Global block

bissplus@gmail.com

Global Menu

പ്രീമിയം ലൈഫ്‌സ്റ്റൈലിന്റെ പര്യായമായി ഐക്ലൗഡ് ഹോംസ്-Biju Janardhanan Managing Director I Cloud Homes

വിജയത്തിലേക്കുള്ള 'വില്ല-വഴി'!
ആകസ്മികത,നിയോഗം......ഇവയെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തി മുന്നോട്ടുപോകാനാവില്ല. എല്ലാവരും കാണുന്ന കാഴ്ച, അതിൽ അപൂർവ്വത കണ്ടെത്തുന്ന, അതെക്കുറിച്ച് ചിന്തിക്കുന്ന, പഠിക്കുന്ന, അതിനായി ത്യാഗം ചെയ്യുന്ന, സ്വയം സമർപ്പിക്കുന്ന ചിലരുണ്ട്. അവരുടെ പേര് മറ്റുളളവർക്കു മുകളിൽ ഉയർന്നു കേൾക്കും. അത്തരത്തിൽ തന്റെ വഴിയിൽ മാറി നടന്ന് വിജയഗാഥ രചിച്ച വ്യക്തിയാണ് പ്രീമിയം ലൈഫ്സ്‌റ്റൈൽ വില്ലകളുടെയും അപ്പാർട്ട്‌മെന്റുകളുടെയും പര്യായമായി മാറിയ ഐക്ലൗഡ്‌ഹോംസ് എന്ന ബ്രാൻഡിന്റെ അമരക്കാരനായ ബിജു ജനാർദ്ദനൻ.
പഠനം, ജോലി, മികച്ച ശമ്പളം, സുരക്ഷിതവും ശാന്തവുമായി ഒഴുകുന്ന ജീവിതനദി......പക്ഷേ ബിജു ജനാർദ്ദനൻ എന്ന യുവാവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. നിന്റെ വഴി ഇതല്ല എന്ന് ആരോ ഉളളിരുന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ആ ഉൾവിളിയുടെ പിൻബലത്തിൽ ബിജു തന്റെ ചുറ്റുപാടുകളെ ശ്രദ്ധിച്ചു. തനിക്ക് ചെയ്യാൻ ചിലതുണ്ടെന്ന ബോധ്യത്തിലേക്കെത്തിയതോടെ  തന്റെ സോഫ്റ്റ് വെയർ ജോലി ഉപേക്ഷിച്ചു. മികച്ച പാർപ്പിടങ്ങളൊരുക്കുക എന്ന ക്രിയേറ്റീവായ ഉത്തരവാദിത്തത്തിലേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുത്തു. 2012 ഡിസംബറിൽ ഇന്ന് പ്രീമിയം ലൈഫ്‌സ്റ്റൈലിന്റെ പര്യായമായി മലയാളി ഹൃദയത്തിലേറ്റിയ  ഐക്ലൗഡ് ഹോംസി (ICloud Homes) ന് തുടക്കമായി.
നിംബസ് ക്ലൗഡ് വില്ലകൾ
ഐക്ലൗഡ് ഹോംസിന്റെ യാത്ര ആരംഭിക്കുന്നത് മംഗലപുരത്തെ ശാന്തവും മനോഹരവുമായ പ്രാന്തപ്രദേശത്തെ 5.5 ഏക്കർ ഭൂമിയിൽ ആഡംബര ജീവിതത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ തിരുത്തിയെഴുതുന്ന ഒരു പ്രൗഢഗംഭീര വില്ല  ഒരുക്കിക്കൊണ്ടാണ്. മലയാളിയുടെ ഭവനസങ്കല്പങ്ങൾ, വീടിനോടുളള വൈകാരികമായ അടുപ്പം എല്ലാം മനസ്സിലാക്കി കുറ്റമറ്റ ശൈലിയിൽ ഓരോ വിശദാംശവും സൂക്ഷ്മമായി കണ്ടറിഞ്ഞ് ഒരുക്കിയ പാർപ്പിട സമുച്ചയം. സമാധാനത്തോടെയും സ്വസ്ഥതയോടെയും പ്രകൃതിയോടിണങ്ങിയും കഴിയാൻ, പ്രിയപ്പെട്ടവർക്കൊപ്പം കൂടാൻ ഒരു വീട്.......താൻ എങ്ങനെയുളള ഭവനത്തിലാണോ ജീവിക്കാൻ ആഗ്രഹിച്ചത്, അതാണ് ബിജു തന്റെ ക്ലയന്റ്‌സിനായി ഒരുക്കി നൽകിയത്.
