Global block

bissplus@gmail.com

Global Menu

Interior designing and green energy രംഗത്തെ മികവിന് Business Plus Women Entrepreneur Award 2023 Premium Renewables ഡയറക്ടർ സരിക റോബിന്

പ്രീമിയർ റിന്യൂവബിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്രാവൻകൂർ ഗ്രീൻസ് എന്നീ രണ്ട് സ്റ്റാർട്ടപ്പ് കമ്പനികളുടെ ഉടമയും സ്ഥാപകയുമാണ് സരിക റോബിൻ. ജാപ്പനീസ് കമ്പനിയായ പാനസോണിക് കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സരികയുടെ കമ്പനികൾ  ഇന്റീരിയർ ഡിസൈനിംഗ്, ഫർണിഷിംഗ് മേഖലയിൽ ലോകോത്തരസേവനം നൽകുന്നു. കേരളത്തിലെ ആദ്യ പാനസോണിക് കിച്ചൻ സറ്റോർ തിരുവനന്തപുരത്ത് ആരംഭിച്ചത് സരികയാണ്. അടുത്ത ഷോറൂം കൊച്ചിയിൽ ഉടൻ ആരംഭിക്കും. ഇന്റീരിയർ, ഫർണിഷിംഗ് മേഖലകൾക്ക് പുറമെ  സൗരോർജ്ജ ഉൽപന്ന വിതരണം,ഗാർഹിക, വാണിജ്യ മേഖലകളിൽ സോളാർ പവർ പ്ലാന്റുകൾ നിർമ്മിച്ചുനല്കൽ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളും സരികയുടെ ഉടമസ്ഥതയിലുണ്ട്. ബി-ടെക് പ്രൊഫഷണലായ സരിക, എൻആർഐ വ്യവസായിയായ കുറ്റിച്ചൽ രാധാകൃഷ്ണന്റെ മകളാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി റോബിൻ രാജേഷിന്റെ ഭാര്യയായ സരിക നിച്ച് സെഗ്മെന്റ്-ഗ്രീൻ എനർജി ആൻഡ് ക്വാളിറ്റി ഇന്റീരിയേഴ്സിലെ ഭാവി വാഗ്ദാനമാണ്.
ഇന്റീരിയർ ഡിസൈനിംഗിലെയും ഗ്രീൻ എനർജി കൺസെപ്റ്റുമായും ബന്ധപ്പെട്ട പ്രവർത്തന  മികവിനാണ് 2023ലെ ബിസിനസ് പ്ലസ് പുരസ്‌കാരം സരികയെ തേടിയെത്തിയത്.

 

 

Post your comments