Global block

bissplus@gmail.com

Global Menu

അനന്തപുരിയുടെ ഭവനസങ്കല്പങ്ങൾക്ക് മാറ്റേകി വെറൈറ്റി മാർബിൾസ്

രണ്ട് പതിറ്റാണ്ട് മുമ്പ് കാട്ടാക്കട കിളളിയിൽ ചെറിയ തോതിൽ തുടങ്ങിയ ഒരു സ്ഥാപനം ഇന്ന് ദക്ഷിണകേരളത്തിന്റെ തിലകക്കുറിയായി മാറിയിരിക്കുന്നു. മലയാളി ടൈലുകളെ കുറിച്ച് അത്ര കണ്ട് സുപരിചിതനല്ലാതിരുന്ന കാലത്ത് ദീർഘവീക്ഷണത്തോടെ തന്റെ സുഹൃത്തുക്കൾക്കൊപ്പം .........തുടങ്ങിയ വെറൈറ്റി മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്‌സ് ഇന്ന് യുവതലമുറയുടെ കൂടി ഭാവനയുടെ കരുത്തിൽ ഈ രംഗത്ത് അനന്തപുരിയുടെ അഭിമാനസ്ഥാപനമാണ്. സമയവും അവസരവും ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല എന്ന പാഠത്തിലൂന്നി 'ൃേമിാൌശേിഴ ളൗൗേൃല' എന്ന ദർശനത്തിലൂടെയാണ് വെറൈറ്റി മാർബിൾസിനെ അതിന്റെ അമരക്കാർ വിജയത്തിലേക്ക് നയിക്കുന്നത്. ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്ക് പ്രധാന്യം നൽകി കാലോചിതമായ മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് മുന്നോട്ടുപോയതാണ് തങ്ങളുടെ വിജയരഹസ്യമെന്ന് പ്രൊപ്രൈറ്റർ....ഉം അദ്ദേഹത്തിന്റെ മക്കളും കമ്പനി ഡയറക്ടർമാരുമായ അനീഷും അജേഷും പറയുന്നു.
തുടക്കം ചെറിയ തോതിൽ  
കിളളിയിൽ വാടകയ്‌ക്കെടുത്ത 20 സെന്റ് സ്ഥലത്ത് 2000 ചതുരശ്ര അടി സ്ഥലത്താണ് വെറൈറ്റി മാർബിൾസ് ആരംഭിച്ചത്. മാർബിളായിരുന്നു അന്ന് പ്രധാനം. ടൈലുകളും മറ്റുമുളള വലിയ ഷോറൂമുകൾ നഗരത്തിലാണ് ഉണ്ടായിരുന്നത്.  രാജസ്ഥാനിൽ പോയാണ് അക്കാലത്ത് മാർബിൾ എടുത്തിരുന്നത്. കേരളത്തിൽ ആദ്യമായി 18 രൂപയ്ക്ക് മാർബിൾ എന്നുളള പരസ്യമൊക്കെ കൊടുത്തത് വെറൈറ്റി മാർബിൾസ് ആണ്. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രണ്ടുവർഷം കഴിഞ്ഞ് ടൈൽ എടുത്തുതുടങ്ങി. തുടക്കകാലത്ത് വളരെ കുറച്ച് ഡിസൈനുകളുടെ കളക്ഷനേ ഉണ്ടായിരുന്നുളളു. പിന്നീട് ബിസിനസ് വ്യാപിപ്പിച്ചു. പഴയ ഷോറൂമിന്റെ എതിരെയുളള സ്ഥലം വാങ്ങി ഗോഡൗൺ തുടങ്ങി. പുത്തൻപുതിയ ഡിസൈൻ ടൈലുകളും ഗ്രാനൈറ്റും എടുത്തു. അഞ്ചുവർഷം കൊണ്ട് വെറൈറ്റി എന്നത് കാട്ടാക്കടയുടെ സ്വന്തം ബ്രാൻഡായി. പതിയെ പതിയെ അത് അനന്തപുരിയുടെ സ്വന്തം  ബ്രാൻഡായി. ആദ്യമായി ബ്രാൻഡഡ് ടൈലുകൾ വിറ്റുതുടങ്ങിയതും വെറൈറ്റിയിലാണ്.  നിക്കോ എന്ന ആദ്യകാല വമ്പൻ  ബ്രാൻഡിന്റെ ടൈലുകൾക്കായി എക്‌സ്‌ക്ലൂസീവ് സ്റ്റിഡോ തുടങ്ങിയതും വെറൈറ്റിയാണ്.
ഒരു മുഴം മുമ്പേ
വിപണിയിലെ സാധ്യത മുൻകൂട്ടി മനസ്സിലാക്കി മുന്നോട്ടുപോകുന്നുവെന്നതാണ് വെറൈറ്റിയുടെ പ്രത്യേകത. ബിസിനസ് ആരംഭിച്ച് നാലുവർഷം കഴിഞ്ഞപ്പോൾ തന്നെ
 വിറ്റർ പാഡ് ടൈൽ കളക്ഷൻ ലഭ്യമാക്കി.  അന്ന് അത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ചതുരശ്ര അടിക്ക് 50 രൂപയാണ് അന്നത്തെ വില. അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു. ആദ്യം ഇറക്കിയ രണ്ട് ലോഡ് വിറ്റർപാഡ് ടൈൽ മൂന്ന് വർഷം കൊണ്ടാണ് വിറ്റുതീർന്നത്. പക്ഷേ അതുകൊണ്ടൊന്നും പിന്നോട്ടുപോയില്ല. വരാനിരിക്കുന്നത് വിറ്റർപാഡ് ടൈലുകളുടെ മാർക്കറ്റാണെന്ന് മനസ്സിലാക്കിയായിരുന്നു വെറൈറ്റി ഇതിന്റെ കളക്ഷൻ ലഭ്യമാക്കിയത്. മാർക്കറ്റ് ഡിമാൻഡ് ഏറിയതോടെ  ഇന്ത്യൻ കമ്പനികൾ വിറ്റർപാഡ് ടൈൽ ഉത്പാദനം തുടങ്ങി.
വെറൈറ്റിയുടെ മാത്രം ബ്രാൻഡുകൾ
ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പ്രീമിയം ക്വാളിറ്റി, ഹൈ എൻഡ് ബ്രാൻഡുകളുടെയും ടൈലുകളും മാർബിളും ഗ്രാനൈറ്റുകളും സാനിട്ടെറി വെയറുകളും ബിൽഡിംഗ് ആക്‌സസറീസും വെറൈറ്റിയിൽ ലഭ്യമാണ്.
കോളർക്കെർ, പാവിറ്റ്, സൊമാനി, സൊമാനി ഗ്ലോബൽ, മിജേഴ്സ്സ എജിഎൽ, ഖജാരിയ വേൾഡ്, പിക്കോളോ, സൺഹേർട്ട്, ഇറ്റാലിയ, മാർബിറ്റോ,  തുടങ്ങി ഇൻഡിജീനസ്, ഇംപോർട്ടഡ് ടൈലുകളുടെ വിപുലമായ ശേഖരം. ടൈൽ മാത്രം പന്ത്രണ്ടോളം ബ്രാൻഡുകൾ, സാനിട്ടെറി വെയർ തുടങ്ങി എല്ലാം ചേർത്ത് എഴുപതോളം ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭിക്കുന്ന എല്ലാത്തരം കസ്്റ്റമേഴ്‌സിനെയും സംതൃപ്തരാക്കുന്ന മറ്റൊരു ഷോറൂം അനന്തപുരിയിലില്ല എന്നുതന്നെ പറയാം.
തിരുവനന്തപുരത്ത് വെറൈറ്റി മാത്രം ചെയ്യുന്ന ബ്രാൻഡുകളുണ്ട്.  ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ടൈലുകളിൽ ഏറ്റവും വില കൂടിയതും ഗുണനിലവാരമുളളതമായ ലെക്‌സികോൺ പിന്നെ പാവിറ്റ എന്നിവ ദക്ഷിണകേരളത്തിലെ ഏക ഡീലർ വെറൈറ്റിയാണ് ചെയ്യുന്നത്. കേരളത്തിൽ വളരെ കുറച്ച് വമ്പൻ ഷോറൂമുകളാണ് പാവിറ്റ് ലഭ്യമാക്കുന്നത്. അതിലൊന്ന് വെറൈറ്റിയാണ്...........എന്ന ജർമൻ സാനിറ്ററിയുടെ ദക്ഷിണകേരളത്തിലെ ഡീലറും വെറൈറ്റിയാണ്.