നിംബസ് ക്ലൗഡ് വില്ല സമുച്ചയം എന്ന ഐക്ലൗഡ്‌ഹോംസിന്റെ കന്നി പദ്ധതി എന്തുകൊണ്ടും സവിശേഷമായ നിർമ്മിതിയായി. ഈ പ്രൊജക്ടിനായി തിരഞ്ഞെടുത്ത പ്രദേശം പ്രകൃതി രമണീയമായിരുന്നു. തിരക്കിന്റെ ലോകത്ത് സദാ വ്യാപരിക്കുന്ന ടെക്കികൾക്ക് പ്രകൃതിയുടെ ശാലീനത തുളുമ്പുന്ന അന്തരീക്ഷത്തിലേക്ക് ഊളിയിടാൻ ഒരിടം. എല്ലാ തിരക്കുകളെയും ഈ വില്ല സമുച്ചയത്തിന്റെ പ്രവേശനകവാടത്തിൽ ഉപേക്ഷിച്ചാണ് ഓരോ വില്ല ഉടമയും തങ്ങളുടെ ഇടത്തിലേക്ക് കൂടുമാറുന്നത്. തിരക്കേറിയ ജോലി ഷെഡ്യൂളുകളിൽ നിന്ന് നവോന്മേഷം നൽകുന്ന സ്വന്തമിടം. നിംബസ് ക്ലൗഡ് വില്ല സമുച്ചയത്തിലെ മരങ്ങൾ തണൽവിരിച്ച വഴികളിലൂടെ നടക്കുന്നത് ധ്യാനാത്മകമായ ഒരു അനുഭവമാണ്.
ബിജു വിഭാവനം ചെയ്ത ഈ പ്രോജക്റ്റിന് മറ്റൊരു പ്രത്യേക മാനം ഉണ്ടായിരുന്നു. മനോഹരമായി നിർമ്മിച്ച വില്ലകൾക്കപ്പുറം,  നോൺ-റെസിഡൻഷ്യൽ ഇടങ്ങളിലെ സ്‌പേസ് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുന്നതിൽ വളരെ ജാഗ്രത കാട്ടി. വില്ലസമുച്ചയത്തിലെ പാതകൾക്ക് 10 മീറ്റർ വീതി, ആദ്യമായി ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ ഒരു ഓപ്പൺ എയർ ടെന്നീസ് കോർട്ട്, ചേഞ്ച് റൂമുകളുടെ രൂപകൽപ്പനയിൽ വരെ അന്താരാഷ്്ട്ര നിലവാരം പുലർത്തുന്ന ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, നീന്തൽക്കുളം, ജിം തുടങ്ങി എല്ലാം പ്രീമിയം നിലവാരത്തിൽ. 25% സ്ഥലത്ത് ഗ്രീൻ സ്‌കേപ്പിംഗും ലാൻഡ്സ്‌കേപ്പിംഗും പ്രൊഫഷണൽ മുദ്ര പതിപ്പിക്കും വിധത്തിൽ ഒരുക്കി.
