Global block

bissplus@gmail.com

Global Menu

അടുത്ത എലോൺ മസ്‌കിനെയും ബിൽ ഗേറ്റ്‌സിനെയും എങ്ങനെ വാർത്തെടുക്കാം

ജയ് ജയമോഹൻ (Name should correct)
എക്‌സിക്യൂട്ടീവ് ഡയറക്ടർ
സെന്റർഫോർ ഇനവേഷൻ ആൻഡ് ഡെവലപ്‌മെന്റ്
ഹാരിസ്ബർഗ് യുണിവേഴ്‌സിറ്റി

 

നിങ്ങൾ സമ്പന്നനായല്ല ജനിച്ചതെങ്കിൽ, ഗണ്യമായ സമ്പത്തിലേക്കുള്ള ഏക അവലംബനീയമായ മാർഗ്ഗം സ്വന്തമായി ഒരു കമ്പനി തുടങ്ങാനുളള വഴി കണ്ടെത്തുകയാണ് എന്നുളളത് സാർവത്രികമായി അംഗീകരിക്കപ്പെട്ട ഒരു സത്യമാണ്. വിജയിച്ച സംരംഭകരുടെ ബാല്യകാലത്തെക്കുറിച്ചുളള പഠനങ്ങൾ പരിശോധിച്ചാൽ, അവരുടെ പിൽക്കാലത്തെ നേട്ടങ്ങൾക്ക് കാരണമായെന്ന് അവർക്ക് തോന്നിയ അനുഭവമോ ശീലമോ ഉണ്ടോ? അവരെല്ലാം തങ്ങളുടെ ജീവിതവിജയത്തെക്കുറിച്ച് പറയുമ്പോൾ 'ഞാൻ ചെറുപ്പത്തിൽ തുടങ്ങി് എന്ന് പറഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്.
പക്ഷേ, അവരുടെ അത്തരം നേട്ടങ്ങൾക്ക് കാരണമായ പൊതുസ്വഭാവം അഥവാ ഘടകം കണ്ടെത്തുക എന്നത്  തീർച്ചയായും അത്ര ലളിതമല്ല. അവരുടെ ജീവിതസാഹചര്യവും ബാല്യവും എല്ലാം വ്യത്യസ്തമായിരുന്നു. അവർ തങ്ങൾക്കുള്ള സമാനതകൾ പോലും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.  ഇത്തരത്തിൽ കുട്ടികളിലെ  സംരംഭകത്വത്തെ ഉണർത്താൻ മാതാപിതാക്കൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ബിൽ ഗേറ്റ്‌സും ഇലോൺ മസ്‌കുമൊക്കെ ഇത്തരത്തിൽ വളർന്നുപന്തലിച്ചത്, ലോകമാതൃകകളായി മാറിയത് എങ്ങനെയാണ്? നമുക്കു നോക്കാം.....
വ്യക്തിപരമായ നിരീക്ഷണങ്ങളിലൂടെയുള്ള പഠനം
മുൻനിര സംരംഭകർ പറയുന്നത് അവർ മറ്റുള്ളവരെ നിരന്തരം വീക്ഷിച്ചതുകൊണ്ടാണ് പ്രചോദിതരായത് എന്നാണ്.  അല്ലാതെ അവരുടെ മാതാപിതാക്കൾ സംരംഭകരോ ചെറുകിട ബിസിനസുകരോ ആയതുകൊണ്ടല്ല.
പല കുടിയേറ്റ സംരംഭകരും തങ്ങളുടെ മാതാപിതാക്കൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളിലെ വാസ്തവം തിരിച്ചറിഞ്ഞു. അവരാരും തന്നെ സംരംഭകത്വത്തിൽ ഒരു കരിയർ പിന്തുടർന്നില്ലെങ്കിലും, അവർ എടുത്ത റിസ്‌കും റിവാർഡ് പ്രൊഫൈലും കുട്ടിയുടെ മസ്തിഷ്‌കത്തിൽ പതിഞ്ഞു.
മറ്റ് ചിലപ്പോൾ, പിൽക്കാലത്ത് വലിയ ബിസിനസ് മാതൃകകളായവർ കുട്ടിക്കാലത്ത് ബിസിനസ്  സ്ഥാപകരോ അല്ലെങ്കിൽ ഒരു സംരംഭകന്റെ മാനസികാവസ്ഥയോ ഉണ്ടായിരുന്നവരോ ആയ തങ്ങളുടെ  മാതാപിതാക്കളെ നിരീക്ഷിച്ചു. അതായത് 'നിങ്ങളുടെ ചെക്കുകളിൽ ആര് ഒപ്പിട്ടാലും കാര്യമില്ല, എന്നാൽ നിങ്ങൾ സ്വയം പ്രവർത്തിക്കുക' എന്ന തത്ത്വചിന്തയാണ് ഇവിടെ അന്വർത്ഥമാകുന്നത്.
കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെയുള്ള പഠനം
യഥാർത്ഥത്തിൽ സ്വന്തമായി ബിസിനസ് തുടങ്ങിയ കുട്ടികളാണിവർ.  ഇത്തരം സംരംഭകരിൽ ചിലരെങ്കിലും അവരുടെ മാതാപിതാക്കളുടെ സംരംഭക പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിൽ നിന്ന് പ്രചോദിപ്പിക്കപ്പെട്ടവരാകാം. അതല്ലെങ്കിൽ ഒരുപക്ഷേ അവർ സാഹചര്യം ആവശ്യപ്പെട്ടതുപ്രകാരം  പ്രവർത്തിച്ചവരുമാകാം.
സാഹചര്യങ്ങളുടെ സമ്മർദ്ദം നൽകുന്ന പാഠം
തങ്ങൾ അഭിമുഖീകരിച്ച മോശം സാമ്പത്തിക സാഹചര്യങ്ങൾ നിമിത്തം, അല്ലെങ്കിൽ ചില ദുരന്തങ്ങൾ കാരണം, ചെറുപ്രായത്തിൽ തന്നെ സാമ്പത്തികമായി സ്വയംപര്യാപ്തത നേടുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെ പോയ കുട്ടികളാണ് മൂന്നാമത്തെ വിഭാഗത്തിൽപ്പെടുന്നത്.   ചില സന്ദർഭങ്ങളിൽ, നമ്മളിൽ പലരും ചെയ്യുന്നതുപോലെ ആദ്യം അവർ വരുമാനത്തിനുവേണ്ടി ജോലി ചെയ്യാൻ തുടങ്ങി അതായത് മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്തു. എന്നാൽ അവർ വളരുകയും കരിയർ വികസിപ്പിക്കുകയും ചെയ്തപ്പോൾ അവർ യഥാർത്ഥ സംരംഭകരായി
മാതാപിതാക്കൾ ആവശ്യകത സൃഷ്ടിക്കുന്നു
മാതാപിതാക്കളുടെ വീക്ഷണകോണിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണിത്. നിങ്ങൾ സ്വന്തമായി ഒരു സംരംഭകനല്ലെങ്കിൽ (അതിനാൽ നിങ്ങളുടെ സംരംഭകത്വ മാതൃക കണ്ട് നിങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല), നിങ്ങളുടെ കുട്ടികൾക്ക് സ്വയം പ്രചോദിപ്പിക്കുന്ന സംരംഭകത്വ ജീൻ ഉണ്ടെന്ന് തോന്നുന്നില്ലെങ്കിൽ, അത് ഉണർത്താൻ നിങ്ങൾക്ക് എന്തുചെയ്യാനാകും?
ഈ വിഭാഗത്തിലെ സംരംഭകർ അവരുടെ മാതാപിതാക്കൾ -തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങാൻ സമ്മതിക്കാതെ.-എങ്ങനെ ആവശ്യകതകൾ സൃഷ്ടിച്ചു  എന്നതിനെക്കുറിച്ച് സംസാരിച്ചു.
പല മാതാപിതാക്കളും ഈ പാതയാണ് പിന്തുടരുന്നത്. എന്നിരുന്നാലും, ഇവിടെ വ്യത്യാസം എന്തെന്നാൽ, 'ഒരു ജോലി നേടുക' (അല്ലെങ്കിൽ ശമ്പളത്തിനായി ജോലിചെയ്യുന്നവർ അഥവാ അവരുടെ സമയം പണത്തിനായി കച്ചവടം ചെയ്യുന്നവർ ചെയ്യുന്നതുപോലെ) എന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവർ മക്കളെ സംരംഭകരാകാൻ പ്രോത്സാഹിപ്പിച്ചു എന്നതാണ്.
