Global block

bissplus@gmail.com

Global Menu

പാരമ്പര്യപ്രൗഡി കൈവിടാതെ എൻ.ആർ ഗ്രൂപ്പിന്റെ വിജയസാരഥിയായി അർജ്ജുൻ രംഗ

2000-ലാണ് എൻ.ആർ.ഗ്രൂപ്പിന്റെ മൂന്നാം തലമുറയിലെ അംഗമായ അർജ്ജുൻ രംഗ കുടുംബബിസിനസിലേക്ക് വരുന്നത്. ഇന്ന്്  ലോകത്തിൽ ഏറ്റവും വലിയ സുഗന്ധതിരി ബ്രാൻഡായി സൈക്കിൾ പ്യൂവർ അഗർബത്തീസിനെ വളർത്തിയതിന് പിന്നിൽ എൻ.ആർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ അർജ്ജുൻരംഗയുടെ സംഭാവന ചെറുതല്ല.  സഹോദരന്മാർക്കൊപ്പം ചേർന്ന് പാരമ്പര്യത്തനിമ കൈവിടാതെ, നവസങ്കേതങ്ങളെ പ്രയോജപ്പെടുത്തി, കാലോചിതമായ ബിസിനസ് വൈവിധ്യവത്ക്കരണത്തിലൂടെയാണ് അർജ്ജൂൻ രംഗ കുടുംബ ബിസിനസിന്റെ വളർച്ചയും വ്യാപനവും സാധ്യമാക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കർണാടക ഘടകം ചെയർമാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
ഇന്നവേഷനെന്നത് എൻആർ ഗ്രൂപ്പിന്റെ കരുത്താണെന്ന് അർജ്ജുൻ രംഗ പറയുന്നു. ടിൻ പാക്കേജിംഗിൽ നിന്ന് കാർഡ്‌ബോർഡ് പാക്കേജിംഗിലേക്ക് മാറിയ ആദ്യത്തെ അഗർബത്തി നിർമ്മാണ കമ്പനിയാണ് എൻആർ ഗ്രൂപ്പ്. ഈ തരത്തിലുള്ള പാക്കേജിംഗ്, നിർമ്മാണച്ചെലവും മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നു.2011-ൽ, എൻആർ ഗ്രൂപ്പ്, രംഗാ സൺസിലൂടെ ഡിഫൻസ് സൊല്യൂഷൻസ്, രംഗത്തേക്കും കടന്നു. ഇതുകൂടാതെ, സെയിൽസ് ഡയറി ആപ്പ്, പ്യുവർ പ്രെയർ ആപ്പ്, സോൾ-വേദ, ഇഷ്‌ടാനുസൃത ധൂപം തുടങ്ങിയ പുതുമകൾ കമ്പനിയുടെ പുതിയ കണ്ടുപിടുത്തങ്ങളാണ്.   ഓം ശാന്തി ബ്രാൻഡിനു കീഴിലായി പൂജാ സാമഗ്രികളുടെ വിപണന പ്ലാറ്റ്‌ഫോം,ഡിഎൻഎ പെർഫ്യൂം, ഐറിസ് ഹോം ഫ്രാഗ്രൻസസ്, ഹോം കെയർ, ഫങ്ഷണൽ എയർ കെയർ വിഭാഗത്തിൽപെട്ട  ലിയ & സ്റ്റോപ്പ്-ഒ  തുടങ്ങിയവയും കമ്പനിയുടേതായി വിപണിയിലുണ്ട്. ഇത്തരത്തിൽ പുതുകാലത്തിനും ജീവിതശൈലിക്കും യോജിച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് അർജ്ജുൻ രംഗ സുസജ്ജമാണ്. വിപണിയുടെ സ്പന്ദനം തിരിച്ചറിഞ്ഞ് മാലോകരുടെ മനസ്സിനൊപ്പം ചേർന്നുനിന്നുളള ബിസിനസ് വ്യാപന, വൈവിധ്യവത്ക്കരണ, ഉത്പന്ന നവീകരണ പദ്ധതികളാണ് അർജ്ജുൻരംഗയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്നത്.

 

വലിയ അഗർബത്തി ബ്രാൻഡുകൾ വിപണി കൈയ്യടക്കി വച്ചിരുന്ന കാലത്താണ്  എൻ.രംഗറാവു അഗർബത്തികൾ വീട്ടിലുണ്ടാക്കി വിൽക്കാൻ തുടങ്ങിയത്.പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വൈവിധ്യവത്ക്കരണത്തിലൂടെയും സ്വയം പുതുക്കലിലൂടെയും സൈക്കിൾ പ്യൂവർ അഗർബത്തീസ് ലോകോത്തരബ്രാൻഡായി മാറി.  ഇന്നും കടുത്ത മത്സരം നിലനിൽക്കുന്ന മേഖലയാണ് ഫ്രാഗ്രൻസ് വിപണി. കാലോചിതമായ പരിഷ്‌ക്കാരങ്ങളിലൂടെ വിപണിയിലെ മത്സരങ്ങളിൽ മുന്നേറിയാണ് ഇപ്പോഴും മാർക്കറ്റിലെ പ്രധാന അഗർബത്തി ബ്രാൻഡുകളിലൊന്നായി  സൈക്കിൾ നിലനിൽക്കുന്നത്. എൻ.ആർ.ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും മൂന്നാം തലമുറയിലെ സാരഥിയായ അർജ്ജുൻ രംഗയുടെ വാക്കുകളിൽ നിരന്തരമായ നവീകരണവും ധാർമ്മിക ബിസിനസ്സുമാണ് ഗ്രൂപ്പിന്റെ വിജയരഹസ്യം. സൈക്കിൾ പ്യൂവർ അഗർബത്തീസ് ബ്രാൻഡ് സ്ഥാപിതമായി  75 വർഷം പൂത്തിയാകുന്ന വേളയിൽ അർജ്ജുൻ രംഗ ബിസിനസ് പ്ലസിന് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലൂടെ...