വീട് അതിന്റെ ഉടമസ്ഥന് മാത്രമല്ല, അത് പണിയുന്നവർക്കും സംതൃപ്തി നൽകണം എന്ന വിശ്വാസക്കാരനാണ് ബിജു. തന്റെ ഒരു പ്രൊജക്ട് മികച്ചത് എന്ന സംതൃപ്തി നൽകുന്നില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ മൂല്യമുള്ള ഒന്നും കെട്ടിപ്പടുക്കാനാവില്ല എന്ന വിശ്വാസക്കാരൻ. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു സ്വപ്‌നഭവനം ഒരുക്കുന്ന സൂക്ഷ്മതയോടെയും ക്രിയേറ്റീവിറ്റിയോടെയുമാണ് ബിജുവിന്റെ ഐക്ലൗഡ്‌ഹോംസ് ഓരോ വീടും ഒരുക്കിനൽകുന്നത്.
ദി 44 ക്ലബ്ബ്
പട്ടം മുട്ടടയിലെ ദി 44 ക്ലബ്ബ് എന്ന പദ്ധതി അനന്തപുരിയിൽ വില്ലകളുടെ മാന്ത്രികത ഉയർത്തിയ പദ്ധതിയായിരുന്നു. നഗരത്തിന്റെ സ്പന്ദനമായ സൂപ്പർ പ്രീമിയം ലൊക്കേഷനിൽ അത്യാഡംബരത്തിൽ അതിസുന്ദരമായി ഒരുക്കിയ വില്ല സമുച്ചയം.നഗരഹൃദയത്തിലെങ്കിലും തിരക്കിന്റെ കലമ്പലുകളില്ല, ശാന്തത തൊട്ടറിയാവുന്ന ഇടം. അതിന്റെ ലോഞ്ചും അത്യന്തം ശ്രദ്ധേയമായി. 2017 ഏപ്രിലിൽ അനന്തപുരി നിവാസികൾ ഉണർന്നത് 'ഞങ്ങളിൽ നിന്ന് വാങ്ങുന്നതിന് മുമ്പ് ഞങ്ങളുടെ മോഡൽ വില്ല കാണുക' എന്ന പൂർണ്ണ പേജ് പത്രപരസ്യത്തിലേക്കാണ്. ആ മോഡൽ വില്ല അടിമുടി സൂപ്പർ ലക്ഷ്വറി പ്രകടമാക്കി.   ഇറ്റാലിയൻ ക്ലാസി ബോട്ടിസിനി മാർബിളുകൾ,  സെൻട്രൽ എയർ കണ്ടീഷനിംഗ്, സെൻട്രൽ വാക്വം ക്ലീനിംഗ്,  രണ്ടാം നിലയിലെ ടെറസ് ഗാർഡൻ,ഏറ്റവും എക്‌സ്‌ക്ലൂസീവ് ഫർണിച്ചറുകൾ എന്നിങ്ങനെ ലക്ഷ്വറി തുളുമ്പുന്ന വില്ല. കണ്ടവരിൽ നിന്നും കേട്ടറിഞ്ഞ് മൂന്നാഴ്ചയോളം ഈ മോഡൽവില്ല കാണാനെത്തിയവരുടെ തിരക്കായിരുന്നു. എല്ലാ വില്ലകളും അതിവേഗം വിറ്റുപോയി.
