Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ മേഖലയ്ക്ക് ഊന്നൽ നൽകി മുന്നോട്ട് വിദേശ രാജ്യങ്ങളിലും ഈ വർഷം Events സംഘടിപ്പിക്കും

 

ജിജു ജോർജ് എബ്രഹാം
അസോസിയേറ്റ് എഡിറ്റർ, ബിസിനസ് പ്ലസ്

 

 

ബിസിനസ് പ്ലസ് മാഗസിനെ കുറിച്ച് ഈ സദസ്സിന് മുന്നിൽ ഏതാനും വാക്കുകൾ സംസാരിക്കാൻ തയ്യാറായിട്ടാണ് ഞാൻ വന്നത്. എന്നാൽ, ഈ വേദിയിലിരിക്കെ എനിക്ക് മനസ്സിലായി എനിക്ക് അത്രക്കൊന്നും പറയാനാവില്ല കാരണം വേദിയിലും സദസ്സിലുമുളളവർ തിരുവനന്തപുരത്തെയും കേരളത്തിന്റെ മറ്റ് ജില്ലകളിലെയും  പ്രമുഖരാണ്, ഭൂരിപക്ഷവും അറിയപ്പെടുന്ന ബിസിനസുകാരാണ്. അപ്പോൾ വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു മോട്ടിവേഷണൽ സ്പീച്ച് എന്റെ മനസ്സിലേക്ക് വന്നു. അതായത് സിംഹമാണ് വനരാജാവ്. പക്ഷേ, സിംഹം കാട്ടിലെ ഏറ്റവും വലിയ മൃഗമല്ല-ആനയാണ് വലുത്. വേഗമേറിയ മൃഗവുമല്ല-ചീറ്റയാണ് വേഗമേറിയ മൃഗം. കാട്ടിലെ ഏറ്റവും സ്മാർട്ടായ ജീവിയും സിംഹമല്ല എന്നിരിക്കെ എങ്ങനെയാണ് സിംഹം കാട്ടിലെ രാജാവായത്. Attitude - അതാണ് സിംഹത്തെ വനരാജാവാക്കി ഉയർത്തിയത്. ഇവിടെ നിൽക്കുമ്പോൾ നിങ്ങളിലും ഞാനതാണ് കാണുന്നത്. അതെ നിങ്ങളോരോരുത്തരെയും കേരളത്തിലെയും വിദേശത്തെയും മികച്ച ബിസിനസ് പെഴ്‌സണാലിറ്റീസായി വളർത്തിയത് നിങ്ങളുടെ attitude ആണ്. ഇവിടെയിരിക്കുന്ന ബിസിനസ് വ്യക്തിത്വങ്ങളിൽ മിക്കവാറും എല്ലാപേരെയും കുറിച്ച് ബിസിനസ് പ്ലസ് കവര്‍‌സ്റ്റോറി ചെയ്തിട്ടുണ്ട്. ഓരോരുത്തരുടേയും അനുഭവങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം ഞങ്ങൾ എത്ര ചെറുതാണ് എന്ന് തിരിച്ചറിഞ്ഞു. അതേ ഏതെല്ലാം തരം വെല്ലുവിളികൾ അതിജീവിച്ചാണ് നിങ്ങളോരുത്തരും ഇന്ന് കാണുന്ന സെയ്ഫ് സോണിലെത്തിയതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് ഞങ്ങൾക്ക് മുന്നോട്ടുളള വളർച്ചയിൽ പകർത്താവുന്ന പാഠമാണ്. ഇത്രയം കാലം ഞങ്ങൾക്ക് നൽകിയ പിന്തുണ നന്ദിയോടെ സ്മരിക്കുന്നു.
ഇന്ന് ബിസിനസ് പ്ലസ് പത്ത് വനിതാ സംരംഭകരെ ആദരിക്കുകയാണ്. ഇവരുടെ നേട്ടം മറ്റ് വനിതകൾക്ക് സംരംഭകത്വത്തിലേക്ക് പ്രവേശിക്കാൻ പ്രചോദനമാകുക തന്നെ ചെയ്യും. പുതിയ കാലത്ത് ഡിജിറ്റൽ മേഖലയ്ക്ക് ഊന്നൽ നൽകി ബിസിനസ് പ്ലസ് മുന്നോട്ടുപോകും. ബിസിനസ് പ്ലസ് കൂടുതൽ ഇവന്റ്‌സുമായി മുന്നോട്ടുവരികയാണ്. അടുത്ത ഇവന്റ് ദുബായിലാണ്. നിങ്ങളേവരുടെയും നിസ്തുലമായ പിന്തുണ അഭ്യർത്ഥിക്കുന്നു.

Post your comments