച്ചതുകൊണ്ട് കാര്യമില്ല. അറിവ് കാലോചിതമാകണം.....പ്രായോഗികമാകണം......നല്ല ഭാവിക്ക് ഉപകരിക്കുന്നതാകണം. അങ്ങനെ എന്തുകോഴ്‌സ്, ഏത് സ്ഥാപനം എന്ന അന്വേഷണമെത്തിനില്ക്കുക  പ്ലേസ്‌മെന്റിൽ റെക്കോർഡിട്ട റുൽ ഇസ്ലാം സർവ്വകലാശാല (നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യൂക്കേഷൻ (നിഷ് - NICHE) യിലാണ്. വിദ്യാഭ്യാസ രംഗത്ത് 69 വർഷത്തെ മികവുറ്റ പ്രവർത്തന പാരമ്പര്യവുമായി മുന്നേറുന്ന ഡീംഡ് യൂണിവേഴ്‌സിറ്റിയാണ് കന്യാകുമാരിക്കടുത്തുള്ള   നിഷ് .  ദക്ഷിണ തമിഴ്‌നാട്ടിലെ ഒരേയൊരു ഡീംഡ് യൂണിവേഴ്‌സിറ്റിയാണിത്. 'നിഷിൽ അഡ്മിഷൻ കിട്ടിയാൽ ജോലി ഉറപ്പ്' എന്നാണ് ഈ യൂണിവേഴ്‌സിറ്റിയെക്കുറിച്ചുളള പൊതുഅഭിപ്രായം. അതിനായി മാജിക്കൊന്നും നിഷിലില്ല. മറിച്ച് പഠനത്തിനൊപ്പം ക്യാമ്പസ് ഇന്റർവ്യുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജോലിതേടുന്നതിനായി ആഡ് ഓൺ കോഴ്‌സുകളും പ്രത്യേക വ്യക്തിത്വപരിശീലനവും ഉൾപ്പെടെ നൽകി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് നിഷ് ചെയ്യുന്നത്. ഈ പ്രവർത്തനങ്ങളുടെ ഫലമായി പ്ലേസ്‌മെന്റിൽ റെക്കോർഡ് സൃഷ്ടിച്ചു.അതുകൊണ്ടുതന്നെയാണ് 2023ൽ തമിഴ്നാട്ടിലെ ആറാമത്തെ മികച്ച എഞ്ചിനീയറിംഗ് സർവ്വകലാശാലയായി  ടൈംസ് ഓഫ് ഇന്ത്യ നിഷിനെ തിരഞ്ഞെടുത്തത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും എഞ്ചിനീയറിംഗ് മേഖലയിൽ മികവ് വളർത്തുന്നതിനുമുള്ള നിഷിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണ് ഈ അംഗീകാരം. അനുയോജ്യമായ പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആധുനിക ലോകത്തിന്റെ വെല്ലുവിളികൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനും നിഷ് പ്രതിജ്ഞാബദ്ധമാണ്.

 

മികവുറ്റ അടിസ്ഥാന സൗകര്യങ്ങൾ
വിദ്യാർഥികൾക്കായി സ്വന്തം സ്‌പെയ്‌സ് സെന്ററുള്ള അപൂർവം സ്ഥാപനങ്ങളിൽ ഒന്നാണ് നിഷ്. ആറ് ചെറുവിമാനങ്ങൾ ഈ സെന്ററിലുണ്ട്. ഗ്രൗണ്ട് സ്റ്റേഷനും സാറ്റലൈറ്റ് ട്രാക്കിങ് ടെക്‌നോളജിയുമായി ഐഎസ്ആർഒയുടെ മേൽനോട്ടത്തിലാണ് ഇത് സാധ്യമാക്കിയത്. ഒരു നാനോ സാറ്റലൈറ്റ് ഡിസൈൻ ചെയ്ത് ലോഞ്ച് ചെയ്ത ഒരേയൊരു ഇന്ത്യൻ യൂണിവേഴ്‌സിറ്റിയാണ് നിഷ്. NIUSAT എന്ന നാനോ സാറ്റലൈറ്റാണ് നിഷ് നിർമിച്ച് വിക്ഷേപിച്ചത്.12വേ ജനറേഷൻ ഐഒഎസ് ഡവലപ്‌മെന്റ് ലാബ്, ഉന്നത നിലവാരത്തിലുള്ള റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് സെന്റർ, ഐബിഎം അംഗീകൃത സെന്റർ ഓഫ് എക്‌സലൻസ്, ഏവിയേഷൻ അക്കാദമി, നിഷ് ഡിഫൻസ് ട്രെയിനിങ് അക്കാദമി, നിഷ് സിവിൽ സർവീസ് അക്കാദമി, സുസജ്ജമായ ലാബുകൾ, വിശാലമായ ലൈബ്രറി തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. ദക്ഷിണേന്ത്യയിലെ യൂണിവേഴ്‌സിറ്റികളിൽ ആദ്യമായി നാനോ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ ഒരുക്കിയതും നിഷ് ആണ്. ചുരുക്കത്തിൽ അതുല്യമായ അവസരങ്ങളും സാധ്യതകളും നിഷ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾക്ക് ലഭിക്കുന്നു
ഡോ.എ.പി.മജീദ് ഖാൻ

