Global block

bissplus@gmail.com

Global Menu

ഡയമണ്ട് ജൂബിലി നിറവിൽ സൈക്കിൾ പ്യൂവർ അഗർബത്തീസ്

പ്രതിവർഷ ഉത്പാദനം 1400 കോടി തിരികൾ.  
ലോകമാകെ സുഗന്ധം പരത്തി
സൈക്കിൾ പ്യൂവർ അഗർബത്തീസ് ഗ്രൂപ്പ് ഉത്പന്നങ്ങൾ

 

 

 

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഒരു കൗമാരക്കാരൻ കുടിൽവ്യവസായമെന്ന നിലയിൽ ആരംഭിച്ച അഗർബത്തി നിർമാണം ലോകത്തിന്റെ സുഗന്ധപര്യായമായി മാറിയ കഥയാണ് സൈക്കിൾ പ്യൂവർ അഗർബത്തീസിന് പറയാനുളളത്.  സർക്കാർ ജോലി കിട്ടിയിട്ടും തന്റെ സ്വപ്നസംരംഭത്തെ ഒപ്പംകൊണ്ടുനടന്ന എൻ.രംഗറാവു എന്ന ആ കൗമാരക്കാരന്റെ മൂന്നാം തലമുറയിലെത്തി നിൽക്കുമ്പോൾ ആ സുഗന്ധതിരി ബ്രാൻഡ് വളർന്ന് പ്രതിവർഷം 1400 കോടി അഗർബത്തികൾ വിൽക്കുന്ന വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു.  അഗർബത്തികൾക്കൊപ്പം മറ്റ് വിവിധങ്ങളായ സുഗന്ധ ഉത്പന്നങ്ങളിലൂടെ ലോകത്തിന്റെ പ്രാർത്ഥനയുടെയും ലൈഫ്‌സ്റ്റൈലിന്റെയും സുഗന്ധവാഹകനായി മാറിയ,  മനുഷ്യന്റെ പ്രാർത്ഥനയിൽ ദൈവികാനുഭൂതി നിറയ്ക്കുന്ന,  ലോകത്തെ മുൻനിര ജനപ്രിയ സുഗന്ധതിരി ബ്രാൻഡായ സൈക്കിൾ പ്യുവർ അഗർബത്തീസ് ഇന്ത്യയുടെ അഭിമാനമായി വളർന്നതിന് കാരണം കഠിനാധ്വാനവും  സമർപ്പണവും നിരന്തരമുളള സ്വയംപുതുക്കലുമാണ്.   1948ലാണ് എൻ.രംഗറാവുവാണ് സൈക്കിൾ അഗർബത്തീസ് സ്ഥാപിക്കുന്നത്. 'പ്രാർത്ഥിക്കുവാൻ എല്ലാവർക്കുമൊരു കാരണമുണ്ടാകും' എന്ന  പരസ്യവാചകത്തോടൊപ്പം ലോകം ഈ സുഗന്ധതിരി ബ്രാൻഡിനെ ഹൃദയത്തിലേറ്റി.  
      1912 മധുരയിലാണ് എൻ.രംഗറാവു ജനിച്ചത്.  വളരെ ചെറിയ പ്രായത്തിൽ രംഗറാവുവിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അച്ഛന്റെ മരണശേഷം ജീവിതം കരുപ്പിടിപ്പിക്കാൻ ബാല്യത്തിൽ തന്നെ പല തൊഴിലുകൾ ചെയ്യേണ്ടിവന്നു രംഗറാവുവിന്. പ്രതിസന്ധികളുടെ കാലത്ത് അവയെ അതിജീവീച്ച് കൂടുതൽ കരുത്തനായി ജീവിതം തിരിച്ചുപിടിക്കാനാണ് ആ ചെറിയ പ്രായത്തിലും രംഗറാവു ശ്രമിച്ചത്. മൈസൂരിൽ സ്റ്റോർ സൂപ്പർവൈസറായി  ജോലിചെയ്യുന്ന സമയത്താണ് ഒരു അഗർബത്തി ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്.1940-ൽ മൈസൂരു പ്രൊഡക്ട്‌സ് ആന്റ് ട്രേഡിംഗ് കമ്പനി എന്ന പേരിൽ വീട്ടിൽ തന്നെ അഗർബത്തികളുണ്ടാക്കി വിൽക്കുന്ന ബിസിനസ്സ് തുടങ്ങി.മുത്തശ്ശിയുടെ സഹായത്തോടെ അഗർബത്തികൾ വീട്ടിലുണ്ടാക്കി മാർക്കറ്റിൽ വിൽപ്പന നടത്തുകയാണ് ആദ്യ ഘട്ടങ്ങളിൽ ചെയ്തു വന്നിരുന്നത്.പിന്നീട് സർക്കാർ ജോലി കിട്ടിയെങ്കിലും സ്വന്തം ബിസിനസ് ഒപ്പം കൊണ്ടുനടന്നു. 1948ൽ എല്ലാ പ്രതിസന്ധികളേയും മറികടന്ന് മൈസൂരിൽ ഒരു അഗർബത്തി നിർമ്മാണ ഫാക്ടറിയും സ്ഥാപിച്ചു.പിന്നീട് രംഗറാവുവിന്.തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല   സൈക്കിൾ പ്യൂവർ അഗർബത്തീസ്, ഓം ശാന്തി പൂജാ ഉത്പന്നങ്ങൾ എന്നീ സെഗ്മെന്റുകളിലൂടെ ബിസിനസ്സ് അനുദിനം വളർന്നു.

Post your comments