Global block

bissplus@gmail.com

Global Menu

ഡിജിറ്റൽ ഇന്ത്യ അവാർഡ് 2022 പ്ലാറ്റിനം പുരസ്‌കാരനേട്ടവുമായി ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) വികസിപ്പിച്ച ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ അവാർഡ് 2022-ലെ പ്ലാറ്റിനം പുരസ്‌കാരം നേടി. സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ എന്ന വിഭാഗത്തിനായിരുന്നു അവാർഡ്. 2023 ജനുവരി 7-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് കെ-ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് ഡയറക്ടർ അജിത് കുമാർ ആർ, നോളജ് എക്കണോമി മിഷൻ ജനറൽ മാനേജർ (സ്‌കില്ലിംഗ്) പി.എം. മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന്  പുരസ്‌കാരം ഏറ്റുവാങ്ങി.
അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെകെഇഎമ്മിന്റെ നട്ടെല്ലാണ് ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പുരസ്‌കാരാർഹമായ പോർട്ടൽ. ഇതിനുകീഴിൽ, വിവിധ യോഗ്യതകളുള്ള 50 ലക്ഷത്തോളം തൊഴിലന്വേഷകരെ അണിനിരത്തുന്നതിനൊപ്പം ഏകദേശം 55 ലക്ഷം വിജ്ഞാന തൊഴിലുകളും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 35 ലക്ഷം തൊഴിലന്വേഷകർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി 5 വർഷത്തിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകാൻ പദ്ധതിയെ പ്രാപ്തമാക്കും.
ഇവർ ഗുണഭോക്താക്കൾ
പുതുമുഖങ്ങൾ, വിദ്യാസമ്പന്നരായ തൊഴിൽരഹിതർ, തൊഴിൽരഹിതരായ സ്ത്രീകൾ, മടങ്ങിവരുന്ന പ്രവാസികൾ, നൈപുണ്യ ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എംഎസ്എംഇകൾ, ഗ്രൂമിംഗ് ഏജൻസികൾ, കൗൺസിലിംഗും ക്യൂറേഷനും ഉൾപ്പെടെ തൊഴിലന്വേഷകർ, തൊഴിൽദാതാക്കൾ, അഗ്രഗേറ്ററുകൾ ഗിഗ് വർക്ക് പ്രൊവൈഡർമാർ തുടങ്ങി ലോകത്തിലെ ഏറ്റവും വലിയ പ്രതിഭകളുടെ വിപണിയെയാണ് ഇത് ലക്ഷ്യമിടുന്നത്.
തൊഴിലന്വേഷകരുടെ 360-ഡിഗ്രി സൈക്കോമെട്രിക് വിശകലനവും അവരുടെ കരിയർ പ്രൊഫൈലിംഗും, ഭാഷാ പരിശീലനവും വ്യക്തിത്വ വികസനവും, അക/ങഘഅധിഷ്ഠിത തൊഴിൽ പൊരുത്തപ്പെടുത്തൽ എന്നിവയ്‌ക്കൊപ്പം വർക്ക് നിയർ ഹോം, വർക്ക് ഫ്രം ഹോം, പ്രാദേശിക ഞഠഉ മോഡലുകൾ എന്നിവ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ വികേന്ദ്രീകൃത ഭരണസംവിധാനവും ഡിഡബ്ല്യുഎംഎസ് വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനത്തിൽ നിലവിൽ 11,35,571 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ആകെ 3,54,749 ഒഴിവുകളും സമാഹരിച്ചിട്ടുണ്ട്.
നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള കരിയർ ഇൻക്ലിനേഷൻ സർവേയും റോബോട്ടിക് ഇന്റർവ്യൂവും നടത്തി ജോലി ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ പ്രൊഫൈലുകൾ സമ്പന്നമാക്കാനും മുൻഗണനകൾ വ്യക്തമാക്കാനും കഴിയും. ഇത് അവരുടെ മുൻഗണനകളെയും കഴിവുകളെയും അടിസ്ഥാനമാക്കി ഒരു നല്ല ജോലി കണ്ടെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
വിവിധ ഘട്ടങ്ങൾ
തൊഴിലന്വേഷകന്റെ വീഡിയോ പ്രൊഫൈൽ തയ്യാറാക്കുന്നതിനായി ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ നടത്തുന്ന റോബോട്ടിക് മോക്ക് ഇന്റർവ്യൂ ആണ് ആദ്യപടി. ഇത് 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അഭിമുഖമാണ്.ഈ സമയത്ത് വീഡിയോ റെക്കോർഡ് ചെയ്യുകയും ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യാൻ സഹായിക്കുന്നതിന് തൊഴിലുടമകൾക്ക് ലഭ്യമാക്കുകയും ചെയ്യും.
ഏറ്റവും കൃത്യമായ കാൻഡിഡേറ്റ് പ്രൊഫൈൽ സൃഷ്ടിക്കുന്നതിനുള്ള സൈക്കോമെട്രിക് പരിശോധനയാണ് അടുത്ത ഘട്ടം. ഒരാളുടെ ശരിക്കുള്ള സ്വഭാവം, ശക്തി, ബലഹീനത, പെരുമാറ്റ രീതികൾ എന്നിവയും മറ്റും മനസ്സിലാക്കാൻ ഫേസ് അസസ്മെന്റ് സഹായിക്കുന്നു. ആളുകളുടെ ഇന്റലിജൻസ് ഓറിയന്റേഷനുകളെക്കുറിച്ചും വിവിധ കഴിവുകളോടും താല്പര്യങ്ങളോടുമുള്ള അഭിരുചികളെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ച നേടാൻ ങകഛ വിലയിരുത്തൽ സഹായിക്കുന്നു. ഈ ടെസ്റ്റുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളിൽനിന്ന്, ഒരാൾ ആരാണെന്നും ഏത് കരിയറാണ് അവരുമായി പൊരുത്തപ്പെടുന്നതെന്നും വിശദീകരിക്കുന്ന ഒരു സൈക്കോമെട്രിക് മോഡൽ സൃഷ്ടിക്കപ്പെടും.
തൊഴിലന്വേഷകരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തിന്റെ നിലവാരം മനസ്സിലാക്കാൻ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഒരു ഇംഗ്ലീഷ് സ്‌കോർ അസെസ്മെന്റും നല്കുന്നു. ശരിയായ ഭാഷാ വൈദഗ്ധ്യവും സംസാരശേഷിയും ഈ മൊഡ്യൂളിൽ വിലയിരുത്തപ്പെടുന്നു.
തൊഴിലന്വേഷകരെ അവരുടെ ജോലിസ്ഥലത്തെ ആശയവിനിമയം, പരസ്പര വൈദഗ്ദ്ധ്യം, ഇംഗ്ലീഷ് ഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തത്തിലുള്ള വ്യക്തിത്വ വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സജ്ജരാക്കാനാണ് വ്യക്തിത്വ വികസന പരിശീലനം (പിഡിടി) രൂപകൽപ്പന ചെയ്തിരിക്കുന്നത്. തൊഴിലന്വേഷകർക്ക് 16 മണിക്കൂർ ഓൺലൈൻ ആശയവിനിമയ പരിശീലനം ലഭിക്കുന്നു. ഡിഡബ്ല്യുഎംഎസ് വഴി അവർക്ക് സൗകര്യപ്രദമായ ഒരു ടൈം സ്ലോട്ട് തിരഞ്ഞെടുക്കാനുമാകും.
