Global block

bissplus@gmail.com

Global Menu

സ്ഥിരനിക്ഷേപം.നിക്ഷേപം ലാഭമോ ? സ്ഥിരനിക്ഷേപത്തിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡിസംബര്‍ 7ന് അവസാനിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 35 അടിസ്ഥാന നിരക്കിന്റെ വര്‍ധവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. പണപ്പെരുപ്പം ആര്‍ബിഐയുടെ അനുവദനീയമായ തലത്തിലേക്ക് എത്തിക്കാന്‍ മേയ് മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിക്കുകയാണ്. ആകെ 225 അടിസ്ഥാന നിരക്ക് വര്‍ധനവോടെയാണ് 6.25 ശതമാനത്തിലെത്തിയത്.

 

ഈ നിരക്ക് വര്‍ധനവ് നിക്ഷേപ പലിശയില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ 5 റിപ്പോ നിരക്ക് വര്‍ധവിന് പിന്നാലെ ബാങ്കുകളും പലിശ നിരക്ക് വധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ചേരുന്ന പണനയ അവലോകന യോഗത്തിലും റിപ്പോ നിരക്ക് വര്‍ഝധനവാണ് സാമ്പത്തിക വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്.

 

ഈ സാഹചര്യത്തില്‍ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിന് കാത്തിരിക്കണമോ എന്നാണ് ചോദ്യം. ഇതോടൊപ്പം നിലവിലുള്ള സ്ഥിര നിക്ഷേപം ഭാ​ഗികമായി പിൻവലിച്ച് പുതിയ നിരക്കിലേക്ക് മാറുന്നതിനെ പറ്റിയും നിക്ഷേപകർ ആലോചിക്കുന്നുണ്ടാകും. ഇക്കാര്യങ്ങൾക്ക് ഉത്തരമാണ് ചുവടെ.

 

പുതിയ സ്ഥിര നിക്ഷേപത്തിന് സമയമായോ

പലിശ നിരക്കുകള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവിലുള്ളത്. പണപ്പെരുപ്പം കുറഞ്ഞു തുടങ്ങിയെങ്കിലും ഫെബ്രുവരിയില്‍ 25-30 അടിസ്ഥാന നിരക്കിനിടയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. പോളിസി നിരക്കിലെ പലിശ വര്‍ദ്ധനയുടെ ഒരു പ്രധാന ഭാഗം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. വര്ധനവിന്റെ ഭൂരിഭാ​ഗം ​ഗുണങ്ങളും ബാങ്കുകൾ നിക്ഷേപ പലിശയിലേക്ക് മാറ്റിയിട്ടുണ്ട്.

 

നിരക്കുയരുന്നതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടക്കം ആകര്‍ഷകമായ മാര്‍ഗമായി സ്ഥിര നിക്ഷേപം മാറിയിട്ടുണ്ട്. നിക്ഷേപത്തിന് നിലവിൽ 8 ശതാനം വരെ പലിശ പ്രമുഖ ബാങ്കുകൾ നൽകുന്നുണ്ട്. 

 

വരാനിരിക്കുന്ന നിരക്ക് വർധനവ്

വരും മാസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റിപ്പോ നിരക്ക് വർധനവ് വലിയ വർധനവ് ഉണ്ടാകില്ല. നിക്ഷേപകര്‍ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് നിലവിൽ ലഭ്യമായ പലിശ നിരക്കുകളിലേക്ക് മാറണമെന്നും ഉയർന്ന പലിശ ലഭിക്കുന്ന ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുകയുമാകാം. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന നിരക്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് മുൻപ് ബാങ്കിന്റെ സുരക്ഷിതത്വം അറിഞ്ഞിരിക്കണം.

 

ബാങ്കിന് വീഴ്ച സംഭവിച്ചാൽ നിക്ഷേപവും പശയും ഉള്‍പ്പെടെ 5 ലക്ഷം രൂപയ്ക്ക് മാത്രമേ ഇന്‍ഷ്വര്‍ ലഭിക്കുകയുള്ളൂ. ഇതോടൊപ്പം നേരത്തെ സ്ഥിര നിക്ഷേപം ആരംഭിച്ച നിക്ഷേപകര്‍ നിലവിലുള്ള എഫ്ഡികള്‍ ഉയര്‍ന്ന പലിശ നിരക്കിലേക്ക് മാറ്റുന്നതിനെ പറ്റിയും ആലോചിക്കാം. 

പഴയ എഫ്ഡി പുതുക്കുന്നത്

പുതിയ സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനേക്കാൾ ശ്രദ്ധ പഴയ സ്ഥിര നിക്ഷേപം പിൻവലിച്ച് പുതുക്കിയ നിരക്കിലേക്ക് മാറുമ്പോഴാണ്. സ്ഥിരനിക്ഷേപം പകുതിക്ക് വെച്ച് അവസാനിപ്പിച്ച് പുതിയത് ആരഭിക്കുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. എത്ര കാലം നിക്ഷേപത്തിന് ബാക്കിയുണ്ട് എന്നത് പ്രധാനമാണ്.

 

കാലാവധിയോട് അടുത്തെത്തിയ സ്ഥിര നിക്ഷേപം പൊളിച്ച് ഉയർന്ന പലിശയിലേക്ക് മാറ്റുന്ന ഗുണകരമല്ല. അവസാന വർഷത്തിൽ വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയ പലിശ നിരക്ക് നിക്ഷേപത്തിന് ലഭിക്കില്ല. 1 വര്‍ഷത്തില്‍ കുറവ് കാലാവധി ബാക്കിയുണ്ടെങ്കില്‍ നിക്ഷേപം ലഭിക്കുന്ന പലിശ നിരക്കിൽ തന്നെ തുടരാം. 

ഉയര്‍ന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപം കണ്ടെത്തുക എന്നതാണ് മറ്റൊരു ഘടകം. സ്ഥിര നിക്ഷേപം പകുതിക്ക് വെച്ച് അവസാനിപ്പിക്കുന്നത് വഴിയുള്ള നിരക്കുകളെ കൂടി പരി​ഗണിച്ച് വേണം സ്ഥിര നിക്ഷേപം അവസാനിപ്പിക്കാൻ . മിക്ക ബാങ്കുകളും 0.50 ശതമാനം മുതല്‍ 1 ശതമാനം വരെ പിഴ ഈടാക്കുന്നുണ്ട്.

 

 

 

 

Post your comments