Global block

bissplus@gmail.com

Global Menu

മലിനമല്ലാത്ത കുടിവെളളം മാലിന്യമുക്ത ഭാരതം "പോളി ക്യാപിറ്റൽ"

Sabu Joseph
Managing Director
Poly Capital

 

25 വർഷം പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ശ്രീ.സാബു ജോസഫിന്റെ മുഖത്ത് കാണുന്നത് തികഞ്ഞ ആത്മസംതൃപ്തിയുടെ പുഞ്ചിരി മാത്രമാണ്.കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് പോളിക്യാപിറ്റൽ എത്തിച്ചേർന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള വാട്ടർ tank പട്ടികയിലാണ്. 100% വെർജിൻ മെറ്റീരിയൽ കൊണ്ട് ഗുണനിലവാരത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഇല്ലാതെ ഈ കോവിഡ് കാലഘട്ടത്തിലും തന്റെ സംരംഭം മുന്നോട്ട് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ വെല്ലുവിളികൾ  ഏറെയാണ് കാരണം പല സ്ഥലങ്ങളിൽ നിന്നും വില കുറയ്ക്കുവാനുള്ള വ്യഗ്രതക്കിടയിൽ ഗുണനിലവാരം ഇല്ലാതെ പുനഃചംക്രമണം ചെയ്തമെറ്റീരിയൽ ഉപയോഗിക്കുമ്പോൾ പോളി ക്യാപ്പിറ്റൽ തങ്ങളുടെ പ്രൊഡക്ടുകൾക്കു കൊടുക്കുന്ന ഗുണനിലവാരം അത്രയേറെ വിലമതിക്കാനാകാത്തതാണ്. മാത്രമല്ല തങ്ങളുടെ ഉപഭോക്താകൾക്കു  കൊടുക്കുന്ന വിശ്വാസം എന്നെന്നും നിലനിർത്താനും പോളിക്യാപിറ്റൽ  ശ്രദ്ധിക്കാറുണ്ട്.

 

 

 

 

