Global block

bissplus@gmail.com

Global Menu

ഗ്രോ ഹെയർ ഹെയർ റീ ഗ്രോത്ത് ക്ലിനിക്ക് മുടിയുടെ പ്രശ്‌നങ്ങൾക്ക് അവസാന വാക്ക്

Your growth Our mission

 

കാലം മാറി. തിരക്കിന്റെ ലോകത്ത് കഷണ്ടി, ഉളളുകുറവ് തുടങ്ങി തലമുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേറെയാണ്. ഇത്തരം പ്രശ്‌നങ്ങളെ കുറിച്ചുളള ചിന്ത മറ്റ് ദൈനംദിന ജോലികളെ പോലും ബാധിക്കുന്ന രീതിയിലേക്ക് മാറുന്നതും പതിവാകുന്നു. എന്നാൽ, അനന്തപുരിക്കാർക്ക് ആശ്വസിക്കാം. കാരണം തലമുടിയുമായി ബന്ധപ്പെട്ട സർവ്വ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു സ്ഥാപനം അനന്തപുരിയിലുണ്ട്. എം.ജി.റോഡിലെ 'ഗ്രോ ഹെയർ' ഹെയർ റീ ഗ്രോത്ത് ക്ലിനിക്ക്. തിരുവനന്തപുരത്ത് ഗ്രോ ഹെയറിന്റെ ആദ്യ ശാഖയാണിത്.
പല വെറൈറ്റി ട്രീറ്റ്‌മെന്റുകൾ ഇവിടെ ലഭ്യമാണ്. അതുമാത്രമല്ല ഏറ്റവും അഡ്വാൻസ്്ഡ് ആയ ട്രീറ്റ്‌മെന്റ് രീതികളാണിവിടെ അവലംബിക്കുന്നത്. അത്യന്താധുനിക ഉപകരണങ്ങൾ, സജ്ജീകരണങ്ങൾ ഹൈജീനിൽ വിട്ടുവീഴ്ചയില്ല, പ്രൊഫഷണലി സർട്ടിഫൈഡ് ആയിട്ടുളള ഡോക്ടർമാരുടെ സേവനം എന്നിങ്ങനെ മികവിന്റെ പര്യായമാണ് ഗ്രോ ഹെയർ ഹെയർ റീ ഗ്രോത്ത് ക്ലിനിക്ക്. തങ്ങളുടെ ഏറ്റവും ബെസ്റ്റ് ആണ് ഗ്രോ ഹെയർ ക്ലിനിക്ക് പേഷ്യന്റ്‌സിന് നൽകുന്നത് -ക്ലിനിക്കിന്റെ അമരക്കാരി ജീന ജയകുമാർ പറയുന്നു.
ജാവേദ് ഹബീബ് ഹെയർ ആൻഡ് ബ്യൂട്ടി ലിമിറ്റഡ് എന്ന പ്രമുഖ ബ്രാൻഡിന്റെ ഫ്രാഞ്ചൈസി നേരത്തെ തന്നെ ഉണ്ട്. അത് കഴിഞ്ഞ ഏതാനും വർഷങ്ങളായി നന്നായി നടന്നുപോകുന്നു. അവിടെ മുടിയുടെ പ്രശ്‌നങ്ങളുമായി ധാരാളം കസ്റ്റമേഴ്‌സ് വരുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഹെയർ റിലേറ്റഡ് പ്രശ്‌നങ്ങൾക്കായി മാത്രം ഒരു ക്ലിനിക്ക് എന്ന ആശയം ഉദിച്ചത്. തുടർന്നാണ് പ്രമുഖ ബ്രാൻഡായ ഗ്രോ ഹെയറിന്റെ ഫ്രാഞ്ചൈസി എടുത്തത്.   ഹൈജീനിൽ വിട്ടുവീഴ്ചയില്ലാതെ ഏറ്റവും അത്യന്താധുനികമായ ഉപകരണങ്ങളും ഹൈ എൻഡ് ട്രീറ്റ്‌മെന്റും ആഫ്റ്റർ കെയറും ഗ്രോ ഹെയറിന്റെ മാത്രം സവിശേഷതയാണ്.

