Global block

bissplus@gmail.com

Global Menu

"കേരളത്തിന്റെ ബിസിനസ് ഇക്കോസിസ്റ്റത്തിന് കാതലായ സംഭാവന നൽകിയ മാധ്യമമാണ് ബിസിനസ് പ്ലസ് " പത്മശ്രീ ജെ. ഹരീന്ദ്രൻ നായർ

പത്മശ്രീ ജെ. ഹരീന്ദ്രൻ നായർ
ചെയർമാൻ, പങ്കജകസ്തൂരി

 

 

ആദരണീയ ഗവർണർക്കൊപ്പം വേദി പങ്കിടാൻ ഒരു അവസരം ഒരുക്കി തന്ന ബിസിനസ് പ്ലസ് ടീമിന് നന്ദി. ബിസിനസ് പ്ലസിന്റെ തുടക്കകാലം മുതൽ ഈ മാസികയുടെ അണിയറപ്രവർത്തകരുമായി മികച്ച ബന്ധമാണ് എനിക്കുളളത്. ടീം ബിസിനസ് പ്ലസിന്റെ എന്റർപ്രൈസിംഗ് മികവ് തിരിച്ചറിഞ്ഞ പത്ത് വർഷമാണ് കടന്നുപോയത്. കേരളത്തിലെ ബിസിനസ് ഇക്കോസിസ്റ്റവുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ചാണ്, അതിനായി തങ്ങളാലാകുന്നതൊെക്ക ചെയ്താണ് ഈ മാഗസിൻ വളർച്ചയുടെ പടവുകൾ താണ്ടിയത്. രഘുചന്ദ്രൻ നായർ നേരത്തേ സൂചിപ്പിച്ചതുപോലെ അനന്തപുരിയുടം വികസനത്തിനായും ടീം ബിസിനസ് പ്ലസ് നിലകൊണ്ടു. ഇൻഡസ്ട്രിയുമായി മികച്ച ബന്ധം സൂക്ഷിക്കുന്നത് മാധ്യമത്തിന്റെയും ഇൻഡസ്ട്രിയുടെയും സുസ്ഥിരവികസനത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. ബിസിനസ് പ്ലസിന് എല്ലാ ആശംസകളും നേർന്നുകൊണ്ട്, ഇവിടെ ആദരിക്കപ്പെടുന്ന വനിതകളെയെല്ലാം അഭിനന്ദിച്ചുകൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.....നന്ദി

Post your comments