 

 

75ാം വാർഷികാഘോഷങ്ങളെ കുറിച്ച് പറയാമോ?
1948 ൽ എന്റെ മുത്തച്ഛൻ എൻ.രംഗറാവുവാണ് കമ്പനി ആരംഭിച്ചത്. 2023ൽ ഈ ബ്രാൻഡ് 75ാം വാർഷികം ആഘോഷിക്കുകയാണ്.കഴിഞ്ഞ 75 വർഷമായി എല്ലാവരുടെയും പ്രാർത്ഥനകളിൽ സൈക്കിൾ പ്യൂവർ അഗർബത്തീസിന് പ്രമുഖ സ്ഥാനമാണുളളതെന്ന് ഞങ്ങൾക്കറിയാം. ഇന്ത്യയുടെ പുരോഗതിയിൽ ഭാഗഭാക്കാകുക.  എല്ലാവരുടെയും പ്രാർത്ഥനയുടെ ഭാഗമാകുക. ഓരോ തവണയും ശരിയായ കാര്യം
ചെയ്യുക എന്നതാണ് ലക്ഷ്യം. 75-ാം വാർഷികം എൻ.ആർ.ഗ്രൂപ്പ് സ്ഥാപകനായ ശ്രീ.എൻ.രംഗറാവുവിന്റെ ജന്മമാസമായ ഒക്ടോബറിൽ സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി വിവിധ സാംസ്‌കാരികപരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയുടെ പാരമ്പര്യത്തിനും പ്രൗഢിക്കും ചേർന്നവിധത്തിലുളള പരിപാടികളായിരിക്കും സംഘടിപ്പിക്കുക.
ഇന്ത്യയിലെ അഗർബത്തി ബിസിനസിന്റെ വ്യാപ്തി. അതിൽ സൈക്കിൾ അഗർബത്തിയുടെ സ്ഥാനം.മാർക്കറ്റ് ഷെയർ?
ബിസിനസിന്റെ കാര്യമെടുക്കുമ്പോൾ അതിന്റെ വ്യാപ്തിയേക്കാൾ സൈക്കിൾ പ്യൂവർ അഗർബത്തീസ് പ്രാധാന്യം നല്കുന്നത് ജനങ്ങളുടെ പ്രാർത്ഥനയെ സഹായിക്കുക എന്നതിനാണ്. ഓരോ ദിവസവും ഞങ്ങൾ അവരുടെ പ്രാർത്ഥനയെ സുഗന്ധപൂരിതമാക്കുന്നു. ലളിതമാക്കുന്നു.ആ പ്രാർത്ഥനയിൽ പങ്കാളികളാകുന്നു. അമ്മമാർ തങ്ങളുടെ ദിനം തുടങ്ങുന്നത് തന്നെ മക്കൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ്. മക്കളുടെ ആരോഗ്യം, വിദ്യാഭ്യാസം എല്ലാം അവരുടെ പ്രാർത്ഥനകളിൽ ദിനവും സ്ഥാനംപിടിക്കുന്നു. കച്ചവടക്കാർ ഓരോ ദിവസവും തുടങ്ങുന്നത് ഒരു അഗർബത്തി കത്തിച്ചുവെച്ച് നല്ല ദിവസമായിരിക്കണേ എന്ന പ്രാർത്ഥനയോടെയാണ്. അങ്ങനെ എല്ലാവർക്കും അവരവരുടേതായ പ്രാർത്ഥനകളുണ്ട്. ആ പ്രാർത്ഥനാവേളകളിൽ സൈക്കിൾ പ്യൂവർ അഗർബത്തികൾക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുളളത്. 14 ബില്യൺ.    അഗർബത്തികൾ പ്രതിവർഷം ഉത്പാദിപ്പിക്കുന്നു. എന്നാൽ എത്ര അഗർബത്തി സ്റ്റിക്ക്‌സ് വിൽക്കുന്നു എന്നതിനേക്കാളുപരി 600 കോടി ജനങ്ങളുടെ പ്രാർത്ഥനയിൽ പങ്കാളികളാകുന്നു എന്നതിനാണ് െൈസക്കിൾ പ്യൂവർ അഗർബത്തീസ് പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ 75 വർഷമായി ഞങ്ങളാണ് ഇന്ത്യയിൽ അഗർബത്തി ബിസിനസിൽ മുന്നിൽ. എല്ലാവരുടെയും പിന്തുണയോടെ തത്സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നു.
ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഉത്പന്നം?
സൈക്കിൾ പ്യൂവർ അഗർബത്തി ഗ്രൂപ്പിന്റെ എല്ലാ ഉത്പന്നങ്ങളും ആകർഷണീയവും ലോകോത്തരനിലവാരമുളളതുമാണ്. ഇന്ത്യയിൽ വിൽക്കാനൊന്ന് ,എക്‌സ്‌പോർട്ട് ക്വാളിറ്റി പ്രൊഡക്ട്‌സ് എന്നിങ്ങനെ രണ്ടുതരമില്ല. സ്വദേശ-വിദേശ വിപണികളെന്ന വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരേപോലെ ലോകോത്തരനിലവാരമുളള ഉത്പന്നങ്ങളാണ് എത്തിക്കുന്നത്.സൈക്കിൾ, ലിയ,ഐറിസ്, ഓം ശാന്തി, സ്‌റ്റോപ്-ഒ, ഡിഎൻെ തുടങ്ങി വിവിധ ബ്രാൻഡ്‌നെയിമുകളിൽ 350 ഫ്രാഗ്രൻസുകളുണ്ട്.  അഗർബത്തികൾ തന്നെ സൈക്കിൾ, ലിയ, ഹെറിറ്റേജ് തുടങ്ങി പത്തോളം ബ്രാൻഡുകളുണ്ട്. സൈക്കിൾ അഗർബത്തിയിൽ തന്നെ  സൈക്കിൾ ത്രീ ഇൻ വൺ,  സൈക്കിൾ മൂഡ്‌സ്, സൈക്കിൾ സുഗന്ധമല്ലിക തുടങ്ങി പതിനൊന്നോളം തരം അഗർബത്തികളുണ്ട്. സൈക്കിൾ ത്രീ ഇൻ വൺ, സൈക്കിൾ ലിയ ഉത്പന്നങ്ങളാണ് വില്പനയിൽ മുന്നിൽ. ഇതുരണ്ടുമാണ് ഞങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് ബ്രാൻഡുകൾ.
