Global block

bissplus@gmail.com

Global Menu

പുരസ്‌കാര നിറവിൽ ഉദയാ രാജശേഖരൻ നായർ

ചരിത്രത്തിലാദ്യമായി മലയാളിയുടെ ആതിഥ്യമര്യാദയ്ക്ക് റഷ്യൻ പാർലമെന്റിന്റെ അംഗീകാരം. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് & ടൂറിസം മേഖലയിലെ മികവിനും പ്രാവീണ്യത്തിനുമുള്ള ഇൻഡോ റഷ്യൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് റഷ്യൻ പാർലമെന്റ് സ്പീക്കർ ആൻഡ്രി എൻ.സ്വിൻസ്റ്റോവിൽ നിന്ന് ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാൻ ഡോ. എസ് രാജശേഖരൻ നായർ ഏറ്റുവാങ്ങി. കോൺഫിഡന്റ് ഓഫ് റഷ്യൻ, പ്രസിഡന്റ് സാഡിക്കോൺ സോയു ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇതാദ്യമായാണ് ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ള ഒരു ഇന്ത്യൻ പൗരനെ റഷ്യൻ പാർലമെന്റിൽ ആദരിക്കപ്പെടുന്നത്. മാർച്ച്  15 ന് റഷ്യൻ പാർലിമെന്റിന്റെ  അധോസഭയായ സ്റ്റേറ്റ് ഡ്യുമയിൽ നടന്ന ചടങ്ങിൽ രാജശേഖരൻനായർ അവാർഡ് ഏറ്റുവാങ്ങി. മൂന്നു വർഷത്തിലൊരിക്കൽ ബിസിനസ്സ് പ്രതിഭകളുടെ ആഗോള സമ്മേളനം സ്റ്റേറ്റ് ഡ്യുമയിൽ ചേരാറുണ്ട്. ഇതിന്റെഭാഗമായാണ് രാജശേഖരൻ നായരെ ആദരിച്ചത്.
അതുല്യമായ ബിസിനസ് മാനേജ്മെന്റ് ശൈലിയിലൂടെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലയിലും ടൂറിസം മേഖലയിലും  മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിനാണ് രാജശേഖരൻ നായരെ ആദരിച്ചതെന്ന്  ചടങ്ങിന് നേതൃത്വം നല്കിയ ഇന്റർനാഷണൽ ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റിയൂഷൻ  അധ്യക്ഷൻ ഡോ സർജിന ഡെവർനോയ് പറഞ്ഞു. റഷ്യൻ പാർലമെന്റ്  ഹാളിൽ നടന്ന ആഗോളസമ്മേളനത്തിൽ അവാർഡ് സ്വീകരിക്കാനായത് വലിയ അംഗീകാരമായി കരുതുന്നതായി രാജശേഖരൻ നായർ പ്രതികരിച്ചു.
ലണ്ടൻ ഹൗസ് ഓഫ് പാർലമെന്റിന്റെ ടൂറിസം എക്‌സലൻസ് അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ-രാജ്യാന്തരപുരസ്‌കാരങ്ങൾക്ക് രാജശേഖരൻ നായർ ഇതിനകം അർഹനായി. ഏറെ പ്രതിബന്ധങ്ങൾ മറികടന്നാണ് കോവളത്ത് ഉദയ സമുദ്ര എന്ന ലോക നിലവാരമുള്ള  ബീച്ച് റിസോർട്ടും ആർ.ആർ ഹോളിഡേ ഹോംസ് എന്ന ഹോസ്പിറ്റാലിറ്റി ബ്രാൻഡും രാജശേഖരൻ നായർ പടുത്തുയർത്തിയത്.  225 ആഡംബര സ്യൂട്ടുകളോടുകൂടിയ കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോർട്ടാണ് ഉദയസമുദ്ര. തുടർച്ചയായി മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ ശംഖുമുഖം വിമാനത്താവളത്തിനു സമീപമുളള ഉദയ സ്യൂട്ട്സ്, വിമാന യാത്രികർക്ക് ഭക്ഷണമൊരുക്കുന്ന ഉദയ ഫ്ളൈറ്റ് കാറ്ററിങ് യൂണിറ്റ്, ആലപ്പുഴയിലെ ബീച്ച് റിസോർട്ട് എന്നിവയും രാജശേഖരൻ നായർ പടുത്തുയർത്തിയ വിജയസംരംഭങ്ങളാണ്. കവടിയാറിൽ അത്യാധുനിക കൺവെൻഷൻ സെന്ററും വാഗമണിലെ പഞ്ചനക്ഷത്ര ഹോട്ടലും ഉൾപ്പെടെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന് മകുടങ്ങൾ ഏറെയാണ്.  ഹോസ്പിറ്റാലിറ്റി  വ്യവസായത്തിനു പുറമെ ചെങ്കലിൽ സായികൃഷ്ണ പബ്ലിക് സ്‌കൂളും നടത്തിവരുന്നു. ബോംബെ കേരളീയ സമാജം പ്രസിഡന്റ് ഉൾപ്പെടെ നിരവധി  സംഘടനകളുടെ ഭാരവാഹി കൂടിയാണ് രാജശേഖരൻ നായർ

Post your comments