Global block

bissplus@gmail.com

Global Menu

എയർകണ്ടീഷനിങ് & റെഫ്രിജറേഷൻ രംഗത്തെ മികവിന് Business Plus Women Entrepreneur Award 2023 Technocrats appliances ഉടമയായ ലക്ഷ്മി നന്ദകുമാറിന്

പ്രതിസന്ധികളെ സധൈര്യം നേരിട്ട് വിജയം കൊയ്ത ബിസിനസ് വുമണാണ് ലക്ഷ്മി നന്ദകുമാർ. ബിസിനസിൽ മുൻ പരിചയമൊന്നും ഇല്ലാത്ത ഒരു വീട്ടമ്മയിൽ നിന്നും ടെക്‌നോക്രാറ്റ്‌സ് അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അമരത്തേക്കുളള ലക്ഷ്മിയുടെ ആരോഹണം അപ്രതീക്ഷിതമായിരുന്നു. ഭർത്താവിന്റെ ആകസ്മിക വേർപാടിനെ തുടർന്ന് അദ്ദേഹം കെട്ടിപ്പടുത്ത സ്ഥാപനത്തിന്റെ ജീവശ്വാസമായി മാറിയ ഈ സംരംഭകയുടെ വിജയവഴികൾ വനിതകൾക്ക് പകർത്താവുന്ന മാതൃകയാണ്.
ബ്ലൂ സ്റ്റാർ എയർകണ്ടീഷണറുകളുടെയും റഫ്രിജറേറ്റിംഗ് പ്രൊഡക്ടുകളുടെയും തിരുവനന്തപുരത്തെ ആദ്യത്തെയും ഏറ്റവും വലുതുമായ എക്‌സ്‌ക്ലൂസീവ് ഡീലറാണ് ടെക്‌നോക്രാറ്റ്‌സ് അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡ്. സേവനം പ്രകാശവേഗത്തിൽ എന്നതാണ് ടെക്‌നോക്രാറ്റ്‌സിന്റെ ആപ്തവാക്യം. എയർകണ്ടീഷണറുകളുടെയും റഫ്രിജറേറ്റിംഗ് പ്രൊഡക്ടുകളുടെയും സമയബന്ധിത ഡെലിവറി മാത്രമല്ല മികച്ച വില്പനാനന്തരസേവനവും ടെക്‌നോക്രാറ്റ്‌സിനെ വ്യത്യസ്തമാക്കുന്നു.
1990 ജനുവരി ഒന്നിന് നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രഫി ലബോറട്ടറിയിൽ സയന്റിസ്റ്റായിരുന്ന നന്ദകുമാറാണ് ടെക്‌നോക്രാറ്റ്‌സ് അപ്ലയൻസസ് ആരംഭിച്ചത്. എൻപിഒഎല്ലിലെ ജോലി രാജിവച്ചാണ് സ്വന്തം ബിസിനസ് ആരംഭിച്ചത്. ആദ്യം ഒരു പ്രൊപ്രൈറ്ററി കൺസേൺ ആയാണ് തുടങ്ങിയത്. 1998-ലാണ് ടെക്‌നോക്രാറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായത്. 1990 മുതൽ ബ്ലൂ സ്റ്റാറിന്റെ എക്‌സ്‌ക്ലൂസീവ് ഡീലറാണ് ടെക്‌നോക്രാറ്റ്‌സ് അപ്ലയൻസസ് പ്രൈവറ്റ് ലിമിറ്റഡ്. ബ്ലൂസ്റ്റാർ ഉത്പന്നങ്ങളുടെ ടോപ് മോഡലുകളാണ് ടെക്‌നോക്രാറ്റ്‌സ് സപ്ലൈ ചെയ്യുന്നത്. കസ്റ്റമറിന് മികച്ച സർവ്വീസ് നൽകണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്ന നന്ദകുമാർ വില്പനനാന്തര സേവനത്തിന് വലിയ പ്രാധാന്യം നൽകി.അതുകൊണ്ടുതന്നെയാണ് സർവ്വീസ് അറ്റ് സ്പീഡ് ഓഫ് ലൈറ്റ് എന്നത് അദ്ദേഹം കമ്പനിയുടെ ആപ്തവാക്യമാക്കിയതും.
