Global block

bissplus@gmail.com

Global Menu

2023 സാമ്പത്തിക വർഷത്തെ കണക്കെടുപ്പ്

 

അദാനി കരഞ്ഞ വർഷം

മറ്റൊരു സാമ്പത്തിക വർഷം മാർച്ച് 31ന് അവസാനിക്കുമ്പോൾ ഏറ്റവും നഷ്ടം നേരിട്ടത് ഗൗതം അദാനിക്ക്. ധനനഷ്ടം, മാനഹാനി, ശത്രുത എന്നു വേണ്ട കണ്ടകശനിയുടെ എല്ലാ ലക്ഷണങ്ങളും. കണ്ടകശനി കൊണ്ടേ പോകു എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കും വിധമാണ് ഹീൻഡൻ ബർഗിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമുള്ള സംഭവവികാസങ്ങൾ. അദാനി ഗ്രൂപ്പിന്റെ ചില ഇടപാടുകളിൽ സെബി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഹിൻഡൻ ബർഗിന്റെ നീർക്കോലി അദാനി ഗ്രൂപ്പിന് വരുത്തിവെച്ച മൂല്യനഷ്ടം പന്ത്രണ്ട് ലക്ഷം കോടി രൂപ. നമ്മുടെ എൽഐസിക്ക് ഉണ്ടായ നഷ്ടം 5000 കോടി രൂപ. വിഴിഞ്ഞം തുറമുഖ പദ്ധതി 
അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കേരളവും ആകാംക്ഷയോടെയാണ് അദാനി വാർത്തകൾ കേൾക്കുന്നത്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറയും പോലെ മോദിക്ക് ഇട്ട് പണിതത് കൊണ്ടത് അദാനിക്ക്...
 
നികുതി - നികു'തീ'  ആയ വർഷം 

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റുകൾ പൊതുജനങ്ങൾക്ക് പാര തന്നെ. പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധന കേന്ദ്രസർക്കാർ വക.  പെട്രോൾ സെസ്സ് നികുതി വർദ്ധന,രജിസ്‌ട്രേഷൻ ചാർജ് വർദ്ധന, വെള്ളം- വൈദ്യുതി ചാർജ് വർദ്ധനകൾ തുടങ്ങിയ സർവ്വത്ര  'നികു''തീ '. ശരാശരി മലയാളിയുടെ ബാലൻസ് തെറ്റിക്കുന്ന വർദ്ധനകൾ. കൊമേർഷ്യൽ കെട്ടിടങ്ങളുടെ ടാക്‌സ് വർധന, ഫ്‌ലാറ്റുകളുടെ രജിസ്‌ട്രേഷൻ ഫീ വർദ്ധന, തുടങ്ങിയവ തിരിച്ചടി  ആകുമോ എന്ന  സംശയം ഈ രംഗത്തെ വിദഗ്ധർ ചുണ്ടി കാണിക്കുന്നു. ഇനി അത്യാവശ്യം ഉള്ളവർ മാത്രം സ്ഥലം വാങ്ങി വീട് വയ്ക്കും.എന്നാൽ സ്ഥലമുണ്ട് എങ്കിലും ഫയർഫോഴ്‌സ് കാരും കോർപറേഷൻക്കാരനും വീട് കെട്ടാൻ സമ്മതിക്കില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ നടത്താൻ സമ്മതിക്കില്ല, ജിഎസ്ടി കാർ പഴയ ഫയലുകളും കുത്തിപ്പൊക്കി കച്ചവടം തകർക്കുന്നു. പറയാൻ ഏറെയുണ്ട്. 30% ഇൻകം ടാക്‌സും, ശരാശരി 18 % ജിഎസ്ടിയും, കെട്ടിടനികുതിയും പ്രൊഫഷണൽ  ടാക്‌സും,തൊഴിൽ ടാക്‌സും, രജിസ്‌ട്രേഷൻ ടാക്‌സ്- ലൈസൻസ് ചാർജ് എല്ലാം കൂടെ 60 -70% വരുമാനം വ്യാപാരിയുടെയും പൊതുജനത്തിന്റെയും സർക്കാർ കൊണ്ടുപോകുന്നു. ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് എന്നല്ലാതെ എന്ത് പറയാൻ...