ചാൻസലർ

 

 

തുടക്കം
1989-90 വർഷത്തിൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ അംഗീകാരത്തോടെ  നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ ഘടക യൂണിറ്റായ നൂറുൽ ഇസ്ലാം കോളേജ് ഓഫ് എഞ്ചിനീയറിംഗ്സ്ഥാപിതമായി. ബി.ഇ. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ് ബി.ഇ. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ് എന്നിങ്ങനെ രണ്ടു കോഴ്‌സുകളാണ് തുടക്കത്തിലുണ്ടായിരുന്നത്. ആദ്യബാച്ചിൽ ഓരോ കോഴ്സിലും 40 വിദ്യാർഥികൾ വീതം പ്രവേശനം നേടി. അതിനുശേഷം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ കെട്ടിടം, ലൈബ്രറി, ഫാക്കൽറ്റി, കമ്പ്യൂട്ടറുകൾ, പ്രസക്തമായ ഏറ്റവും പുതിയ സോഫ്റ്റ്വെയർ, അനുബന്ധ  ഉപകരണങ്ങൾ മുതലായവ വികസിപ്പിച്ചുകൊണ്ട് കൂടുതൽ എഞ്ചിനീയറിംഗ്, ടെക്‌നോളജി കോഴ്‌സുകൾ ആരംഭിച്ചുകൊണ്ട് നിഷ് അക്കാദമിക് രംഗത്ത് പടർന്നുപന്തലിച്ചു.
2008-ൽ നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷനെ സെക്ഷൻ 3 പ്രകാരം ഇന്ത്യാ ഗവൺമെന്റ് മാനവവിഭവശേഷി വികസന മന്ത്രാലയം (ഉന്നത വിദ്യാഭ്യാസ വകുപ്പ്) ഒരു ഡീംഡ്-ടു-ബി-യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ചു. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ (നിഷ്) സൊസൈറ്റിയാണ് സർവകലാശാല നടത്തുന്നത്. ഡോ. എ.പി.മജീദ് ഖാൻ ആണ് ചാൻസലർ. ഡോ.എം.എസ്.ഫൈസൽ ഖാൻ പ്രൊ വൈസ് ചാൻസലറും.
 വൈജ്ഞാനിക മൂലധനത്തിന്റെ വികസനത്തിനൊപ്പം, മാനവ മൂലധന വികസനത്തിൽ ലോകോത്തര നിലവാരം പുലർത്തുന്ന ഒരു സംവിധാനമായി ഇന്ത്യയുടെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സമ്പ്രദായങ്ങളെ മാറ്റുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ള വെല്ലുവിളി. സാമ്പത്തിക, വ്യാവസായിക പുരോഗതിയും വികസനവും, സ്ഥിരമായി പ്രശംസനീയമായ പ്രകടനം, ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമം, ഇൻഡസ്ട്രിയുമായും സമൂഹവുമായും ബന്ധം വളർത്തുന്നതിനുള്ള ആത്മാർത്ഥമായ പരിശ്രമം, അവശ്യ മേഖലകളിൽ വൈദഗ്ധ്യം നൽകൽ, മികവ് കൈവരിക്കൽ എന്നിവയാണ് ഒരു സർവകലാശാലയുടെ മുഖമുദ്ര. നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ ഇവയെല്ലാം നേടിയെടുക്കുന്നതിനൊപ്പം, കൂടുതൽ ഉയരങ്ങളിലെത്താനും ഉന്നതവും സാങ്കേതികവുമായ വിദ്യാഭ്യാസം ശരിയായ പാതയിൽ എത്തിക്കാനും അതുവഴി നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക വളർച്ചയും പുരോഗതിയും ത്വരിതപ്പെടുത്താനുമുളള നിരന്തരമായ പരിശ്രമം നടത്തിവരുന്നു.നൂറുൽ ഇസ്ലാം കോളേജ് ഓഫ് എഞ്ചിനീയറിംഗ്,  യൂണിവേഴ്‌സിറ്റി പദവി നേടിയ ശേഷം, പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുകയും കാലോചിതമായ കുടുതൽ കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ സാമൂഹികപ്രതിബദ്ധതയിലൂന്നി നിരവധി പഠനസഹായ സ്‌കോളർഷിപ്പ് പദ്ധതികളും നടപ്പിലാക്കിവരുന്നു.