കേരളത്തിൽ ടൈൽ ഫാക്ടറികളില്ല
ഇന്ത്യയിൽ ഗുജറാത്താണ് ടൈൽ വ്യവസായത്തിന്റെ ഹബ്ബ്. ഗുജറാത്തിലുളള മോബി ടൈൽ ഫാക്ടറികളുടെ കേന്ദ്രമാണ്. കേരളത്തിൽ ടൈൽ ഉത്പാദനം ഇല്ല. ആന്ധ്രയിലുണ്ട്. ആന്ധ്രയിൽ ഖജാരിയ,സൊമാനി,വിറ്റേര തുടങ്ങിയ ബ്രാൻഡുകൾക്ക് പ്ലാന്റുണ്ട്.  
ഹാൻഡ്‌സ് ലോഗ....ജർമൻ സാനിറ്ററിയുടെ ദക്ഷിണകേരളത്തിലെ ഡീലറാണ്.
വെറൈറ്റി ഷോറൂമുകൾ
വടക്കൻ കേരളത്തിൽ വരെ സപ്ലൈ ചെയ്യുന്നുണ്ടെങ്കിലും വെറൈറ്റി ഷോറൂമുകൾ തിരുവനന്തപുരം ജില്ലയിൽ മാത്രമാണുളളത്. കാട്ടാക്കടയാണ് ആസ്ഥാനം. പിന്നീട് ബേക്കറി ജംഗ്ഷനിലും നന്ദാവനത്തും. നന്ദാവനത്ത് വമ്പൻ കമ്പനികളുടെ ഹൈ എൻഡ് ഫിറ്റിംഗ്‌സിന്റെ ഹബ്ബാണ്.
കസ്റ്റമർ റേഞ്ച് വിപുലം
എല്ലാ തലത്തിലുമുളള കസ്റ്റമർമാരെ തൃപ്തിപ്പെടുത്തുന്ന ഉത്പന്നങ്ങൾ വെറൈറ്റിയിലുണ്ട്. ലൈഫ് മിഷനിലെ വീടു മുതൽ അത്യാഡംബര ഭവനമോ സ്ഥാപനമോ എന്തിനുമുളള ടൈൽ, സാനിട്ടറി ഉത്പന്നങ്ങൾ വെറൈറ്റിയിൽ ഉണ്ട്. ആർടെക്ക്, എസ്എഫ്എസ് തുടങ്ങിയ മേജർ ബിൽഡേഴ്‌സിനും ഭീമ ജ്വല്ലറി, അവരുടെ റിസോർട്ട് തുടങ്ങിയവയ്ക്കും സപ്ലൈ ചെയ്യുന്നു. കോളർക്കർ കമ്പനിയുടെ അമേരിക്കയിൽ നിന്നുളള ഒറിജിനൽ ഹൈഎൻഡ് പ്രൊഡക്ഷന്റെ ദക്ഷിണേന്ത്യയിലെ ഏക ഡീലറാണ് വെറൈറ്റി. ലുലുമാളിനും ഫിറ്റിംഗ്‌സ് സപ്ലൈ ചെയ്യുന്നുണ്ട്.തിരുവനന്തപുരത്തിന്റെ മാർക്കറ്റിംഗ് സാധ്യത
തിരുവനന്തപുരത്തെ ഉപഭോക്താക്കൾ
തിരുവനന്തപുരം നല്ല മാർക്കറ്റാണ്.  മുമ്പ് തിരുവനന്തപുരത്ത് വമ്പൻ കെട്ടിടങ്ങളും വസതികളും നിർമ്മിക്കുന്നവർ വിശ്വസിച്ചിരുന്നത് ഇവിടെ നല്ല മെറ്റീരിയൽസ് ലഭിക്കില്ല എന്നാണ്.അവരൊക്കെ റണാകുളത്തുനിന്നും മറ്റും മെറ്റീരിയൽസ് എടുതത്തിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ വിശ്വാസം മാറിയിട്ടുണ്ട്. മറ്റെവിടെ നിന്നും ലഭിക്കുന്നതിനേക്കാൾ ക്വാളിറ്റിയുളള ബ്രാൻഡഡ് ഉത്പന്നങ്ങൾ വെറൈറ്റിയിൽ ലഭിക്കും.
കൊവിഡ് അനന്തര കമ്പോളസാഹചര്യം
കൊവിഡ് കാല സ്തംഭനത്തിൽ നിന്നും മാറി വന്നിട്ടുണ്ട്. വിപണി ചെറുതായി മൂവ് ചെയ്തു തുടങ്ങി. പക്ഷേ കൊവിഡിന്  മുമ്പുളള സാഹചര്യത്തിലേക്ക് മാറിയിട്ടില്ല.വലിയ പ്രൊജക്ടുകൾ ലോഞ്ച് ചെയ്യുന്നത് കുറവാണ്.