വ്യക്തിപരമായി, എനിക്ക് 35 വയസ്സ് വരെ ഞാൻ എന്റെ ആദ്യത്തെ കമ്പനി ആരംഭിച്ചിട്ടില്ല. അതിനാൽ, നിങ്ങളുടെ കുട്ടികൾ ചെറുപ്പത്തിൽ തന്നെ സംരംഭം തുടങ്ങിയില്ലെങ്കിൽ, അവർക്ക് ഒരിക്കലും ഒരു ഉന്നതി ഉണ്ടാകില്ല എന്ന് വാദിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. (വാസ്തവത്തിൽ, വളരെ വൈകി ഒരു പുതിയ ബിസിനസ്സ് ആരംഭിച്ച് പിന്നീട് ജീവിതത്തിൽ 'ഭ്രാന്തമായ വിജയം' കണ്ടെത്തിയ നിരവധി ആളുകളുണ്ട്. 50-കളിൽ തുടങ്ങുന്ന സംരംഭകർ അവരുടെ 20-കളിൽ തുടങ്ങുന്നവരുടെ അതേ നിരക്കിൽ വിജയിക്കുന്നതായി ഒരു പുതിയ പഠനം കണ്ടെത്തുന്നു. പ്രത്യേകിച്ചും, 53-ാം വയസ്സിൽ തുടങ്ങുന്ന ഒരു സംരംഭകൻ, കാലക്രമേണ, 29-ാം വയസ്സിൽ ഒരു കമ്പനി തുടങ്ങിയ ആളെ പോലെ തന്നെ വിജയിക്കാൻ സാധ്യതയുണ്ടെന്ന് പഠനം നടത്തിയ  റെൻസെലേർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാലി സ്‌കൂൾ ഓഫ് മാനേജ്മെന്റിലെ, മാനേജ്മെന്റ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും പിഎച്ച്ഡി സ്‌കോളറുമായ ഹാവോ ഷാവോ പറയുന്നു.ഈ കണ്ടെത്തലുകൾ ലിംഗഭേദമില്ലാതെ ഏവർക്കും ബാധകമാണ്.
എന്നിരുന്നാലും, ജീവിതത്തിൽ ഏതു കാര്യവും പൂർത്തിയാക്കണമെന്നുണ്ടെങ്കിൽ അത് നിങ്ങൾ ആരംഭിച്ചു എന്നു ഉറപ്പാക്കേണ്ടതുണ്ടെന്ന തത്വം അവഗണിക്കാനാവില്ല.  ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടികൾക്ക് ശരിയായ വൈദഗ്ധ്യം നൽകാൻ നിങ്ങൾക്ക് കഴിയുന്നുവെങ്കിൽ, അവന്റെ വിജയത്തിലേക്കുള്ള പാത നിങ്ങൾ നേരത്തെ തന്നെ സജ്ജമാക്കുകയാണ്.
അതിവേഗം വളരാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്യുന്ന കമ്പനികളെയാണ് സ്റ്റാർട്ടപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുതുതായി സ്ഥാപിതമായി എന്നത് കൊണ്ട് മാത്രം ഒരു കമ്പനിയെ സ്റ്റാർട്ടപ്പ് ആയി കണക്കാക്കാനാവില്ല. ഒരു സ്റ്റാർട്ടപ്പിന് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിച്ചേ മതിയാകൂ എന്നോ,  വെഞ്ച്വർ ഫണ്ടിംഗ് അതല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുളള ബാഹ്യപിന്തുണയോ കൂടിയേ തീരു എന്നോ ഇല്ല. വളർച്ച മാത്രമാണ് സ്റ്റാർട്ടപ്പിനെ സംബന്ധിച്ച് പ്രധാന കാര്യം. നമ്മൾ സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെടുത്തുന്ന മറ്റെല്ലാം വളർച്ചയിൽ നിന്നാണുണ്ടാകുന്നത്. നിങ്ങൾക്ക് ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കണമെന്നുണ്ടെങ്കിൽ അതെക്കുറിച്ച് മനസ്സിലാക്കിയിരിക്കേണ്ടത് വളരെ പ്രധാനമാണ്. സ്റ്റാർട്ടപ്പുകൾ വളരെ സങ്കീർണ്ണമാണ്, എന്തെങ്കിലുമൊക്കെ ചെയ്ത് അതിനെ വളർത്തിയെടുക്കാം എന്ന് പ്രതീക്ഷിക്കാനാവില്ല. വളർച്ചയാണ് നിങ്ങൾ പിന്തുടരുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ശുഭസൂചകമായതെന്തെന്നാൽ, നിങ്ങൾ വളർച്ച നേടുകയാണെങ്കിൽ, മറ്റെല്ലാം അതിനെ പിന്തുടർന്നെത്തിക്കോളും. ഒരു സ്റ്റാർട്ടപ്പിൽ നിർണായക തീരുമാനമെടുക്കുമ്പോഴെല്ലാം വളർച്ചയെ ഒരു ദിശാസൂചിയായി ഉപയോഗിക്കാവുന്നതാണ്.