വിസ്തൃതം ഈ ഗ്രീൻ ക്യാമ്പസ്
കേരളഅതിർത്തിയോടു ചേർന്ന്, തമിഴ്‌നാട്ടിലെ തക്കല കുമാരകോവിലിൽ 550 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന യൂണിവേഴ്‌സിറ്റിയാണിത്. കന്യാകുമാരിയിൽ നിന്ന് 30 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 60 കിലോ മീറ്ററും സഞ്ചരിച്ചാൽ നിഷിലെത്താം. ചരിത്രപ്രസിദ്ധമായ പദ്മനാഭപുരം കൊട്ടാരത്തിന് സമീപമുള്ള പശ്ചിമഘട്ട മലനിരകളുടെ മനോഹരമായ ഭാഗമായ വേളിമലയുടെ ശാന്തവും പച്ചപ്പുനിറഞ്ഞതുമായ താഴ്‌വാരത്ത് വിശാലമായ ഭൂമികയിൽ  അറിവിന്റെ ഈ ക്യാമ്പസ് സൂര്യതേജസ്സാർന്നു നില്ക്കുന്നു. ഉയർന്ന അക്കാദമിക യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള 450- ലധികം അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു. വിശാലമായ ഓഫീസ്മുറികളും ക്ലാസ് മുറികളും ലാബുകളും ഉൾപ്പെട്ട ബഹുനില കെട്ടിടങ്ങൾ മികച്ച സൗകര്യമുളള ഹോസ്റ്റലുകൾ, ആരോഗ്യകരമായ ഭക്ഷണം, വൃത്തിയും വെടിപ്പുളള ക്യാമ്പസ് പരിസരം, സുസജ്ജമായ ലൈബ്രറി സംവിധാനം, റിസർച്ച് ബ്ലോക്കുകൾ തുടങ്ങി ഏത് രാജ്യാന്തര സർവ്വകലാശാലയെയും കിടപിടിക്കുന്ന ക്യാമ്പസാണ് നിഷിനുളളത്.
ഗ്രീൻ ക്യാമ്പസ് എന്ന ആശയത്തിലൂന്നിയുളള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
വൈവിധ്യമുള്ള കോഴ്‌സുകൾ
എൻജിനിയറിങ്ങിലെ പരമ്പരാഗതവും ഫ്യൂച്ചറിസ്റ്റിക്കുമായ കോഴ്‌സുകൾ ഉൾപ്പെടെ 17 ശാഖകളിൽ ബി.ഇ. / ബി.ടെക്, 11 ശാഖകളിൽ എം.ഇ. /എം.ടെക്, എം.സി.എ., എം.ബി.എ., വിവിധ അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകൾ, ബി.എസ്സി., ബി.കോം, ബി.ബി.എ., ബി.സി.എ., ബി.എ.എസ്.എൽ.പി., എം.എ. എന്നിവയ്ക്കു പുറമേ എല്ലാ ബ്രാഞ്ചുകളിലും പി.എച്ച്ഡിയും നിഷ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാം. ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ മാത്രം ലഭ്യമായ ഐബിഎം സർട്ടിഫിക്കേഷനുള്ള എൻജിനിയറിങ്/ബി.സി.എ. കോഴ്‌സുകളാണ് നിഷിലേത്. നഴ്‌സിംഗ് പോലെ ഉയർന്ന ജോലി സാധ്യതയുള്ള കോഴ്‌സുകളാണ് അലൈഡ് ഹെൽത്ത് സയൻസ് വിഭാഗത്തിലുള്ളത്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് തുടങ്ങിയിട്ട് 35 വർഷമായി. 