'വിൻഡ്സ് ഓഫ് ചേഞ്ച്'
ദി 44 ക്ലബ്' സൂപ്പർ ലക്ഷ്വറി സെഗ്മെന്റിൽ തരംഗമായപ്പോഴാണ് ഐക്ലൗഡ് ഹോംസ് ഒന്നു മാറി ചിന്തിച്ചത്. ക്ലയന്റ്‌സിന്റെ പോക്കറ്റിലൊതുങ്ങുന്ന രീതിയിൽ ആഡംബരവസതികൾ ഒരുക്കുക എന്ന ചിന്തയിൽ നിന്ന് 'വിൻഡ്സ് ഓഫ് ചേഞ്ച്' യാഥാർത്ഥ്യമായി.  'നൂറിലധികം സൗകര്യങ്ങൾ '(The hundred Plus Amenities) എന്ന ടാഗ് ലൈനോടെയാണ് വിൻഡ്‌സ് ഓഫ് ചേഞ്ച് ഒരുക്കി നൽകിയത്. ഒരു വില്ല ടൗൺഷിപ്പ് എന്ന നിലയിലാണ് പദ്ധതി മുഴുവൻ ആസൂത്രണം ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ ക്ലബ്ബ് ഹൗസ് മുതൽ പീഡിയാട്രിക് ക്ലിനിക്, ജ്യൂസ് ഷോപ്പ് വരെ, ഉണ്ടായിരിക്കേണ്ട ഒരു സൗകര്യവും ഒഴിവാക്കിയില്ല. ് ഒരു ട്രീഹൗസ്, മിയാവാക്കി വനം,  വിനോദ മത്സ്യബന്ധനം, മുതിർന്ന പൗരന്മാർക്കുളള ഇടം, ജൈവകൃഷി എന്നിവയൊക്കെ ഔട്ട്‌ഡോറിൽ സജ്ജീകരിച്ചു. ഇൻഡോറിൽ  ഒരു ബാഡ്മിന്റൺ കോർട്ട്, സ്‌ക്വാഷ് കോർട്ട്, ജിം, ബില്ല്യാർഡ്‌സ് റൂം, ടേബിൾ ടെന്നീസ്, മാഗ്‌നറ്റിക് വാൾ ഗെയിമുകൾ തുടങ്ങിയവയുണ്ട്. നീന്തൽക്കുളം, സ്ത്രീകൾക്ക് പ്രത്യേക കുളം, ഒരു ഡേ കെയർ, കൺവീനിയൻസ് സ്റ്റോർ, ബ്യൂട്ടി സലൂൺ, ആർട്ട് റൂം, കഫേ, ബട്ട്ലറി, ജനറൽ മെഡിസിൻ ക്ലിനിക്, തുടങ്ങിയവയുണ്ട്. അന്തർദേശീയ പ്രശസ്തരായ ആർക്കിടെക്റ്റുമാരുടെയും ലാൻഡ്സ്‌കേപ്പ് ഡിസൈനർമാരുടെയും വൈദഗ്ധ്യം ഈ പ്രൊജക്ടിൽ ദൃശ്യമാണ്. ആദ്യഘട്ടം വിറ്റുതീർന്നു. രണ്ടാം ഘട്ടത്തിനായുള്ള വിൽപ്പന തുടരുകയാണ്.

നീലാകാശത്തിന് കീഴെ
വിൻഡ്‌സ് ഓഫ് ചേഞ്ചിന് സമാനമായി ടെക്‌നോസിറ്റിക്ക് സമീപം ഒരുക്കിയ 'അണ്ടർ ദി ബ്ലൂ സ്‌കൈ'പ്രൊജക്ടിനും മികച്ച പ്രതികരണമാണ്. IGBC(Indian Green Building Council) പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് പ്രോജക്ടാണിത്. വിരലിലെണ്ണാവുന്ന യൂണിറ്റുകൾ മാത്രമാണ് ഇനി വിറ്റുപോകാനുളളത്.
