Global block

bissplus@gmail.com

Global Menu

വ്യോമയാന രംഗത്ത് മലയാളിയുടെ പുതിയ എയർലൈൻ കൂടെ " ഫ്ലൈ 91 "

 

ഇന്ത്യൻ വ്യോമയാന രംഗത്ത് ചിറക് വിരിക്കാൻ പുതിയ ഒരു എയർലൈൻ കൂടെ എത്തുന്നു. കിംഗ് ഫിഷർ എയർലൈൻസ് മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിൻറായിരുന്ന മലയാളി മനോജ് ചാക്കോയുടെ നേതൃത്വത്തിൽ തുടങ്ങുന്ന കമ്പനിക്ക് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻെറ എൻഒസി ലഭിച്ചു. പുതിയ കമ്പനി 2023 ഒക്ടോബറിൽ ഫ്ലൈ 91 എയർലൈൻസ് എന്ന പേരിൽ വിമാന സർവീസ് തുടങ്ങുമെന്നാണ് വിവരം. പ്രാദേശിക എയർലൈൻ ആയിരിക്കും ഇത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. പ്രാദേശിക വിമാനമായ എടിആർ-72 -600 പാട്ടത്തിനെടുത്തായിരിക്കും സർവീസ് തുടങ്ങുക. ഓരോ വർഷവും ആറ്-എട്ട് എടിആർ വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് നടത്തും. 70 യാത്രക്കാരെ വരെ വഹിക്കാൻ ആകുന്ന വിമാനമാണിത്.

പാൻജിം ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ, രാജ്യത്തെ ഏറ്റവും പുതിയ വിമാനത്താവളമായ നോർത്ത് ഗോവ എയർപോർട്ടിലേക്കും തിരിച്ചും ഉൾപ്പെടെ സർവീസ് നടത്തും. ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് കമ്പനി പ്രവർത്തിക്കുക. കൺവർജൻറ് ഫിനാൻസാണ് പ്രധാന നിക്ഷേപകർ. . നിക്ഷേപകരിൽ നിന്ന് 200 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതായിരിക്കും പ്രാരംഭ മൂലധനം. ഇന്ത്യയുടെ ടെലിഫോണിക് കോഡ് ആയ +91 എന്നതിൽ നിന്നാണ് 91 എയർലൈൻസ് എന്ന് പേര് നൽകിയിരിക്കുന്നത്.

കിംഗ്ഫിഷറിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായി സേവനമനുഷ്ഠിച്ചിട്ടുള്ള മനോജ് ചാക്കോ, എസ്‌ഒ‌ടി‌സിയിൽ ബിസിനസ് ട്രാവൽ‌സിൻെറ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും സി‌ഇ‌ഒ ആയും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹം അമരത്തുള്ളപ്പോഴാണ് കിങ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായി വളർന്നത്. എമിറേറ്റ്സ് എയർലൈൻസിലും പ്രവൃത്തിച്ചിട്ടുണ്ട്. വ്യോമയാനം, ട്രാവൽ അനുബന്ധ മേഖലകളിൽ 30 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.

Post your comments