Global block

bissplus@gmail.com

Global Menu

തദ്ദേശ സ്വയംഭരണസ്ഥാപനതലത്തിൽ നൂതനാശയ രൂപീകരണ പ്രക്രിയക്ക് വൈദഗ്ദ്ധ്യമേകി കെ-ഡിസ്‌ക്

പി.  ജയരാജ്
കൺസൾട്ടന്റ്, OLOI, K-DISC

 

 

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ പതിറ്റാണ്ടുകളായ പ്രവർത്തനങ്ങളുടെ അടിത്തറയിലാണ് കേരളത്തിന്റെ സാമ്പത്തിക ഘടന രൂപം കൊണ്ടിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ആർജിച്ച കരുത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം നേരിട്ടു കൊണ്ടിരിക്കുന്ന ആഘാതങ്ങളുടെ പരമ്പരയെ നേരിടാൻ സംസ്ഥാനത്തിന് തുണയായിട്ടുണ്ട്.
2016-ലെ വരൾച്ചയും, 2017-ലെ ഓഖി ദുരന്തവും നിപ്പ വൈറസ് ആക്രമണവും, 2018-ലേയും 2019 ലേയും പ്രളയ ദുരന്തങ്ങളും 2020-ലേയും 2021-ലേയും കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികളും സംസ്ഥാന സമ്പദ് വ്യവസ്ഥയെ അടിമുടി പിടിച്ചുലയ്ക്കുക തന്നെ ചെയ്തു.ഈ ആഘാതങ്ങൾ നേരിടുന്നതിനും സാമൂഹ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഉപജീവന അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാർ നിരവധി നടപടികൾ പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടത്തിയിട്ടുണ്ട്.ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന കാര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടലുകളിലൂടെ എല്ലാ മേഖലകളിലേയും വികസനം സംസ്ഥാനം വിജയകരമായി മുന്നോട്ടു കൊണ്ടുപോയി. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയ ആസൂത്രണത്തിന്റെയും ഇരുപത്തി അഞ്ചാം വർഷം ആഘോഷിക്കുകയാണ് സംസ്ഥാനം.വികേന്ദ്രീകൃത ഭരണത്തിലും ജനകീയ ആസൂത്രണത്തിലും മറ്റു സംസ്ഥാനങ്ങൾക്ക്, ഒരു പക്ഷേ ലോകത്തിനു തന്നെ മാതൃകയാണ് കേരളം.
ഗ്രാമ-നഗരപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണ്ണായകമായ പങ്കാണ് വഹിച്ചത്.കൂടാതെ ഗ്രാമീണ റോഡ് ശൃംഖലയുടെ വികസനം, പാർപ്പിടം, കുടിവെള്ളം ലഭ്യമാക്കൽ, വൈദ്യുതീകരണം എന്നീ കാര്യങ്ങളിലും കേരളത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു. കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും അവയുടെ സേവനക്ഷമത കാര്യക്ഷമവും നീതിയുക്തമാക്കുന്ന കാര്യത്തിലും എടുത്തു പറയാവുന്ന നേട്ടങ്ങൾ നാം സ്വായത്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം,ആരോഗ്യം, തുടങ്ങിയ സേവന മേഖലയിലാണ് ഈ നേട്ടങ്ങൾ ഏറെ പ്രകടമായിട്ടുള്ളത്. കേരളത്തിന് അഭിമാനകരമായ പാരമ്പര്യമുള്ള രണ്ടു മേഖലകളാണിവ. ഈ പൈതൃകം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കഴിഞ്ഞ 25 വർഷ കാലയളവിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ്, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ നാം നടത്തിയ കൂട്ടായ പ്രവർത്തനങ്ങൾ, പ്രകൃതിദുരന്തകാലത്ത് ഒറ്റക്കെട്ടായി നാം നടത്തിയ പരിശ്രമങ്ങൾ എന്നിവ  മാത്രം മതി പ്രാദേശിക സർക്കാരുകൾ ഈ രംഗത്ത് ആർജിച്ച ശേഷി തിരിച്ചറിയാൻ. കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ വനിതാ രംഗത്ത് നടത്തിയിട്ടുള്ള മുന്നേറ്റങ്ങൾ, വയോജനങ്ങളുടേയും കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങൾ, എസ് .സി / എസ്.റ്റി വികസന രംഗത്ത് നടത്തിയ ഇടപെടലുകൾ എന്നിവ ശ്രദ്ധേയമായിരുന്നു.മാലിന്യ സംസ്‌കരണവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട ഒരു ഇടപെടൽ മേഖലയായിരുന്നു.