ഒരു ബ്രാൻഡിന് കീഴിൽ നിരവധി ഉപബ്രാൻഡുകൾ, നിരവധി ഉത്പന്നങ്ങൾ...വൈവിധ്യവത്്ക്കരണത്തെപ്പറ്റി പറയാമോ?
ഒരു കമ്പനിയെന്ന നിലയിൽ എൻ.ആർ ഗ്രൂപ്പ് നിരന്തരമായ വൈവിധ്യവത്ക്കരണത്തിൽ വിശ്വസിക്കുന്നു. എല്ലായ്‌പ്പോഴും വ്യത്യസ്തവും പുതുമയുളളതുമായ കാര്യങ്ങൾ ചെയ്യാൻ, അത്തരം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ആഗ്രഹിക്കുന്നു. 1952-മുതൽക്കേ എന്റെ മുത്തച്ഛൻ എൻ രംഗറാവു വൈവിധ്യവത്ക്കരണത്തിന് ഊന്നൽ നല്കിയിരുന്നു.1952ൽ തന്നെ സൈക്കിൾ സുഗന്ധ മല്ലിക എന്ന ഉത്പന്നം അദ്ദേഹം വിപണിയിലെത്തിച്ചു. അത് വൻ വിജയമായി. അന്നുമുതലിന്നോളം വൈവിധ്യവത്ക്കരണത്തിന് വലിയ പ്രാധാന്യം നൽകുന്നു. തത്ഫലമായി 1986ൽ സൈക്കിൾ ത്രീ ഇൻ വൺ വിപണിയിലെത്തിച്ചു. അത് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സുഗന്ധതിരി ഉത്പന്നമാണ്. സൈക്കിൾ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഒരു ഫ്രാഗ്രൻസ് ബ്രാൻഡും അതോടൊപ്പം ഒരു പ്രേയർ ബ്രാൻഡുമാണ്. അഗർബത്തീസിൽ തുടങ്ങി ചന്ദനം,കുങ്കുമം, മഞ്ഞൾ തുടങ്ങി നിരവധി പൂജാ ഉത്പന്നങ്ങളും അതിനു പുറമെ  ലൈഫ്‌സ്റ്റൈൽ, എയർകെയർ, ഫീൽഗുഡ് ഉത്പന്നങ്ങളുമുണ്ട്.  ഐറിസ് ഞങ്ങളുടെ പ്രമുഖ ഹോം ഫ്രാഗ്രൻസ് ബ്രാൻഡാണ്. അരോമ കാൻഡിൽ, ഐറിസ് മിസ്‌റ്റേഴ്‌സ് തുടങ്ങി ഏഴ് സെഗ്മെന്റുകളിലായി അമ്പതിലേറെ ഉത്പന്നങ്ങളുണ്ട്. എയർ കെയർ വിഭാഗത്തിൽ റൂം ഫ്രഷ്‌നർ, കാർ ഫ്രഷ്‌നർ, ബാത്ത്‌റൂം ഫ്രഷ്‌നർ വിഭാഗത്തിൽ ലിയ,സ്റ്റോപ്പോ തുടങ്ങിയ ബ്രാൻഡുകളുണ്ട്.അങ്ങനെ നോക്കുമ്പോൾ ഉപഭോക്താക്കളുടെ ദൈനംദിനജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം സൈക്കിൾ പ്യൂവർ അഗർബത്തീസ് ഉത്പന്നങ്ങൾക്കുണ്ട്. അതായത് നിത്യപ്രാർത്ഥനയിൽ തുടങ്ങി ഹോം കെയർ വരെ എല്ലായിടത്തും സൈക്കിൾ പ്യൂവർ അഗർബത്തീസ് ഉത്പന്നങ്ങളുടെ സാന്നിധ്യമുണ്ട്.
എല്ലാം ഫോക്കസ് സെന്റേർഡ് ബ്രാൻഡുകളാണ്. ശുദ്ധമായ ഇൻഗ്രേഡിയന്റ്‌സ് ഉപയോഗിച്ച് നിർമിച്ച ലോകോത്തരനിലവാരമുളള ഉത്പന്നങ്ങൾ നിർമിച്ചു ഉപഭോക്താക്കളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കമ്പനി എന്നും മുന്നോട്ടുപോയിട്ടുളളത്. ഇനിയും അങ്ങനെതന്നെയായിരിക്കും. കൂടുതൽ ഇന്നൊവേഷനുകളും പ്രൊഡക്ട് അപ്‌ഡേഷനുകളും ഉണ്ടാവും.ധാർമികതയിലൂന്നി സുസ്ഥിരതയോടെയും പരിസ്ഥിതിസൗഹൃദപരമായും ബിസിനസ് വ്യാപിപ്പിക്കുക എന്നതാണ് കമ്പനിയുടെ ദർശനം.
ധാർമികത എന്നു                        പറയുമ്പോൾ?
രാജ്യത്തെ നിയമങ്ങളൊക്കെ പാലിച്ച്, കമ്പനിയുടെ വളർച്ചയ്‌ക്കൊപ്പം സമൂഹത്തിന്റെ നന്മയും തൊഴിലാളികളുടെ ഉന്നമനവും ലക്ഷ്യമിട്ട് മുന്നോട്ടുപോവുക എന്ന പാതയാണ് കമ്പനി എന്നും സ്വീകരിച്ചിട്ടുളളത്. 1970-ൽ മികച്ച നികുതി ദായകനുളള പുരസ്‌കാരം എൻ.ആർ.ഗ്രൂപ്പ് നേടി. ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുന്നതിന്റെ കാരണം ഞങ്ങൾ മൂല്യബോധമുള്ളവരും ധാർമ്മിക ബിസിനസ്സ് മോഡലുകൾ പരിശീലിക്കുന്നതിനാലുമാണ്. ഞങ്ങളുടെ ജീവനക്കാരെയും മറ്റ് പങ്കാളികളെയും ഞങ്ങൾ മുൻ‌നിരയിൽ നിർത്തുന്നു, കാരണം ഞങ്ങൾ ഇന്ന് ആയിരിക്കുന്നത് അവരുടെ കഠിനാധ്വാനവും അർപ്പണബോധവും ഞങ്ങളോടുള്ള വിശ്വാസവുമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
കേരള വിപണിയെ പറ്റി?
