Global block

bissplus@gmail.com

Global Menu

ചൈനയ്ക്ക് കീ ജയ്... അദാനിക്ക് കൂക്കുവിളി

2008 -ൽ മുംബൈ ഭീരകക്രമണം നടക്കുമ്പോൾ താജ് ഹോട്ടലിൽ ഒരാൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.160 ഓളം ഇന്ത്യക്കാരുടെ ജീവനെടുത്ത അതിലുമെത്രയോ പേരുടെ ജിവിതം ദുരിതത്തിലാഴ്ത്തിയ ഈ ഭീകരക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട ഒരാളുണ്ട്. ആക്രമികളുടെ തോക്കിൻ മുനയിൽ നിന്നും ആ മനുഷ്യൻ കഷ്ടിച്ചു രക്ഷപെട്ടത് കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ഒളിക്കാൻ കഴിഞ്ഞതിലാണ്.അതാരാണെന്നല്ലേ? മറ്റാരുമല്ല ഇന്ന് വിവാദപുരുഷനായി മാധ്യമങ്ങൾ കൊണ്ടാടുന്ന മഹാകോടീശ്വരൻ ഗൗതം അദാനി ആണ് അന്ന് രക്ഷപ്പെട്ട മനുഷ്യൻ. മുംബൈ ലോബി അടക്കിവാണിരുന്ന കോർപറേറ്റ് ലോകം ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പറിച്ചു നട്ട ഒറ്റയാൾ പോരാളി. നാം ഏറെ ബഹുമാനിക്കുന്ന എം.എ.യുസുഫ് അലിയെക്കാൾ പതിന്മടങ്ങു സമ്പന്നൻ, ശക്തൻ.ടെക്‌സ്റ്റൈൽ വ്യവസായത്തിലൂടെ ഈ കോളേജ് ഡ്രോപ്പർ യാത്ര തുടങ്ങിയത് 1988-ൽ ആണ്.1990-കളിൽ നടപ്പാക്കിയ ഉദാരവത്ക്കരണ(ലിബറലൈസേഷൻ) നയങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ്. ഗുജറാത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന മാധവ് സിംഗ് സോളങ്കി, ചിമൻഭായ് പട്ടേൽ എന്നിവരുടെ കാലത്താണ് മുൻഡ്ര പോർട്ട് കരാർ നേടിയെടുക്കുന്നത്. അന്ന് മോദി ചിത്രത്തിൽ ഇല്ല. ഇന്ന് അദാനിയുടെ ഓഹരികളിൽ ഇടിവ് കാണുമ്പോൾ ഏറെ സന്തോഷിക്കുന്നത് മലയാളികളാണെന്ന കാര്യത്തിൽ സംശയമില്ല. നാം പണ്ടേ അങ്ങനെയാണ്. ഒരുകാലത്ത് ടാറ്റായും ബിർളയുമായിരുന്നു നമ്മുടെ ശത്രുക്കൾ. കാലം മാറി. അവർ ഇപ്പോൾ നല്ലവർ. പുതിയ വില്ലന്മാർ അദാനിയും അംബാനിയും. ചൈനിസ് വ്യവസായി ജാക്മ നമുക്ക് നല്ലവൻ. ചൈനിസ് ബ്രാൻഡുകളായ haier, ഷഓമി, ലെനോവ എല്ലാം നല്ലത്. അദാനി ടാറ്റാ, റിലയൻസ്,ബിർള എന്നീ കുത്തകകൾ കള്ളന്മാർ എന്ന് അംബാനിയുടെ ജിയോയിൽ ആണ് നാം പ്രഖ്യാപിക്കുന്നത്. ശത്രുരാജ്യം ജയിച്ചാലും അയൽക്കാരൻ നന്നാവരുതെന്ന മനോഭാവം എന്ന് മാറും.  ആർക്കും ആരെയും നല്ലതാക്കാൻ ആവില്ല. അതിനാദ്യം വേണ്ടത് കഠിനപ്രയത്‌നം രണ്ടാമതായി വേണ്ടതോ-ഭാഗ്യം. അദാനി ഒരു മഹാഭാഗ്യവനാണ്......തൊട്ടതെല്ലാം പൊന്നാക്കിയ മഹാ ഭാഗ്യവാൻ..
(വാൽക്കഷണം: ഇന്ത്യയിലേതു സംസ്ഥാനമെടുത്താലും അതത് സർക്കാരുകളേക്കാൾ വലിയ തൊഴിൽദാതാക്കൾ സംരഭകരാണ്.....അദാനിയായാലും അംബാനിയായാലും .....ടാറ്റയോ ബിർലയോ ആരായാലും...അതാണ് പരമാർത്ഥം. വീഴ്ചകൾ കൊണ്ടാടുന്നവർ അത് മറക്കരുത്...)

Post your comments