 

- ജീന ജയകുമാർ

 

 

 

ഏതെല്ലാം തരം ട്രീറ്റ്‌മെന്റുകളാണ് ഗ്രോ ഹെയർ ഓഫർ ചെയ്യുന്നത്?
ഗ്രോ ഹെയറിൽ ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ, സർജിക്കൽ ട്രീറ്റ്‌മെന്റുകൾ ലഭ്യമാണ്. ഹെയർ ട്രാൻസ്പ്ലാന്റ് സർജിക്കൽ ട്രീറ്റ്‌മെന്റിന്റെ ഭാഗമാണ്.ക്ലിനിക്കലിൽ ഇൻവേഴ്‌സീവ് ആൻഡ് നോൺ ഇൻവേഴ്‌സീവ് ട്രീറ്റ്‌മെന്റുകൾ ഉണ്ട്. ഇൻവേഴ്‌സീവ് ട്രീറ്റ്‌മെന്റിൽ രക്തവുമായി (ബ്ലഡ് റിലേറ്റഡ് ) ബന്ധപ്പെട്ട ചികിത്സയാണ് വരിക. അതായത് പിആർപി, മീസോതെറാപ്പി, മൈക്രോ പിഗ്മെന്റേഷൻ, മൈക്രോ ബ്ലൈഡിംഗ് ഒക്കെ വരുന്നത് ഇതിന്റെ ഭാഗമായാണ്. മൈക്രോ പിഗ്മെന്റേഷനിൽ സ്‌കാൾഫ് മൈക്രോ പിഗ്മെന്റേഷൻ, ഐ ബ്രോസ്, ബിയേർഡ്, ലിപ് കളറിംഗ് എന്നിവയാണുളളത്. ലേസർ തെറാപ്പിയിൽ ഓക്‌സിജൻ ലേസർ തെറാപ്പി പോലുളള ചികിത്സാരീതികളുണ്ട്. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും മുടി കൊഴിച്ചിലിന്റെ പ്രാരംഭ ഘട്ടത്തിൽ നിയന്ത്രണവിധേയമാക്കാനുളള ചികിത്സയാണ് ഓക്‌സിജൻ ലേസർ തെറാപ്പി.
പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ടോ?
ഒരിക്കലുമില്ല. കാരണം ഒരു കസ്റ്റമർ വരുമ്പോൾ അവരുടെ ബ്ലഡ് ടെസ്റ്റ് നടത്തി, ശരീരം ചികിത്സയ്ക്ക് സജ്ജമാണോ എന്ന് ഉറപ്പിച്ച ശേഷമാണ് ഞങ്ങൾ ട്രീറ്റ്‌മെന്റിലേക്ക് കടക്കുക.
ഓരോ ട്രീറ്റ്‌മെന്റിനും എത്ര മൊഡ്യൂൾ വേണ്ടിവരും
അത് പേഷ്യന്റിന്റെ പ്രശ്‌നത്തിനനുസരിച്ചാണ്. പിആർപി ട്രീറ്റ്‌മെന്റിന്റെ കാര്യത്തിലാണെങ്കിൽ ഒരു കസ്റ്റമർ 6-7 പിആർപിയെങ്കിലും എടുത്താൽ മാത്രമേ അവർ ആഗ്രഹിക്കുന്ന ഫലം കിട്ടൂ.  ഒരു ട്രീറ്റ്‌മെന്റും ഒറ്റത്തവണകൊണ്ട് തീർക്കുക എന്നത് സാധ്യമല്ല. കാരണം നിങ്ങളുടെ ശരീരത്തിലാണ് അത് ചെയ്യുന്നത്. ശരീരം അതിനോട് ഇണങ്ങിവരണം. അതിനുളള സമയം കൊടുക്കണം. ഒരു പിആർപി ട്രീറ്റ്‌മെന്റ് കഴിഞ്ഞ് 21 ദിവസം കഴിഞ്ഞേ അടുത്തത് ചെയ്യാവൂ.
ട്രീറ്റ്‌മെന്റ് കംപ്ലീറ്റായാൽ വീണ്ടും വരാൻ സാധ്യതയുണ്ടോ?
അത് പേഷ്യന്റിന്റെ തുടർന്നുളള ജീവിതശൈലിയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ ചികിത്സാഫലം ഏറെ നാൾ നീണ്ടുനിൽക്കും.
ഇവിടത്തെ  ട്രാൻസ്പ്ലാന്റേഷന്റെ പ്രത്യേകതയെന്താണ്?
