Global block

bissplus@gmail.com

Global Menu

IT രംഗത്തെ മികവിന് Business Plus Women Entrepreneur Award 2023 CCTS Global മാനേജിങ് ഡയറക്ടർ സൂര്യ ഹരീഷിന്

സൂര്യ ഹരീഷ് എന്ന ജയസൂര്യ രവീന്ദ്രൻ നായർ കൺസ്യൂമർ ക്ലൗഡ് ടെക്‌നോളജി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും പ്രധാന ഓഹരി ഉടമയുമാണ്.  ഇന്ത്യ, മിഡിൽ ഈസ്റ്റ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഓഫീസുകളുള്ള സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഐടി വികസന & മാനേജ്‌മെന്റ് സ്ഥാപനമാണ് സിസിടിഎസ് ഗ്ലോബൽ.
ഐടി വ്യവസായത്തിൽ 16 വർഷത്തെ അനുഭവപരിചയമുള്ള വനിതയാണ് സൂര്യ ഹരീഷ്, EY, BNP പാരിബാസ് വെൽത്ത് മാനേജ്മെന്റ് തുടങ്ങി നിരവധി കമ്പനികളിൽ നിർണ്ണായക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.  വർഷങ്ങളുടെ പരിചയസമ്പത്ത് കൈവന്നതോടെയാണ് തന്റേതായ ബിസിനസിലേക്ക് സൂര്യ തിരിഞ്ഞത്. തനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അനുയോജ്യമായ ഒരു ടീമിനെ ലഭിച്ചതോടെ സൂര്യ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കി.
2012 ഒക്ടോബറിലാണ് സിസിടിഎസ് ഗ്ലോബൽ ആരംഭിച്ചത്.  അടുത്ത തലമുറ സാങ്കേതികവിദ്യകളെയും സൊല്യൂഷൻസും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ടെക്‌നോളജി കമ്പനിയാണ് CCTS. എന്റർപ്രൈസ് ഓട്ടോമേഷൻ (അല്ലെങ്കിൽ ബിസിനസ് പ്രോസസ് ഓട്ടോമേഷൻ), റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർപിഎ), എന്റർപ്രൈസ് ആപ്ലിക്കേഷൻ സേവനങ്ങൾ, സംയോജിത ആപ്ലിക്കേഷൻ വികസനം എന്നിവയിലും ,  കൺസൾട്ടിംഗ്, സാങ്കേതികവിദ്യകൾ, ടാലന്റ്‌സ്, ഓട്ടോമേഷൻ / ട്രാൻസ്ഫർമേഷൻ  കേന്ദ്രീകൃത സൊല്യൂഷനിംഗിലുമാണ് കമ്പനി സ്‌പെഷ്യലൈസ് ചെയ്യുന്നത്. മൈക്രോസോഫ്റ്റ്, കെ2, എഡബ്ല്യുഎസ്, യുഐപാത്ത് തുടങ്ങിയ നിരവധി ആഗോള ഭീമൻമാരുടെ പ്രിയ സിസ്റ്റം ഇന്റഗ്രേറ്ററും പാർട്‌നറുമാണ് CCTS ഗ്ലോബൽ.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി   അചഞ്ചലമായ അർപ്പണബോധത്തോടെയുളള പ്രവർത്തനം കമ്പനിയെ മികച്ച വിജയത്തിലേക്ക് നയിച്ചു.   100 കോടി മൂല്യമുള്ള ബിസിനസ്സ് ആക്കി തന്റെ സംരംഭത്തെ സൂര്യ വളർത്തിയെടുത്തു.
 SATS, DKSH, IBM, Sembcorp, Investcorp, Dairy Farm Group, ബാങ്കിംഗ്, സിംഗപ്പൂരിലെ ഗവൺമെന്റ് ഓർഗനൈസേഷനുകൾ തുടങ്ങി നിരവധി വലിയ കമ്പനികൾ സിസിടിഎസ് ഗ്ലോബലിന്റെ ക്ലയന്റ് സർക്കിളിലുണ്ട്. തന്റെ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു മികച്ച വനിതാ സംരംഭകയാണ് സൂര്യ. സ്വന്തം സംരംഭങ്ങൾ ആരംഭിക്കാനും ലോകത്തിൽ നല്ല സ്വാധീനം ചെലുത്താനും ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ഈ ബിസിനസുകാരി. ഐടി വ്യവസായ രംഗത്തെ മികവിനാണ് സൂര്യയ്ക്ക് ബിസിനസ് പ്ലസ് അവാർഡ് ലഭിച്ചത്.

Post your comments