Global block

bissplus@gmail.com

Global Menu

Business Plus coined 'Make in Kerala' in 2014

ബിസിനസ് സംബന്ധിയായ അറിവുകൾ പങ്കുവച്ചും ട്രഡേഴ്‌സിന്റെയും സ്ത്രീസംരംഭകരുടെയും  പ്രശ്‌നങ്ങൾ ഉന്നയിച്ചും സമൂഹത്തിന്റെ ശരിയായ ശാക്തീകരണത്തിനായി ബിസിനസ് പ്ലസ് മാസിക നിലകൊളളുന്നു.  'മേക്ക് ഇൻ കേരള' എന്ന പദം ആദ്യമായി ഉപയോഗിച്ചതും 2014ൽ ബിസിനസ് പ്ലസ് ആണ്. വിഴിഞ്ഞം തുറമുഖത്തിനായി അഞ്ച് ലക്കങ്ങൾ നീക്കിവച്ചു. ജനപ്രീതിയാർജ്ജിച്ചും സാമ്പത്തികവളർച്ചയ്ക്കായി മികച്ച സംഭാവനനൽകിയും മുന്നോട്ടുപോകാൻ ബിസിനസ് പ്ലസിന് തുടർന്നും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

 

 

 

 

ആരിഫ് മുഹമ്മദ് ഖാൻ
ബഹു. കേരള ഗവർണർ

 

 

 

ജനപ്രീതിയാർജ്ജിച്ചും സാമ്പത്തികവളർച്ചയ്ക്കായി മികച്ച സംഭാവനനൽകിയും                                               മുന്നോട്ടുപോകാൻ ബിസിനസ് പ്ലസിന് തുടർന്നും കഴിയട്ടെ.

 

 