 വില്ലകളിൽ നിന്ന് അപ്പാർട്ടുമെന്റുകളിലേക്ക്
പത്താം വാർഷികത്തിൽ, സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം ആസ്വദിക്കാനാകുന്ന അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ എന്ന നവചിന്ത യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ഐക്ലൗഡ്‌ഹോംസ്.ക്ലയന്റ്‌സിന്റെ അന്വേഷണങ്ങളാണ് ഈ ചിന്തയിലേക്ക് ഐക്ലൗഡിനെ നയിച്ചത്. 'സ്റ്റോറീസ് ഇൻ ദ സ്‌കൈ' എന്ന് പേരിട്ടിരിക്കുന്ന ഈ 12 നിലകളുള്ള, അപ്പാർട്ട്മെന്റുകൾക്കിടയിൽ മതിൽ പങ്കിടൽ ഇല്ലാത്ത, സംയുക്ത ഇരട്ട ഗോപുരം മാതൃകയാണ് അവലംബിച്ചിരിക്കുന്നത്. ആക്കുളം 'വിൻഡ്സ് ഓഫ് ചേഞ്ച്' പ്രോജക്റ്റിന് സമീപമാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ കളിസ്ഥലം, ഡേ കെയർ, കൺവീനിയൻസ് സ്റ്റോർ, ഡാൻസ് റൂം, കഫേ തുടങ്ങി നിരവധി ടൗൺഷിപ്പ് സൗകര്യങ്ങൾ 'സ്റ്റോറീസ് ഇൻ ദ സ്‌കൈ' പങ്കുവെക്കുന്നു. ആഡംബരപൂർണ്ണമായ വിശ്രമമുറി, നീന്തൽക്കുളം,  ജിം, ലാൻഡ്സ്‌കേപ്പ് ചെയ്ത ടെറസ് പാർട്ടി ഏരിയ തുടങ്ങിയവയോടുകൂടിയ മൂന്ന് നിലകളിലായി പരന്നുകിടക്കുന്ന സമർപ്പിത ക്ലബ്ബ് ഹൗസാണ് ഏറ്റവും ആകർഷകമായത്. 2022 ഒക്ടോബറിൽ  ഈ പദ്ധതി ലോഞ്ച് ചെയ്തു. ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ഏകദേശം 20 അപ്പാർട്ട്മെന്റുകൾ ബുക്ക് ചെയ്യപ്പെട്ടു. 2023-ൽ കൂടുതൽ അപ്പാർട്ട്മെന്റ് ലോഞ്ചുകളുണ്ടാവും.
വരാനിരിക്കുന്ന പ്രൊജക്ടുകൾ
പട്ടം ചാലക്കുഴി റോഡിൽ 'Where Dreams Begin',കവടിയാർ ഗോൾഫ് ലിങ്കിന് സമീപം  'Sultans of Swing'  എന്നിവയാണ് iCloudHomesന്റെ വരാനിരിക്കുന്ന പ്രൊജക്ടുകൾ. ശ്രദ്ധേയമായ വാസ്തുവിദ്യയും സവിശേഷതകളും ഉള്ള രണ്ട് മികച്ച പ്രോജക്ടുകളാണിവ. ആകർഷണീയമായ ലൊക്കേഷനുകളിൽ മികച്ച പ്രൊജക്ടുകളാണ് iCloudHome-നെ വിഭാവനം ചെയ്യുന്നത്. വിശ്രമമില്ലാത്ത ഒരു ദശാബ്ദം പിന്നിടുമ്പോൾ മലയാളിയുടെ മനസ്സിൽ സുസ്ഥിരമായ ഒരു ഇടം നേടിയെടുത്ത ഈ സ്ഥാപനം വിസ്മയിപ്പിക്കും വിധം മുന്നോട്ടുപോകുകയാണ്
നിങ്ങൾ ഇന്റീരിയർ ചെയ്യുന്നുണ്ടോ?
തുടക്കകാലം മുതൽ ഐക്ലൗഡ് ആവർത്തിച്ചു കേൾക്കുന്ന ചോദ്യമാണിത്. ആഡംബര വീടുകൾ വാങ്ങുന്നവരിൽ നല്ലൊരു ശതമാനം അത് തങ്ങളുടേതായ രീതിയിൽ ഒരുക്കിയെടുക്കണമെന്ന് ചിന്തയുളളവരാണ്.ഉപഭോക്താവിന്റെ ആവശ്യകത മനസ്സിലാക്കി ഇഷ്ടാനുസൃതമായി രൂപകൽപ്പന ചെയ്ത ഇന്റീരിയറുകൾ ഒരുക്കിനൽകുക എന്ന ലക്ഷ്യത്തോടെ ഐക്ലൗഡ് ഹോംസ്, ഐസ്‌കേപ് (iScape) എന്ന സ്റ്റാർട്ട്-അപ്പ് കമ്പനി സംയോജിപ്പിച്ചു. iCloudHomes നിർമ്മിച്ച പ്രോജക്റ്റ് വീടുകളോ അല്ലെങ്കിൽ പുതുതായി നിർമ്മിച്ച മറ്റ് സ്വതന്ത്ര വില്ലകളോ അപ്പാർട്ടുമെന്റുകളോ ഏതുമാകട്ടെ, രാജ്യാന്തരനിലവാരത്തിൽ ഐസ്‌കേപ് അകത്തളം ഒരുക്കിനൽകും. കോർപ്പറേറ്റ്/വാണിജ്യ മേഖലകളിലും സേവനം ലഭ്യമാണ്. ഇന്റീരിയർ ഡിസൈൻ, പ്രോജക്ട് മാനേജ്‌മെന്റ്, പ്രോജക്ട് എക്‌സിക്യൂഷൻ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്ര സമീപനമാണ് ഐസ്‌കേപ് വാഗ്ദാനം ചെയ്യുന്നത്.