വീടിനായി എത്ര ലക്ഷം വേണമെങ്കിലും ചെലവാക്കും. എന്നാൽ ആരോഗ്യത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന വാട്ടർടാങ്ക് തുടങ്ങിയവയുടെ കാര്യത്തിൽ ഉഴപ്പും. ഓ കുറഞ്ഞതേതെങ്കിലും മതി എന്ന മനോഭാവം സാധാരണം. എന്നാൽ മലിനമല്ലാത്ത കുടിവെള്ളം, ജലസംഭരണികളിലെ രാസവസ്തു കലരാത്ത ശുദ്ധജലം എന്നത് നൂറുശതമാനം സാക്ഷരത നേടിയ അവബോധമുള്ള മലയാളിയുടെ സ്വപ്നമാണ്. ഈ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് കേരളത്തിലെ നഗരങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും പോളി ക്യാപിറ്റൽ  ജലസംഭരണികൾ നേടിയ സ്വീകാര്യത. 25 വർഷത്തിനുളളിൽ നേടിയെടുത്ത വിശ്വാസ്യതയ്ക്കും അംഗീകാരങ്ങൾക്കും കാരണമായത്  വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും ഉത്പന്നത്തിന്റെ ഈടും മേന്മയുമാണ്. ഈ മേഖലയിൽ എതിരാളികളില്ലാത്ത പ്രകടനമാണ് പോളി ക്യാപിറ്റൽ കാഴ്ചവയ്ക്കുന്നത്.
രാസവസ്തുക്കൾ കലരുമെന്ന ആശങ്കയില്ലാതെ നൂറുശതമാനം സുരക്ഷിതമായ കുടിവെള്ള ടാങ്കുകളാണ് പോളി ക്യാപിറ്റൽ നിർമ്മിക്കുന്നത്. ഇതിന്റെ സാങ്കേതികവിദ്യയാകട്ടെ, മറ്റൊരു സ്ഥാപനത്തിനും ലഭ്യമല്ലാത്ത രീതിയിൽ നൂതനവും അനന്യവുമാണ്. പഴയ സാധനങ്ങൾ പുനഃരുപയോഗിച്ച് ജലസംഭരണികൾ നിർമ്മിക്കുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി നൂറുശതമാനം വെർജിൻ പോളി എത്തിലീൻ ഉപയോഗിച്ചാണ് പോളി ക്യാപിറ്റൽ ജലസംഭരണികൾ നിർമ്മിച്ചിട്ടുളളത്.
  വീടുകളിലെ സുരക്ഷിത ഉപയോഗത്തിന് അനുയോജ്യമായ, നേരിട്ട് പാചകത്തിന് ഉപയോഗിക്കാൻ കഴിയുന്ന, ശുദ്ധജലം സംഭരിക്കുന്ന മികച്ച ജലസംഭരണികളായിരുന്നു സ്ഥാപനത്തിന്റെ ഏറ്റവും പ്രധാനലക്ഷ്യം. പുനരുപയോഗിച്ച പ്ളാസ്റ്റിക്കുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മറ്റു ജലസംഭരണികളിൽ നിന്ന് വ്യത്യസ്തമായി ഭയമോ ആശങ്കയോ ഇല്ലാതെ ഉപയോഗിക്കാൻ കഴിയുന്നതാണ് പോളി ക്യാപിറ്റലിന്റെ  ജലസംഭരണികൾ. ചുരുങ്ങിയ കാലത്തിനുളളിൽ തന്നെ വിപണിയിൽ അജയ്യമായ മുന്നേറ്റം ഉറപ്പാക്കാനായതും  ഇതുമൂലമാണ്.
എല്ലാം സംശുദ്ധം സുതാര്യം
പുനഃരുപയോഗിക്കുന്ന പഴയ സാധനങ്ങൾ ഒന്നുംതന്നെ പോളി ക്യാപിറ്റൽ ജലസംഭരണിനിർമ്മാണത്തിന് ഉപയോഗിക്കുന്നില്ല. ലീനിയർ ലോ ഡെൻസിറ്റി പോളിഎത്തിലീൻ ആണ് ടാങ്ക് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. രാസവസ്തുക്കളുടേതടക്കം ഏതുവിധ സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണ് ഈ ജലസംഭരണികൾ. സാധാരണ സോപ്പുപൊടികൾകൊണ്ടു തന്നെ വൃത്തിയാക്കാൻ കഴിയുന്ന ഈ ടാങ്കുകൾ അഴുക്കുകളെ നീക്കാനും തടയാനുമുള്ള ശേഷി കൂടിയുള്ളതാണ്. മറ്റ് വാട്ടർ ടാങ്കുകളെപ്പോലെ ചോർച്ചയോ പൊട്ടലോ ഉണ്ടാകാത്ത സവിശേഷമായ വസ്തുക്കളാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ജീവിതത്തിന്റെ വിലയെക്കുറിച്ചും മൂല്യത്തെക്കുറിച്ചും ബോധ്യമുള്ളതു കൊണ്ടാണ് പുനഃരുപയോഗിച്ച വസ്തുക്കൾ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗപ്പെടുത്താത്തത്. ലാഭത്തേക്കാൾ പ്രധാനം ഉപഭോക്താക്കളുടെ ജീവിതത്തിനും ജീവനുമാണെന്ന ഉന്നതമായ ചിന്താഗതിയാണ് പോളി ക്യാപിറ്റലിനെ  മുന്നോട്ട് നയിക്കുന്നത്.
ISI, ISO 9001:2015 അംഗീകാരം നേടിയിട്ടുള്ള കമ്പനിയുടെ ജലസംഭരണികളുടെ ഉള്ളിൽ ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്ന ഒരു ആവരണം കൊണ്ട് സുസജ്ജമാക്കിയിരിക്കുന്നു. 300 ലിറ്റർ മുതൽ 10000 ലിറ്റർ വരെ സംഭരണശേഷിയുള്ള ജലസംഭരണികൾ ലഭ്യമാണ്. ഉറപ്പും ഈടും ആണ് ഈ സംഭരണിയുടെ ഏറ്റവും വലിയ പ്രത്യേകത. ബാഹ്യവസ്തുക്കൾ ഉളളിൽകടന്ന്, സംഭരിച്ചിട്ടുള്ള ജലത്തെ മലിനപ്പെടുത്താതെ പൂർണ്ണമായും സൂക്ഷിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പ്രധാനമായും കറുപ്പ്, വെളുപ്പ് നിറങ്ങളിലുളള  ജലസംഭരണികൾ ലഭ്യമാണ്്.
വെള്ള നിറത്തിലുള്ള ഫോം ഇൻസലേറ്റഡ് ജലസംഭരണികൾ
നാലു പാളികളുള്ള, ഫോം ഇൻസലേറ്റഡ് ജലസംഭരണികൾ കാലാവസ്ഥയോ ബാഹ്യസമ്മർദ്ദങ്ങളോ ബാധിക്കാത്ത, വെള്ള നിറത്തിലുള്ള ടാങ്കുകളാണ്. പോളി ക്യാപിറ്റൽ മാത്രമാണ് ഇത്തരത്തിലുള്ള ഒരു ഉത്പന്നം വിപണിയിൽ ഇറക്കിയിട്ടുള്ളത്. ഊർജ്ജസംരക്ഷണത്തോടൊപ്പം പരമാവധി വൃത്തിയും ഉറപ്പാക്കുന്ന ഈ ടാങ്കുകളിൽ വെള്ളത്തിന്റെ ചൂടിനെ പ്രതിരോധിക്കാനും നീണ്ടകാലം, നിറയ്ക്കുന്ന അതേസമയത്തെ ചൂട് തന്നെ വെള്ളത്തിന് നിലനിർത്താനും ഈ ടാങ്കുകൾക്ക് കഴിയും. നാലു പാളികൾകൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ടാങ്കിന്റെ സാങ്കേതികവിദ്യ ഇന്ത്യയിൽ തന്നെ ഇതാദ്യമാണ്. ഏറ്റവും പുറത്തുള്ള പാളി അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷിക്കാൻ ശക്തിയുള്ളതാണ്. രണ്ടാമത്തെ കറുത്ത പാളി സൂര്യകിരണങ്ങളിൽ നിന്ന് രക്ഷിക്കുന്നു. മൂന്നാമത്തെ പാളി ചൂട് പ്രതിരോധിക്കുന്നതാണ്. മൂന്നാമത്തെ ഈ പാളിയിലാണ് ഫോം ഇൻസലേറ്റ് ചെയ്തിരിക്കുന്നത്.  വെള്ളത്തോട് നേരിട്ട് സമ്പർക്കത്തിൽ വരുന്ന നാലാമത്തെ പാളിയാകട്ടെ, അഴുക്കുകളെ പ്രതിരോധിക്കുന്നതുമാണ്. നാല് പാളികൾ ഉള്ളതുകൊണ്ട് മർദ്ദം കാരണം പൊട്ടാനുള്ള സാധ്യത ഇല്ലാതാകുന്നു. നേരിട്ട് ഭക്ഷ്യയോഗ്യമായ നിലവാരം വെള്ളത്തിന് ഉറപ്പാക്കുന്നതാണ് ഇതിന്റെ ഏറ്റവും ഉള്ളിലെ പാളി. സാധാരണ ജലസംഭരണികളേക്കാൾ ബലവും ശേഷിയും ഉള്ളതാണ് ഇവ. അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുകൊണ്ട് ഈ ജലസംഭരണികൾ ഏറെക്കാലം ഈട് നിൽക്കുകയും ചെയ്യും.
ലോഫ്റ്റ് ടാങ്ക്