കേരളം ഞങ്ങളെ സംബന്ധിച്ച് പ്രധാനവിപണിയാണ്. ഒരു മാതൃകാവിപണിയെന്ന് പറയാം. മികച്ച വില്പന,വിതരണ ശൃംഖലയാണ് കേരളത്തിലുളളത്. കേരളം സൈക്കിൾ പ്യൂവർ അഗർബത്തീസിനെ സംബന്ധിച്ച് ലെഗസി മാർക്കറ്റ് കൂടിയാണ്. ഞങ്ങളുടെ മുത്തച്ഛൻ എൻ.രംഗറാവു മൈസൂറിന് വെളിയിൽ ആദ്യം ബിസിനസ് തുടങ്ങിയത് കേരളത്തിലാണ്.1952ൽ മൈസൂരിനു പുറമെ മാനന്തവാടിയിലും സമീപപ്രദേശങ്ങളിലുമാണ് അദ്ദേഹം അഗർബത്തി ബിസിനസ് ചെയ്തത്. സൈക്കിൾ പ്യൂവർ അഗർബത്തീസ് ഉത്പന്നങ്ങളുടെ പരീക്ഷണവിപണി കേരളമാണ്. കാരണം കേരളത്തിലെ ഉപഭോക്താക്കൾമികച്ച വിവേചനബുദ്ധിയുളളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ വിജയിച്ച ഒരു ഉത്പന്നം ലോകത്തെവിടെയും വിജയം കൊയ്യുമെന്നാണ് ഞങ്ങളുടെ അനുമാനം.
വിപണി എന്ന നിലയിൽ അല്ലാതെയും എനിക്ക് കേരളം ഇഷ്ടമാണ്. കുട്ടിക്കാലത്ത് തേക്കടിയിലേക്കും വയനാട്ടിലേക്കും നടത്തിയ യാത്രകൾ ഇപ്പോഴും ഓർമയിലുണ്ട്.കൊച്ചി, കോവളം എല്ലാം പ്രിയപ്പെട്ട ഇടങ്ങളാണ്. കേരളത്തിലെ ഭക്ഷണം പ്രത്യേകിച്ചും കേരള പൊറോട്ടയും കറിയും വളരെ ഇഷ്ടമാണ്.മലയാളം സംസാരിക്കാൻ പഠിക്കാത്തതിൽ ഖേദമുണ്ട്. എന്റെറ അച്ഛൻ മലയാളവും തമിഴും സംസാരിക്കുമായിരുന്നു.
സ്്ത്രീ ശാക്തീകരണ-സിഎസ്ആർ പ്രവർത്തനങ്ങളെപ്പറ്റി പറയാമോ?
സൈക്കിൾ ഗ്രൂപ്പ് എപ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽ വിശ്വസിക്കുന്നു. ഞങ്ങളുടെ വിതരണ ശൃംഖലയിൽ നിരവധി സ്ത്രീകളുണ്ട്. പരോക്ഷമായി 25000 കുടുംബങ്ങളെ സഹായിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുളള നിരവധി സ്ത്രീകളെയും സ്ത്രീ സംരംഭകരെയും സഹായിക്കുന്നു. 30 വർഷമായി കാഴ്ചപരിമിതിയുളള പെൺകുട്ടികൾക്കായി രംഗറാവു മെമ്മോറിയൽ സ്‌കൂൾ നടത്തുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുളള റസിഡൻഷ്യൽ സ്‌കൂളാണിത്.സമൂഹത്തിൽ താഴേത്തട്ടിലുളളവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനുമായി നിരവധി പദ്ധതികൾ നടപ്പിലാക്കിവരുന്നു. സ്ത്രീ ശാക്തീകരണത്തിന് ഞങ്ങൾ കൂടുതൽ ഊന്നൽ നൽകുകയും സ്ത്രീകൾ ശാക്തീകരിക്കുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ അഭിമാനിക്കുകയും ചെയ്യുന്നു.
വരാനിരിക്കുന്ന ഉത്പന്നങ്ങൾ?
കമ്പനി എന്നും വൈവിധ്യവത്ക്കരണത്തിന് ഊന്നൽ നൽകിയാണ് മുന്നോട്ടുപോകുന്നതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ഉത്പന്നങ്ങളിൽ മാത്രമല്ല വിതരണരീതിയിലും വൈവിധ്യവത്ക്കരണം സാധ്യമാക്കുന്നു. നൈവേദ്യ എന്ന ബ്രാൻഡിന് കീഴിൽ കപ്പ് സാമ്പ്രാണി എന്ന പുതിയ ഉത്പന്നം ഈയിടെ പുറത്തിറക്കി.പണ്ട് അമ്മമാർ ചിരട്ടയിൽ തീക്കനലിട്ട് അതിലേക്ക് കുന്തിരിക്കമിട്ട് പുകയ്ക്കാറുണ്ടായിരുന്നു. അതിന്റെ 2023 വെർഷനാണ് കപ്പ് സാമ്പ്രാണി. സൈക്കിളിന്റെ മറ്റൊരു റെവല്യൂഷണറി ഉത്പന്നം. 1950ൽ തന്നെ കമ്പനി ഒരു ഫ്രാഗ്രൻസ് ഇനവേഷൻ ലാബ് സജ്ജമാക്കി. തത്ഫലമായാണ് 1952-ൽ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി സൈക്കിൾ സുഗന്ധമല്ലിക എന്ന ഉത്പന്നം പുറത്തിറക്കിയത്. അന്നുമുതലിന്നോളം നിരന്തരമായ വൈവിധ്യവത്ക്കരണത്തിലൂടെയാണ് കമ്പനി മുന്നോട്ടുപോകുന്നത്. ആയിരത്തിലേറെ ഫ്രാഗ്രൻസുകൾ സൂക്ഷിക്കുന്ന ഒരു ലൈബ്രറി ഗ്രൂപ്പിനുണ്ട്. അഗർബത്തികളിൽ മാക്‌സിമം പുതുമയും വൈവിധ്യവും കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഭാവി പദ്ധതികൾ
ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ധാരാളം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ ഞങ്ങൾക്ക് കഴിയണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിനാൽ ഞങ്ങൾ ഓമ്‌നി ചാനൽ ഓഫറിംഗിന്റെ പുതിയ ആശയം പരീക്ഷിക്കുന്നു, സൈക്കിൾ.ഇൻ എന്ന ഞങ്ങളുടെ ഓൺലൈൻ സ്റ്റോറുകളും സൈക്കിൾ ഡോട്ട് ഇൻ എന്ന ഓഫ്‌ലൈൻ സ്റ്റോറുകളും. ഞങ്ങൾക്ക് ഇപ്പോൾ 35 സ്റ്റാൻഡ് എലോൺ സ്റ്റോറുകളുണ്ട്. കേരളത്തിൽ ഏകദേശം 4 സ്റ്റോറുകളുണ്ട്. അടുത്ത 5 വർഷത്തിനുള്ളിൽ, വരും വർഷങ്ങളിൽ 200 സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു, അതുവഴി ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സൈക്കിളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും ആസ്വദിക്കാനാകും.
ജില്ലാതലത്തിൽ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളുണ്ടോ?
ഇല്ല. ഉപഭോഗത്തിനനുസരിച്ചാണ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളുടെ ലൊക്കേഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രാൻഡ് ബിൽഡിംഗ് കൂടി ലക്ഷ്യമിട്ടാണ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൈക്കിൾ ബ്രാൻഡിന് കീഴിലെ എല്ലാ ഉത്പന്നങ്ങളും അവിടെ ലഭിക്കും. കസ്റ്റമറിന് തങ്ങളുടെ അഭിരുചിക്കനുസരിച്ചുളള ഉത്പന്നങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനുളള സൗകര്യവുമുണ്ട്. സ്‌റ്റോറുകൾ കമ്പനി നേരിട്ടാണ് മാനേജ് ചെയ്യുന്നത്. ഫ്രാഞ്ചൈസികളില്ല.
കേരളത്തിലെ സ്റ്റോറുകളുടെ പെർഫോമൻസ്?
2022-ൽ കൊവിഡനന്തരമാണ് കേരളത്തിലെ സ്‌റ്റോറുകൾ തുടങ്ങിയത്.നിലവിൽ പ്രാരംഭഘട്ടത്തിലാണ്. കേരളത്തിലെ പെർഫോമൻസിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ 2023 ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട വർഷമാണ്.
രാജ്യാന്തരവിപണി?
കയറ്റുമതി വിപണി കടുത്ത മത്സരത്തിന്റേതാണ്. 60 വർഷം മുമ്പാണ് സൈക്കിൾ ഗ്രൂപ്പ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനാരംഭിച്ചത്. 75 രാജ്യങ്ങളിൽ ഇതുവരെ സാന്നിധ്യമറിയിച്ചു. മിഡിൽ ഈസ്റ്റ്, ദക്ഷിണ-പൂർവ്വേഷ്യ എന്നിവിടങ്ങളാണ് ഞങ്ങളുടെ മികച്ച രാജ്യാന്തരവിപണികൾ. എന്നാൽ അതിവേഗം വളരുന്ന വിപണി തെക്കേ അമേരിക്കയാണ്. ബ്രസീൽ, പെറു എന്നിവിടങ്ങളിൽ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി സൈക്കിൾ ഉത്പന്നങ്ങൾ മാറിക്കഴിഞ്ഞു.
ഫ്രാഗ്രൻസ് ബിസിനസിനെ സംബന്ധിച്ച് ഇന്ത്യ ഒരു വലിയ വിപണിയാണോ?
അതെ, ഇന്ത്യയിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് വർദ്ധിച്ചുവരുന്ന ഡിമാൻഡ് ഉള്ളതിനാൽ, സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു പ്രധാന വിപണിയാണ് ഇന്ത്യ. ഭാവിയിൽ ഇത് തീർച്ചയായും ഒരു വലിയ വിപണിയായി മാറും.
കുടുംബബിസിനസ് ആണല്ലോ, ബിസിനസിലെ പുതുതലമുറയെപ്പറ്റി പറയാമോ?
അതെ, ആത്മീയമായ പശ്ചാത്തലമുളള കുടുംബമാണ് ഞങ്ങളുടേത്. രണ്ടാം തലമുറയിൽ എന്റെ അച്ഛനും രണ്ട് സഹോദരന്മാരുമാണ് ബിസിനസ് മുന്നോട്ടുകൊണ്ടുപോയത്. എന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരുമെല്ലാം മുത്തച്ഛന്റെ പാരമ്പര്യം പിന്തുടർന്ന് അതിന്റെ തനിമ നഷ്ടപ്പെടുത്താതെ തന്നെ ഈ ബിസിനസ് ഗ്രൂപ്പിനെ വളർത്തി. ഞാനും ആറ് സഹോദരന്മാരും കസിൻ ബ്രദേഴ്‌സും ഉൾപ്പെടുന്ന പുതുതലമുറയ്ക്ക് ബിസിനസിൽ വളരുന്നതിന് മികച്ച അടിത്തറ പാകി. അടുത്ത തലമുറയ്ക്കായി ഞങ്ങളും മികച്ച അടിസ്ഥാനവും അവസരങ്ങളും ഒരുക്കി നൽകുന്നു.