35-ാം വാർഷികം പ്രമാണിച്ച് ധാരാളം പദ്ധതികളും പുതിയ പുതിയ കാര്യങ്ങളും നടപ്പിലാക്കി വരുന്നു. നിഷ്-സ്റ്റീവ് ജോബ്‌സ് സ്‌കോളർഷിപ്പ് ആരംഭിച്ചതും ഇതിന്റെ ഭാഗമായാണ്.യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ കൺസൾട്ടൻസികളുമായി സഹകരിച്ച് പരിശീലനവും നൈപുണ്യവികസനവും നൽകി ഉന്നത ഉദ്യോഗങ്ങൾക്ക് പ്രാപ്തരാക്കിയെടുക്കുന്നു. ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ ആണ് ഈ സ്‌കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.ഈ സ്‌കീം പ്രകാരം അമ്പതോളം കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. അതിൽ 45 ഓളം വിദ്യാർത്ഥികൾ സ്‌റ്റൈഫൻഡോടെയാണ് പഠനം പൂർത്തിയാക്കിയത്.  
മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം
30-ാം വയസ്സിലേക്ക്
നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് 29 വർഷം മുമ്പാണ് ആരംഭിച്ചത്. എഐസിടിഇയുടെ അംഗീകാരത്തോടെ 1994ലാണ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) പ്രോഗ്രാം ആരംഭിച്ചത്. ഇതിനകം 25ഓളം  ബാച്ചുകൾ പഠിച്ചിറങ്ങി.
'ശക്തമായ സൈദ്ധാന്തിക അടിത്തറയാണ് നല്ല കോർപ്പറേറ്റ് പരിശീലനത്തിന്റെ അടിസ്ഥാനം', ഡിപ്പാർട്ട്‌മെന്റ് നൽകുന്ന മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന പ്രമേയം ഇതാണ്.  ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളിന്റെ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് എംബിഎ കോഴ്‌സ് കരിക്കുലം സെറ്റ് ചെയ്തിരിക്കുന്നത്. എക്സ്പീരിയൻഷ്യൽ ലേണിംഗ്, സോഷ്യൽ കണക്റ്റിവിറ്റി പ്രോഗ്രാം, കോർപ്പറേറ്റ് ബോധവൽക്കരണ പരിപാടി, ഔട്ട്ബൗണ്ട് പരിശീലനം എന്നിവയാണ് കോഴ്‌സിന്റെ പ്രത്യേകതകൾ.  ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് അന്തരീക്ഷം,  ഉയർന്ന അക്കാദമിക-പ്രൊഫഷണൽ യോഗ്യതയുളള ഫാക്കൽറ്റി, ശക്തമായ കോർപ്പറേറ്റ് കണക്റ്റിവിറ്റി എന്നിവയുണ്ട്. മാറിക്കൊണ്ടിരിക്കുന്ന മാതൃകകൾക്ക് അനുസൃതമായി ഫലപ്രദമായ പഠന പ്രക്രിയ സൃഷ്ടിക്കുന്നതിന് ഡിപ്പാർട്ട്‌മെന്റ് നിരന്തരമായ ശ്രമങ്ങൾ നടത്തിവരുന്നു. ബിബിഎ/ബികോം: ബിബിഎ കോഴ്‌സുകൾ 2015 അധ്യയന വർഷത്തിൽ ആരംഭിച്ചു.2016 അധ്യയന വർഷത്തിലാണ് ബി.കോം ഡിഗ്രി പ്രോഗ്രാം ആരംഭിച്ചത്. മാനേജ്‌മെന്റ് സ്റ്റഡീസ് ഫാക്കൽറ്റിയുടെ കീഴിലാണ് ഈ വകുപ്പുകൾ പ്രവർത്തിക്കുന്നത്.
സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരം
