Global block

bissplus@gmail.com

Global Menu

Business Plus Women Entrepreneur Award 2023 എക്സലൻസ് ഇൻ ദി ഫീൽഡ് ഓഫ് ഫുഡ് ഓൺട്രപ്രെണർഷിപ് അദ്വൈത ശ്രീകാന്തിന്

ബിൽഡർ കം റെസ്റ്ററന്റ് ബിസിനസ് വുമൺ- അദ്വൈത ശ്രീകാന്ത് എന്ന യുവ ബിസിനസുകാരി ഒരു ബ്ലെൻഡ് ആണ്. അപൂർവ്വതകളുടെ ബ്ലെൻഡ്. പ്രമുഖ ബിൽഡർമാരായ എസ്എഫ്എസ് ഹോംസിന്റെ ഇളമുറക്കാരി കുടുംബബിസിനസിനൊപ്പം സ്വന്തം പാഷനും ബിസിനസാക്കുക മാത്രമല്ല അതിൽ സക്‌സസ് ആവുകയും ചെയ്തു. വിവിധ രുചികളുടെയും അഭിരുചികളുടെയും ബ്ലെൻഡ് ആയ ബിഎൽഎൻഡി റെസ്റ്റോബാർ സ്‌പൈസ്ബ്രിഡ്ജ് റെസ്റ്ററന്റ് എന്നിവ അദ്വൈതയുടെ സ്വന്തം സംരംഭങ്ങളാണ്. എസ്എഫ്എസ് ഹോംസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും എസ്എഫ്എസ് ഹോംസിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ എസ്എഫ്എസ് ഹോം ബ്രിഡ്ജിന്റെയും  ബിഎൽഎൻഡി റെസ്റ്റോബാർ, സ്‌പൈസ്ബ്രിഡ്ജ് റെസ്റ്ററന്റ് എന്നിവയുടെയും മേധാവിയുമാണ് അദ്വൈത ശ്രീകാന്ത്. സിനിമാ നിർമാതാവും തിയേറ്റർ ഉടമയുമായ വിശാഖ് സുബ്രഹ്‌മണ്യം ഭർത്താവാണ്.
എസ്എഫ്എസ് ഹോംസ് ചെയർമാൻ കെ.ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ് അദ്വൈത. തിരുവനന്തപുരം ലെകോൾ ചെമ്പകയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിബിഎയും യുകെയിലെ കവൻട്രി യൂണിവേഴ്‌സിറ്റിയൽ ഗ്ലോബൽ ബിസിനസിൽ എബിഎയും നേടി. യാത്രകളും പാചകവും ഇഷ്ടപ്പെടുന്ന അദ്വൈത ബാംഗ്ലൂരിലെ ലവന്നെ അക്കാദമി ഓഫ് ബേക്കിംഗ് സയൻസസിൽ നിന്നും സർട്ടിഫിക്കറ്റ് ഇൻ പേസ്ട്രി ഷെഫ് നേടിയിട്ടുണ്ട്.
നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന അദ്വൈതയുടെ മനസ്സിൽ നാമ്പിട്ട ആശയമാണ് ഇന്ന് ഹിറ്റായി മാറിയ ബിഎൽഎൻഡി റെസ്റ്റോബാർ ആരംഭിച്ചത്. 2022 മാർച്ചിൽ ടെക്‌നോപാർക്കിന് സമീപം ബൈപാസിൽ ആരംഭിച്ച ഈ റെസ്റ്ററന്റ് വൈവിധ്യങ്ങളുടെ ബ്ലെൻഡാണ്.
 വിശാലമായ ഇന്റീരിയറുകൾ ഭക്ഷണപ്രിയർക്ക്  മുന്നിൽ ഇതരസംസ്ഥാനങ്ങളിലെയും രാജ്യാന്തര  വിഭവങ്ങളുടെയും പലഹാരങ്ങളുടെയും  കലവറ തന്നെ തുറന്നുവയ്ക്കുന്നു. ഒപ്പം നാടൻ വിഭവങ്ങളും. നാടനും പരദേശിയും ചേർന്ന ഒരു അടിപൊളി ബ്ലെൻഡ് ആണ് ഇവിടത്തെ രുചിപ്പെരുമ.  
സ്വകാര്യ ഈറ്റിംഗ് സ്പെയ്സുകൾ വൈൻ, ഡൈൻ, സോഷ്യലൈസ് എന്നിവയ്ക്കായി വരുന്ന ഉപഭോക്താക്കൾക്ക് സ്വകാര്യത പ്രദാനം ചെയ്യുന്നു. അതിനനുസരിച്ച് മെനുവും ക്രമീകരിച്ചിട്ടുണ്ട്. 'സ്റ്റാർട്ടറിൽ ചിക്കൻ ടിക്ക, ഫിഷ് ടിക്ക, ലാം സീഖ് കബാബ്, സാലഡ്, പുതിന ചട്ണി എന്നിവ ഉൾപ്പെടുന്ന തന്തൂർ മിക്സഡ് ഗ്രിൽ പ്ലാറ്റർ ഹിറ്റാണ്. വുഡൻ പ്ലേറ്റിലാണ് സെർവ്വ് ചെയ്യുന്നത്. ഒരെണ്ണം മൂന്ന് പേർക്ക് പങ്കിടാം.
പ്രധാന കോഴ്സിൽ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ചോറും ബ്രെഡും വിളമ്പുന്ന കൂടുതൽ നോൺ-വെജ് ഇനങ്ങൾ ഉണ്ട്. എരിവുള്ള പരമ്പരാഗത ഭക്ഷണപ്രേമികൾക്ക്, ചോറിനോടോ കല്ലപ്പത്തിനോ ഒപ്പം വിളമ്പുന്ന ചെമ്മീൻമുളകുതക്കാളിയാണ് ഹിറ്റ് കോംബിനേഷൻ.  
ഇത്തരത്തിൽ വൈവിധ്യങ്ങളുടെയും രുചിഭേദങ്ങളുടെയും ഭക്ഷണശാലകൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്ന അദ്വൈത ഫാമിലി ബിസിനസിലും ശ്രദ്ധിക്കുന്നു.

Post your comments