മേൽപ്പറഞ്ഞ നേട്ടങ്ങൾ നിലനില്‌ക്കെ തന്നെ ഗൗരവതരമായ നിരവധി പ്രതിസന്ധികൾ സംസ്ഥാനം നേരിടുന്നുണ്ട്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ അതിൽ പ്രധാനമാണ്. 2020 ജനുവരിയിൽ പ്രസിദ്ധീകരിച്ച ആനുകാലിക തൊഴിൽ സേന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 15-29 ജനസംഖ്യാ  പ്രായപരിധിയിലെ തൊഴിൽ രഹിതരുടെ ശതമാനം 40.5 ആണ്. ആകെ തൊഴിലില്ലായ്മയുടെ ശരാശരി 4.8% ആയിരിക്കെ കേരളത്തിൽ 10% - ആയി വർദ്ധിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ കോവിഡ്- 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് മടങ്ങി. ഇതിൽ 70- 72% പേർക്കും ഉണ്ടായിരുന്ന തൊഴിലുകൾ നഷ്ടപ്പെട്ടവരാണ്. മടങ്ങി വന്ന പ്രവാസികളുടെ പുനരധിവാസവും പുന:സംയോജനവും പുതിയ വെല്ലുവിളിയാണ്.
തൊഴിൽ എടുക്കുന്നവരുടെ മേലുള്ള വർധിച്ച ആശ്രിതത്വം സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്.ജനസംഖ്യയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം (16.5%) ദേശീയ ശരാശരിയെക്കാൾ വളരെ മുന്നിലാണ്.2031-ലെ സെൻസസോടുകൂടി ഇത് ഏതാണ്ട് 20-21 % ആയേക്കുമെന്നാണ് അനുമാനം.സംസ്ഥാനത്ത് താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരമാണ് സ്ത്രീകളുടേതെങ്കിലും തൊഴിൽ പങ്കാളിത്ത നിരക്ക് കുറവാണ് (31.9%) .അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് ആകർഷകമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാനം പിന്നിലാണെന്നതാണ് യാഥാർത്ഥ്യം.പട്ടികജാതി- പട്ടികവർഗ്ഗ മേഖലയിലും, മത്സ്യ കരകൗശല,മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കിടയിലും ഇപ്പോഴും നിലനില്ക്കുന്ന പിന്നോക്കാവസ്ഥ സംസ്ഥാനം നേരിടുന്ന മറ്റൊരു വികസന പ്രതിസന്ധിയാണ്. ആരോഗ്യമേഖലയിൽ ജീവിത ശൈലീ രോഗങ്ങളും പുതിയ പകർച്ച വ്യാധികളും വർദ്ധിക്കുന്നത് ഉയർന്ന രോഗാതുരത, വർദ്ധിച്ചു വരുന്ന മദ്യ-ലഹരി ഉപഭോഗം, റോഡപകടങ്ങൾ, ആത്മഹത്യാ പ്രവണത, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ,ശുചിത്വ മാലിന്യ പ്രശ്‌നങ്ങൾ എല്ലാം കേരളം നേരിടുന്ന വെല്ലുവിളികളാണ്.ഇതിനോടകം സ്വായത്തമാക്കിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും, പുതിയവ നേടിയെടുക്കുന്നതിനും പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി വേറിട്ട ചിന്തകളും സാഹസികമായ പ്രവർത്തന ശൈലികളും സ്വീകരിച്ച് മുന്നേറേണ്ടുന്ന ഒരു സാമൂഹ്യ സാഹചര്യമാണ് നിലവിലുള്ളത്. അതിവേഗം നഗരവല്ക്കരിക്കപ്പെടുന്ന സംസ്ഥാനം എന്ന നിലയിൽ അതുകൂടി മുന്നിൽ കണ്ടു കൊണ്ടുള്ള നഗരാസൂത്രണങ്ങളും ശാസ്ത്രീയമായ സ്ഥലീയ ആസൂത്രണവും, പ്രാദേശിക ആസൂത്രണവും മാലിന്യ പരിപാലനവും അടിസ്ഥാന സൗകര്യ വികസനവും കേരളം അടിയന്തിരമായി ഏറ്റെടുക്കേണ്ട പ്രാദേശിക ആസൂത്രണ പ്രവർത്തനങ്ങളാണ്.
ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്
2030-ൽ ഐക്യരാഷ്ട്ര സംഘടനയിൽ അംഗങ്ങളായിട്ടുള്ള 193 രാജ്യങ്ങളും നേടിയെടുക്കണമേന്നോ, എത്തിച്ചേരണമെന്നോ പ്രഖ്യാപിച്ചിട്ടുള്ള 17 സുസ്ഥിര വികസനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
പ്രളയവും മഹാമാരിയും അടക്കമുള്ള പ്രതിസന്ധികൾ തുടരെ നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അതിജീവന ക്ഷമതയുള്ള ഒരു നവകേരളം കെട്ടിപ്പടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിൽ പങ്കാളികളാവണം.
ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താൻ കഴിയുംവിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം സജ്ജമാകേണ്ടതുണ്ട്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും 14-ാം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക സാമ്പത്തിക വികസന പദ്ധതി (LED Sub Plan ) ഉണ്ടാകണമെന്ന് മാർഗ്ഗരേഖ നിർദ്ദേശിക്കുന്നു. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ.
സാമൂഹ്യ വികസന രംഗത്ത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ചിട്ടുള്ള നിരവധി നേട്ടങ്ങൾ കേരളം കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളുടെ നട്ടെല്ലായി പ്രവർത്തിച്ചിട്ടുള്ളത് പ്രാദേശിക സർക്കാരുകളാണ്. ഇനിമേൽ പ്രാദേശിക സാമ്പത്തിക വികസനത്തിന്റേയും കേന്ദ്രബിന്ദുവായും കൂടി പ്രവർത്തിക്കേണ്ടതുണ്ട്.
വിഞ്ജാന സമൂഹമായ കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുക എന്ന ഗൗരവമേറിയ കർത്തവ്യവും പ്രാദേശിക സർക്കാരുകൾ ഏറ്റെടുക്കേണ്ടതുണ്ട്.
കൃഷി, മൃഗസംരക്ഷണം, മത്സ്യ വികസനം തുടങ്ങിയ പ്രാഥമിക മേഖലകളിലെ ഉല്ലാദനവും ഉല്പാദനക്ഷമതയും വർധിപ്പിക്കുക, പ്രാഥമിക മേഖലയെ അടിസ്ഥാനപ്പെടുത്തി ദ്വിതീയ മേഖലയും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാവശ്യമായ പുത്തൻ ആശയങ്ങളും പ്രവർത്തന സങ്കേതങ്ങളും കണ്ടെത്തി പ്രാദേശിക സമ്പദ്ഘടനയെ ചലനാത്മകമാക്കുക എന്നതാണ് പ്രാദേശിക സർക്കാരുകളുടെ അടുത്ത വെല്ലുവിളി.