പുതിയ തൊഴിൽ ആശയങ്ങൾക്കും മാറ്റങ്ങൾക്കും അനുസരിച്ച് കേരളത്തിലെ തൊഴിലന്വേഷകരെ പരിശീലിപ്പിക്കുന്നതിനായി ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ നൈപുണ്യ പരിശീലന വ്യവസ്ഥയും സംയോജിപ്പിച്ചിരിക്കുന്നു. അസാപ് കേരള, ഐസിടി അക്കാദമി, കുടുംബശ്രീ തുടങ്ങിയ വിവിധ സർക്കാർ നൈപുണ്യ ഏജൻസികൾ വഴിയാണ് നൈപുണ്യ പരിശീലനം നല്കുന്നത്. നിലവിൽ അംഗീകരിക്കപ്പെട്ട 144 കോഴ്സുകൾ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
അവസാന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് തൊഴിലന്വേഷകർക്ക് കെകെഇഎം ഒരു വർക്ക് റെഡിനസ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ഡിഡബ്ല്യുഎംഎസ് പോർട്ടലിലൂടെ നിയമന പ്രക്രിയയ്ക്ക് വിധേയരായ തൊഴിലന്വേഷകർക്ക് ഇന്റർവ്യൂവിനു മുമ്പ് സൗജന്യ വർക്ക് റെഡിനെസ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റർവ്യൂ മര്യാദകൾ, ആത്മവിശ്വാസം വളർത്തൽ, ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ തുടങ്ങിയവയിൽ പരിശീലനം നൽകുന്നതിനൊപ്പം അഭിമുഖ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി 15 മണിക്കൂർ ഓഫ്ലൈൻ ഗ്രൂമിംഗ് സെഷനുകളും ഈ മൊഡ്യൂളിൽ ഉൾപ്പെടുന്നു. ഇത് തൊഴിലന്വേഷകരെ ആത്മവിശ്വാസത്തോടെ അഭിമുഖത്തിൽ പങ്കെടുക്കാൻ സഹായിക്കും. 5 മണിക്കൂർ വീതം 3 ദിവസത്തേക്ക് ഓഫ്ലൈനായാണ് ഇതു നടത്തുന്നത്.
മറ്റ് സവിശേഷതകൾ
ഡിഡബ്ല്യുഎംഎസിന് ഇനിപ്പറയുന്ന സവിശേഷ സവിശേഷതകളും ഉണ്ട്:
തൊഴിലന്വേഷകർക്ക് നേരിട്ട് പോസ്റ്റ് ചെയ്യപ്പെടുന്ന ജോലികളിലേക്കും അസൈൻമെന്റുകളിലേക്കും ഡിഡബ്ല്യുഎംഎസിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും പ്രവേശനമുള്ളതിനാൽ ആവശ്യകതയുടെ വലിയൊരു ഇടത്തിൽ അവർക്ക്  അവസരങ്ങൾ ലഭ്യമാകുന്നു.
മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, ഒരാൾക്ക്  അന്യായമായി നേട്ടമുണ്ടാകുന്നതോ ഒരു കമ്പനി തൊഴിലന്വേഷകരെ ചൂഷണം ചെയ്യുന്നതോ ഇവിടെ ഉണ്ടാകുന്നില്ല.
വിജ്ഞാന പ്രവർത്തകരുടെ നിഷ്‌ക്രിയ സമയവും ഉപജീവനവും പോലുള്ള അനിശ്ചിതത്വങ്ങൾ ഈ പ്ലാറ്റ്ഫോമിൽ പ്രത്യേകം പരിഗണിക്കപ്പെടുന്നതിലൂടെ ഡിഡബ്ല്യുഎംഎസിന് പ്രതിഭകളുടെ തുടർച്ചയായ ലഭ്യത ഉണ്ടാകുന്നു.
ആഗോള പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉയർന്ന മൂല്യമുള്ള കരാറുകൾ നേടുന്നതിന് മുമ്പ്, താല്പര്യമുള്ള ഫ്രീലാൻസർമാർക്ക്  എൻട്രി ലെവൽ അവസര ദാതാവായി പ്രവർത്തിക്കുന്നു. ഇത് സംസ്ഥാനത്തെ ടാലന്റ് പൂളിന്റെ തൊഴിലില്ലായ്മ / കുറഞ്ഞ വേതനം ഇല്ലാതാക്കാൻ സഹായിക്കും.
ഈ പ്ലാറ്റ്‌ഫോം പ്രാദേശിക തലത്തിൽ (പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും) ഗിഗിഫിക്കേഷനുള്ള ഒരു സഹായിയായി മാറുന്നതുവഴി സംസ്ഥാനത്തെ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഗിഗ് ജോലി സാധ്യത വർദ്ധിപ്പിക്കും.

Post your comments