ബിസിനസ് പ്ലസ് മാസികയുടെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ആഘോഷത്തിന്റെ ഭാഗമായി അവാർഡ് നേടിയ എല്ലാ വനിതാ സംരംഭകർക്കും എന്റെ അനുമോദനം. ബിസിനസ് മാധ്യമപ്രവർത്തനത്തിൽ ഒരു സ്റ്റാർട്ടപ്പ് ആയി ആരംഭിച്ച, സാർത്ഥകമായ ഒരു ദശകം പൂർത്തിയാക്കിയ ബിസിനസ് പ്ലസിന്റെ അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനം. വാണിജ്യരംഗത്തെ വിവരങ്ങൾ സമൂഹത്തെ അറിയിക്കാനും അതിലൂടെ വാണിജ്യ-വ്യവസായ മേഖലയെ ശക്തമാക്കാനും മാസിക നടത്തിയ ശ്രമം അഭിനന്ദനം അർഹിക്കുന്നു. വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖർ ഈ ആഘോഷത്തിൽ സന്നിഹിതരാണ്. അവരുടെ സാന്നിധ്യം ബിസിനസ് പ്ലസ് നേടിയ സ്വീകാര്യതയുടെ തെളിവായി കാണാം.
വിജയം കൈവരിച്ച വനിതാസംരംഭകരെ ആദരിക്കുന്നു എന്നത് വേറിട്ട ഒന്നാണ്. നാം നമ്മുടെ പെൺമക്കളെ ആദരിക്കുകയാണ്. അതിന് ഞാൻ ബിസിനസ് പ്ലസിനെ അഭിനന്ദിക്കുന്നു. ഇത്തരം ചടങ്ങുകൾ നമുക്ക് ആവശ്യമാണ്. ഇന്ത്യ പ്രത്യേകിച്ചും കേരളം ഒരു തായ്‌വഴി (മേട്രിയാർക്കൽ) സമൂഹമായിരുന്നു. സ്ത്രീകൾ ഇവിടെ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ഇന്ന് നമുക്ക് ഇത്തരം ചടങ്ങുകൾ ആവശ്യമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം നിരവധി തെറ്റായ കാര്യങ്ങൾ നടന്നു. അതിലേറ്റവും വലിയ തെറ്റ് നാം നമ്മുടെ സ്ത്രീസമൂഹത്തോട് ചെയ്തതാണ്. ഒറ്റച്ചിറകുകൊണ്ട് പറക്കാൻ ഒരു പക്ഷിക്കും സാധ്യമല്ല. അതുപോലെ തന്നെ സ്ത്രീകളുടെ തുല്യമായ പങ്കാളിത്തമില്ലാതെ ഒരു സമൂഹത്തിനും പുരോഗതി നേടുക സാധ്യമല്ല.
ഇന്ത്യൻ പൈതൃകത്തിലേക്ക് നോക്കുമ്പോൾ നിരവധി വ്യക്തിത്വങ്ങളെ കാണാനാകും.എന്നാൽ ഭഗവാൻ ശ്രീകൃഷ്ണനെയാണ് പൂർണ്ണാവതാരമായി, പൂർണ്ണപുരുഷനായി കണക്കാക്കുന്നത്. ഭജഗോവിന്ദത്തിൽ പറയുന്നത് ഇരുട്ട് പരന്നുതുടങ്ങുമ്പോൾ കൃഷ്ണൻ രാധയെ അഭയം തേടുന്നുവെന്നാണ്. ഇതൊരു മഹത്തായ സന്ദേശമാണ് നൽകുന്നത്. അതായത് പൂർണ്ണപുരുഷനുപോലും സ്ത്രീശക്തി കൂടാതെ മുന്നോട്ടുപോക്ക് സാധ്യമല്ല. അതുപോലെ ഭഗവാൻ ശിവനും ശക്തിയില്ലെങ്കിൽ അപൂർണ്ണനാണ്.
 ഒരിക്കൽ കൂടി ബിസിനസ് പ്ലസിനെയും സ്വന്തം പാത തെളിച്ച് ഉയർന്നുവന്ന വനിതാസംരംഭകരെയും അഭിനന്ദിക്കുന്നു. ഇന്ന് ആദരിക്കപ്പെടുന്ന വനിതകളോട് എനിക്ക് പറയാനുളള ഒരു കാര്യം , നിങ്ങൾ നേതൃനിരയിലേക്ക് എത്തുന്നതുവരെ നിങ്ങൾ സ്വയം ബിൽഡ് ചെയ്യുന്നതിലും സ്വന്തം വളർച്ചയിലും ശ്രദ്ധിക്കണം. എന്നാൽ, നിങ്ങൾ അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ മറ്റുളളവരെ ഉയർത്തിക്കൊണ്ടുവരിക എന്ന കടമ കൂടി നിർവ്വഹിക്കേണ്ടതുണ്ട്. മറ്റുളളവരെ കൈപിടിച്ചുയർത്തുമ്പോഴാണ് നിങ്ങളുടെ ലീഡർഷിപ്പ് അർത്ഥവത്താകുന്നത്.