സ്‌റ്റൈപന്റോടു കൂടി പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന നിഷ് - സ്റ്റീവ് ജോബ്‌സ് സ്‌കോളർഷിപ്പ്, അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പ്, റീജിയണൽ സ്‌കോളർഷിപ്പ്, എൻസിസി കേഡറ്റ് സ്‌കോളർഷിപ്പ്, ഡിഫറന്റ്‌ലി ഏബിൾഡ് സ്റ്റുഡന്റ് സപ്പോർട്ട് സ്‌കോളർഷിപ്പ്, കോവിഡ് ക്രൈസിസ് റിലീഫ് സ്‌കോളർഷിപ്പ് തുടങ്ങി നിരവധി സ്‌കോളർഷിപ്പുകൾ അർഹരായ വിദ്യാർഥികൾക്ക് നിഷ് ലഭ്യമാക്കുന്നു.യോഗ്യതാപരീക്ഷയ്ക്ക് 90 ശതമാനത്തിലേറെ മാർക്കുളള വിദ്യാർത്ഥികൾക്ക് 30% സ്‌കോളർഷിപ്പ് നൽകും. കോവിഡ് ക്രൈസിസ് റിലീഫ് സ്‌കോളർഷിപ്പ് പ്രകാരം കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുന്നു. കുടുംബത്തിന്റെ മുഖ്യവരുമാന സ്രോതസ്സായ അച്ഛനോ അമ്മയോ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി 50% ഫീസ് സൗജന്യം അനുവദിക്കും.  കന്യാകുമാരി ജില്ലയിൽ നിന്നുളള വിദ്യാർത്ഥികൾക്കായി (10% ) റീജിയണൽ സ്റ്റുഡന്റ് സ്‌കോളർഷിപ്പുമുണ്ട്.
100% പ്ലേസ്‌മെന്റ് വെറുംവാക്കല്ല
120 ദിവസം കൊണ്ട് 142 പേർക്ക് ജോലി ലഭ്യമാക്കിക്കൊണ്ട് 2023ൽ മികച്ച പ്ലേസ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്‌മെന്റ് അവാർഡ് നിഷ് കരസ്ഥമാക്കി. 100 % പ്ലേസ്‌മെന്റ് എന്നത് വർഷങ്ങളായി നിഷിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന നേട്ടമാണ്. കുട്ടികൾക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്നതിനായി നിരവധി ട്രെയിനിങ്ങുകൾ നിഷ് ഒരുക്കുന്നുണ്ട്. ഡിഫൻസിൽ (നാവികസേന, വ്യോമസേന, കരസേന, തീരദേശസേന) ജോലി ലഭിക്കാൻ സാധ്യതയുള്ള മറൈൻ, എയ്‌റോസ്‌പെയ്‌സ്, എയർക്രാഫ്റ്റ്, എയ്‌റോനോട്ടിക്കൽ എൻജിനിയറിങ് തുടങ്ങിയ കോഴ്‌സുകളിലുള്ള വിദ്യാർഥികൾക്ക് നാലാമത്തെ വർഷം പഠനത്തോടൊപ്പം ഡിഫൻസിൽ ജോലി ലഭിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ആർമിയിലെ റിട്ട.കേണലിന് കീഴിലാണ് പരിശീലനം. അതിനായി പ്രത്യേക ഗ്രൗണ്ട് ഉണ്ട്. പരിശീലനം സൗജന്യമാണ്.അഡ്വഞ്ചർ ക്ലബ്ബ് തുടങ്ങിവയും ഉണ്ട്. ഭാരത സർക്കാറിന്റെ സിഎസ്‌ഐആർ  എൻഐഐഎസ്ടിയുമായി ചേർന്ന് വിദ്യാർഥികൾക്ക് ആറ് മാസത്തെ സൗജന്യ അപ്രന്റിസ്ഷിപ്പും നൽകുന്നുണ്ട്. ഇത് വിദ്യാർഥികളിലെ എംപ്ലോയബിലിറ്റി വർധിപ്പിക്കുന്നതിന് സഹായകമാകുന്നു
സൗജന്യ സിവിൽ സർവ്വീസ് പരിശീലനം
സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായുള്ള പത്മശ്രീ ഗോപിനാഥൻ നായർ സിവിൽ സർവീസ് അക്കാദമിയിൽ ഋഷിരാജ് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലാണ് പഠനകാലത്ത് പരിശീലനം നൽകുന്നത്.
ദൗത്യം