മിക്ക ഇന്റീരിയർ ഡിസൈൻ കമ്പനികളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ കടമ്പയെന്നുപറയുന്നത് തടിപ്പണിയുമായി ബന്ധപ്പെട്ടാണ്.ഇന്റീരിയറിൽ തടിപ്പണി ഒഴിവാക്കാനാവില്ല. അഥവാ പുതിയ കാലത്ത് എലൈറ്റ് ക്ലാസിനിടയിൽ തടിയുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്കും അകത്തളനിർമ്മിതികൾക്കും ഡിമാൻഡ് കൂടുതലാണ്. പ്രൊഫഷണലായും സമയബന്ധിതമായും  ജോലി ചെയ്യാൻ കഴിവുള്ള മരപ്പണി പ്രൊഫഷണലുകൾ കുറവാണ്. ഏതൊരു ഇന്റീരിയർ ഡിസൈൻ പ്രോജക്റ്റിന്റെയും നിർണായക ഘടകമാണിതെന്ന് മുൻകൂട്ടി മനസ്സിലാക്കി, മുഴുവൻ മരപ്പണി പ്രക്രിയയും ഓട്ടോമേറ്റ് ചെയ്യുന്ന ഒരു പിന്നാക്ക സംയോജിത മരപ്പണി സൗകര്യം സജ്ജീകരിച്ചിരിക്കുകയാണ് iScape.

ഗുണനിലവാരത്തിൽ വലിയ നിക്ഷേപം
ക്വാളിറ്റി നിലനിർത്തിക്കൊണ്ടുപോകുന്നതിന് നിശ്ചിത മുൻകൂർ നിക്ഷേപം ആവശ്യമാണ്.  അതങ്ങനെ തന്നെ വേണം, ക്വാളിറ്റിയിൽ ഒത്തുതീർപ്പില്ല എന്നതാണ് I Cloud മാനേജ്‌മെന്റിന്റെ തീരുമാനം. അതെതുടർന്നാണ് മംഗലപുരത്ത് 12,000 ചതുരശ്ര അടിയിൽ iScape -ന്റെ സ്റ്റേറ്റ് ഓഫ് ആർട്ട് പ്രൊഡക്ഷൻ ഫെസിലിറ്റി ആരംഭിച്ചത്.് ഒരു ഏക്കർ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന ഈ ഫെസിലിറ്റി, മരപ്പണി വിഭാഗത്തിൽ വൈദഗ്ദ്ധ്യം നേടിയ ലോകത്തിലെ പ്രമുഖ കമ്പനികളിലൊന്നായ THE BIESSE GROUP-ൽ നിന്നുള്ള യന്ത്രസാമഗ്രികളും സാങ്കേതികവിദ്യയും ഉൾക്കൊളളുന്നു.
