Global block

bissplus@gmail.com

Global Menu

"കഴിഞ്ഞ ഒരു പതിറ്റാണ്ട് നൽകിയ പിന്തുണ ഇനിയും ഉണ്ടാവണം"- ആർ.അശോക് കുമാർ ചീഫ് എഡിറ്റർ, ബിസിനസ് പ്ലസ്

 

ബിസിനസ് പ്ലസ് അതിന്റെ സംഭവബഹുലമായ പത്താംവാർഷികം ആഘോഷിക്കുമ്പോൾ ഈ വേദിയിൽ, സമ്പന്നമായ ഈ സദസ്സിന് മുന്നിൽ നിൽക്കുവാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. 2013-ൽ ആരംഭിച്ച ഈ ബിസിനസ് മാഗസിൻ ഇന്ന് പത്ത് വർഷം പൂർത്തിയാക്കുകയാണ്. 2016ലെ നോട്ട് നിരോധനം, 2017ൽ ജിഎസ്ടി, 2018-2019 വർഷത്തിലെ മഹാപ്രളയങ്ങൾ, 2020ൽ തുടങ്ങി 2022 വരെ വലച്ച,ഇപ്പോഴും പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ലാത്ത കോവിഡ് തുടങ്ങി വെല്ലുവിളികൾ ഏറെയായിരുന്നു. എന്നാൽ, നിങ്ങളുടെയെല്ലാം പിന്തുണയോടെ ഞങ്ങൾ പ്രതിസന്ധികൾക്കിടയിലും ബിസിനസ് പ്ലസ് മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു. വിവിധ ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് സംഘടനകളും നിർലോഭം പിന്തുണച്ചു. അതുപോലെ തന്നെ കേരളത്തിലെ ബിസിനസ് ഇക്കോസിസ്റ്റത്തിന് വേണ്ട പിന്തുണ ബിസിനസ് പ്ലസും നൽകിപ്പോരുന്നു.
മാറുന്ന കാലത്ത് ഞങ്ങളും ഡിജിറ്റൽ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ്. നേരത്തേ തന്നെ അത്തരം മാറ്റത്തിലേക്ക് ചുവടുവച്ചെങ്കിലും ഇന്ന് ബിസിനസ് പ്ലസ് സ്വന്തം യുട്യൂബ് ചാനൽ ഔദ്യോഗികമായി തുറക്കുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ പത്തുവർഷക്കാലം ഞങ്ങൾക്ക് നൽകിയ പിന്തുണ തുടർന്നുമുണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.
2019 സെപ്തംബർ 24ന് കോഴിക്കോട് നടന്ന ബിസിനസ് പ്ലസ് അവാർഡ് ചടങ്ങ് ഉദ്ഘാടനം ചെയ്തതും ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാനാണ്. ബിസിനസ് പ്ലസിന്റെ  പത്താം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യാമെന്ന് ആദരണീയ ഗവർണർ സമ്മതം അറിയിച്ചതിലും അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ ഈ വേദിയെ സമ്പന്നമാക്കിയതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറെ തിരക്കുകൾക്കിടയിലും ഈ ചടങ്ങിന് ആധ്യക്ഷം വഹിക്കാൻ ബഹുമാനപ്പെട്ട ഗതാഗതമന്ത്രി ആന്റണി രാജു എത്തിയതിലുളള സന്തോഷവും മറച്ചുവയ്ക്കുന്നില്ല. കിംസ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് ലിമിറ്റഡ് സിഎംഡിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സിന്റെ് കേരള ചെയർമാനുമായ ഡോ. എം.ഐ സഹദുളള,2013 മുതൽ നിസ്തുലമായ പിന്തുണ നൽകുന്ന പത്മശ്രീ ഹരീന്ദ്രൻ നായർ,   ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, മാധ്യമപ്രവർത്തകർ, ബാങ്ക് മേധാവികൾ, ഇന്ന് ആദരിക്കപ്പെടുന്ന വനിതാ സംരംഭകർ, ഇവിടെ ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾ എല്ലാവരെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യാൻ ഏറെ സന്തോഷം. നന്ദി.

Post your comments