സ്ഥലപരിമിതിയുളള വീടുകളിൽ താമസിക്കുന്നവർക്ക് ഉപയോഗിക്കാൻ പറ്റുന്നതാണ് ലോഫ്റ്റ് ടാങ്ക്. വീടിന്റെ മട്ടുപ്പാവിലോ, സൺഷെയ്ഡുകളിലോ പാരപ്പറ്റുകളിലോ വയ്ക്കാൻ പറ്റുന്നവയാണ് ഇവ. സ്ഥലം കുറച്ചു മതിയെന്നതാണ് പ്രധാന ഗുണം. വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് വളരെ കുറഞ്ഞ അളവിൽ വെള്ളം സംഭരിക്കാൻ കഴിയും.
സംപ് ടാങ്ക്
ഫ്‌ളാറ്റുകൾ നിറയുന്ന നഗരങ്ങളിൽ ഭൂമിയ്ക്കടിയിൽ നിർമ്മിക്കുന്ന ജലസംഭരണികളില്ലാതെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയില്ല. ഭൂമിയ്ക്കടിയിൽ നിർമ്മിക്കുന്ന ഈ സംഭരണികളാകട്ടെ, പലപ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നാക്കമാണ്. പലപ്പോഴും കുടിവെള്ളത്തിന് ഉൾപ്പെടെ ആശ്രയിക്കുന്ന ഈ ജലസംഭരണികളുടെ സുരക്ഷിതത്വം പ്രധാനമാണ്. ചെറിയ വീഴ്ചകൾ പോലും താമസക്കാരുടെ ആരോഗ്യത്തെയും ജീവിതത്തെയും ഗുരുതരമായി ബാധിച്ചേക്കാം. ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം എന്ന നിലയിലാണ് പോളി ക്യാപിറ്റൽ ഉന്നത നിലവാരമുള്ള ഭൂഗർഭ ജലസംഭരണികൾ നിർമ്മിച്ച് നൽകുന്നത്. മികച്ച നിലവാരമുള്ള അപകടരഹിതമായ കുടിവെള്ളം ഉറപ്പാക്കാനാണ് ഇത്തരം ഭൂഗർഭ ടാങ്കുകൾ നിർമ്മിക്കുന്നത്. ഭൂമിയിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളയാണ് പോളി ക്യാപിറ്റലിന്റെ ഭൂഗർഭ ജലസംഭരണികൾ.നിലവിൽ  1000 / 5000 ലിറ്റർ ശേഷിയുള്ള  ഭൂഗർഭ ജലസംഭരണികളും പോളി ക്യാപിറ്റൽ ലഭ്യമാക്കിയിട്ടുണ്ട്്
പോളി ക്യാപിറ്റൽ വിപണിയിൽ ഇറക്കിയിട്ടുള്ള മറ്റ് ഉത്്പന്നങ്ങൾ
മിൽക്ക് ക്യാൻ
ഇപ്പോൾ നാട്ടിൻപുറത്തും നഗരങ്ങളിലും പാൽ സംഭരണം ഒരു പ്രധാന വ്യവസായമായി വളരുകയാണ്. മിക്കപ്പോഴും അലൂമിനിയം പാത്രങ്ങളിലാണ് പാൽ സൊസൈറ്റികളിൽ നിന്നും സംസ്‌കരണ കേന്ദ്രങ്ങളിലേക്കും മറ്റും പാൽ കൊണ്ടുവരുന്നത്. അലൂമിനിയം പാത്രങ്ങൾ അനാരോഗ്യകരമാണെന്ന് കണ്ട് ലോകമെമ്പാടുമുളള ജനത പകരമുളള സംവിധാനങ്ങളിലേക്ക് തിരിയുകയാണ്. കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ കൊടുക്കുന്ന പാലിന്റെ നിലവാരം ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. ഈ ഉത്തരവാദിത്തം നിറവേറ്റാനാണ് പാൽ കൊണ്ടുപോകാനുള്ള പാത്രങ്ങൾ പോളി ക്യാപിറ്റൽ നിർമ്മിക്കുന്നത്. ഉന്നത നിലവാരവമുളള നൂറ് ശതമാനം ശുദ്ധമായ ഇത്തരം പാൽപാത്രങ്ങാണ്  വൻകിട കമ്പനികൾ ഇന്ന് ഉപയോഗിക്കുന്നത്.
വേസ്റ്റ് ബിൻ
എടുത്തുമാറ്റാൻ കഴിയുന്ന ചപ്പുചവർ സംഭരണി (Waste Bin) യും പോളി ക്യാപിറ്റൽ വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിൽ ഇത് ലഭ്യമാണ്. ഹോട്ടലുകൾ, വാണിജ്യസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലൊക്കെ വെയ്ക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഈ സംഭരണികൾ. ഉന്നത നിലവാരമുള്ള പ്ളാസ്റ്റിക്കിലാണ് ഈ ചവർസംഭരണിയും നിർമ്മിക്കുന്നത്.