കമ്പനിയുടെ തുടക്കം മുതൽ ഓരോ കാര്യവും മുൻകൂട്ടി കണ്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് തുടങ്ങിയവ ആദ്യം മുതൽക്കേ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി. ഓരോ വർഷവും കണക്കുകൾ പരിശോധിച്ച് അനുയോജ്യമായ മാറ്റങ്ങൾ വരുത്തി.തനിക്കുശേഷവും ബിസിനസ് നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന ദീർഘദർശനത്തോടെയാണ് നന്ദകുമാർ ഓരോ കാര്യവും നടപ്പിലാക്കിയത്.  അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യാദൃച്ഛികമായാണ് ഭാര്യ ലക്ഷ്മി നന്ദകുാർ ബിസിനസിലേക്കെത്തിയത്.എറണാകുളം സെന്റ് തെരേസാസിൽ നിന്ന് എംഎ ലിറ്ററേച്ചർ പാസ്സായ ലക്ഷ്മിക്ക് ബിസിനസിൽ മുൻപരിചയമുണ്ടായിരുന്നില്ല. എന്നാൽ ഭർത്താവ് കഠിനാധ്വാനത്തിലൂടെ വളർത്തിയെടുത്ത സ്ഥാപനത്തെ പാതിവഴിയിൽ നിർത്താനില്ല എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. ആ ലക്ഷ്യബോധത്തോടെയാണ് ലക്ഷ്മി ഓരോ ചുവടും വച്ചത്. അതോടെ കമ്പനിയിലെ സ്റ്റാഫും ബ്്‌ളൂ സ്റ്റാർ കമ്പനിയും ലക്ഷ്മിക്ക് സർവ്വ പിന്തുണയുമായി അണിനിരന്നു. ടെക്‌നോക്രാറ്റ്‌സ് എന്ന സ്ഥാപനം തന്റെ കുടുംബത്തിന്റെ മാത്രം സ്ഥാപനമല്ലെന്നും മറിച്ച് എത്രയോ ജീവിതങ്ങളുടെ അത്താണിയാണെന്നുമുളള തിരിച്ചറിവിൽ സധൈര്യം അവർ ബിസിനസുമായി മുന്നോട്ടുപോയി. അങ്ങനെ ബ്ലൂ സ്റ്റാറിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ഡീലറെന്ന പൊൻതൂവലും ലക്ഷ്മി സ്വന്തമാക്കി.
തിരുവനന്തപുരം കൈതമുക്കിലാണ് ടെക്‌നോക്രാറ്റ്‌സിന്റെ പ്രധാന ഓഫീസ്. ടെക്‌നോപാർക്കിനുളളിലും ആറ്റിങ്ങൽ, കൊല്ലം എന്നിവിടങ്ങളിലും ഓഫീസുണ്ട്. എല്ലാ ഓഫീസിലുമായി നൂറോളം ജീവനക്കാരുണ്ട്. ബ്ലൂ സ്റ്റാറിന്റെ സിൽവർ, ഗോൾഡ് കാറ്റഗറിയിലുളള നിരവധി പുരസ്‌കാരങ്ങൾ ടെക്‌നോക്രാറ്റ്‌സിനെ തേടിയെത്തി.
 നന്ദകുമാർ-ലക്ഷ്മി ദമ്പതികൾക്ക് ഒരു മകളാണ്-ഗായത്രി എൻ നായർ. ക്രൈസ്റ്റ് നഗർ കോളേജിൽ ഗസ്റ്റ് ലക്ചററാണ് ഗായത്രി. ബിസിനസിൽ സ്ത്രീ-പുരുഷഭേദമില്ലെന്നും കഴിവും അർപ്പണവുമാണ് പ്രധാനമെന്നും ലക്ഷ്മി നന്ദകുമാർ പറയുന്നു. ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന വെല്ലുവിളികളെ സധൈര്യം അതീജീവിച്ച് മുന്നോട്ടുപോകാനുളള മനസ്സാണ് സ്ത്രീകൾക്ക് വേണ്ടതെന്ന് ലക്ഷ്മി പറയുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. ആ ആത്മവിശ്വാസവും അർപ്പണബോധവുമാണ് ബിസിനസ് പ്ലസിന്റെ എക്‌സലൻസ് ഇൻ എയർ കണ്ടീഷനിങ് ആൻഡ് റെഫ്രിജറേറ്റിംഗ് സെക്ടറിലെ പുരസ്‌കാരത്തിന് ലക്ഷ്മിയെ അർഹയാക്കിയതും.

Post your comments