Global block

bissplus@gmail.com

Global Menu

താരുണ്യത്തിന്റെ അഴകളവുകൾക്ക് ചാരുതയേകി ജിനീസ് വുമൺ സ്റ്റോർ

എക്‌സ്‌ക്ലൂസീവ്‌ലി ഫോർ വിമൺ എന്ന പരസ്യവാചകം നിരവധി പേർ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഷോപ്പിലേക്ക് കടന്നുചെല്ലുമ്പോഴോ പുരുഷനിരയായിരിക്കും. എത്ര പുരോഗമന വാദിയായ തരുണിയാണെങ്കിലും സ്വകാര്യമായ ചില പർച്ചേസുകൾക്ക് സത്രീകൾ മാത്രമുളള ഇടങ്ങളാണ് അന്വേഷിക്കുക. അത്തരത്തിൽ നൂറ് ശതമാനം സ്ത്രീസൗഹൃദപരമായ ഒരു സ്ഥാപനം അനന്തപുരിയിലുണ്ട്. വഴുതയ്ക്കാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജീനീസ് വുമൺ സ്റ്റോർ. പത്ത് വർഷം മാരുതി സുസുകിയുടെ സെയിൽസ് മാനേജരായിരുന്ന കൊല്ലം പത്തനാപുരം സ്വദേശി ജിനിമോൾ പ്രഭാകരന്റെ സ്വപ്‌നസാക്ഷാത്ക്കാരമാണ് ഈ സ്ത്രീകൾക്കു മാത്രമുളള, സ്ത്രീകൾ മാത്രം സേവനമനുഷ്ഠിക്കുന്ന ജിനീസ് വിമൺ സ്റ്റോർ.
സ്വന്തമായൊരു സംരംഭം എന്നത് ചെറുപ്പകാലം മുതലേ ജിനിയുടെ ലക്ഷ്യമായിരുന്നു. പിന്നീട് ജോലി ലഭിച്ചു. ആ ജോലി പത്തുവർഷം വിജകരമായി ചെയ്തു. അപ്പോഴും സ്വന്തമായൊരു സംരംഭമെന്ന സ്വപ്‌നം മനസ്സിലുണ്ടായിരുന്നു. അതിന് തടയിടാൻ കഴിയില്ല എന്നുവന്നതോടെ ആ സ്വപ്‌നസാക്ഷാത്കാരത്തിനായി ജിനി ഇറങ്ങിത്തിരിച്ചു. ജോലി ഉപേക്ഷിക്കുക എന്നതായിരുന്നു വലിയ കടമ്പ. ആ റിസ്‌ക് ജിനി ഏറ്റെടുത്തു. പിന്നീട് തന്റെ സ്ഥാപനത്തിന്റെ യുഎസ്പിയെക്കുറിച്ചായി ചിന്ത. എല്ലാവരും നൽകുന്നത് നൽകുന്നതിൽ അർത്ഥമില്ല. കൺസെപ്റ്റ് വ്യത്യസ്തമായിരിക്കണം. അതിനുവേണ്ടിയുളള അന്വേഷണത്തിനൊടുവിൽ വിമൺ ഇന്നർവെയറുകളുടെ ബ്രാൻഡഡ് എക്‌സ്‌ക്ലൂസീവ് പ്രീമിയം സ്റ്റോറുകൾ അനന്തപുരിയിൽ അപൂർവ്വമാണ് എന്ന് കണ്ടെത്തി. അതോടെ ഇന്നർവെയറിൽ സ്‌പെഷ്യലൈസ് ചെയ്തുകൊണ്ട് ജിനീസ് വിമൺ സ്റ്റോർ തുടങ്ങി. ഇന്ന് പന്ത്രണ്ടോളം ആഗോള ഇന്നർവെയര് ബ്രാൻഡുകളുടെയും ഡിസൈനർ സാരി, ചുരിദാർ മെറ്റീരിയർസ്, കൂർത്തികൾ, ജെഗ്ഗിംങ്‌സ്, ലെഗ്ഗിംഗ്‌സ്, സ്ലിപ്‌സ് തുടങ്ങിയവയുടെയും എക്‌സ്‌ക്ലൂസീവ് ഷോപ്പായി ജിനീസ് മാറിക്കഴിഞ്ഞു.
സ്ത്രീകളുടെ വസ്ത്രങ്ങളും ടാറ്റൂ സ്റ്റുഡിയോയും സ്റ്റിച്ചിങ് സെന്ററുമാണ് ജിനീസിൽ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. കസ്റ്റമേഴ്സിന്റെ ആവശ്യം മനസ്സിലാക്കി അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി 100% കൃത്യതയോടെ പ്രൊഡക്ടുകൾ ലഭ്യമാക്കുന്നു എന്നതാണ് ജീനീസിന്റെ പ്രത്യേകത. ഇന്നർവെയേഴ്സിന്റെ എല്ലാ ബ്രാൻഡുകളും ജിനീസിൽ ലഭ്യമാണെന്ന് ജിനിമോൾ പറയുന്നു. ക്‌സറ്റമർ ഫ്രണ്ട്‌ലിനസിൽ വിട്ടുവീഴ്ചയില്ല എന്നതാണ് തന്റെ വിജയമന്ത്രമെന്ന് ജിനി പറയുന്നു. ബിസിനസ് പ്ലസിന് നൽകിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ നിന്ന്.....