പുതുതായി സ്ഥാപിതമായ എല്ലാ കമ്പനികളും ഒരു സ്റ്റാർട്ടപ്പ് അല്ല. ലോകത്ത് ഓരോ വർഷവും ദശലക്ഷക്കണക്കിന് കമ്പനികൾ ആരംഭിക്കുന്നു. അതിൽ ഒരു ചെറിയ ഭാഗം മാത്രമാണ് സ്റ്റാർട്ടപ്പുകൾ. മിക്കതും സേവന ബിസിനസുകളാണ് - റെസ്റ്റോറന്റുകൾ, ബാർബർഷോപ്പുകൾ, പ്ലംബർമാർ അങ്ങനെയങ്ങനെ.  ഇവയിൽ ചിലതൊഴിച്ചാൽ ബാക്കിയൊന്നും  സ്റ്റാർട്ടപ്പുകളല്ല. ഒരു ബാർബർഷോപ്പ് വേഗത്തിൽ വളരാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. എന്നാൽ ഒരു സെർച്ച് എഞ്ചിൻ സ്റ്റാർട്ടപ്പാണ്.
സാധാരണ കമ്പനികളെ പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അവയെ സംരക്ഷിക്കുന്നു. അതാണ് കച്ചവടം. ബാർബർഷോപ്പ് തുടങ്ങിയാൽ നാട്ടിലെ മറ്റ് ബാർബർമാരോട് മത്സരിച്ചാൽ മതി. നിങ്ങൾ ഒരു സെർച്ച് എഞ്ചിൻ ആരംഭിക്കുകയാണെങ്കിൽ, നിങ്ങൾ ലോകത്തോട് മത്സരിക്കേണ്ടതുണ്ട്. കൂടുതൽ സംരംഭകരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാന ചട്ടക്കൂട് കേരളം വേഗത്തിൽ വികസിപ്പിക്കേണ്ടതുണ്ട്.
ലോകമെമ്പാടും സംരംഭകത്വം പഠിപ്പിക്കുന്നതിന് വലിയ പ്രാധാന്യം നൽകിവരുന്നു, എന്നാൽ ഇനൊവേഷൻ, പ്രശ്നപരിഹാരം, അനുയോജ്യ ഉത്പന്ന വിപണി എന്നിവ പഠിപ്പിക്കുകയാണ് ശരിയായ സമീപനമെന്ന് ഞാൻ വിശ്വസിക്കുന്നു. സംരംഭകത്വം ഒരു മൈൻഡ്‌സെറ്റാണ്. അത് പഠിപ്പിക്കാൻ പ്രയാസവുമാണ്. എന്നാൽ മുകളിൽ പറഞ്ഞ കഴിവുകൾ ഉണ്ടെങ്കിൽ, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനോ മികച്ച ഉൽപ്പന്നങ്ങളോ സേവനങ്ങളോ നിർമ്മിക്കുന്നതിനോ മികച്ച കമ്പനികൾക്കായി ജോലി ചെയ്യുന്നതിനോ നിങ്ങൾ കൂടുതൽ സജ്ജരാണ്.
സംരംഭകർക്ക് ജീവിതത്തിന്റെയും ബിസിനസ്സിന്റെയും വിവിധ വശങ്ങൾ കൈകാര്യം ചെയ്യാനും ദിവസം മുഴുവൻ വ്യത്യസ്ത തലപ്പാവുകൾ ധരിക്കാനും കഴിയണം. പരാജയങ്ങൾ രുചിക്കാനും പരാജയങ്ങളിൽ നിന്ന് പഠിക്കാനും പിന്തുണയ്ക്കുന്ന മാതാപിതാക്കൾക്ക്  ഇനവേറ്റേഴ്‌സിന്റെയും പ്രശ്നപരിഹാരക്കാരുടെയും ഒരു രാഷ്ട്രത്തെ വികസിപ്പിക്കാൻ സാധിക്കും.
(ജോർജ് മേസൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ബിസിനസിൽ അഡ്ജംഗ്റ്റ് പ്രൊഫസറും നോവ ലാബ്‌സ് ഡയറക്ടർ ബോർഡ് അംഗവും റോൾസ്ട്രീം സഹസ്ഥാപകനുമാണ് ലേഖകൻ)

Post your comments