Global block

bissplus@gmail.com

Global Menu

KSRTC യെ എങ്ങനെ ലാഭത്തിൽ എത്തിക്കാം

ഇന്ന് കേരളമൊട്ടുക്കും ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന പ്രധാന വിഷയമാണ് നമ്മുടെ പൊതുഗതാഗത സംവിധാനത്തിലെ പ്രധാന ഘടകമായ KSRTC യെ കടക്കെണിയിൽ നിന്നും എങ്ങിനെ രക്ഷിക്കാം എന്നത്. ധാരാളം ആളുകൾ ഈ പൊതുമേഖലാ സംവിധാനത്തെ ഉടച്ചുവാർക്കാൻ ശ്രമങ്ങൾ നടത്തുകയും പലപ്പോഴും പ്രതീക്ഷയ്ക്ക് വകനൽകും വിധം കാര്യങ്ങൾ വളരെ നല്ല നിലവാരത്തിലേക്ക് വരികയും ചെയ്തിട്ടുണ്ട്. KSRTC എന്നത് ഇന്ന് കേരള ഗവൺമെിന് ഏറ്റവും അധികം ലാഭം ഉണ്ടാക്കി തരേണ്ട ഒരു മേഖലയാണ്. പിന്നെ എന്തുകൊണ്ട് ഈ സ്ഥാപനം നഷ്ടങ്ങളുടെ കെണിയിലേക്കു ദിവസവും കൂപ്പു കുത്തുന്നു എന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.  ഒരു ഇൻവെസ്റ്റ്‌മെന്റ് & സ്ട്രാറ്റജി കൺസൾട്ട് എന്ന നിലയിൽ ഈ വിഷയം ധാരാളം മനസ്സിലാക്കാൻ ശ്രമിക്കുകയും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാൻ വളരെയധികം ആഗ്രഹിച്ച ഒരു വ്യക്തിയെന്ന നിലയ്ക്ക് താഴെ പറയും നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി നിർദ്ദേശിക്കാനുള്ളത് KSRTC യുടെ നേതൃസ്ഥാനത്ത്  നമ്മൾ വളരെയധികം പ്രഗത്ഭരായ  IIM & IIT വിദഗ്ദ്ധരെ മാത്രം ചുമതല ഏൽപ്പിക്കുക. അതുപോലെ KSRTC യുടെ നിയന്ത്രണത്തിൽ ഇടപെടാനും ക്രിയാത്മകമായി  നയിക്കാനും കഴിയുന്ന മന്ത്രിമാർ / കഅട ഉദ്യോഗസ്ഥർ എന്നിവർ അവരുടെ കാലാവധി കഴിഞ്ഞാലും അവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക.
KSRTC യുടെ മുഖച്ഛായ മറ്റും വിധം അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തികച്ചും യാത്രക്കാർക്ക് ഇഷ്ടപെടും വിധം ശുചിത്വം നിറഞ്ഞതും 100% കസ്റ്റമർ ഫ്രണ്ട്‌ലി ആയും മാറണം. KSRTC ബസുകളും ബസ് ടെർമിനലുകളും സുരക്ഷിതവും സൗകര്യങ്ങൾ നിറഞ്ഞതുമായിരിക്കണം.അതുപോലെ ടെർമിനൽ കോമ്പൗണ്ട് ചുറ്റുപാടുകൾ എല്ലാം യാത്രക്കാരുടെ മനസ്സിന് ഇണങ്ങും വിധം ചിലവ് കുറഞ്ഞ പൂന്തോട്ട ഭംഗി നിലനിർത്തികൊണ്ട് ഒരു യാത്രാ സംസ്‌കാരം KSRTC ക്ക് നല്കാൻ കഴിയണം.
KSRTC യുടെ സേവനങ്ങൾ എല്ലാം സാങ്കേതിക മികവിലേക്കു ഉയർത്തി കൊണ്ട് എല്ലാ യാത്രക്കാർക്കും അവരുടെ ടിക്കറ്റ് / സീറ്റ് ബുക്കിംഗ് / പേയ്‌മെന്റ് എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാനും അത്തരം കാര്യങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ട് വരാനും KSRTC ക്ക് കഴിയണം. തന്നെയുമല്ല KSRTC യുടെ സേവനങ്ങളെ ഉപയോഗപ്പെടുത്തി കൂടുതൽ വരുമാന സ്രോതസ്സ് ഉണ്ടാക്കിയെടുക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പ് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക. കൂടുതൽ ലോജിസ്റ്റിക് സേവന മേഖലകളിൽ KSRTC യുടെ സ്വാധീനം വളർത്തിയെടുക്കാൻ  ഇതര ലോജിസ്റ്റിക് കമ്പനികളുമായി കരാറിൽ ഏർപ്പെടുമ്പോൾ വരുമാന സ്രോതസ്സ് വളരെയധികം വർദ്ധിക്കും. തന്നെയുമല്ല