ഓരോ മാസവും പുതിയ ഡിസൈൻസ്
ഡിജിറ്റൽ സാങ്കേതികവിദ്യ വന്നതിനുശേഷം ഈ മേഖലയിൽ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. ഏത് ഡിസൈൻ വേണമെങ്കിലും ചെയ്യാം. കസ്റ്റമറുടെ നിർദ്ദേശമനുസരിച്ചുളള ഡിസൈനുകൾ ചെയ്യുമ്പോൾ മിനിമം ഇത്ര എണ്ണം എന്ന് നിഷ്‌ക്കർഷിക്കേണ്ടി വരും. വളരെ ചെറിയ ക്വാണ്ടിറ്റി ചെയ്യുന്നത് നഷ്ടമാണ്. മാത്രമല്ല ടൈലുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ട്. നിലവിൽ നല്ല വലിപ്പമുളള ടൈലുകൾ വരുന്നുണ്ട്. 12 അടി നീളും 4 അടി വീതിയുമുളള ടൈലുകളുണ്ട്. ഗ്രാനൈറ്റും മാർബിളുമൊക്കെ മാറ്റി അതേ ഡിസൈനിലുളള ടൈലുകൾ പാകുന്നവരുമുണ്ട്.  എന്നാൽ യോജ്യമായ ടൈൽ സൈസ് 8അടി നീളവും 4 അടി വീതിയുമുളളതാണ്. ഇപ്പോൾ സ്റ്റെയർകെയ്‌സ്, കിച്ചൻ ടേബിൾ എന്നിവ ചെയ്യാനാണ് കൂടുതലും ഗ്രാനൈറ്റ് ഉപയോഗിക്കുന്നത്. അതുപോലെ പല ടൈൽ കമ്പനികളുടെയും ഉടമകൾ പറയുന്നത് എല്ലാത്തിനും ഒരു തിരിച്ചുവരവുണ്ട്. എന്നാണ് . ആദ്യ കാലത്ത്് ചെറിയ സൈസിലുളള ടൈലുകളായിരുന്നു. ഇപ്പോളത് 12 അടി നീളമുളള ടൈലുകളായി. ഇതാണ് അതിന്റെ മാക്‌സിമം എന്ന് കമ്പനി ഉടമകൾ പറയുന്നു. ഇനി വീണ്ടും വലിപ്പം കുറഞ്ഞവയിലേക്ക് പോകും. അത്തരത്തിൽ ഹൈ ക്വാളിറ്റി എത്‌നിക് ട്രഡീഷണൽ ടൈലുകളിലേക്ക് തിരിച്ചുപോക്ക് തുടങ്ങിയിട്ടുണ്ട്.
മികച്ച സേവനം നൽകുക
ഷോറൂമുകളിൽ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോകണം. കസ്റ്റമർക്ക് മികച്ച സർവ്വീസ് നൽകണം.കൂടുതൽ പ്രൊഡക്ട്‌സ് കൊടുക്കണം ന്യായമായ രീതിയിൽ പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങൾ തന്നെ കൊടുക്കണം അതാണ് വെറൈറ്റിയുടെ അമരക്കാരുടെ ലക്ഷ്യം.