ദക്ഷിണേന്ത്യയിലെ ഇത്തരത്തിലുള്ള ഏറ്റവും നൂതനമായ സൗകര്യങ്ങളിൽ ഒന്നായതിനാൽ, അത്യന്താധുനിക സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാൻ കഴിവുള്ള, മികച്ച റിസൾട്ട് പ്രദാനം നൽകാൻ കഴിയുന്ന പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് ഇവിടെയുളളത്.  വായുവിന്റെ നിലവാരം നിലനിർത്തുന്നതിനും പൊടി അകറ്റുന്നതിനും മറ്റും അതിനൂതന സംവിധാനങ്ങൾ പ്ലാന്റിൽ സജ്ജീകരിച്ചിരിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട പുതിയകാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പര്യാപ്തമാകണം എന്ന ദീർഘവീക്ഷണത്തോടെ  ഓരോ യന്ത്രവും  അവയുടെ അസംബ്ലിംഗ് വേളയിൽ ശരാശരി 160 പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരം ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യാമെന്നിരിക്കെ എന്തിനാണ് ഇത്രയും വലിയ ഒരു സജ്ജീകരണമൊരുക്കി കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നത് എന്ന ചോദ്യം സാധാരണമാണ്. എന്നാൽ  ഉപഭോക്താവിന് മികച്ച ഗുണനിലവാരമുളള ഉത്പന്നം നൽകാൻ, അവർ മികച്ചനേട്ടമുണ്ടാവാൻ, അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ഇതാണ് തങ്ങളുടേതായ ശരിയായ വഴിയെന്ന് iCloudHomeന്റൈ അമരക്കാർ പറയുന്നു.
മികച്ച ഡിസൈനും, പ്രോജക്ട് മാനേജ്മെന്റ് വൈദഗ്ധ്യവുമുള്ള ഒരു ക്ലയന്റ് ഫോക്കസ്ഡ് കമ്പനി എന്ന നിലയിൽ, iScape വളർന്നുകഴിഞ്ഞു. മിനിമലിസ്റ്റ് ഫങ്ഷണൽ അഭിരുചികളും സങ്കീർണ്ണമായ ആഡംബര ഡിസൈൻ വെല്ലുവിളികളും ഒരുപോലെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന പ്രൊഫഷണലുകൾ അടങ്ങുന്നതാണ് iScapeന്റെ ബഹുമുഖപ്രതികളുടെ (മൾട്ടി-ടാലന്റഡ്) ടീം. ഗുണമേന്മയെക്കുറിച്ച് ബോധ്യമുള്ള ഉപഭോക്തൃവൃന്ദവും( റെസിഡൻഷ്യൽ, കൊമേഴ്സ്യൽ) iScapeന്റെ  വളരുന്ന ക്ലയന്റ് അടിത്തറയുടെ ഭാഗമാണ്.ഡിസൈനിലൂടെയും പൂർണ്ണവും സമയബന്ധിതവുമായ ഡെലിവറിയിലൂടെയും ക്ലയന്റിന്റെ സ്റ്റോറി അൺലോക്ക് ചെയ്യുക എന്നതാണ് ഏതൊരു പ്രോജക്റ്റിന്റെയും ആത്യന്തിക പരീക്ഷണമെന്ന് iScape-ന് അറിയാം. സൗന്ദര്യാത്മകവും പ്രായോഗികവും വാണിജ്യപരമായി ലാഭകരവുമായ ഇന്റീരിയർ സൃഷ്ടിക്കുക എന്നാണ് ഇതിനർത്ഥം. iScape ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
 വിജയത്തിന്റെ ദശാബ്ദം
2012-ൽ ഈ രംഗത്തേക്ക് ചുവടുവച്ചതുമുതൽ ബിജു ജനാർദ്ദനനും അദ്ദേഹത്തിന്റെ ഐക്ലൗഡിനും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കാലത്തിനും മുമ്പേ ചിന്തിക്കുന്ന, ഉപഭോക്താവിന്റെ മാറിമാറിവരുന്ന അഭിരുചികൾ കണ്ടറിഞ്ഞ്,പ്രകൃതിയോടിഴചേർന്ന്, സ്വസ്ഥജീവിതം നയിക്കാനുതകുന്ന ഭവനങ്ങൾ എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടുപോകുന്ന മലയാളികളുടെ പ്രിയപ്പെട്ട ഹോം ബ്രാൻഡായി ഐക്ലൗഡ് ഹോംസ് മാറിക്കഴിഞ്ഞു.

 

 

Post your comments