Global block

bissplus@gmail.com

Global Menu

Derma laser treatment രംഗത്തെ മികവിന് Business Plus Women Entrepreneur Award 2023 Serene Derma Laser Clinic ഉടമയായ Dr. സോണിയ ഫിറോസിന്

മാറുന്ന കാലത്ത് ആരോഗ്യപ്രശ്‌നങ്ങളുടെ സ്വഭാവവും മാറിക്കൊണ്ടിരിക്കുന്നു. ഈ  സാഹചര്യത്തിൽ ചർമ്മരോഗചികിത്സയിലും ലേസർ ട്രീറ്റ്‌മെന്റിലും സ്വന്തം സംരംഭം തുടങ്ങി വിജയക്കൊടി പാറിച്ച വനിതയാണ് ഡോ. സോണിയ ഫിറോസ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1996ൽ എംബിബിഎസും 2003ൽ ഡെർമറ്റോളജിയിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും നേടിയ ശേഷം        സൗദി അറേബ്യയിൽ ജോലി ചെയ്തു. ഒൻപത് വർഷം സൗദിയിൽ എയ്‌സ്‌തെറ്റിക് ഡെർമറ്റോളജിയിൽ സ്‌പെഷ്യലൈസ് ചെയ്ത ഡോ.സോണിയ  നിരവധി ഇന്റർനാഷണൽ വർക്ക്‌ഷോപ്പുകളിലും കോൺഫറൻസുകളിലും പങ്കെടുത്തു. 2012ൽ തിരികെ സ്വദേശമായ തിരുവനന്തപുരത്ത് മടങ്ങിയെത്തി നിയോനാറ്റോളജിസ്റ്റായ ഭർത്താവ് ഡോ.ഫിറോസ് അഹമ്മദ് ഖാനൊപ്പം ചേർന്ന് സെറീൻ ഡെർമ ലേസർ ക്ലിനിക്ക് എന്ന സ്വപ്‌നസംരഭം തുടങ്ങി. ലോകനിലവാരമുളള കോസ്‌മെറ്റോളജി, ലേസർ ചികിത്സ സ്വന്തം നാട്ടിലെ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന സദുദ്ദേശ്യത്തോടെ ഡോ.സോണിയ തുടങ്ങിയ ഈ സംരംഭം ഇന്ന് അനന്തപുരിക്ക് അഭിമാനമാണ്.
 പലതരം ചർമ, കോസ്‌മെറ്റിക് പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കുന്നവർക്ക് അനുയോജ്യമായ ചികിത്സയാണ് ഡോ.സോണിയ നിർദ്ദേശിക്കുന്നത്. വേദനരഹിത എച്ച്‌ഐഎഫ് യു ആന്റി ഏജിംഗ് സിഗ്മലിഫ്റ്റ് ടെക്‌നോളജിയും അൽട്രാ പൾസ് ഫ്രാക്ഷണൽ CO2 ലേസർ ചികിത്സയും കേരളത്തിൽ അവതരിപ്പിച്ചത് ഡോ.സോണിയയാണ്. തന്റെ മേഖലയിലെ ആഗോള മാറ്റങ്ങളെയും പുതിയ ചികിത്സകളെയും പറ്റി അനുദിനം അപ്‌ഡേറ്റഡ് ആണ് ഡോ.സോണിയ.  അതുകൊണ്ടുതന്നെ തന്നെ സമീപിക്കുന്നവർക്ക് ലഭ്യമായതിൽ വച്ച് മികച്ച ട്രീറ്റ്‌മെന്റും നൽകുന്നു. ഈ മികവിന് നിരവധി പുരസ്‌കാരങ്ങൾ ഇതിനകം ഡോ.സോണിയയെ തേടിയെത്തിയിട്ടുണ്ട്. 2021ൽ ഇന്ത്യയിലെ 25 ഇൻസ്‌പൈറിംഗ് ഡെർമറ്റോളജിസ്റ്റുകളിൽ ഒരാളായി ഇക്കണോമിക് ടൈംസ് ഡോ.സോണിയയെ തിരഞ്ഞെടുക്കുകയുണ്ടായി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്‌സ് & വെനീറിയോളജിസ്റ്റ്‌സ് (ഐഎഡിവിഎൽ) ആജീവനാന്ത അംഗമാണ്. എഎസ്എൽഎംഎസ് അസോസിയേറ്റ് അംഗം, തുടങ്ങി നിരവധി ദേശീയ-വിദേശീയ സംഘടനകളിൽ അംഗത്വം നേടി. നിരവധി സ്‌റ്റേറ്റ്, നാഷണൽ എയ്‌സ്‌തെറ്റിക് ഡെർമറ്റോളജി കോൺഫറൻസുകളിൽ ക്ഷണിക്കപ്പെട്ട ഫാക്കൽറ്റിയും ട്രെയിനറുമാണ് ഡോ.സോണിയ ഫിറോസ്.
തന്റെ മേഖലയിലെ ഈ മികവു തന്നെയാണ് ഡോ.സോണിയ ഫിറോസിന് ബിസിനസ് പ്ലസിന്റെ പുരസ്‌കാരം നേടിക്കൊടുത്തത്.

Post your comments