എന്തുകൊണ്ടാണ് എക്‌സ്‌ക്ലൂസീവ് ഫോർ വുമൺ എന്ന കൺസെപ്റ്റ്?
ഒരു ടെക്സ്‌റ്റൈൽസിൽ പോയി അടിവസ്ത്രങ്ങൾ തെരഞ്ഞെടുത്ത് വാങ്ങുവാൻ മിക്ക സ്ത്രീകൾക്കും മടിയാണ്. അതിന് ഒരു പരിഹാരം വേണം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്  ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഒത്തിരി സ്ത്രീകൾക്ക് ജിനീസ് വുമൺ സ്റ്റോർ ഇന്ന് ആശ്വാസമാണ്. അവരുടെ സ്വകാര്യപർച്ചേസുകൾ ആവശ്യങ്ങൾ തുറന്നുപറഞ്ഞ് വാങ്ങാൻ പറ്റുന്ന ഇടം. സ്ത്രീകളുടെ എല്ലാവിധ വസ്ത്രങ്ങളും ജിനീസിൽ ലഭ്യമാണ്. കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും സ്റ്റിച്ച് ചെയ്തും നല്കും.സാരി ഡിസൈൻ ചെയ്തു നൽകും. അതുമാത്രമല്ല, വിമൺസ് സ്‌പെഷ്യൽ ടാറ്റൂയിംഗ്, മൈക്രോ ബ്ലേഡിങ് , നെയിൽ ആർട്, ഐ ബ്രോ ടാറ്റൂ, ലിപ് കളറിങ് എന്നീ സേവനങ്ങളും ജിനീസിൽ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾ മാത്രമാണ് സ്റ്റാഫുകൾ എന്നത് മറ്റൊരു പ്രത്യേകതയാണ്.
തുടക്കം
കോവിഡിന്റെ പ്രാരംഭ ഘട്ടത്തിലാണ് ജിനീസ് തുടങ്ങാനായി പദ്ധതിയിടുന്നത്. ഷോപ്പ് തുറക്കാനുളള  തീയതിയൊക്കെ നിശ്ചയിച്ചപ്പോഴേക്കും കൊവിഡ് വ്യാപനമുണ്ടായി. അതോടെ ഷോപ്പ് തുറക്കുന്നതൊക്കെ നീട്ടിവച്ചു. പിന്നീട് അഞ്ചുമാസത്തിനുശേഷമാണ് തുടങ്ങിയത്. ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. വിജയകരമായി മുന്നോട്ടുപോകുന്നു.
ബിസിനസ് വ്യാപനം
തിരുവനന്തപുരത്തു തന്നെ കുടപ്പനക്കുന്നിൽ ജിനീസിന്റെ ശാഖ ഈ മാസം അവസാനമോ ഏപ്രിൽ ആദ്യമോ ആരംഭിക്കും. പിന്നെ ദുബായിൽ ഒരു ഷോപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു.
സ്‌പെഷ്യാലിറ്റീസ്
പ്രീമിയം ലെവൽ പ്രൊഡക്ടുകളാണ് ജിനീസിലുളളത്. ഇവിടെ വരുന്നതും പ്രീമിയം ലെവൽ കസ്റ്റമേഴ്‌സാണ്. മുഖ്യമായും ലേഡിസ് ഇന്നർവെയറാണുളളത്. കുർത്തീസ്, പലാസോകൾ, ജെഗ്ഗിംഗ്‌സ്, ലെഗ്ഗിംഗ്‌സ്, സ്ലിപ്‌സ്. സാരി, ചുരിദാർ, സാരി ഡിസൈംനിംഗ് ഉണ്ട്. പിന്നെ കസ്റ്റമേഴ്‌സിന്റെ ഡിമാൻഡനുസരിച്ച് സ്റ്റിച്ചിംഗുമുണ്ട്. കസ്റ്റമേഴ്‌സിന്റെ ആവശ്യമനുസരിച്ചുളള പ്രൊഡക്ടുകൾ ഇവിടെ ലഭ്യമാക്കുന്നു. അങ്ങനെ അവരെ സംതൃപ്തരും സന്തോഷവതികളുമാക്കുന്നു. പ്രൊഡക്ട് പർച്ചേസും പ്രൊഡക്ട് സെലക്ഷനും ഒക്കെ ഞാൻ തന്നെയാണ് ചെയ്യുന്നത്.
ഇന്നർവെയർ ഷോറൂം തിരുവനന്തപുരത്ത് ധാരാളമുണ്ട്. ജിനീസിന്റെ യുഎസ്പി എന്താണ്?
കേരളത്തിൽ ലഭ്യമല്ലാത്ത ഇന്നർവെയറുകളുണ്ട്. തിരുവനന്തപുരത്ത് മറ്റ് ഷോപ്പുകളിലും അപൂർവ്വമായാണ് അവ ലഭിക്കുക. അത്തരം പ്രൊഡക്ടുകൾ കസ്റ്റമർ ഡിമാൻഡനുസരിച്ച് ഇവിടെ എത്തിച്ചുനൽകുന്നു. അതുപോലെ തിരുവനന്തപുരം ജില്ലയിൽ സ്ത്രീകൾക്ക് മാത്രമായി ടാറ്റൂ ചെയ്യുന്ന സെന്ററുകളില്ലെന്ന തിരിച്ചറിവിലാണ് ലേഡീസ് ഒൺലി ടാറ്റൂയിംഗ് തുടങ്ങിയത്. ഐബ്രോ ടാറ്റൂ, മൈക്രോബ്ലേഡിംഗ് എന്നിവയുമുണ്ട്.
