Global block

bissplus@gmail.com

Global Menu

2022ന്റെ നഷ്ടം

കൊവിഡ് ആശങ്ക കുറച്ചൊന്ന് ഒതുങ്ങിയപ്പോൾ ലോകത്തിന് മേൽ ഉരുണ്ടുകൂടിയ കാർമേഘമാണ് റഷ്യ- ഉക്രൈൻ യുദ്ധം. ആശങ്കയോടെ ലോകജനത ഈ യുദ്ധത്തെ ഉറ്റുനോക്കി.  ഇത് ബിസിനസ് മേഖലയിലും പ്രകടമായി. ഇന്ത്യയ്ക്ക് 2022 മറ്റൊരു രീതിയിലും നഷ്ടങ്ങളുടേതായിരുന്നു.  ബിസിനസ് ലോകത്തെ അതികായരായ ചില ബിസിനസ് മാഗ്‌നറ്റുകൾ ഈ ലോകത്തോട് വിടപറഞ്ഞ വർഷം.  രാജ്യത്തിന്റെ ബിഗ് ബുൾ രാകേഷ് ജുൻജുൻവാല മുതൽ  സൈറസ് മിസ്ത്രി ഉൾപ്പെടെ പല പ്രമുഖരെയും ഇന്ത്യൻ ബിസിനസ് ലോകത്തിന് നഷ്ടമായി.

 

 

രാഹുൽ ബജാജ്
ലോകത്തിലെ ആദ്യ 500 ശതകോടീശ്വരന്മാരിലൊരാളായിരുന്നു രാഹുൽ ബജാജ്. നാല് പതിറ്റാണ്ടിലേറെക്കാലം ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച രാഹുൽ ബജാജ് ഫെബ്രുവരി 12-ന് അന്തരിച്ചു. രാഹുൽ കമ്പനിയുടെ ചെയർമാനായിരുന്ന സമയത്ത് സ്ഥാപനത്തിന്റെ വിറ്റുവരവ് 7.2 കോടി രൂപയിൽ നിന്ന് 12,000 കോടി രൂപയായി വളർത്താൻ അദ്ദേഹത്തിന് സാധിച്ചു.  ഇന്ത്യൻ എയർലൈൻസിന്റെ ചെയർമാൻ സ്ഥാനം ഉൾപ്പെടെ ഒരുപാട് സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.

പല്ലോൻജി മിസ്ത്രി
ഷർപോംജി പല്ലോംജി ആൻഡ് ഗ്രൂപ്പ് ഉടമയായിരുന്ന പല്ലോൻജി മിസ്ത്രി ജൂൺ 28നാണ് അന്തരിച്ചത്. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി കൈവശമുള്ള എസ്പി ഗ്രൂപ്പിന്റെ ഉടമയാണ് ഇദ്ദേഹം. 18.37 ശതമാനം ഹോൾഡിംഗ്‌സ് ആയിരുന്നു എസ് പി ഗ്രൂപ്പിന്റെ കയ്യിൽ ഉണ്ടായിരുന്നത്.

രാകേഷ് ജുൻജുൻവാല
ഇന്ത്യയുടെ 'ബിഗ് ബുൾ' എന്നും 'വാറൻ ബഫറ്റ്' എന്നും പേരുകേട്ട വ്യവസായിയാണ് രാകേഷ് ജുൻജുൻവാല. മുതിർന്ന സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകനായ രാകേഷ് ജുൻജുൻവാല 2022 ഓഗസ്റ്റ് 14നാണ് അന്തരിച്ചത്. പുതുതായി ആരംഭിച്ച എയർലൈൻസിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെ മരണം. അതോടെ  ആകാശ എയർലൈസിന്റെ കാര്യവും തകരാറിലായി. അതു വരെ  ലാഭത്തിലായിരുന്ന ജുൻജുൻവാലയുടെ ബിസിനസും അദ്ദേഹത്തിന്റെ സ്റ്റോക്ക് മാർക്കറ്റ് ബിസിനസിന്റെ ഓഹരികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

സൈറസ് മിസ്ത്രി
ടാറ്റ സൺസിന്റെ മുൻ ചെയർമാനും ഷർപോംജി പല്ലോൻജി ആൻഡ് കമ്പനിയുടെ എംഡിയുമായിരുന്ന സൈറസ് മിസ്ത്രി സെപ്റ്റംബർ നാലിന് മഹാരാഷ്ട്രയിലെ പാൽഘറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. 54 വയസ്സായിരുന്നു. ഗുജറാത്തിലെ ഉദ്വാഡയിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോഴാണ് മിസ്ത്രി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അതേ സമയം ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഞ്ച് വർഷമായി തുടരുന്ന നിയമപോരാട്ടത്തിന് മിസ്ത്രിയുടെ മരണത്തോടെ വിരാമമായി.

ജംഷീദ്  ഇറാനി
ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിംഗ് ഡയറക്ടറായിരുന്ന,ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ  ജെ ജെ ഇറാനി ഒക്ടോബർ 31നാണ് അന്തരിച്ചത്.  കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റീൽ ഉത്പാദിപ്പിക്കുന്നതിലായിരുന്നു ഇറാനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.ടാറ്റ സ്റ്റീലിനെ ഇന്ത്യയുടെ നെറുകയിൽ എത്തിക്കുന്നതിൽ പ്രയത്‌നിച്ചവരിൽ ഒരാളാണ്.

വിക്രം കിർലോസ്‌കർ

നവംബർ 30-നാണ് ടൊയോട്ട കിർലോസ്‌കർ വൈസ് പ്രസിഡന്റ് വിക്രം കിർലോസ്‌കർ മരണമടഞ്ഞത്. ജപ്പാനിൽ നിന്നും ടൊയോട്ട മോട്ടോർ കോർപ്പറേഷൻ 1990കളിൽ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിൽ നിർണായക പങ്കു വഹിച്ച ആളാണ് വിക്രം കിർലോസ്‌കർ. കർണാടകയിലെ മാന്യുഫാക്ച്ചറിംഗ് യൂണിറ്റ് ആരംഭിക്കുന്നതിലും നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

 

Post your comments