റോഡ് ഡിവൈഡറുകൾ
ഗതാഗതനിയന്ത്രണത്തിന് ആവശ്യമായ റോഡ് ഡിവൈഡറുകളും പോളി ക്യാപിറ്റൽ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ ഉപയോക്താക്കൾ പ്രധാനമായും  റോഡ് കോൺട്രാക്ടർമാരാണ്.
പോർട്ടബിൾ ടോയ്‌ലറ്റ്
ഭാരതത്തിലെ ജനസംഖ്യയുടെ നല്ലൊരു പങ്കിന് ശൗചാലയങ്ങളില്ല. ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു സ്വച്ഛഭാരത് മിഷന്റെ പ്രധാനദൗത്യം. ഇത് മുന്നിൽ കണ്ടാണ് കേരളത്തിൽ ആദ്യമായി, പോളി ക്യാപിറ്റൽ എവിടെയും കൊണ്ടുപോയി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ശൗചാലയങ്ങൾ (പോർട്ടബിൾ ടോയ്‌ലറ്റ്) വിപണി യിൽ ഇറക്കിയത്. വൻതോതിൽ ജനക്കൂട്ടം പങ്കെടുക്കുന്ന സ്ഥലങ്ങളിലും മറ്റും ഇത് ഒരു അനുഗ്രഹമാണ്. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ശൗചാലയങ്ങൾ നിർമ്മിക്കുകയോ കുഴികക്കൂസുകൾ ഉണ്ടാക്കുകയോ ചെയ്യുന്നതിനു പകരം പോർട്ടബിൾ ടോയ്‌ലറ്റുകൾ എവിടെയും ഉപയോഗിക്കാനാകും. പദ്ധതികളുടെ ലക്ഷ്യം കണ്ടെത്താനും വലിയ സാമ്പത്തിക ചെലവില്ലാതെ ശൗചാലയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനും ഇതുകൊണ്ട് കഴിയും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ചേരികളിലും കോളനികളിലും താമസിക്കുന്നവർക്കിടയിലും ചെലവു കുറഞ്ഞ ഈ ടോയ്‌ലറ്റ് ഏറെ സഹായകരമാണ്. വലിയ മുതൽ മുടക്കില്ലാതെ പോർട്ടബിൾ ടോയ്‌ലറ്റ് സംവിധാനം ഏർപ്പെടുത്താനാകും. 'റെഡി ടു ഇൻസ്റ്റാൾ' ആയതിനാൽ വെളിസ്ഥലത്തെ വിസർജ്ജനത്തിന് അടിയന്തിര പരിഹാരം എന്ന നിലയിലും ഇതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താം.
ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലോ ഉത്സവആഘോഷ വേളകളിലോ പൊതുയോഗ സ്ഥലങ്ങളിലോ ഒക്കെ ആവശ്യാനുസരണം കൊണ്ടുപോയി ഉപയോഗിക്കാൻ കഴിയുന്ന ശൗചാലയങ്ങളാണിവ. 2100 മി.മീ നീളവും 1250x950 എംഎം വീതിയുമുള്ള ഈ ശൗചാലയ സംവിധാനത്തിൽ യൂറോപ്യൻ രീതിയിലും ഇന്ത്യൻ രീതിയിലുമുള്ള ക്ലോസറ്റുകൾ ലഭ്യമാണ്. പുനരുപയോഗിക്കുന്ന പ്ളാസ്റ്റിക് അല്പം പോലുമില്ലാതെ, രാസവസ്തുക്കൾ ഉപയോഗിക്കാതെ, ഏതു സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ കഴിയുന്ന രീതിയിലുള്ള, അല്പം പോലും വിഷലിപ്തമല്ലാത്ത, മാലിന്യമുക്തമായ ശൗചാലയങ്ങളാണ് ഇവ. ദുർഘട പ്രദേശങ്ങളിൽ ശൗചാലങ്ങളൊരുക്കാൻ സ്ഥലപരിമതിയുള്ളവർക്ക് പോളി ക്യാപിറ്റലിന്റെ ഈ ഉത്പന്നം മികച്ച പരിഹാരമാണ്. ലേബർ ക്യാമ്പുകളിലും വർക്ക് സൈറ്റുകളിലും ഇത്തരം പോർട്ടബിൾ ടോയ്‌ലറ്റ് ധാരാളമായി ഉപയോഗിക്കുന്നു. ഇന്ത്യയുടെ നാവികസേനയും പല മതസ്ഥാപനങ്ങളും പഞ്ചായത്തുകളും ഇതിന്റെ ഉപയോക്താക്കളാണ്. കേരളത്തിൽ  പോളി ക്യാപിറ്റൽ മാത്രമാണ് ഇത്തരം ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നത്. പ്രത്യേക ഡിസൈനോടു കൂടിയ, ഇൻബിൽറ്റ് വാട്ടർ ടാങ്കും സെപ്റ്റിക് ടാങ്കുമുള്ള ടോയ്‌ലറ്റുകളും ഓർഡർ അനുസരിച്ച് ക്യാപിറ്റൽ ചെയ്തുകൊടുക്കുന്നുണ്ട്.