സ്വന്തമായി ഒരു ബ്രാൻഡ് എന്ന സ്വപ്‌നമുണ്ടോ?
അതെ തീർച്ചയായും. പറ്റിയാൽ അടുത്ത വർഷം തന്നെ സ്വന്തമായി ഒരു ബ്രാൻഡ് സ്ഥാപിക്കണമെന്നുണ്ട്.
സ്ത്രീകൾ ബിസിനസിൽ വളരെ കുറവാണല്ലോ?
സ്ത്രീകൾ, ബിസിനസോ ജോലിയോ ഏതു രംഗത്തേക്കായാലും മടിച്ചുനിൽക്കാതെ കടന്നുവരണം എന്നാണ് എനിക്ക് പറയാനുളളത്. സ്വന്തമായൊരു വരുമാനമുണ്ടാകുക , സ്വന്തമായൊരു ഇടമുണ്ടാകുക എന്നത് പ്രധാനമാണ്.
വെല്ലുവിളികൾ
നിരവധി വെല്ലുവിളികൾ നേരിട്ടാണ് ഈ സംരംഭം വിജയകരമാക്കിയത്. കൊവിഡ് സമയമായതിനാൽ ലൈസൻസ് എടുക്കുന്നതിന് വരെ കടമ്പകളേറെയായിരുന്നു. ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടാണ് ഷോപ്പ് ഓപ്പൺ ചെയ്തത്. തുടങ്ങിയാൽ മാത്രം പോരല്ലോ. അത് മുന്നോട്ട് വിജയകരമായി കൊണ്ടുപോകുക എന്നതും വെല്ലുവിളിയാണ്.
ക്ലയന്റ് സർക്കിൾ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്
സ്ഥാപന ഉടമ എന്ന് പറഞ്ഞ് മാറിനിൽക്കാറില്ല. ഒരു ക്ലയന്റ് വന്നാൽ അവർക്കൊപ്പം നിൽക്കും അവരുടെ ഡിമാൻഡ് ചോദിച്ചറിഞ്ഞ് പ്രൊഡക്ടുകൾ കാണിക്കും. സെയിൽമാനേജർ എന്ന നിലയിലെ മുൻപരിചയം എനിക്കതിന് വളരെ സഹായകരമായി. കസ്റ്റമറുമായി മികച്ച ബന്ധം സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെ ഒരിക്കൽ വന്നവർ വീണ്ടും ഇവിടെ വരുന്നു.
ക്ലയന്റ്‌സ് സപ്പോർട്ട്
നമ്മൾ ക്ലയന്റ്‌സിനോട് എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് ക്ലയന്റ്‌സിന് നമ്മളോടുളള ഇഷ്ടം നിലനിൽക്കുക. ഒരു ക്ലയന്റ് കടന്നുവരുന്നതുമുതൽ പോകുന്നതുവരെ നമ്മൾ കൊടുക്കുന്ന പരിഗണനയും ശ്രദ്ധയുമാണ് അവരെ നമ്മളോട് ചേർത്തുനിർത്തുക. അതിന് ഞാനെപ്പോഴും ശ്രദ്ധിക്കുന്നു.
സംരംഭകൻ എടുക്കേണ്ട റിസ്‌കും പ്രയത്‌നവും വലുതാണ്. അതെക്കുറിച്ച് പറയാമോ?
വളരെ എഫർട്ട് എടുത്താണ് ഒരു സംരംഭം യാഥാർത്ഥ്യമാക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും. ഒരു ജോലി ചെയ്യുന്നതുപോലെയല്ല അത്. സ്റ്റാഫിനെ മാനേജ് ചെയ്യണം. സ്റ്റോക്ക് നോക്കണം. അപ്‌ഡേറ്റ് ചെയ്യണം. അങ്ങനെ നിരവധി കാര്യങ്ങളുണ്ട്.കുറേ ഇന്നർവെയർഷോപ്പുകളിൽ കയറി അവരുടെ ഫീഡ്ബാക്കെടുത്ത ശേഷമാണ് ഞാൻ ഇതിലേക്കിറങ്ങിയത്. ചിലയിടത്തുനിന്നും നല്ല സഹകരണമുണ്ടായില്ല. കാരണം ഒരാൾ കൂടി ഈ ബിസിനസിലേക്ക് വരുമ്പോൾ തങ്ങളുടെ ബിസിനസ് വിഭജിച്ചുപോകും എന്ന തോന്നലിലാണത്.
കുടുംബം
കൊല്ലം പത്തനാപുരമാണ് എന്റെ സ്വദേശം.  അച്ഛനും അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബം. തിരുവനന്തപുരത്തേക്ക് താമസം മാറിയിട്ട് 15 വർഷത്തോളമായി. എന്റെ ർത്താവ് പുറത്താണ്.ഞങ്ങൾക്ക് ഒരു മകളുണ്ട്.