അഗർബത്തി ബിസിനസിൽ ഭാവിയിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ?
മാറ്റങ്ങൾ അനുദിനം സംഭവിച്ചുകൊണ്ടിരിക്കും.  ദൈവവിശ്വാസവും പ്രാർത്ഥനകളും എത്രയോ കാലമായി നിലനിൽക്കുന്നു. ഇനിയും നിലനിൽക്കും.പ്രാർത്ഥനയും വിശ്വാസവും ഒരിക്കലും മാറില്ല, ഒരാൾ പ്രാർത്ഥിക്കുന്ന രീതി മാറിയേക്കാം, പക്ഷേ ദൈവത്തിലുള്ള വിശ്വാസം എപ്പോഴും ഉണ്ടായിരിക്കും.അതു     കൊണ്ട്തന്നെ പുതിയ സുഗന്ധത്തിലും മെച്ചപ്പെട്ട ഡെലിവറി സംവിധാനങ്ങളിലും വരുന്ന മാറ്റങ്ങൾക്കൊപ്പം അഗർബത്തിയുടെ ബിസിനസ്സ് വികസിക്കുന്നത് തുടരും.
നിലവിൽ ബിസിനസുകളെല്ലാം പരിസ്ഥിതിസൗഹൃദ രൂപത്തിലേക്ക് മാറുകയാണ്. അഥവാ പരിസ്ഥിതിസൗഹൃദത്തിന് ഊന്നൽ നൽകുകയാണ്. സുസ്ഥിരതയുമായി ബന്ധപ്പെട്ട് സൈക്കിൾ പ്യുവർ അഗർബത്തി ഗ്രൂപ്പിന്റെ പദ്ധതികൾ?
വളരെ പ്രാധാന്യമുളള ചോദ്യമാണിത്. സൈക്കിൾ പ്യുവർ അഗർബത്തി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം സുസ്ഥിരത എന്നത് ഒരു കേവലം ഒരു മുദ്രാവാക്യമല്ല. അത് നമ്മുടെ ജീവിതശൈലി തന്നെയാകണം.വരുംതലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഭൂമിയെ പരിപാലിക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആ അർത്ഥത്തിൽ ലോകത്തിലെ ഏക കാർബൺ രഹിത ഫ്രാഗ്രൻസ് ഉത്പന്ന നിർമ്മാതാക്കളാണ് സൈക്കിൾ പ്യുവർ അഗർബത്തി ഗ്രൂപ്പ്. ടിൻ പാക്കേജിംഗിൽ നിന്ന് കാർഡ്‌ബോർഡ് പാക്കേജിംഗിലേക്ക് മാറിയ ആദ്യത്തെ അഗർബത്തി നിർമ്മാണ കമ്പനിയാണ് എൻആർ ഗ്രൂപ്പ്. ഈ തരത്തിലുള്ള പാക്കേജിംഗ്, നിർമ്മാണച്ചെലവും മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നു.ഞങ്ങളുടെ പാക്കറ്റുകളെല്ലാം തന്നെ പുനഃചംക്രമണം ചെയ്യാവുന്നവയാണ്. 2026ഓടുകൂടി പ്ലാസ്റ്റിക് ന്യൂട്രലാവുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. ഞങ്ങൾ സുസ്ഥിരതയെ വളരെ ഗൗരവമായി കാണുന്നു, കമ്പനിയിലെ ഞങ്ങളുടെ എല്ലാ നേതാക്കൾക്കും സുസ്ഥിരതയുടെ പാത പിന്തുടരാൻ ഞങ്ങൾക്ക് വ്യക്തമായ ഉത്തരവുകൾ ഉണ്ട്.
പുതുതലമുറയ്ക്കുളള സന്ദേശം?
വെല്ലുവിളികൾ സാധാരണമാണ്. എന്നാൽ വരും ദശാബ്ദത്തിൽ ഇന്ത്യ സാമ്പത്തികരംഗത്ത് വലിയ കുതിപ്പ് നടത്തുമെന്നത് ഉറപ്പാണ്. അത്തരത്തിൽ പുതിയ ഒരു ഘട്ടത്തിലേക്ക് രാജ്യത്തെ എത്തിക്കാനുളള പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. സംരംഭകത്വവികസനത്തിനായി കേന്ദ്ര-സംസ്ഥാനസർക്കാരുകൾ മികച്ച പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നത്. സാമൂഹ്യസംരംഭകത്വവും ഇന്ത്യയിലാകമാനം ഉയർന്നുവരികയാണ്. 5ജിയുടെയും ഡേറ്റായുടെയും ക്വാണ്ടം കംമ്പ്യൂട്ടിംഗിന്റെയുമൊക്കെ കാലത്ത് ഇന്ത്യയ്ക്ക് കുതിക്കാനുളള പാത സുസജ്ജമാണ്. എല്ലാവിവരങ്ങളും വിരൽത്തുമ്പിലുളളപ്പോൾ ലോകവിപണിയിലേക്കെത്തുക, വിജയിക്കുക എന്നതൊന്നും വലിയ കടമ്പകളല്ല. നമുക്ക് അതിരുകൾപ്പുറം വളരാൻ കഴിയും. നമ്മുടെ ബുദ്ധിയും നവകാലത്തിന്റെ സങ്കേതങ്ങളും ഉപയോഗിച്ച്  മികച്ച ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കി സ്വയം വളരാനും രാജ്യത്തിന്റെ വികസനക്കുതിപ്പിൽ പങ്കാളികളാകാനും നമുക്ക് കഴിയണം. അതിനായി പരിശ്രമിക്കണം.  

