Global block

bissplus@gmail.com

Global Menu

കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി ,മാസം 9000 രൂപ.അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് വരെ

വിരമിച്ച ശേഷം സ്ഥിര വരുമാനം ആ​ഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ കണ്ടെത്തേണ്ടതുണ്ട്. അധികം റിസ്കെടുക്കാൻ താല്പര്യമില്ലാത്ത മുതിർന്ന പൗരന്മാർക്ക് സർക്കാർ ​ഗ്യാരണ്ടിയോടെ നിക്ഷേപിക്കാൻ സാധിക്കുന്നൊരു വഴിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. 10 വർഷത്തേക്ക് യാതൊരു പ്രതിസന്ധിയുമില്ലാതെ മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ നിക്ഷേപകന്റെ താൽപര്യമനുസരിച്ച് പെൻഷൻ വാങ്ങാവുന്നൊരു പദ്ധതിയാണിത്. പദ്ധതിയുടെ വിശദാംശങ്ങൾ ചുവടെ നോക്കാം.

പ്രധാനമന്ത്രി വയ വന്ദന യോജന

കേന്ദ്ര സര്‍ക്കാര്‍ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി വജ വന്ദന യോജന ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ വഴിയാണ് നടപ്പിലാക്കുന്നത്. 60 വയസ് കഴിഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. ഏറ്റവും കുറഞ്ഞത് 1,56,658 രൂപയ്ക്ക് പ്രധാനമന്ത്രി വജ വന്ദന യോജനയില്‍ നിക്ഷേപിക്കേണ്ടതുണ്ട്.

 

പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ ഈ നിക്ഷേപം ആവശ്യമാണ്. എൽഐസി വഴി ഓൺലൈനായോ ഓഫ്‍ലൈനായോ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കാം. 

 

കുറഞ്ഞ പെന്‍ഷനും കൂടിയ പെന്‍ഷനും

മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം. ഇതുപ്രകാരം പ്രധാനമന്ത്രി വജ വന്ദന യോജനയില്‍ നിന്ന് ലഭിക്കുന്ന കുറഞ്ഞ പെന്‍ഷന്‍ യഥാക്രമം 1,000 രൂപ, 3,000 രൂപ, 6,000 രൂപ, 12,000 രൂപ എന്നിങ്ങനെയാണ്.

പരമാവധി പെന്‍ഷനായി മാസത്തില്‍ 9,250 രൂപ നേടാം. 27,750 രൂപ ത്രൈമാസത്തില്‍ ലഭിക്കും. ആറു മാസത്തിലൊരിക്കല്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് 55,000 രൂപ പെ്ന്‍ഷന്‍ ലഭിക്കും. വര്‍ഷത്തില്‍ 1,11,000 രൂപയാണ് ലഭിക്കുന്ന പരമാവധി പെന്‍ഷന്‍. 

നിക്ഷേപിക്കേണ്ടത് എത്ര

വര്‍ഷത്തില്‍ പെന്‍ഷന്‍ ആവശ്യമുള്ളവര്‍ക്ക് മിനിമം നിക്ഷേപിക്കേണ്ടത് 1,56,658 രൂപയാണ്. പരമാവധി 14,49,086 രൂപ നിക്ഷേപിക്കാം. അര്‍ധ വര്‍ഷത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് കുറഞ്ഞത് 1,59,574 രൂപ നിക്ഷേപിക്കണം. പരമാവധി 14,76,064 രൂപയേ നിക്ഷേരപിക്കാന്‍ സാധിക്കുകയുള്ളൂ. ത്രൈമാസത്തില്‍ ഇത് 1,61,074 രൂപയും 14,89,933 രൂപയുമാണ്. മാസ പെന്‍ഷന്‍ വാങ്ങുന്നവര്‍ 162162 രൂപ ചുരുങ്ങിയത് നിക്ഷേപിക്കണം. പരമാവധി മാസ പെന്‍ഷന്‍ വേണ്ടവര്‍ക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കാം. 

 

പലിശ, കാലാവധി

പ്രധാനമന്ത്രി വജ വന്ദന യോജനയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പലിശ 7.4 ശതമാനമാണ്. 10 വര്‍ഷമാണ് കാലാവധി. പത്ത് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന മികച്ച പലിശ നിരക്കാണിത്. ഇതുപ്രകാരം പ്രധാനമന്ത്രി വജ വന്ദന യോജനയില്‍ പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 10 വര്‍ഷം മാസന്തോറും 9,250 രൂപ ലഭിക്കും. വാര്‍ഷിക പെന്‍ഷന്‍ 1.11 ലക്ഷം രൂപയാണ്.

 

സ്ഥിര വരുമാനം ലഭിക്കുന്നതിനോടൊപ്പം നിക്ഷേപം സുരക്ഷിതമായിരിക്കും. 10-ാം വർഷം അവസാന പെൻഷൻ ​ഗഡുവിനൊപ്പം പ്രധാനനമന്ത്രി വയ വന്ദന യോജനയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കും.

 

അവസാന തീയതി

2023 മാര്‍ച്ച് 31നാണ് പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പദ്ധതിയില്‍ ചേരാനുള്ള സമയം നീട്ടുമോയെന്നാണ് കാത്തിരിക്കുന്നത്. കാലാവധി നീട്ടിയില്ലെങ്കില്‍ 2023 ഏപ്രില്‍ 1 മുതല്‍ ഈ പെന്‍ഷന്‍ പദ്ധതിയില്‍ ആര്‍ക്കും ചേരാനാകില്ല.

പ്രധാനമന്ത്രി വയ വന്ദൻ യോജനയിൽ നിന്ന് 75 ശതമാനം തുക വായ്പയായി എടുക്കാൻ സാധിക്കും. പെൻഷൻ പദ്ധതിയിൽ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് ലഭിക്കുന്നില്ലെന്നും നിക്ഷേപകർ ഓർക്കേണ്ടതുണ്ട്. എന്നാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കും.

 

 

 

 

 

Post your comments