കെ - ഡിസ്‌ക് :ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം പദ്ധതി
കേരളത്തിൽ ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് ചുമതലപ്പെടുത്തപ്പെട്ട സർക്കാർ സംവിധാനമാണ്‌കേരളാ ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക്ക്കൗൺസിൽ (കെ-ഡിസ്‌ക്). ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയിൽ ഇന്നൊവേഷൻ നിർണായകമാണ്. അത് പുതിയ ഉൽപ്പന്നങ്ങളും, പ്രക്രിയകളും, ബിസിനസ്സ് മോഡലുകളും സൃഷ്ടിച്ച് സാമ്പത്തിക വളർച്ചയെയും മത്സരക്ഷമതയെയും നയിക്കുന്നു. സംസ്ഥാന സർക്കാർ കെ-ഡിസ്‌ക്കിലുടെ മുന്നോട്ടു വയ്ക്കുന്ന 'ഒരു തദ്ദേശ സ്ഥാപനം ഒരു ആശയം' (OLOI) എന്ന പദ്ധതി ഇന്നൊവേഷൻ ആവാസവ്യവസ്ഥയുടെ ഒരു പ്രായോഗികവൽക്കരണ മാതൃക ആണ്. അപരിഹാര്യമായ പ്രശ്‌നങ്ങളും നൂതന ആശയങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തുകയും അവയെ തരംതിരിച്ച്, അവയുടെ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി, പ്രായോഗികത ഉറപ്പുവരുത്തി, സ്‌കെയിൽ അപ്പ് (Scale-up) ചെയ്യുകയാണ് ഈ പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള ഒരു ന്യൂതന പദ്ധതിക്ക് കേരള സർക്കാർ തുടക്കം കുറിച്ചിരിക്കുന്നു. ഇതിന് അനുകൂലമായ നിരവധി സാഹചര്യങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിജ്ഞാനം ആർജിച്ച പുതിയ തലമുറ നിരവധി ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യവും അനുഭവപരിചയവുമുള്ള വിദഗ്ദ്ധർ, വ്യത്യസ്ത വിഷയ മേഖലകളിലായി പ്രവർത്തിച്ചു വരുന്ന നിരവധി ഗവേഷണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തിന്റെ പ്രത്യേകതയാണ്.ഈ വൈജ്ഞാനിക സമ്പത്തിനെ സമഞ്ജസമായി കൂട്ടിയോജിപ്പിക്കുകയും സംസ്ഥാനത്തിന്റെ പുനർനിർമ്മിതിക്ക് അടിത്തറ ഇടുന്നതിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്റെ വിജ്ഞാന അധിഷ്ഠിതമാനവ മൂലധനം സാർത്ഥകമായി പ്രയോജനപ്പെടുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സജീവ പങ്കാളിത്തമുള്ള ഉചിതമായ സംവിധാനങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതും OLOI (One Local Govt.One Idea) എന്ന പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇതൊരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ ഏറ്റെടുക്കാൻ പ്രാദേശിക സർക്കാരുകളെ പ്രാപ്തമാക്കും വിധം ആശയപരവും സാങ്കേതികവും ബൗദ്ധികവുമായ പിന്തുണാ സംവിധാനം ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ഇതിനുള്ള കൂട്ടായ ശ്രമമാണ് കെ-ഡിസ്‌കിന്റെ (Kerala Development and Innovation Strategic Council) നേതൃത്വത്തിൽ ഏറ്റെടുത്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്നതും ജനജീവിതത്തെ ബാധിക്കുന്നതും അപരിഹാര്യമായി ഇപ്പോഴും തുടരുന്നതും നിലവിലുള്ള ആസൂത്രണ മാർഗ്ഗരേഖ അനുസരിച്ച് ചട്ടങ്ങൾ അനുസരിച്ച് പ്രാദേശിക സർക്കാരുകൾക്ക് ഇടപെടുന്നതിൽ പരിമിതി ഉണ്ടായിരുന്നതുമായ വികസന പ്രതിസന്ധികൾ പുത്തൻ ആശയങ്ങളുടേയും സാങ്കേതിക ജ്ഞാനത്തിന്റെയും സംസ്ഥാനത്ത് ഉയർന്നു വന്നിട്ടുള്ള ഇന്നൊവേഷൻ ആവാസവ്യവസ്ഥയുടേയും സാഹചര്യത്തിൽ പരിഹാരം തേടാനാണ് മറ്റൊരു ലക്ഷ്യം. അതോടൊപ്പം തന്നെ പ്രാദേശിക തലത്തിൽ ഉയർന്നു വരുന്ന പുത്തൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രാദേശിക പ്രശ്‌ന പരിഹാരങ്ങൾക്ക് ഉപയുക്തമാകും വിധം വികസിപ്പിക്കുകയും ചെയ്യുക എന്നതും ഛഘഛക പദ്ധതി ലക്ഷ്യം വയ്ക്കുന്നു.ചുരുക്കത്തിൽ പുത്തൻ ആശയങ്ങളേയും പുതു ചിന്തകളേയും വേറിട്ട പ്രശ്‌ന പരിഹാര രീതികളേയും പ്രോത്സാഹിപ്പിക്കുക ,പ്രാദേശിക സമൂഹങ്ങളുടെ വൈജ്ഞാനിക ചിന്തയുടേയും പ്രായോഗിക അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ ഉയർന്നു വരുന്ന പുത്തൻ ആശയങ്ങളേയും നൂതന സംരഭ ചിന്തകളേയും പ്രോത്സാഹിപ്പിക്കുക എന്നതും പരമ്പരാഗത പദ്ധതികളുടെ ആവർത്തനം അല്ലാതെ ഉല്പന്നം, പ്രക്രിയ, സംഘാടന രൂപം (ജൃീറൗര,േ ജൃീരല,ൈ ട്യേെലാ) എന്നീ ഘടകങ്ങളിൽ ഉള്ള നൂതന ആശയങ്ങളേയും, സംരഭങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
പ്രാദേശിക തലത്തിൽ പുത്തൻ ആശയങ്ങളെ സമന്വയിപ്പിക്കുന്നതിന് OLOI രണ്ട് വ്യത്യസ്ത പാതകളാണ് അവലംബിക്കുന്നത്.
1) പ്രാദേശിക സർക്കാരുകൾ അഭിമുഖീകരിക്കുന്ന ജീവൽ പ്രശ്‌നങ്ങളെ പുത്തൻ ആശയങ്ങളുമായി ബന്ധപ്പെടുത്തി പരിഹാരം തേടുക.
2) സമൂഹത്തിൽ നിന്നും ഉയർന്നു വരുന്ന പുത്തൻ ആശയങ്ങൾ, പ്രക്രിയകൾ, വേറിട്ട പ്രാദേശിക സംരഭങ്ങൾ എന്നിവ ആശയദാതാക്കളിൽ നിന്ന് സ്വീകരിക്കുകയും അവയെ സ്ഫുടം ചെയ്ത് പ്രയോഗവതക്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുക.
പ്രക്രിയ
മുകളിൽ പറഞ്ഞരീതിയിൽ  ശേഖരിക്കുന്ന പ്രശ്‌നങ്ങളും നൂതനാശയങ്ങളും കമ്മ്യൂണിറ്റി ഓഫ് പ്രാക്ടീസ് (CoPs) പരിശോധിക്കുകയും അവയ്ക്കുള്ള നൂതനമായ പരിഹാരങ്ങളിൽ എത്തിച്ചേരുന്നതിന് പ്രവർത്തിക്കുകയും ചെയ്യും. 27 വിഷയമേഖലകളിൽ 1500 ൽ പരം പ്രാക്ടീഷണർമാരും വിദഗ്ധരും അടങ്ങുന്ന  കമ്മ്യൂണിറ്റി ഓഫ് പ്രാക്ടീസിന് കെ-ഡിസ്‌ക് രൂപം നൽകിയിട്ടുണ്ട്. ഛഘഛക പദ്ധതിക്ക് ദിശാബോധം നൽകുന്നതിനായി രാജ്യത്തേയും സംസ്ഥാനത്തേയും വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു നാഷണൽ കൺസൾട്ടേറ്റീവ്ഗ്രൂപ്പിനെയും (NCG), ബോട്ടം അപ്കൺസൾട്ടേറ്റീവ്ഗ്രൂപ്പിനേയും (BCG) രൂപീകരിച്ചിട്ടുണ്ട്.