 

 

ഇന്നു കാണുന്ന ആഗോള ബ്രാൻഡായി വളരുന്നതിന് മുമ്പ്, എൻ ആർ ഗ്രൂപ്പ് 'മൈസൂർ പ്രോഡക്ട്സ് ആൻഡ് ജനറൽ ട്രേഡിംഗ് കമ്പനി' എന്ന പേരിൽ കൈകൊണ്ട് ഉരുട്ടി അഗർബത്തികൾ നിർമ്മിച്ച് വിൽക്കുന്ന ഒരു ചെറുകിട കുടിൽ വ്യവസായമായിരുന്നു. സമൂഹത്തിന്റെ പൂർണ്ണ പിന്തുണയാണ് ഈ പരിവർത്തനം സാധ്യമാക്കിയതെന്നും അതുകൊണ്ടുതന്നെ താൻ നേടിയതിൽ ഒരു പങ്ക് സമൂഹത്തിന്റെ ഉന്നമനത്തിനായി തിരികെ നൽകേണ്ടതുണ്ടെന്നും എൻ.ആർ.ഗ്രൂപ്പ് സ്ഥാപകൻ എൻ.രംഗറാവു വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഈ ദർശനത്തിലൂന്നിയാണ് എൻ.രംഗറാവു മെമ്മോറിയൽ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. 1985ൽ സ്ഥാപിതമായ ട്രസ്റ്റ് സമൂഹത്തിലെ ഭിന്നശേഷിക്കാർക്കും പാർശ്വവത്കൃതർക്കും വേണ്ടിപ്രവർത്തിക്കുന്ന സ്തംഭമായി നിലകൊളളുന്നു. കാഴ്ചപരിമിതിയുളള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി അന്ധവിദ്യാലയം നടത്തുന്നു. സ്ത്രീകൾക്ക് വിവിധ തൊഴിൽമേഖലകളിൽ നൈപുണ്യപരിശീലനം നൽകി അവരെ സ്വയംപര്യാപ്തരാക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.
ഒരു പുരോഗമന രാഷ്ട്രത്തെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം വഹിക്കുന്ന നിർണായക പങ്ക് തിരിച്ചറിഞ്ഞ് യുവാക്കൾക്കും മുതിർന്നവർക്കും വിദ്യാഭ്യാസ -തൊഴിൽ പരിശീലന അവസരങ്ങൾ ഒരുക്കുന്നു.