ഈ രംഗത്തെ പുരോഗതിക്കനുസരിച്ച്, വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം നൽകാനും അവരിൽ ഉന്നതമായ അച്ചടക്കവും ധാർമ്മികതയും വളർത്തിയെടുക്കാനും, മാനവിക സേവനത്തിൽ പ്രബുദ്ധരായ വ്യക്തികളാകാനും, ശാസ്ത്ര- സാങ്കേതികവിദ്യമേഖലയെ കേന്ദ്രീകരിച്ചുള്ള ഗവേഷണം നടത്താനുമുളള മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനത്തെ വിസിപ്പിക്കുക.

 

 

 

ഇന്ത്യയെ വിജ്ഞാന സൂപ്പർപവർ ആക്കുക ലക്ഷ്യം
ആധുനിക ഇന്ത്യയ്ക്കായി കൂടുതൽ കൂടുതൽ കഴിവുള്ള പ്രതിഭകളെ വളർത്തിയെടുക്കുക എന്നതാണ് നിഷിന്റെ പരമമായ ലക്ഷ്യം. . രാജ്യത്തുടനീളമുള്ള മറ്റ് വിജയകരമായ തൃതീയ, ക്വാട്ടർനറി വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുകരിച്ചുകൊണ്ട്, വിവിധ പഠനശാഖകളെ സമന്വയിപ്പിക്കുന്നതിനും സമഗ്രമായ സർവ്വകലാശാലയുടെ സമൃദ്ധമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി സർവകലാശാല ധീരമായ പരീക്ഷണങ്ങൾ നടത്തിവരുന്നു. പര്യവേക്ഷണത്തിനും പരിശീലനത്തിനുമുള്ള കഠിനമായ പ്രവർത്തനത്തിന് ശേഷം, നൂറുൽ ഇസ്ലാം സർവ്വകലാശാല  ഇപ്പോൾ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകൾക്ക് തുല്യമായി സ്വന്തം പാഠ്യപദ്ധതിയും മാനേജ്മെന്റ് സംവിധാനവും ആവിഷ്‌ക്കരിച്ചു. ഇതോടൊപ്പം ഹൈടെക് കോഴ്‌സുകളിലൂടെ അറിവിന്റെ ശക്തി സ്വായത്തമാക്കാൻ വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  ഇന്ത്യയെ ഒരു വിജ്ഞാന സൂപ്പർ പവർ ആക്കുന്നതിതിലും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക-സാങ്കേതിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിലും നിഷ്  നിർണായക പങ്ക് വഹിക്കുന്നു.

 

 

 

നാഴികക്കല്ലുകൾ

 

1989
നൂറുൽ ഇസ്ലാം കോളേജ് ഓഫ്                                   എൻജിനീയറിങ് ആരംഭിച്ചു
കോഴ്‌സുകൾ:ബി.ഇ. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ബി.ഇ. ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്

1993
ബി.ഇ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ആരംഭിച്ചു.

1994
ബിസിനസ് സ്‌കൂൾ ആരംഭിച്ചു
എംബിഎ തുടങ്ങി - മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ.

1995
ബി.ഇ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആരംഭിച്ചു
എംസിഎ - മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്.

1997
ബിഇ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് ആരംഭിച്ചു.

1998
ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി ആരംഭിച്ചു.

