Global block

bissplus@gmail.com

Global Menu

ടൂറിസം ഹോട്ടൽ രംഗത്തെ മികവിന് Business Plus Women Entrepreneur Award 2023 UDS ഡയറക്ടർ കാർത്തിക നായർക്ക്

മലയാളത്തിലെ പ്രിയപ്പെട്ട സിനിമ കുടുംബത്തിലെ അംഗം, നടി എന്നീ നിലകളിൽ പ്രശസ്തയാണ് കാർത്തിക നായർ. എന്നാൽ, ബിസിനസിലെ അഴകി കൂടിയാണ് കാർത്തിക. യുഡിഎസ് ഗ്രുപ്പ് സിഎംഡി രാജശേഖരൻ നായരുടെയും തെന്നിന്ത്യയുടെ പ്രിയനടി രാധയുടെയും മകളായ കാർത്തിക പൂർണ്ണമായും ബിസിനസിലേക്ക് പ്രവേശിച്ചിട്ട് കുറച്ചുകാലമേ ആയിട്ടുളളു. എന്നാൽ, ബിസിനസിൽ താനൊരു ലേഡി സൂപ്പർ സ്റ്റാറാണ് ഈ യുവസുന്ദരി. ഉദയ സമുദ്ര ഗ്രൂപ്പ(ആർ.ആർ.ഹോളിഡേ ഹോംസ്)ിന്റെ ഡയറക്ടർമാരിലൊരാളാണ് കാർത്തിക.
1992 ജൂണിൽ മുംബയിൽ ജനിച്ച കാർത്തികയുടെ സ്‌കൂൾ വിദ്യാഭ്യാസം മുബയിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളിലായിരുന്നു.  തുടർന്ന് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിസിനസിൽ ഇന്റർനാഷണൽ ഡിഗ്രിയും യുഎസിലെ ഹൈ ബിസിനസ് സ്‌കൂളിൽ നിന്ും എംബിഎയും പൂർത്തിയാക്കി. 2020ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് കാർത്തിക മുഴുവൻസമയം ബിസിനസിൽ സജീവമായത്. ഉദയ സമുദ്ര ഗ്രൂപ്പിന്റെ തുടർന്നുവന്ന പ്രൊജക്ടുകളിലെല്ലാം കാർത്തിക സജീവമായി. സംസ്ഥാനത്തിന്റെ പുരോഗതിയിലും വികസനത്തിലുമൂന്നിയ പ്രവർത്തനങ്ങൾക്കൊപ്പമാണ് എന്ന് ഉദയസമുദ്ര ഗ്രൂപ്പ് എന്ന് കാർത്തിക പറയുന്നു. സ്ത്രീകൾക്ക് ഒരേ സമയം ഒന്നിലധികം മേഖലകളിൽ ശോഭിക്കാനാകുമെന്നും ്അവർക്ക് മുന്നിൽ വിശാലമായ ആകാശമാണ് ഉളളതെന്നും കാർത്തിക പറയുന്നു. യുഡിഎസ് ബിസിനസ് വ്യാപനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും കാർത്തിക കൂട്ടിച്ചേർത്തു.

Post your comments