സങ്കീർണ്ണമായ യഥാർത്ഥ-ജീവിത പ്രശ്നങ്ങൾക്കു നൂതനപരിഹാരം നടപ്പിലാക്കാൻ ഇന്നവേഷൻ ലൈഫ് സൈക്കിളിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. അമൂർത്തമായ ആശയങ്ങളുടെ ക്യൂറേഷനും സ്ഫുടം ചെയ്‌തെടുക്കലും; സാങ്കേതിക ക്യൂറേഷൻ; ഹാക്കത്തോണുകൾ വഴി ഫംഗ്ഷണൽ സ്‌പെസിഫൈകേഷനുകളിൽ എത്തിച്ചേരൽ; അപകടസാധ്യത വിലയിരുത്തലിലൂടെ പരിഹാരങ്ങളുടെ അന്തിമരൂപം നിർമിക്കൽ; സ്‌കെയിലിങ് അപ് എന്നിവ ഉൾപ്പെടുന്ന  പ്രക്രിയകളാണ് OLOI  പദ്ധതി പിന്തുടരുന്നത്. അത്തരത്തിൽ സാധ്യമായ ഓരോ പരിഹാരത്തിന്റെയും സാങ്കേതിക സാധ്യതയും ഉപയോഗക്ഷമതയും വിലയിരുത്തി നൂതനാശയ വാർഷിക പദ്ധതികളാക്കി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കും. തുടർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ ഇവയെ സംരഭങ്ങൾ ആക്കി മാറ്റുന്നതിനുള്ള സാധ്യതകൾ വിലയിരുത്തി സംരംഭങ്ങൾ ആക്കുന്നതിന് ശ്രമിക്കുകയും ചെയ്യും.
കേരളം സമീപകാലത്ത് അഭിമുഖീകരിച്ച പ്രകൃതിദുരന്തങ്ങളുടെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിൽ അതിജീവനക്ഷമതയുള്ള ഒരു നവകേരളത്തെ സൃഷ്ടിക്കുകയാണ് പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം എന്ന് കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശികതലത്തിൽ സാമൂഹികവികസനത്തിന്റെ മുഖ്യകേന്ദ്രമായി പ്രവർത്തിക്കുകയും സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനത്തിനും നേതൃത്വം നൽകുകയും ചെയ്യുന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്. ഇനി മേൽ ജനങ്ങളുടെ സാമ്പത്തികവികസനത്തിന്റെ കൂടികേന്ദ്രമായി  തദ്ദേശസ്ഥാപനങ്ങൾ മാറേണ്ടതുണ്ട്. അതിന് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കണം. ഈ ലക്ഷ്യത്തിനായി ഓരോ തദ്ദേശസ്വയംഭരണസ്ഥാപനവും അവരുടെനിലവിലുള്ള അവസ്ഥയും സാഹചര്യത്തിനും അനുസരിച്ചുള്ള പ്രാദേശികസാമ്പത്തികവികസന ഉപപദ്ധതിതയ്യാറാക്കും (Local economic sub plan). ആ ലക്ഷ്യം നിറവേറ്റാനായി തദ്ദേശസ്ഥാപനങ്ങൾ നൂതനാശയ പദ്ധതികൾ ധാരാളമായി ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.
നൂതനാശയ പദ്ധതികൾ പുതിയ തൊഴിൽ ലഭ്യതയ്ക്കും സംരംഭകത്വ വികസനത്തിന്റെയും സാദ്ധ്യത  വർദ്ധിപ്പിക്കും. ഛഘഛക പദ്ധതി എന്നത് നൂതനാശയ ആവാസവ്യവസ്ഥയുടെ ഒരു പ്രായോഗികവൽകൃത മാതൃകയാണ്. അതിനായി വിജ്ഞാനസമൂഹത്തെയും, നിരവധിയായ അക്കാദമിക-ഗവേഷണ പഠനസ്ഥാപനങ്ങളെയും, ലോകത്തെമ്പാടുമുള്ള കേരളത്തിന്റെ വികസനത്തിൽ താല്പര്യമുള്ളവ്യക്തികളെയും, അവരുടെപുത്തനാശയങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരുകൂട്ടായ്മ രൂപപ്പെടുത്തുവാൻ പരിശ്രമംനടത്തേണ്ടതുണ്ട്. ഈ ഉത്തരവാദിത്വമാണ് കെഡിസ്‌ക്  ഏറ്റെടുത്തിട്ടുള്ളത്.

 

Post your comments