കേരളത്തിൽ പ്രതിഭകൾക്ക് പഞ്ഞമില്ല. മലയാളിയില്ലാത്ത ആശുപത്രികളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ലോകത്തെങ്ങുമില്ല. വിവരസാങ്കേതികവിദ്യയിലും ഡിജിറ്റൽ മേഖലയിലും കേരളം ശോഭിക്കുന്നു. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടുന്ന മലയാളി വിദ്യാർത്ഥികളേറെയാണ്. പക്ഷേ, പ്രതിഭകൾ കേരളം വിടുകയാണ്. വിദേശത്ത് പോകുന്നത് തെറ്റല്ല. പ്രത്യേകിച്ചും ലോകം ഒരു ഗ്ലോബൽ വില്ലേജായി മാറുന്ന ഇക്കാലത്ത്. പക്ഷേ, സ്വന്തം നാട്ടിൽ തങ്ങളുടെ പ്രതിഭ തെളിയിക്കാനുളള അവസരമില്ലാത്തതിനാൽ, സാഹചര്യമില്ലാത്തതിനാൽ കേരളം വിടുന്നത് നല്ല സൂചനയല്ല.
ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്.  ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ബിസിനസ് രംഗം കുടുതൽ ചലനാത്മകമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വളർച്ചയെ പോഷിപ്പിക്കുവാനുളള വലിയ ഉത്തരവാദിത്തമാണ് ബിസിനസ് ജേണലിസത്തിനുളളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിജി പറഞ്ഞതുപോലെ ഇന്ത്യയുടെ വളർച്ചയുടെ യാത്രയിൽ ഒപ്പം നിന്നാൽ നിങ്ങളുടെ വളർച്ചയും ഇന്ത്യ ഉറപ്പുതരുന്നു. അതായത് ദരിദ്രരെ ശക്തിപ്പെടുത്തി അവരുടെ മുഴുവൻ പൊട്ടൻഷ്യലും രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തമാക്കുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ന് സിക്കിം ഡേ കൂടിയാണ്. 1975 മേയ് 16നാണ് സിക്കിം ഇന്ത്യയുടെ ഭാഗമായത്. ഇന്ത്യയുടെ 22-ാംസംസ്ഥാനമായത്. സിക്കിമിനെ വടക്കുകിഴക്കിന്റെ രത്‌നമായാണ് കണക്കാക്കുന്നത്. 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന യാഥാർത്ഥ്യത്തിലൂന്നി രാജ്യമൊട്ടാകെ സിക്കിം ദിനം ആചരിക്കുന്നു. ഇതുപോലെ ഇന്ത്യയുടെ വളർച്ചയിൽ സംസ്ഥാനത്തിന്റെ പങ്ക് അടയാളപ്പെടുത്തിക്കൊണ്ട് കേരളപ്പിറവിയും രാജ്യമൊട്ടാകെ  ആചരിക്കപ്പെടുന്നു.
സംരംഭകത്വവർഷത്തിൽ 1.39 ലക്ഷം എംഎസ്എംഇ സംരംഭങ്ങളുണ്ടായി. തത്ഫലമായി 8423 കോടി നിക്ഷേപമുണ്ടായി. മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 43000 വനിതകളും സംരംഭങ്ങൾ ആരംഭിച്ചു. അതുപോലെ പ്രധാനമന്ത്രി മുദ്ര യോജന രാജ്യത്ത് സംരംഭകത്വ സംസ്‌കാരത്തിന്  അടിത്തറ പാകി. തത്ഫലമായി അനുവദിച്ച വായ്പകളിൽ 70 ശതമാനവും വനിതാ സംരംഭകർക്കാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ പ്രതിഫലിക്കുന്നത് സ്ത്രീകൾ രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിനും പൂർണ്ണപങ്കാളികളാകേണ്ടതുണ്ട് എന്ന നമ്മുടെ വിശ്വാസമാണ്.

ബിസിനസ് സംബന്ധിയായ അറിവുകൾ പങ്കുവച്ചും ട്രഡേഴ്‌സിന്റെയും സ്ത്രീസംരംഭകരുടെയും  പ്രശ്‌നങ്ങൾ ഉന്നയിച്ചും സമൂഹത്തിന്റെ ശരിയായ ശാക്തീകരണത്തിനായി ബിസിനസ് പ്ലസ് മാസിക നിലകൊളളുന്നു.  'മേക്ക് ഇൻ കേരള' എന്ന പദം ആദ്യമായി ഉപയോഗിച്ചതും 2014ൽ ബിസിനസ് പ്ലസ് ആണ്. വിഴിഞ്ഞം തുറമുഖത്തിനായി അഞ്ച് ലക്കങ്ങൾ നീക്കിവച്ചു. ജനപ്രീതിയാർജ്ജിച്ചും സാമ്പത്തികവളർച്ചയ്ക്കായി മികച്ച സംഭാവനനൽകിയും മുന്നോട്ടുപോകാൻ ബിസിനസ് പ്ലസിന് തുടർന്നും കഴിയട്ടെ എന്ന് ആശംസിക്കുന്നു. 

Post your comments