പിആർപി ട്രീറ്റ്‌മെന്റായാലും ഹെയർ ട്രാൻസ്പ്ലാന്റ് ട്രീറ്റ്‌മെന്റായാലും കസ്റ്റമറുടെ മുടി തന്നെയാണ് അവർക്ക് ഫിക്‌സ് ചെയ്യുന്നത്. കാരണം നിങ്ങളുടെ മുടി തന്നെ നിങ്ങൾക്ക് ഫിക്‌സ്‌ചെയ്തുതരുമ്പോൾ അത് ശരീരം പെട്ടെന്ന് സ്വീകരിക്കും. അത് ഒരു പെർമനെന്റ് റിസൾട്ട് നൽകും.
അതുപോലെ തന്നെ മുടി എടുത്ത സ്ഥലത്ത് അത് തിരിച്ചറിയാനാവാത്തവിധത്തിലാണ് ട്രീറ്റ്‌മെന്റ് ചെയ്യുക. ഫോളിക്കിൾ യൂണിറ്റ്് എക്‌സ്ട്രാക്ഷൻ രീതിയാണ് ഇവിടെ അവലംബിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് ഹീൽ ആകും. പെട്ടെന്ന് റിസൾട്ട് ഉണ്ടാകും അതുപോലെ കൂടുതൽ കാലം നിൽക്കുംഗ്രോ ഹെയറിൽ അഡ്വാൻസ്ഡ് സങ്കേതങ്ങളും ട്രീറ്റ്‌മെന്റുകളുമാണ് ഉളളത്. അതുകൊണ്ടുതന്നെ സ്‌കാറിംഗ് തുടങ്ങിയവ ഉണ്ടാകില്ല.
മുടി കൊഴിയുന്നത് കൊണ്ടാണല്ലോ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത്. ട്രീറ്റ്‌മെന്റിനുശേഷവും മുടികൊഴിച്ചിൽ വരാനുളള സാധ്യത എത്രമാത്രമാണ്?
ശരിയായ രീതിയിൽ പരിപാലിച്ചാൽ 7-8 വർഷം വരെ എന്തായാലും മുടി വളർന്നുകൊണ്ടിരിക്കും. അതുകഴിഞ്ഞ് നമുക്കെന്തെങ്കിലും ആരോഗ്യപ്രശ്‌നമോ അതുപോലെ പ്രായമാകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ നിമിത്തം മുടി കൊഴിയാം. പ്രായം വർദ്ധിക്കുമ്പോഴുളള മാറ്റങ്ങളും മുടിക്കുണ്ടാവാം.
എത്ര വയസ്സുവരെ ഉളളവർക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാം?
അത് ഓരോരുത്തരുടെയും മുടിയുടെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കും. അതുപോലെ ഡോണർ ഏരിയ എത്രത്തോളമുണ്ട് എന്നതും ഒരു മാനദണ്ഡമാണ്. കാരണം മുടിയുളളിടത്തുനിന്ന് എടുത്താണ് മുടി ഇല്ലാത്തിടത്ത് അഥവാ കുറവുളളിടത്ത് ഫിക്‌സ് ചെയ്യുന്നത്. മിക്കവാറും മുടി മുഴുവൻ പോയ ശേഷം ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞാൽ സാധ്യമല്ല.
മറ്റൊരാളുടെ മുടി വച്ച് ചെയ്യാൻ സാധിക്കില്ലേ?
അത് ഹെയർ ട്രാൻസ്പ്ലാന്റിൽ സാധ്യമല്ല. കോസ്‌മെറ്റിക് ഹെയർ സിസ്റ്റം എന്ന ട്രീന്റ്‌മെന്റിലാണ് അങ്ങനെ ചെയ്യുക. ഒട്ടും മുടിയില്ലാത്ത ഒരാൾക്ക് ആ ട്രീറ്റ്‌മെന്റാണ് നൽകുക.

 

 

Post your comments