Global block

bissplus@gmail.com

Global Menu

നിക്ഷേപ പലിശ നിരക്കുകളിൽ വർധന വരുത്തി എസ്ബിഐ

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ നിക്ഷേപ പലിശ നിരക്കുകളിൽ വർധന വരുത്തി. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (Marginal Cost of Funds-based Lending Rate -MCLR) നിരക്കുകളിൽ 10 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇന്ന്, ഫെബ്രുവരി 15 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കഴി‍ഞ്ഞയാഴ്ച റിസർവ് ബാങ്ക് തങ്ങളുടെ ധനനയ അവലോകന യോഗത്തിൽ, റിപ്പോ നിരക്കുകളിൽ 25 ബേസിസ് പോയിന്റിന്റെ വർധന വരുത്തിയിരുന്നു. 2022 മെയ് മുതൽ ആകെ 250 ബേസിസ് പോയിന്റുകളാണ് ആർബിഐ വർധിപ്പിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണിത്. എസ്ബിഐ വെബ്സൈറ്റ് പ്രകാരം ഓവർനൈറ്റ് എംസിഎൽആർ നിരക്കുകൾ 7.95% എന്ന നിലവാരത്തിലാണുള്ളത്. ഒരു മാസത്തെയും, മൂന്ന് എംസിഎൽആർ 8.10 നിലവാരത്തിലാണ്. ആറ് മാസത്തെ എംസിഎൽആർ 8.40 ശതമാനമാണ്. ഒരു വർഷത്തെ എംസിഎൽആർ 8.50% നിലവാരത്തിലും, രണ്ടു വർഷത്തെയും, മൂന്നു വർഷത്തെയും എംസിഎൽആർ യഥാക്രമം 8.60%, 8.70% നിലവാരത്തിലുമാണ്.

ഡൊമസ്റ്റിക് റീടെയിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ 5 ൽ നിന്ന് 25 ബിപിഎസ് ആയി വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെയുള്ള 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.80% പലിശ നിരക്കാണുള്ളത്. രണ്ടു വർഷം മുതൽ മൂന്നു വർഷത്തിൽ താഴെ വരെ എംസിഎൽആർ നിരക്കുകൾ വർധിപ്പിച്ച് 7% എന്ന തോതിലെത്തിച്ചു. ഇവിടെ 5 ബിപിഎസ് വർധനവാണ് വരുത്തിയിരിക്കുന്നത്. മൂന്ന് വർഷത്തിൽ കൂടുതൽ കാലാവധിയുള്ള നിക്ഷേപങ്ങളിൽ 6.50% എന്ന തോതിലാണ് പലിശ നിരക്ക്. ഇത് നേരത്തെ 6.25% ആയിരുന്നു.

Post your comments