Global block

bissplus@gmail.com

Global Menu

ഇന്ത്യയിൽ നിർമിച്ച ഒലെഡ് ടിവികളുമായി സാംസങ്

കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുമായി സാംസങ്ങ്. ഒലെഡ് ടിവിയാണ് കമ്പനി ഇന്ത്യയിൽ നിർമിച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 4കെ ടിവി സീരീസിൻെറ രണ്ട് വൈവിധ്യങ്ങൾ ലഭ്യമാണ്. എസ്95സി, എസ്90സി എന്നീ രണ്ട് പതിപ്പുകളാണ് പുതിയ സാംസങ് ടിവി ശ്രേണിയിലുള്ളത്. രണ്ട് സീരീസുകളുടെയും വില 1.6 ലക്ഷം രൂപ മുതൽ ആണ്. മൂന്ന് സൈസുകളിൽ ലഭ്യമാണ്: 77-ഇഞ്ച്, 65-ഇഞ്ച്, 55-ഇഞ്ച് എന്നിങ്ങനെയാണ് സൈസ്. ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും സാംസങ് സ്റ്റോറിലൂടെ ഓൺലൈനായും ഉപഭോക്താക്കൾക്ക് ടിവി വാങ്ങാം. ചില ക്രെഡിറ്റ് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 20 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 2,990 രൂപ മുതലാണ് തിരിച്ചടവ് തുക ആരംഭിക്കുന്നത്. എല്ലാ ഒലെഡ് സ്മാർട്ട് ടിവി മോഡലുകൾക്കും രണ്ട് വർഷത്തെ ഗ്യാരൻറി ലഭ്യമാണ്.

 

പുതിയ ടിവി ശ്രേണിയിൽ ചിത്രത്തിന് മികച്ച നിലവാരം ലഭിക്കുന്നതിന് ന്യൂറൽ ക്വാണ്ടം പ്രോസസർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ടിവി ലോഞ്ച് പ്രീമിയം ടിവി വിപണിയിലെ കമ്പനിയുടെ മേൽക്കോയ്മ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്, സാംസങ് ഇന്ത്യ കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ് സീനിയർ വൈസ് പ്രസിഡൻറ് മോഹൻദീപ് സിംഗ് പറഞ്ഞു. സാംസങ് ഒഎൽഇഡി ടിവികളിൽ മികച്ച ഗെയിമിംഗ് അനുഭവങ്ങളും ലഭിക്കും. ഗെയിം ബാർ, മിനി മാപ്പ് സൂം, വെർച്വൽ എയിം പോയിൻറ്മ എന്നിവ പോലുള്ള ആകർഷകമായ ഗെയിമിംഗ് ഫീച്ചറുകൾക്കൊപ്പം, ഗെയിം പ്രേമികൾക്കായി ഹൈ-സ്പീഡ് ഗെയിമിംഗ് അനുഭവങ്ങളും ഒരുക്കിയിരിക്കുന്നു.
 

ഇന്ത്യയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണ നൽകുന്നതാണ് സാംസങ്ങിൻെറ നൂതന ടിവി ശ്രേണി. കമ്പനി മൊബൈൽ ഫോണുകളുടെ നിർമാണത്തിനായി 2018-ൽ ഇന്ത്യയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈൽ നിർമാണ ഫാക്ടറികളിൽ ഒന്ന് നിർമിച്ചിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഫാക്ടറി നിർമിച്ചത്. ഇന്ത്യയിൽ നിർമിച്ച മൊബൈൽ ഫോണുകൾ ഇപ്പോൾ സാംസങ് കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ സ്മാർട്ട്ഫോൺ കയറ്റുമതിക്കാരാണ് സാംസങ്. ഏകദേശം 800 കോടി ഡോളറിൻേറതാണ് ഏപ്രിൽ 2022 മുതൽ ജനുവരി 2023 വരെയുള്ള കയറ്റുമതി. ആപ്പിൾ രണ്ടാം സ്ഥാനത്തുണ്ട്.

Post your comments