Global block

bissplus@gmail.com

Global Menu

കൂട്ടപ്പിരിച്ചുവിടലുമായി ജിയോ മാർട്ട്

 

ആ ഗോള കമ്പനികൾ ചെലവുചുരുക്കലിൻെറ ഭാഗമായി ജീവനക്കാരെ ഒഴിവാക്കുന്ന വാർത്ത അൽപ്പം ആശങ്ക സൃഷ്ടിച്ചിരിക്കുന്നതിനിടയിൽ പിരിച്ചുവിടലുമായി റിലയൻസും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോമാർട്ട് ബി2ബി യൂണിറ്റിലെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ.
നൂറുകണക്കിന് ജീവനക്കാരെ പെർഫോമൻസ് ഇംപ്രൂവ്‌മെൻറ് പ്ലാൻ (പിഐപി) ഉപയോഗിച്ച് പിരിച്ചുവിടൻ പദ്ധതിയിടുന്നതായി സൂചനയുണ്ട്. കമ്പനി അടുത്തിടെ ഏറ്റെടുത്ത മെട്രോ ക്യാഷ് ആൻഡ് കാരിയുമായി ചേർന്ന് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നതിന് ശേഷമാണ് കൂട്ടപ്പിരിച്ചുവിടൽ. കൂടുതൽ പിരിച്ചുവിടലിൻെറ മുന്നോടിയായി ആണ് നടപടി എന്നാണ് സൂചന.

ഹോൾസെയിൽ വിഭാഗത്തിലെ മൊത്തം തൊഴിലാളികളുടെ മൂന്നിൽ രണ്ട് കുറയ്ക്കും എന്നാണ് സൂചന. കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലെ 500 എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 1,000 ആളുകളോട് കഴിഞ്ഞ ദിവസങ്ങളിൽ രാജിവെക്കാൻ കമ്പി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. നൂറുകണക്കിന് ജീവനക്കാരെ പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാൻ (പിഐപി) ഉപയോഗിച്ച് പിരിച്ചുവിടാൻ പദ്ധതിയിടുന്നതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനി ശമ്പളം കുറച്ചതിന് ശേഷം ബാക്കിയുള്ള സെയിൽസ് ജീവനക്കാരെ വേരിയബിൾ ശമ്പള ഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3,500 ജീവനക്കാരുള്ള പുതിയ കമ്പനിയിലെ സ്ഥിരം തൊഴിലാളികളെയും കമ്പനിയിലേക്ക് ചേർത്തതിന് ശേഷം കൂടുതൽ ജീവനക്കാരായതാണ് ഒഴിവക്കലിന് പിന്നിൽ. ഗ്രോസറി ബിടുബി സ്‌പെയ്‌സിൽ ലാഭം വർധിപ്പിക്കാനും നഷ്ടം കുറയ്ക്കാനും നോക്കുകയാണ് കമ്പനി. പിരിച്ചുവിടലുകൾ മാത്രമല്ല സ്റ്റോറുകളിലേക്ക് പലചരക്ക് സാധനങ്ങളും പൊതു ചരക്കുകളും വിതരണം ചെയ്യുന്ന കമ്പനിയുടെ 150 ഫുൾഫിൽമെന്റ് സെന്ററുകളിൽ പകുതിയിലധികവും അടച്ചുപൂട്ടാനും ജിയോമാർട്ട് പദ്ധതിയിടുന്നുണ്ട്.

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൻെറ മെട്രോ ക്യാഷ് ആൻഡ് കാരിയുടെ ഏറ്റെടുക്കലിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. 2022 ഡിസംബറിൽ മൊത്തം 2,850 കോടി രൂപയ്ക്കാണ് കമ്പനി റിലയൻസ് ഏറ്റെടുത്തത്. ഏറ്റെടുക്കലിന്റെ ഭാഗമായി റിലയൻസ് റീട്ടെയിലിന് അഹമ്മദാബാദ്, ബെംഗളൂരു, ഡൽഹി, ഗാസിയാബാദ്, ഹൈദരാബാദ്, , കൊൽക്കത്ത, മുംബൈതുടങ്ങിയ നഗരങ്ങളിലെ മെട്രോയുടെ സ്റ്റോറുകൾ ഉപയോഗിക്കാനാകും. മെട്രോയുടെ ആസ്തികൾ റിലയൻസിന്റെ ബി2ബി ബിസിനസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സൂചനയുണ്ട്.

Post your comments