Global block

bissplus@gmail.com

Global Menu

പുതിയ 500 രൂപ നോട്ടുകളിലും ഒട്ടേറെ വ്യാജൻമാർ

പുതിയ 500 രൂപയുടെ വ്യാജ നോട്ടുകൾ പെരുകുന്നതായി ആ‍ർബിഐ. 2022-23 സാമ്പത്തിക വർഷത്തിൽ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണത്തിൽ14.4 ശതമാനമാണ് വർധന. 500 രൂപയുടെ 4.55 കോടി രൂപ മൂല്യമുള്ള 91,110 നോട്ടുകളാണ് റിസർവ് ബാങ്കും ബാങ്കുകളും ചേർന്ന് കണ്ടെത്തിയത്. നേരത്തെ 3.98 കോടി രൂപ മൂല്യമുള്ള കള്ളനോട്ടുകളായിരുന്നു പിടിച്ചത്. 500 രൂപയുടെ 79,669 കള്ളനോട്ടുകൾ പിടിച്ച സ്ഥാനത്താണിത്. 2022-23ൽ, ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ കറൻസി നോട്ടുകളിൽ 4.6 ശതമാനം റിസർവ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 20 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകളിൽ വർധനയുണ്ട്. വ്യാജ 20 രൂപ നോട്ടുകളിൽ 8.4 ശതമാനവും 500 രൂപ നോട്ടുകളിൽ 14.4 ശതമാനവുമാണ് വർധന. 10, 100, 2000 എന്നിവയുടെ കള്ളനോട്ടുകൾ കുറഞ്ഞിട്ടുണ്ട്. 2000 രൂപ നോട്ടുകളുടെ വ്യാജൻമാരിൽ 27.9 ശതമാനം കുറവുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

 

അതേസമയം, 2022-23 കാലയളവിൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും അളവും വർദ്ധിട്ടിട്ടുണ്ട്. 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 87.9 ശതമാനമായിരുന്നു 500,2000 രൂപ നോട്ടുകളുടെ വിഹിതം. വോളിയം അനുസരിച്ച്, 500 രൂപ മൂല്യമുള്ള നോട്ടുകളാണ് കൂടുതൽ. 37.9 ശതമാനമാണ് വിഹിതം. തുടർന്ന് 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടയിരുന്ന മൊത്തം ബാങ്ക് നോട്ടുകളുടെ 19.2 ശതമാനവും 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളാണ്. 500 രൂപ നോട്ടുകളിൽ അച്ചടിച്ചിരിക്കുന്ന മഹാത്മഗാന്ധിയുടെ ഛായാ ചിത്രം, അശോക സ്തഭം, അച്ചടിച്ച വർഷം എന്നിവ ഒക്കെ പരിശോധിച്ചാലും ഒറ്റ നോട്ടത്തിൽ വ്യാജനോട്ടുകൾ തിരിച്ചറിയാനാകും.നോട്ടിൻെറ എതിർവശത്ത് താഴെ ഇടത് വശത്തായി '500' എന്ന് അക്കത്തിൽ എഴുതിയിട്ടുണ്ടാകും. ദേവനാഗിരി ലിപിയിലെ ഈ എഴുത്ത് വ്യക്തമായി യഥാ‍ർത്ഥ നോട്ടുകളിൽ കാണാം.

 

നോട്ടത്തിൻെറ മധ്യത്തിലായി അച്ചടിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ ഛായാ ചിത്രം നോക്കാം.
ചിത്രത്തിന് തൊട്ടടുത്തായി 'भारत', 'ആർ‌ബി‌ഐ' എന്നിങ്ങനെ എഴുതിയിട്ടുള്ള സെക്യൂരിറ്റി ത്രെഡ് കാണാനാകും. നോട്ട് ചരിച്ചാൽ ഈ ത്രെഡിൻെറ നിറം പച്ചയിൽ നിന്ന് നീലയായി മാറും. യഥാർത്ഥ നോട്ടുകളിൽ 'भारत', 'ഇന്ത്യ' എന്നീ വാക്കുകൾ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ നിന്ന് ചരിച്ചാണ് കൊടുത്തിരിക്കുന്നത്. വാട്ടർമാർക്ക് ഉണ്ടായിരിക്കും. അശോകസ്തംഭം, കറൻസിയിലെ നോട്ട് അച്ചടിച്ച വർഷം, ചെങ്കോട്ടയുടെ ചിത്രം തുടങ്ങിയവയും വിശകലനം ചെയ്യാം. ഗവർണറുടെ ഒപ്പ്, മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൻെറ വലതുവശത്തുള്ള ആർ‌ബി‌ഐ ചിഹ്നം എന്നിവ നോക്കിയും യഥാര്‍ത്ഥ നോട്ട് തിരിച്ചറിയാം.
 

Post your comments