 

 

എൻ ആർ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 6 കമ്പനികൾ
RANG-SONS രംഗ്‌സൺസ് എയ്‌റോസ്‌പേസ്(പ്രൊഡക്ട് ടെക്‌നോളജി ഫോർ എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ്
NESSO നെസ്സോ (ഫ്ളോറൽ ആൻഡ് ഹെർബൽ എക്‌സ്ട്രാക്ട്‌സ്)
VYODA വ്യോദ (സോളാർ പവേർഡ് ഇറിഗേഷൻ സൊല്യൂഷൻസ്)
GRAYLINX ഗ്രേലിംക്‌സ് (ഐഒടി ആൻഡ് എഐ ഡിവൈസസ്)
MINDFUL TMS മൈൻഡ്ഫുൾ ടിഎംഎസ് ന്യൂറോകെയർ (സൂപ്പർ സ്‌പെഷ്യലൈസ്ഡ് ടിഎംഎസ് ന്യൂറോകെയർ സെന്റേഴ്‌സ്)
RIPPLE

 

സമർപ്പണവും ദീർഘവനീക്ഷണത്തോടെയുളള പ്രവർത്തനവുമാണ് സൈക്കിൾ പ്യൂവർ അഗർബത്തീസിനെയും എൻ.ആർ.ഗ്രൂപ്പിനെയും ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത്. പൂർണമായും സാങ്കേതികവിദ്യയിലൂന്നിയാണ് കമ്പനിയുടെ പ്രവർത്തനം. 25,000 പേർക്ക് പരോക്ഷമായും 5,000 പേർക്ക് നേരിട്ടും തൊഴിൽ നൽകുന്നു. കാർബൺ ന്യൂട്രലായാണ് ഉത്പന്ന നിർമ്മാണം. പാക്കേജിംഗ് ഉപകരണങ്ങളും പുനരുപയോഗിക്കാവുന്നവയാണ്. 2026 ആകുമ്പോഴേക്ക് പൂർണമായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കണമെന്ന് ലക്ഷ്യമിട്ടാണ് കമ്പനി നിലവിൽ പദ്ധതികൾ പ്ലാൻ ചെയ്യുന്നത്.

 

ഉപഭോഗത്തിനനുസരിച്ചാണ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളുടെ ലൊക്കേഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രാൻഡ് ബിൽഡിംഗ് കൂടി ലക്ഷ്യമിട്ടാണ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൈക്കിൾ ബ്രാൻഡിന് കീഴിലെ എല്ലാ ഉത്പന്നങ്ങളും അവിടെ ലഭിക്കും. കസ്റ്റമറിന് തങ്ങളുടെ അഭിരുചിക്കനുസരിച്ചുളള ഉത്പന്നങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനുളള സൗകര്യവുമുണ്ട്. സ്‌റ്റോറുകൾ കമ്പനി നേരിട്ടാണ് മാനേജ് ചെയ്യുന്നത്. ഫ്രാഞ്ചൈസികളില്ല. 

Post your comments