അംബാനി ചിരിച്ച വർഷം 

അദാനി തളരുമ്പോൾ മുകേഷ് അംബാനി വളർന്നുകൊണ്ടിരിക്കുന്നു. വാർഷിക ലാഭം ഏതാണ്ട് 70000 കോടി   രൂപ. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലാഭമുള്ള കമ്പനികള്‍ മുകേഷ്  മുട്േഷ് അംബാനിയുടേതാണ്. രാജ്യത്തെ ഏറ്റവും വലിയ ധനികനും മുകേഷ്  അംബാനി തന്നെ. ബിഗ് ബസാർ  ഗ്രൂപ്പ് എന്നത് സ്മാർട്ട് ബസാർ 
ആക്കി റീട്ടെയില്‍ രംഗം കീഴയടക്കാൻ ഒരുങ്ങുന്നു. റിലയന്‍സ് ട്രെൻഡ്‌സ്, റിലയന്‍സ് ഫ്രഷ്, റിലയന്‍സ് ഡിജിറ്റല്‍ ഉൾപ്പെടെ ഒരു ഡസന്‍ റീട്ടെയില്‍ ഫോമുകള്‍. ഫോൺ വിളിച്ചാലും, പെട്രോള്‍ അടിച്ചാലും, ഷോപ്പിംഗ് നടത്തിയാലും പൈസ അംബാനിയുടെ  പെട്ടിയില്‍ വീഴു. 5G യുഗം അംബാനിയുടെ തന്നെ. ക്യാമ്പകോള, ഇന്‍ഡിപെന്‍ഡന്‍സ്, ഗുഡ് ലൈഫ് തുടങ്ങിയ റിലയന്‍സ് ബ്രാൻഡുകൾ ചിറകു വിരിക്കാൻ തുടങ്ങുന്നു. നാട്ടിലെ ചെറുകിട പ്രൊവിഷൻ സ്റ്റോറുേള്‍, മാർജിൻ ഫ്രീ ഷോ പ്പുേള്‍ എന്നിവ അരങ്ങ് ഒഴിയേണ്ടി വരും. റിലയന്‍സിനോട് പിടിച്ചുനില്‍ക്കാൻ ചെറുകിട വ്യാപാരികള്‍ക്കു ഒരിക്കലും കഴിയില്ല. റീട്ടെയിലും ഹോൾസെയിലും റിലയന്‍സില്‍ നിന്നും വാങ്ങി ബിസിനസ് ചെയ്യേണ്ട കാലം വരുന്നു

സംരംഭകരുടെ വർഷം 

കഴിഞ്ഞവർഷം  1,39,815 പുതിയ സംരംഭങ്ങൾ തുടങ്ങിയെന്ന് സർക്കാർ. നിക്ഷേപം 8417 കോടി. തൊഴിൽ  2,99,943 'ലക്ഷണമൊത്ത കള്ളം' ദോെഷെകദൃക്കുകള്‍ എന്ന പകുതി എടുക്കാം 70,000 സ്ഥാപനങ്ങൾ എന്നെ കണക്കുകളിൽ ഒരാളെങ്കിലും (മുതലാളി) കാണില്ലേ. 70000 പേർക്ക് തൊഴിൽ ആയിേല്ല വരുമാനം ആയിേല്ല. വലിയ കാര്യം തന്നെ. മാനുഫാക്ചറിങ് മാത്രമല്ല ബിസിനസ് വലുതും ചെറുതും എല്ലാം ബിസിനസ് തന്നെ. എല്ലാ തരത്തിലുള്ള കച്ചവടങ്ങളും, വരുമാനങ്ങളും നികുതികളും, തൊഴിലും നേടി തരുന്നു. 2024 ന് ശേഷം കേരളത്തിൽ  വ്യവസായ മേഖല വളരെയേറെ മെച്ചപ്പെടുന്നു. തർക്കമില്ല. കുന്നത്ത് നാട്ടിലെ മഹാരാജാക്കന്മാർ കിറ്റക്‌സ് ഗ്രൂപ്പിനെ തെലുങ്കാനയിലേക്ക് ഓടിച്ചില്ല എങ്കിൽ എത്ര നന്നായേനെ. ട്രേഡ് യൂണിയൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് പ്രശ്‌നങ്ങൾ ഇപ്പോഴും ഉണ്ട്. സ്ഥിരം തോൽക്കുന്ന ഒരു കുട്ടി പാസ്സായി എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ വ്യവസായ രംഗം. ഇനിയും ഏറെ പോകാനുണ്ട്.... സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം വേണോ, പെൻഷൻ വേണോ, കേരളത്തിന്റെ കടം കുറയ്ക്കണോ...
 ഉള്ള സ്ഥാപനങ്ങൾ (തട്ടുകട ആണെങ്കിൽ പോലും) പൂട്ടാതെ സൂക്ഷിക്കുക. പുതിയ സ്ഥാപനങ്ങൾ നാട്ടിൽ എത്തിക്കുക. ഇല്ലെങ്കിൽ നാളെ ശമ്പളം കെഎസ്ആർടിസി മോഡലിൽ 'ഇൻസ്റ്റാൾമെന്റിൽ.. '

Post your comments