സെപ്റ്റിക് ടാങ്കുകൾ
വെളിസ്ഥലത്തെ മലമൂത്രവിസർജ്ജനത്തിന് വിരാമമിടുക എന്നത് ഇന്ന് ഭാരതത്തിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായൊരു പ്രചാരണവിഷയമാണ്. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം സ്വച്ഛഭാരത് മിഷനിലൂടെ ഈ ദൗത്യത്തിനുവേണ്ടിയുളള  പ്രവർത്തനം ദേശീയതലത്തിൽ ശക്തമായി നീങ്ങുന്നു. മനുഷ്യവിസർജ്ജ്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള മാലിന്യ നിർമ്മാർജ്ജന സംവിധാനം ഇല്ലാത്ത വീടുകളിൽ അതിനുള്ള സംവിധാനമാണ് സെപ്റ്റിക് ടാങ്ക്. ഉന്നത ഗുണനിലവാരമുള്ള പ്ളാസ്റ്റിക് ഉപയോഗിച്ച് നിർമ്മിക്കുന്ന പോളിക്യാപിറ്റലിന്റെ സെപ്റ്റിക് ടാങ്കുകൾ ഖരമാലിന്യത്തെ മലിനജലത്തിൽ നിന്ന് വേർതിരിച്ചെടുക്കുകയും ബാക്ടീരിയ ഉപയോഗിച്ച് സംസ്‌കരിക്കുകയും ചെയ്യുന്നു. ഇങ്ങനെ സെപ്റ്റിക് ടാങ്കിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും അതിലെ ദുർഗന്ധവും ആരോഗ്യത്തിന് ഹിതകരമില്ലാത്ത മറ്റ് ദോഷഫലങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. ജൈവസംവിധാനത്തിലൂടെയാണ് ടാങ്കുകൾക്കുള്ളിലെ മാലിന്യത്തെ സംസ്‌കരിക്കുന്നത്. ടാങ്ക് ആദ്യം ഉപയോഗിക്കുമ്പോൾ ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കാൻ ചാണകവെള്ളമോ മറ്റ് സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള വെള്ളമോ ഉപയോഗിച്ചാണ് ഇതിൽ ബാക്ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കുന്നത്. ഓരോ സ്ഥലത്തെയും ആവശ്യകതയ്ക്ക് അനുസരിച്ച് വ്യത്യസ്ത അളവിലുള്ള സെപ്റ്റിക് ടാങ്കുകൾ ഓർഡറുകൾക്കനുസരിച്ച് നിർമ്മിച്ച് നൽകുന്നുണ്ട്. ടെറാകോട്ട നിറത്തിലുള്ള പോളിക്യാപിറ്റൽ സെപ്റ്റിക് ടാങ്കുകൾ നിലവിൽ വിപണിയിൽ സുലഭമാണ്.
വ്യത്യസ്തമായ ഉല്പന്നങ്ങൾ, വൈവിധ്യമാർന്ന അഭിരുചികൾ; ഇവയെല്ലാം സമന്വയിപ്പിക്കുന്നത് ഉപഭോക്താവിന്റെ ക്ഷേമം എന്ന ഒരേയൊരു ലക്ഷ്യത്തിലൂന്നിയാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ അതിവേഗം വളരുന്ന ഒരു സ്ഥാപനമായി ഇന്ന് പോളി ക്യാപിറ്റൽ മാറിയിരിക്കുന്നു. നല്ല കുടിവെള്ളം, നല്ല ജലസംഭരണി എന്ന ചിന്തയ്‌ക്കൊപ്പം പോളി ക്യാപിറ്റൽ എന്ന പേരും ജനമനസ്സിലേക്ക് ഓടിയെത്തുന്ന അവസ്ഥയിലേക്ക് ഈ സ്ഥാപനം വളർന്നിരിക്കുന്നു. വിശ്വാസത്തിന്റെ പര്യായമായി പോളി ക്യാപിറ്റൽ ഉപഭോക്താക്കളുടെ മനസ്സിൽ ചിരപ്രതിഷ്ഠിതമായി കഴിഞ്ഞു.
(കസ്റ്റമർ കെയർ നമ്പർ: 94470 60007)

Post your comments