2002
തമിനാട് സർക്കാരിന്റെ  അവാർഡുകൾ.
എംഇ കമ്പ്യൂട്ടർ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ആരംഭിച്ചു.

2004
ബിഇ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ആരംഭിച്ചു.

2005
ബിഇ സിവിൽ എഞ്ചിനീയറിംഗ് ആരംഭിച്ചു
ബിഇ മറൈൻ എഞ്ചിനീയറിംഗ്
എംഇ കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്
എംഇ തെർമൽ എഞ്ചിനീയറിംഗ്.

2006
എൻഐസിഇ യുടെ ഗവേഷണ സാധ്യതകൾ കണക്കിലെടുത്ത്, ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി, കോളേജിലെ നാല് ഡിപ്പാർട്ട്‌മെന്റുകൾക്ക് പിഎച്ച്.ഡി ഗവേഷണ കേന്ദ്രങ്ങളായി അംഗീകാരം നൽകി.

2007
എൻബിഎയുടെ അംഗീകാരം.

2008
സർവകലാശാലയായി ഉയർത്തി.
ശാസ്ത്ര സാങ്കേതിക മന്ത്രാലയം എസ്‌ഐആർഒ ആയി അംഗീകരിച്ചു.
എംഇ അപ്ലൈഡ് ഇലക്ട്രോണിക്സ് ആരംഭിച്ചു.

2009
ബിഇ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ആരംഭിച്ചു
ബി.ഇ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്
എംഇ സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്
എം.ടെക്.നാനോടെക്‌നോളജി.

2011
ബിഇ എയ്റോസ്പേസ് എഞ്ചിനീയറിംഗ് ആരംഭിച്ചു
എംഇ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ്
എംബിഎ (എച്ച്ആർഎം)  ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റേഴ്‌സ്
എം.എസ്.സി. സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് -        ഇന്റഗ്രേറ്റഡ് കോഴ്സ്.

2012
എം.ഫിൽ ഫിസിക്‌സ് തുടങ്ങി
എം.ഫിൽ കെമിസ്ട്രി
എം.ഫിൽ മാത്തമാറ്റിക്‌സ്
എം.ഫിൽ ഇംഗ്ലീഷ്
എം.ഫിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ
എം.ഫിൽ കമ്പ്യൂട്ടർ സയൻസ്.

2013
മികച്ച യൂണിവേഴ്‌സിറ്റി അവാർഡ്
ഇന്ത്യൻ പ്ലാനിംഗ് കമ്മീഷനും അസോചം ഇന്ത്യയും ചേർന്ന് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രതിബദ്ധതകൾക്കായുള്ള മികച്ച സർവകലാശാലയായി തിരഞ്ഞെടുത്തു
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ബി സ്‌കൂളായി നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
ബിഇ എയർക്രാഫ്റ്റ് മെയിന്റനൻസ്                                 എഞ്ചിനീയറിംഗ് ആരംഭിച്ചു
ബി.ടെക് നാനോ ടെക്‌നോളജി
എംഇ സ്ട്രക്ചറൽ എഞ്ചിനീയറിംഗ്
എം.എ ഇംഗ്ലീഷ്
എം.എസ്.സി.ഫിസിക്‌സ്
എം.എസ്.സി.കെമിസ്ട്രി
എം.ഫിൽ ബയോടെക്നോളജി.

2014
ബി.ടെക് ഫയർ ടെക്‌നോളജി ആൻഡ് സേഫ്റ്റി ആരംഭിച്ചു
എംഇ സൈബർ സെക്യൂരിറ്റി
എം.ഇ. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
എം.എസ്.സി. ഗണിതം.

2015
'എ' ഗ്രേഡോടെ നാക്(എൻഎഎസി)അംഗീകാരം.

2016
എംഎച്ച്ആർഡി, ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ച റാങ്കിംഗിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ 75-ാം സ്ഥാനവും ഇന്ത്യൻ എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ 66-ാം സ്ഥാനവും.

2023
തമിഴ്‌നാട്ടിലെ മികച്ച സർവ്വകലാശാലകളിൽ ആറാം സ്ഥാനം (ടൈംസ് ഓഫ് ഇന്ത്യ സർവ്വേ)

 

Post your comments