Global block

bissplus@gmail.com

Global Menu

വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി അഞ്ച് എക്‌സ്‌ക്ലൂസീവ് ലക്കങ്ങൾ ബിസിനസ് പ്ലസ് പുറത്തിറക്കിയത് മാതൃകാപരം

 

 

 

എസ്.എൻ.രഘുചന്ദ്രൻ നായർ
പ്രസിഡന്റ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്

 

 

തിരുവനന്തപുരത്തെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്. കാരണം ബിസിനസ് പ്ലസ് മാഗസിൻ പത്തുവർഷം മുമ്പ് ജൈത്രയാത്ര ആരംഭിച്ചത് തിരുവനന്തപുരത്തുനിന്നാണ്. വ്യാപാര-വാണിജ്യമേഖലയിലെ പ്രശ്‌നങ്ങൾ അതത് സമയത്ത് ബിസിനസ് പ്ലസ് ശ്രദ്ധയിൽപ്പെടുത്തി, ചർച്ച ചെയ്തു. തിരുവനന്തപുരത്തെ ഒരു ഇൻവെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനായി ഉയർത്തിക്കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ ബിസിനസ് പ്ലസ് എമർജിംഗ് ട്രിവാൻഡ്രം എന്ന പ്രത്യേക ലക്കം തന്നെ ഇറക്കി ഞങ്ങൾക്കൊപ്പം നിന്നു. ഇന്നും തിരുവനന്തപുരത്തെ ഉയർത്തിക്കാട്ടാൻ ബിസിനസ് പ്ലസിന്റെ ഈ പ്രത്യേക പതിപ്പ് ഞങ്ങൾ ഉപയോഗിക്കുന്നു. അതുപോലെ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും ബിസിനസ് പ്ലസ് വികസനത്തിനൊപ്പം നിന്നു. വിഴിഞ്ഞം വന്നേ തീരു എന്ന സന്ദേശം നൽകിക്കൊണ്ട്, നേരിടുന്ന പ്രശ്‌നങ്ങളും അതിനുളള പരിഹാരങ്ങളും ചൂണ്ടിക്കാട്ടിക്കൊണ്ട് അഞ്ച് ലക്കങ്ങളാണ് ബിസിനസ് പ്ലസ് പുറത്തിറക്കിയത്.  2023 സെപ്തംബറോടെ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കുരമിടും എന്നാണ് പ്രതീക്ഷ.
അതിനൊപ്പം ഒരു കാര്യം ആദരണീയ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്താൻ കൂടി ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്. തലസ്ഥാനനഗരിയായിട്ടും തിരുവനന്തപുരം വേണ്ട രീതിയിൽ ദേശീയ തലത്തിലും ാഗോളതലത്തിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല. നിർഭാഗ്യവശാൽ അനുയോജ്യമായ വിധം ഈ നഗരം പ്രൊജക്ട് ചെയ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയതലത്തിൽ തിരുവനന്തപുരത്തെ വേണ്ടവിധം അവതരിപ്പിക്കാനും ഉയർത്തിക്കാട്ടാനും ഗോഡ്ഫാദർമാർ ഇല്ല എന്നതാണ് വാസ്തവം. നിലവിൽ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ ഒരു ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുകയും ഹെഡ്‌കോർട്ടേഴ്‌സ് തുറക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ തിരുവനന്തപുരത്തെ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളെ കുറിച്ച് ഡോക്യുമെന്റ് ചെയ്യാൻ ആരംഭിച്ചു. 32000 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളാണ് നിലവിൽ തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്. അതുപോലെ തിരുവനന്തപുരത്തെ സംബന്ധിച്ച് അനിവാര്യമായ നിരവധി ആവശ്യങ്ങൾ ഞങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. അതിലൊന്ന്  ഹൈക്കോ ടതി ബഞ്ച് തുറക്കുക എന്നതാണ്. വർഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. രണ്ടാമത്തേത് സമരങ്ങൾക്കും പ്രകടനങ്ങൾക്കുമായി ഒരു പ്രത്യേക സ്ഥലം അനുവദിക്കുക എന്നതാണ്. കാരണം സെക്രട്ടേറിയറ്റിന് മുന്നിലെയും രാജ് ഭവന് മുന്നിലെയും പ്രതിഷേധങ്ങൾ പൊതുജ നത്തിനും ബിസിനസ് കമ്മ്യൂണിറ്റിക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. കേരളസർക്കാർ മുൻകൈെയടുത്ത് സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമായി പ്രത്യേക സ്ഥലം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ തിരുവനന്തപുരത്തെ കുറിച്ചുളള മറ്റൊരു ആക്ഷേപം ഇവിടെ വനിതാസംരംഭകരില്ല എന്നാണ്. എന്നാൽ, ചേംബറിന്റെ കണക്കുപ്രകാരം തിരുവനന്തപുരത്ത് 50 വിജയികളായ വനിതാസംരംഭകരുണ്ട്. നിർഭാഗ്യവശാൽ അവരെ ആരും അറിയില്ല.ഇപ്പോഴിതാ ബിനിസസ് പ്ലസ് അനന്തപുരിയിലെ പത്ത് സക്‌സസ്ഫുൾ വനിതാസംരംഭകരെ ഈ വേദിയിൽ ആദരിക്കുന്നു. ആ ഉദ്യമത്തിന് ബിസിനസ് അമരക്കാർക്ക് നന്ദി പറയുന്നു.
 

Post your comments