 

Box

 

കേരളത്തിൽ ലഭ്യമല്ലാത്ത ഇന്നർവെയറുകളുണ്ട്. തിരുവനന്തപുരത്ത് മറ്റ് ഷോപ്പുകളിലും അപൂർവ്വമായാണ് അവ ലഭിക്കുക. അത്തരം പ്രൊഡക്ടുകൾ കസ്റ്റമർ ഡിമാൻഡനുസരിച്ച് ഇവിടെ എത്തിച്ചുനൽകുന്നു. അതുപോലെ തിരുവനന്തപുരം ജില്ലയിൽ സ്ത്രീകൾക്ക് മാത്രമായി ടാറ്റൂ ചെയ്യുന്ന സെന്ററുകളില്ലെന്ന തിരിച്ചറിവിലാണ് ലേഡീസ് ഒൺലി ടാറ്റൂയിംഗ് തുടങ്ങിയത്. ഐബ്രോ ടാറ്റൂ, മൈക്രോബ്ലേഡിംഗ് എന്നിവയുമുണ്ട്.

 

 

Box

 

വളരെ എഫർട്ട് എടുത്താണ് ഒരു സംരംഭം യാഥാർത്ഥ്യമാക്കുന്നതും മുന്നോട്ട് കൊണ്ടുപോകുന്നതും. ഒരു ജോലി ചെയ്യുന്നതുപോലെയല്ല അത്. സ്റ്റാഫിനെ മാനേജ് ചെയ്യണം. സ്റ്റോക്ക് നോക്കണം. അപ്‌ഡേറ്റ് ചെയ്യണം. അങ്ങനെ നിരവധി കാര്യങ്ങളുണ്ട്.കുറേ ഇന്നർവെയർഷോപ്പുകളിൽ കയറി അവരുടെ ഫീഡ്ബാക്കെടുത്ത ശേഷമാണ് ഞാൻ ഇതിലേക്കിറങ്ങിയത്. ചിലയിടത്തുനിന്നും നല്ല സഹകരണമുണ്ടായില്ല. കാരണം ഒരാൾ കൂടി ഈ ബിസിനസിലേക്ക് വരുമ്പോൾ തങ്ങളുടെ ബിസിനസ് വിഭജിച്ചുപോകും എന്ന തോന്നലിലാണത്.

Post your comments