ഇന്ത്യയിലെ പ്രധാന പരസ്യ കമ്പനികളുമായി സഹകരിച്ചു കൊണ്ട് KSRTC ക്ക് വളരെ നല്ല നിലയിൽ പരസ്യങ്ങൾ ഏറ്റെടുക്കാനും അത് കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞാൽ KSRTC ലാഭം പതിന്മടങ്ങ് വർദ്ധിക്കും എന്നതിൽ യാതൊരു സംശയവുമില്ല. വാഹനത്തിന് ഉള്ളിലും പുറത്തും യാത്രക്കാർക്ക് അസൗകര്യം ഇല്ലാത്ത രൂപത്തിൽ ഒരു പരസ്യ സ്രോതസ്സായി മാറാൻ നമ്മുടെ എളിയ ശ്രമങ്ങൾ മാത്രം മതി. അതിനു വേണ്ട മാർക്കറ്റിങ് സംവിധാനം ഉണ്ടാക്കി കഴിവുള്ള യുവാക്കളെ ഇത്തരം കാര്യങ്ങളിൽ നിയമിക്കുക.
KSRTC യുടെ ടെർമിനൽ കോമ്പൗണ്ട് എന്നത് ഏറ്റവും നല്ല ബിസിനസ് സമുച്ചയമാക്കിയെടുത്തു അവിടെ കൂടുതൽ സ്ഥാപനങ്ങൾ വരാനുതകുംവിധം കെട്ടിടങ്ങൾ ഉണ്ടാക്കി അതിലൂടെ നല്ലൊരു വരുമാനം മാസാമാസം നേടിയെടുക്കാനും കഴിയണം. KSRTC കെട്ടിട സമുച്ചയത്തോടു ചേർന്ന് സാമൂഹിക ആവശ്യങ്ങൾക്കു ഉപയോഗിക്കാവുന്ന നല്ല ഹാളുകൾ ഉണ്ടാക്കിയെടുത്താൽ അതിൽ നിന്നും വലിയൊരു ലാഭം ദിവസവും ലഭിച്ചു കൊണ്ടിരിക്കും. ഗടഞഠഇ കോമ്പൗണ്ട് എന്നത് അതാതു പ്രദേശത്തെ ഏറ്റവും നല്ല മേഖലയായി മാറ്റിയെടുത്ത് പൊതുഗതാഗത സംവിധാനത്തിൽ നിന്നും നേടുന്നതിനേക്കാൾ ലാഭം ഇതര മാർഗ്ഗങ്ങളിലൂടെ നമുക്ക് നേടിയെടുക്കാൻ കഴിയണം. സേവനം-സുരക്ഷിതത്വം-ജനനന്മ എന്നതാവണം KSRTC മുഖമുദ്ര. തന്നെയുമല്ല സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ് ഇന്നത്തെ KSRTC സ്റ്റാൻഡുകൾ. അതിൽ നിന്നും മുക്തി നേടാതെ ഇതര സംവിധാനങ്ങൾ ചെയ്തിട്ട് ഒരു പ്രയോജനവുമില്ല. ഏതൊരു സ്ത്രീക്കും കുട്ടികൾക്കും ഏതു രാത്രിയിലും കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യാനും പൊതുഗതാഗതം ഉപയോഗിക്കാനും കഴിയുന്ന ഒരു കാലത്തിലേക്ക് KSRTC യുടെ സേവനങ്ങൾ വളർത്തിയെടുക്കണം. യാത്രക്കാരുടെ അഭിപ്രായ ശേഖരണം എപ്പോഴും നടത്തികൊണ്ട് ആവശ്യമുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ടാവണം പുരോഗമന പ്രവർത്തനങ്ങൾ.
KSRTC യുടെ നട്ടെല്ല് ഒടിക്കുന്ന പ്രധാന പ്രശ്‌നമാണ് കേന്ദ്രത്തിൽ നിന്നും ഇന്ധനത്തിന് വാങ്ങുന്ന അധിക നികുതി. പ്രൈവറ്റ് പെട്രോൾ പമ്പുകളെ ഗടഞഠഇ യുടെ വിതരണ ഏജിൻസികളായി നിയമിച്ചുകൊണ്ട് അവരുടെ ഏജൻസി ഡിസ്‌കൗണ്ട് ഉപകാരപ്പെടുത്തി ചിലവ് ചുരുക്കൽ പദ്ധതികൾക്ക് തുടക്കം കുറിക്കുക. KSRTC ക്ക് അധികമുള്ള വാഹനങ്ങൾ ഫിറ്റ്‌നസ് ഉറപ്പു വരുത്തി പ്രൈവറ്റ് ബസ് മേഖലക്ക് ഉപാധികൾക്കു വിധേയമായി ലീസിനു കൊടുത്തു കൊണ്ട് വരുമാന സ്രോദസ്സ് കൂട്ടുക. പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാരുടെ വരുമാനം വർദ്ധിക്കാൻ ഇത്തരം പദ്ധതികൾ ഉപകാരപ്പെടും. കൂടാതെ വാഹനങ്ങളുടെ അറ്റകുറ്റ പണികൾ ഏറ്റെടുത്തു സംസ്ഥാനമൊട്ടുക്കും ഏറ്റവും വലിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിവിഷൻ ഉണ്ടാക്കി എടുത്താൽ നമ്മുടെ സംസ്ഥാനത്തു വളരെയേറെ തൊഴിൽ സാധ്യത ഉണ്ടാവുകയും എഞ്ചിനീയറിംഗ് മേഖല കൂടുതൽ പുരോഗതി പ്ര

Post your comments