Global block

bissplus@gmail.com

Global Menu

ഓഹരി വിപണിയുടെ ഗതി എങ്ങോട്ട് ?

Ameer Sha Pandikkad
Certified Investment & Strategy consultant
Equity India & Research

 

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ എന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണ് 2022 വർഷം എന്നത്. കാരണം മറ്റൊന്നുമല്ല വെറും പന്ത്രണ്ട് മാസം കൊണ്ട് ഇന്ത്യൻ ഓഹരി വിപണി മുപ്പത്തിനായിരത്തിൽ നിന്നും അറുപതിനായിരത്തിന് മുകളിൽ എത്തുകയും വളരെ വലിയ ലാഭം നിക്ഷേപകർക്ക് നൽകുകയും ചെയ്ത വർഷമായും ജനങ്ങൾ ഈ വളർച്ചയെ കാണുന്നു. ഇന്ത്യൻ ഓഹരി വിപണി ഏതാനും വർഷം കൊണ്ട് ഒരു ലക്ഷത്തിനു മുകളിൽ എത്തും എന്നു പറയുന്നത് ഒട്ടും അതിശയോക്തിയല്ല എന്ന് മാത്രമല്ല തീർച്ചയായും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അത് സംഭവിക്കുക തന്നെ ചെയ്യും. അതേയവസരത്തിൽ മാർക്കറ്റിന്റെ ഇത്തരം ഒരു വലിയ കയറ്റം എന്നത് ഒരു വലിയ നേട്ടമായി നമ്മൾ ഒരിക്കലും കാണുന്നില്ല. കാരണം മാർക്കറ്റ് വാല്യൂ കൂടുന്തോറും റീറ്റെയ്ൽ നിക്ഷേപകന് ഒരു വിധം എല്ലാ ഓഹരികൾക്കും കൂടിയ വില നൽകേണ്ടതായി വരും. അത്തരം ഓവർ പ്രൈസിങ് നല്ലതാണ് എന്ന് ഒരിക്കലും കരുതാനാവില്ല. അതേയവസരത്തിൽ വിലയിൽ ഉണ്ടാവുന്ന എല്ലാ ഏറ്റക്കുറച്ചിലുകളും ഓരോ നിക്ഷേപ അവസരമായി നമ്മൾ ഓരോരുത്തരും കാണുകയും അതിലൂടെ നല്ല കമ്പനികളിൽ നിക്ഷേപം നടത്തി സാമ്പത്തിക വളർച്ച നേടുകയും ചെയ്യുക എന്നതാണ് നമ്മുടെ പരമമായ ലക്ഷ്യം.
കഴിഞ്ഞ ഒരു മാസമായി ഇന്ത്യൻ ഓഹരിവിപണി  വളരെയേറെ താഴേക്ക് വരികയും ഒട്ടുമിക്ക ഓഹരികളിലും വലിയ തോതിലുള്ള വില തകർച്ച ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ പ്രശ്‌നങ്ങളും ഇന്ത്യൻ വിപണിയിലെ പ്രശ്‌നങ്ങളും എല്ലാം തന്നെ മാർക്കറ്റിനെ വീണ്ടും വീണ്ടും വില തകർച്ചയിലേക്ക് നയിച്ചു. ഇപ്പോഴും ഇന്ത്യൻ ഓഹരി വിപണി കരകയറിയെന്ന് അവകാശപ്പെടാൻ കഴിയാത്ത രൂപത്തിലാണ് ഇഴഞ്ഞു നീങ്ങുന്നത്. ഓഹരി വിപണിയുടെ വലിയ തോതിലുള്ള ചാഞ്ചാട്ടം വരും മാസങ്ങളിലും നിലനിൽക്കും എന്നുതന്നെയാണ് സൂചനകൾ. ഗ്ലോബൽ മാർക്കറ്റിൽ വരുന്ന മാറ്റങ്ങളും അതുപോലെ ഏഷ്യൻ വിപണികളിലെ പ്രശ്‌നങ്ങളുമെല്ലാം വീണ്ടും വീണ്ടും വിപണിയെ താഴേക്ക് വലിക്കുന്ന ഘടകങ്ങൾ തന്നെയാണ്. ഇന്ത്യൻ മാർക്കറ്റിനും കമ്പനികൾക്കും കാര്യമായ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽപോലും അയൽരാജ്യങ്ങളിലെ അസ്ഥിരാവസ്ഥയും ഓഹരിവിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളും തത്ഫലമായ ശുഭാപ്തി വിശ്വാസക്കുറവുമുണ്ട്. ഇന്ത്യൻ മാർക്കറ്റിനെ കുറിച്ചുള്ള ഏറ്റവും വലിയ ആധിയെന്നത് നമ്മൾ നേരിടുന്ന ഇൻഫ്‌ളേഷൻ തന്നെയാണ്. ഇൻഫ്‌ളേഷൻ ഒരു പരിധിവരെ നിയന്ത്രണ വിധേയമായാൽ തന്നെ ഇന്ത്യൻ ഓഹരി വിപണിയിൽ ഒരു വലിയ കുതിപ്പുണ്ടാകും.
റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ, ഫാർമ, മെറ്റൽ പോലുള്ള പല കമ്പനികളുടെയും വില അമ്പത് ശതമാനത്തിന് താഴെ വരുകയും ഇനിയും താഴോട്ട് തന്നെ പതിക്കാൻ കൂടുതൽ സെല്ലിങ് നടന്നു വരുകയും ചെയ്യുന്ന അവസരത്തിൽ ഏറ്റവും നല്ല കമ്പനികളെ കണ്ടെത്തി അതിൽ സുരക്ഷിത നിക്ഷേപം നടത്തുക എന്നതാണ് ഈ അവസരത്തിൽ ഓരോ നിക്ഷേപകനും ചെയ്യേണ്ടത്. അതുപോലെ നിങ്ങളൊരു നല്ല നിക്ഷേപകനാണെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും കുറഞ്ഞത് മുപ്പത് ശതമാനമെങ്കിലും ലാഭം ഓഹരിവിപണിയിലൂടെ നേടാൻ ശ്രമം നടത്തണം. മാർക്കറ്റിൽ ഉണ്ടാവാൻ പോവുന്ന ഒരു റൈഡ് കൂടി പരിഗണിച്ചുവേണം നിക്ഷേപം നടത്താൻ എന്നർത്ഥം.  കഴിഞ്ഞ ഒരു വർഷമുണ്ടായ നേട്ടം ഇനിയും നമ്മൾക്ക് മാർക്കറ്റിൽ നിന്നും ലഭിക്കുമോ ചോദിച്ചാൽ ഇല്ലായെന്ന് പറയാൻ കഴിയില്ല. കാരണം മാർക്കറ്റിൽ ഇപ്പോഴും നല്ല അവസരങ്ങൾ നമ്മളെ കാത്തു കിടക്കുന്നു. അത് തിരിച്ചറിഞ്ഞു നിക്ഷേപം നടത്തി സമയാസമയങ്ങളിൽ ലാഭം എടുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. ഇൻഡെക്‌സ് നോക്കിയാൽ ദീർഘകാല നിക്ഷേപത്തിന് പറ്റിയ തരത്തിലാണ് പല ഓഹരികളുടെയും ഇപ്പോഴുള്ള വിലനിലവാരം. ഇനി ഒരു പക്ഷേ ഇതുപോലൊരു നല്ല അവസരം അടുത്തുകിട്ടണമെന്നില്ല. നമ്മുടെ മുന്നിലൂടെ നല്ല കമ്പനികളുടെ വിലകൾ തുച്ഛമായ വിലയിൽ ലഭ്യമാവുമ്പോൾ തിരിച്ചറിഞ്ഞു നിക്ഷേപം നടത്തുക, ലാഭം നേടുക.
 ഓഹരി വിപണിയെന്നത് അവസരങ്ങളുടെയും സാധ്യതകളുടെയും ലോകമാണ്. ആരാണ് അത് തിരിച്ചറിഞ്ഞു നിക്ഷേപം നടത്തുന്നത് അവനായിരിക്കും ആദ്യം അത്തരം അവസരങ്ങളുടെ ലാഭം ലഭിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ എന്നും ലാഭം നൽകുകയും എന്നും ഡിവിഡന്റ് നൽകുകയും ചെയ്യുന്ന ധാരാളം കമ്പനികളുണ്ട്. അത്തരം കമ്പനികളെ കണ്ടെത്തി നിക്ഷേപം നടത്തി വിജയിപ്പിച്ചു കാണിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം. ഓഹരി വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ മറ്റുള്ളവർ പറയുന്നതല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത് മറിച്ച് നിങ്ങൾ നന്നായി മനസ്സിലാക്കി സസൂക്ഷ്മം കൈകാര്യം ചെയ്യുന്ന നല്ല കമ്പനികളാണ് നിക്ഷേപ മേഖലയായി തിരഞ്ഞെടുക്കേണ്ടത്.
ഒരു പരിധിവരെ സുരക്ഷിത നിക്ഷേപമായി നമ്മൾക്ക് തിരഞ്ഞെടുക്കാവുന്ന ഓഹരികളാണ് പൊതുമേഖലാ ഓഹരികളായ RECLTD, Coal India, RSWM എന്നിവ. പൊതുമേഖലാ ഓഹരികൾ പലതും വലിയ ചാഞ്ചാട്ടങ്ങൾക്കു വിധേയമല്ലായെങ്കിലും കൂടുതൽ സുരക്ഷിതമായി നമുക്ക് കാണാൻ കഴിയും.
ഓഹരി മ്യൂച്ചൽ ഫണ്ട് പോലുള്ള  നിക്ഷേപം മാർക്കറ്റിന്റെ വ്യതിയാനങ്ങൾക്ക് വിധേയമാണ്, നമ്മൾ പ്രതിപാദിച്ച കാര്യങ്ങൾ എല്ലാം മാർക്കറ്റ് അവലോകനം മാത്രമാണ് എന്ന് പ്രത്യേകം തിരിച്ചറിയുക. ഓഹരി സംബന്ധമായി ഇക്വിറ്റി ഇന്ത്യ & റിസേർച്ചുമായി ബന്ധപ്പെടാൻ വിളിക്കുക 8547484769
(മാർക്കറ്റ് & റിസർച്ച് മേഖലയിൽ തന്റെ വ്യക്തിമുദ്ര തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അമീർഷാ വി.പി. ഇക്വിറ്റി ഇന്ത്യ & റിസർച്ച്, അമീർഷാ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ കൂടിയാണ്. ബന്ധപ്പെടേണ്ട നമ്പർ 85 4748 4769)

 

Post your comments