വെല്ലുവിളി
ഒരേ തരം ഉത്പന്നങ്ങൾ പല പല കമ്പനികൾ ഇറക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരേ ഷെയ്ഡിൽ ഗുണനിലവാരമുളളതും ഇല്ലാത്തതും ഉണ്ടാവും. ഗുജറാത്തിലെ മോർബി യിൽ ഏകദേശം 900തോളം ഫാക്ടറികളുണ്ടെന്നാണ് വിവരം. അതിൽ തന്നെ 10% ഫാക്ടറികളിലാണ് ഗുണനിലവാരമുളള ടൈലുകൾ ഉത്പാദിപ്പിക്കുന്നത്.ബാക്കിയെല്ലാം ഗുണനിലവാരമില്ലാത്തവയാണ്. അത് കേരളത്തിലെത്തിച്ച് കസ്റ്റമർക്ക് വലിയ വാഗ്ദാനങ്ങൾ നൽകിവിൽക്കുന്ന രീതിയുണ്ട്. ഗുണനിലവാരമില്ലാത്തതിനാൽ അവയ്ക്ക് കാലം ചെല്ലുമ്പോൾ പ്രശ്‌നങ്ങളുണ്ടാവും. അത് ഇൻഡസ്ട്രിയുടെ ഭാവിക്ക് നല്ലതല്ല. ടൈലുകളിൽ വാട്ടർപ്രൂഫിംഗ് ചെയ്യേണ്ടതുണ്ട്. അത് ചെയ്താൽ നിശ്ചിത വിലയിലേ ടൈൽ വിൽക്കാനാവൂ. വില കുറച്ചു വിറ്റ് ലാഭമുണ്ടാക്കാൻ നോക്കുന്നവർ ഇത് ചെയ്യാറില്ല. അപ്പോൾ ബാത്‌റൂമിലും മറ്റും ഇടുന്ന ടൈലുകൾ പെട്ടെന്ന് ഫെയ്ഡാകും. ഇത്തരം ടൈലുകൾ കസ്റ്റമേഴ്‌സിന് ആദ്യം തിരിച്ചറിയാൻ പറ്റില്ല.അതുപോലെ വൺ ടൈം മെറ്റീരിയൽ എന്നൊരു സംവിധാനമുണ്ട്. എന്തെങ്കിലും ചെറിയ അപാകത വന്ന ടൈലുകൾ മൊത്തമായി പകുതി വിലയ്ക്ക് നൽകുന്ന കമ്പനികളുണ്ട്. അവരിൽ നിന്ന് ടൈൽ എടുത്തുവിൽക്കുന്നവരും ഉണ്ട്. അത്തരത്തിൽ ഗുണനിലാവരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനോട് വെറൈറ്റി മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്‌സിന് താല്പര്യമില്ല.
പ്രീമിയം ക്വാളിറ്റി മാത്രം
വെറൈറ്റി ഡീൽ ചെയ്യുന്ന മിക്ക കമ്പനികൾക്കും തിരുവനന്തപുരത്ത് എക്‌സിക്യൂട്ടീവുകൾ ഉണ്ട്. കസ്റ്റമരുടെ പരാതി കിട്ടിയാൽ ഉടനെ അവരെ അറിയിക്കുകയാണ് ചെയ്യുക. ഉടൻ തന്നെ അവർ പോയി നോക്കി കാരണം കണ്ടെത്തി പരിഹാരം കാണും. ടൈലായാലും സാനിറ്ററി വെയറായാലും തിരുവനന്തപുരത്ത് വേറൊരിടത്തുമില്ലാത്ത കളക്ഷൻ വെറൈറ്റിയിലുണ്ട്. അത് ഏത് ബജറ്റിലുളള മെറ്റീരിയലും ഉണ്ട്. എല്ലാം പ്രീമിയം ക്വാളിറ്റി മെറ്റീരിയലാണ്. തിരുവനന്തപുരത്ത് പ്രീമിയം ക്വാളിറ്റി മാത്രം ചെയ്യുന്ന മറ്റൊരു ഷോറൂമില്ല. ബെസ്റ്റ് ടൈൽ ബെസ്റ്റ് വിലയ്ക്ക് നൽകുന്നുവെന്നതാണ് വെറൈറ്റിയുടെ യൂണീക്‌നെസ്.
പ്രൊഫഷണൽ വൈദഗ്ദ്ധ്യം
ബിൽഡിംഗ്, സാനിറ്ററി ആക്സസറികൾ എന്നിവ കൈകാര്യം ചെയ്യുന്നതിലെ 20 വർഷത്തെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം വെറൈറ്റിയുടെ ഉപഭോക്താക്കൾക്ക് അവരുടെ സ്വപ്ന പദ്ധതികൾ നിർമ്മിക്കുമ്പോൾ സഹായകമാകുന്നു. മാത്രമല്ല ഉത്പന്നങ്ങളെക്കുറിച്ച് എല്ലാം അറിയാവുന്ന അപ്‌ഡേറ്റഡ് സെയിൽസ് പേഴ്‌സണലുകളും വെറൈറ്റിയുടെ മാത്രം പ്രത്യേകതയാണ്.
മുപ്പതിനായിരം ചതുരശ്ര അടി ഷോറൂമിലേക്ക് വളർന്ന വെറൈറ്റിക്കൊപ്പം മലയാളിയുടെ നിർമ്മാണസങ്കല്പങ്ങളും വളരുകയാണ്.

 

Post your comments