Global block

bissplus@gmail.com

Global Menu

പണിതന്ന് എഐ ; തൊഴിൽ നിയമനങ്ങൾ മരവിപ്പിച്ച് ഐബിഎം

 

ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ചില തസ്തികകളിലേക്കുള്ള പുതിയ നിയമനങ്ങൾ മരവിപ്പിക്കുകയാണ്. ഐടി കമ്പനിയിലെ 7,800 ജോലികൾ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പുനസ്ഥാപിക്കുന്നത്. കമ്പനിയുടെ സിഇഒ അരവിന്ദ് കൃഷ്ണയാണ് പുതിയ പദ്ധതികൾ വെളിപ്പെടുത്തിയത്. നിയമനം താൽക്കാലികമായി നിർത്തുന്നത് പ്രധാനമായും ഹ്യൂമൻ റിസോഴ്‌സ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ബാക്ക്-ഓഫീസ് പ്രവർത്തനങ്ങളെയാണ് ബാധിക്കുക എന്നാണ് സൂചന. 30 ശതമാനം റോളുകളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എഐയും ഓട്ടോമേഷനും ഉപയോഗിച്ച് പുനസ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് നിയമനങ്ങൾ നടത്തുന്നില്ല.

ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി നവംബറിൽ ലോഞ്ച് ചെയ്തതിനെത്തുടർന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിനോടുള്ള താൽപ്പര്യം വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. സോഫ്‌റ്റ്‌വെയർ ഡവലപ്പ്മൻറ് ഉൾപ്പെടെ വിവിധ മേഖലകളെ കീഴടക്കാൻ എഐക്കാകും. ലോകമെമ്പാടും ചാറ്റ്ജിപിടി ശ്രദ്ധ നേടിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ ഡവലപ്മൻറ് മാത്രമല്ല, ജോലികൾ ഓട്ടോമേറ്റ് ചെയ്യൽ,കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നീ രംഗത്തും എഐയുടെ സാന്നിധ്യമുണ്ട്. . ഇത് വ്യാപകമാകുന്നതോടെ ഈ രംഗത്തെ കൂടുതൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ജോലികൾ നഷ്ടപ്പെട്ടേക്കാം.

തൊഴിൽ രംഗത്ത് നിർമിത ബുദ്ധിയുടെ സ്വാധീനം പ്രധാന ചർച്ചാ വിഷയമായി തുടരുമ്പോൾ, വിവിധ വ്യവസായങ്ങളിൽ എഐ വ്യാപകമാവുകയാണ്. ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിൽ ശക്തി പുനർനിർമ്മിക്കുന്നതിനും കാരണമാകും. എഐ അധിഷ്ഠിത സാങ്കേതികവിദ്യകൾ ജോലിസ്ഥലത്ത് കൊണ്ടുവരുന്ന മാറ്റങ്ങൾക്ക് ജീവനക്കാർ തയ്യാറാണെന്ന് ഉറപ്പാക്കാൻ കമ്പനികൾ പരിശീലനത്തിനും പ്രാധാന്യം ൽകുന്നുണ്ട്. ഇതിനായി കൂടുതൽ നിക്ഷേപം നടത്താൻ കമ്പനികൾ തയ്യാറായേക്കും. ചാറ്റ് ജിപിടി കൂടുതൽ കാര്യക്ഷമമാക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. അടുത്തിടെ ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐ ഒരു പദ്ധതി കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റങ്ങളിലെ ബഗ് റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് ഏകദേശം 16.42 ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

Post your comments